ഫ്രഷ് നാടന്‍ മത്തിയും, അയലയും, കിളിമീനും, ചൂരയും, നെയ്മീനും ശനിയാഴ്ച മുതല്‍ അയര്‍ലണ്ടിലും

ഓരോ ആഘോഷവും മലയാളികളെ ജന്മനാടിന്റെ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോവുന്നതാണ്. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് ഒരുങ്ങുന്ന അയര്‍ലണ്ട് മലയാളികള്‍ക്ക് നവംബര്‍ 18 ശനിയാഴ്ച മുതല്‍ അയര്‍ലണ്ടിലെ പ്രമുഖ മലയാളിക്കടകളിലൂടെ നാടന്‍ മത്തി, അയല, നെയ്മീന്‍, കിളിമീന്‍, ചൂര (ട്യൂണ) തുടങ്ങിയ നാടന്‍ മത്സ്യങ്ങള്‍ ലഭ്യമാകും. ഡബ്ലിന്‍, കോര്‍ക്ക് തുടങ്ങിയ പ്രമുഖ സ്ഥലങ്ങളിലെ മലയാളിക്കടകളില്‍ ശനിയാഴ്ച രാവിലെ തന്നെ നാടന്‍ മത്സ്യങ്ങള്‍ എത്തിക്കുന്നതിനുള്ള സൗകര്യമാണ് വിതരണക്കാര്‍ ഒരുക്കിയിരിക്കുന്നത്. രാവിലെ ഏയര്‍പോര്‍ട്ടിലെത്തുന്ന മത്സ്യം ഒട്ടും പുതുമ നഷ്ടപ്പെടാതെ മിതമായ നിരക്കില്‍ മലയാളികള്‍ക്ക് എത്തിക്കുന്നതിനുള്ള … Read more

ഫിംഗ്ലാസ് മലയാളിക്കട ബുച്ചര്‍ ഷോപ്പില്‍ വാരാന്ത്യ ഓഫര്‍

ഫിംഗ്ലാസ് മലയാളിക്കടയിലെ ബുച്ചര്‍ ഷോപ്പില്‍ വാരാന്ത്യ ഓഫര്‍ പ്രഖ്യാപിച്ചു. നവംബര്‍ 17, 18, 19 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ സീ ബ്രീം കിലോ 6.49 യൂറോ, സീബാസ് കിലോ 7.49 യൂറോ നിരക്കില്‍ ലഭ്യമാണ്.ഒരു ബോക്‌സ് സീബ്രീം 35 യൂറോ, സീബാസ് ബോക്‌സ് 38 യൂറോ നിരക്കിലും ലഭ്യമാണ്.കാട്ട് മുയല്‍, മാന്‍ എന്നിവയും പോര്‍ക്കും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0877648425  

ബ്രെക്‌സിറ്റ് ഐറിഷ് ആരോഗ്യ മേഖലയ്ക്ക് തിരിച്ചടി ആകുമെന്ന് WHO മുന്നറിയിപ്പ്

  അയര്‍ലണ്ടിലെ ആരോഗ്യ രംഗത്ത് സമഗ്രമായ മാറ്റങ്ങള്‍ ആവശ്യമാണെന്ന് WHO ഡയറക്ടര്‍ ജിം കാംബെല്‍ പറഞ്ഞു. യൂറോപ്പ്യന്‍ നേഴ്സുമാരെ ആകര്‍ഷിക്കാന്‍ യുകെ നടപടികള്‍ ആരംഭിച്ചതിന്റെ പിന്നാലെയാണ് യുഎന്‍ ന്റെ മുന്നറിയിപ്പ്. ബ്രെക്‌സിറ്റ് വന്നതോടെ യുകെയിലെ ആശുപത്രികളില്‍ നിന്ന് യൂറോപ്പ്യന്‍ കൂടൊഴിഞ്ഞിരുന്നു. ഈ വിടവ് നികത്താന്‍ ഇ യു വുമായി ധാരണയിലെത്തി നേഴ്സുമാരെ വീണ്ടും യുകെയില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. തൊട്ടടുത്ത യൂണിയന്‍ രാജ്യമെന്ന നിലയ്ക്ക് ഇത് അയര്‍ലണ്ടിനെ ആയിരിക്കും ഏറ്റവുമധികം ബാധിക്കുക. ഇ യു വുമായി പുതിയ … Read more

ഭവന പ്രതിസന്ധി അന്താരാഷ്ട്ര തലത്തില്‍ അയര്‍ലണ്ടിന്റെ പ്രതിച്ഛായക്ക് മങ്ങല്‍ ഏല്പിച്ചതായി റിപ്പോര്‍ട്ടുകള്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ രൂക്ഷമായി തുടരുന്ന ഭവന പ്രതിസന്ധി അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്റെ ഇമേജ് നഷ്ടപ്പെടുത്തിയതായി വാര്‍ത്തകള്‍. 2016-17 വര്‍ഷത്തില്‍ 10 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് രാജ്യം നേരില്‍ കണ്ടതെന്ന് സിന്‍ ഫിന്‍ കുറ്റപ്പെടുത്തി. ഭവനരാഹിത്യം ഇല്ലാതാക്കാന്‍ ജനപ്രീയ സര്‍ക്കാര്‍ എന്ന് അവകാശപ്പെടുന്ന ഫൈന്‍ ഗെയ്ലിന് കഴിഞ്ഞില്ലെന്നും സിന്‍ ഫിന്‍ നേതാക്കള്‍ പറയുന്നു. യൂണിയന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഭവന രഹിതര്‍ ഉള്ള അയര്‍ലണ്ടില്‍ യൂറോപ്പില്‍ വെച്ച് കുറഞ്ഞ ഭവന പ്രതിസന്ധി മാത്രമേ ഉള്ളു എന്ന് പ്രഖ്യാപിച്ച … Read more

കാട്ടുപന്നിയിറച്ചി കഴിച്ചു; ന്യൂസിലന്‍ഡില്‍ മൂന്ന് മലയാളികള്‍ അബോധാവസ്ഥയില്‍

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡില്‍ കാട്ടുപന്നിയുടെ മാംസം കഴിച്ച് ഒരു കുടുംബത്തിലെ മൂന്ന് മലയാളികള്‍ അബോധാവസ്ഥയിലായി. ഷിബു കൊച്ചുമ്മന്‍, മാതാവ് ഏലിക്കുട്ടി ഡാനിയേല്‍, ഭാര്യ സുബി ബാബു എന്നിവരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. ഇറച്ചിയില്‍ നിന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മൂവരും അബോധാവസ്ഥയിലാകാന്‍ കാരണമായത്. ദന്പതികളുടെ ഏഴും ഒന്നും വയസ് പ്രായമായ കുട്ടികള്‍ ഇറച്ചി ഭക്ഷിക്കാതിരുന്നതിനാല്‍ വിഷബാധയേറ്റില്ല. ഇവര്‍ കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശികളാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം വീട്ടില്‍ തയാറാക്കിയ ഭക്ഷണത്തിനൊപ്പമാണ് മൂവരും കാട്ടുപന്നിയുടെ മാസം കഴിച്ചത്. പ്രദേശത്ത് നിന്നും വേട്ടയാടി പിടിച്ച … Read more

ഓങ് സാങ് സൂകിക്കെതിരായ പ്രതിഷേധം; ഐറിഷ് സംഗീതജ്ഞന്‍ ഡബ്ലിന്‍ പുരസ്‌കാരം തിരിച്ചുനല്‍കി

  റോഹിങ്ക്യ വിഷയത്തിലുള്ള ഓങ്സാങ് സൂകിയുടെ നിലപാടില്‍ പ്രതിഷേധിച്ച് ‘ ഫ്രീഡം ഓഫ് ദ സിറ്റി ഓഫ് ഡബ്ലിന്‍ അവാര്‍ഡ്’ തിരിച്ചു നല്‍കുകയാണെന്ന് ഐറിഷ് സംഗീതജ്ഞനായ ബോബ് ഗെല്‍ദോഫ്. നേരത്തെ സൂകിക്കും ഇതേ പുരസ്‌കാരം നല്‍കിയിരുന്നു. ഡബ്ലിനുമായുള്ള സൂകിയുടെ ബന്ധം അപമാനകരമാണെന്നും സൂകി ഇപ്പോള്‍ തങ്ങളെ ഭയപ്പെടുത്തിയിരിക്കുകയാണെന്നും ഗെല്‍ദോഫ് പറഞ്ഞു. മ്യാന്‍മാറില്‍ വംശഹത്യ നടത്തിക്കൊണ്ടിരിക്കുന്ന ഓങ് സാങ് സൂകിയുമായി വ്യക്തിപരമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഗെല്‍ദോഫ് പറഞ്ഞു. ആന്റി പോവര്‍ട്ടി ആക്ടിവിസ്റ്റ് കൂടിയായ ഗെല്‍ദോഫിന് 2005ലാണ് ഡബ്ലിന്‍ പുരസ്‌കാരം … Read more

നോര്‍ത്ത് കൊറിയന്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ജൂനിയര്‍ മിനിസ്റ്റര്‍

ഡബ്ലിന്‍: ആഗോളതലത്തില്‍ അസ്വാരസ്യം സൃഷ്ടിക്കുന്ന വടക്കന്‍ കൊറിയന്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ തയ്യാറാണെന്ന് ജൂനിയര്‍ മിനിസ്റ്റര്‍ ഫോര്‍ ട്രെയിനിങ് ആന്‍ഡ് സ്‌കില്‍സ് ജോണ്‍ ഹാലിഗന്‍. മന്ത്രിയുടെ അഭിപ്രായത്തെ നിശിതമായി വിമര്‍ശിച്ച് മന്ത്രിസഭ. തായ്ലന്‍ഡ് സന്ദര്‍ശനത്തിന് ഒരുങ്ങുന്ന മന്ത്രി നോര്‍ത്ത് കൊറിയ സന്ദര്‍ശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. വടക്കന്‍ കൊറിയയുമായി ബന്ധം സ്ഥാപിക്കാന്‍ അയര്‍ലന്‍ഡ് ആഗ്രഹിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രിട്ടന്‍ ഹാലീഗന്റെ അഭിപ്രായത്തോട് പ്രതീകരണം നടത്തി. തുടര്‍ന്ന് മറ്റു മന്ത്രിമാരും ഇതേ അഭിപ്രായത്തോട് യോജിക്കുകയായിരുന്നു. അണ്വായുധം ഉപയോഗിച്ച് ലോകത്തെ തന്നെ … Read more

ഒപ്പേറ സൈറ്റ് വികസനത്തിലൂടെ ലീമെറിക്കില്‍ 3000 തൊഴിലവസരങ്ങള്‍: ഇന്ത്യന്‍ കമ്പനികളും ലീമെറിക്കില്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു.

ലീമെറിക്: അയര്‍ലണ്ടിലെ ഇന്ത്യന്‍ തൊഴില്‍ അന്വേഷകരെ കാത്തിരിക്കുന്നത് സുവര്‍ണ്ണാവസരം. പുതിയ പദ്ധതിയിലൂടെ ഇന്ത്യന്‍ കമ്പനികളും ലീമെറിക്കില്‍ നിക്ഷേപം നടത്തിയേക്കും. ലീമെറിക് സിറ്റിയുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടുന്നത് 3000 തൊഴിലവസരങ്ങള്‍. നഗരത്തിന്റെ സമഗ്ര വികസനത്തിന് സഹായം നല്‍കുന്നതാകട്ടെ യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കും. സിറ്റി സെന്ററില്‍ 3.7 ഏക്കറില്‍ പടുത്തുയര്‍ത്തുന്ന ഒപ്പേറ സൈറ്റിന് തൊഴില്‍മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെയ്ക്കാന്‍ കഴിയും. നിമ്മാണത്തിന് 75 യൂറോ മില്യണ്‍ നിക്ഷേപം നടത്തുമെന്ന് ഇ.ഐ.ബി വ്യക്തമാക്കി. അയര്‍ലന്‍ഡിന് വേണ്ടി ഇ.ഐ.ബി … Read more

WMC സോഷ്യല്‍ റെസ്‌പോണ്‌സിബിലിറ്റി അവാര്‍ഡ് ഫാ. ജോര്‍ജ് തങ്കച്ചന്, അവാര്‍ഡ് ദാനചടങ്ങ് ഡിസംബര്‍ 30 ന്

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ ഈ വര്‍ഷത്തെ Social Responsibiltiy Award നായി മെറിന്‍ ജോര്‍ജ്ജ് ഫൗണ്ടേഷന്‍ സ്ഥാപകനും രക്ഷാധികാരിയുമായ ഫാ. ജോര്‍ജ് തങ്കച്ചനെ തിരഞ്ഞെടുത്തു . അവാര്‍ഡ് ദാനം 2017 ഡിസംബര്‍ 30 , ശനിയാഴ്ച , വൈകിട്ട് 6 മണിക്ക് ഡബ്‌ള്യ.എം.സി യുടെ ക്രിസ്തുമസ് പുതുവത്സരാഘോഷത്തോടൊപ്പം നടക്കുന്ന പ്രത്യേക ചടങ്ങില്‍ സമ്മാനിക്കും. 2009 ല്‍ സ്ഥാപിതമായ മെറിന്‍ ജോര്‍ജ്ജ് ഫൌണ്ടേഷന് , കേരളത്തിലും, ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ഉള്ള അശരണനേയും രോഗികളെയും … Read more

ലുവാസ് ഗ്രീന്‍ ലൈന്‍ വിപുലീകരിക്കുന്നു; പുതുതായി എട്ട് ട്രാമുകള്‍ കൂട്ടിച്ചേര്‍ക്കുന്നു

  ലുവാസ് ഗ്രീന്‍ ലൈനിലെ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി ഷെയിന്‍ റോസ് 89 മില്യണ്‍ യൂറോ പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ആരംഭിക്കുന്ന അറ്റകുറ്റപണിയില്‍ ലുവാസില്‍ എട്ട് ട്രാമുകളും കൂട്ടിച്ചേര്‍ക്കപ്പെടും. നിലവിലുള്ള 26 ഗ്രീന്‍ ലൈന്‍ ട്രാമുകളുടെ ദൂരപരിധി 12 മീറ്റര്‍ കൂടി നീട്ടും. സാന്‍ഡിഫോര്‍ഡിലെ നിലവിലുള്ള ലുവാസ് ഡിപ്പോയില്‍ കൂടുതല്‍ ട്രാമുകളെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന വിധത്തില്‍ വിപുലീകരിക്കും. നീളമുള്ള ട്രാമുകളെ ഉള്‍ക്കൊള്ളിക്കാന്‍ നിലവിലുള്ള ലുവാസ് പ്ലാറ്റ്‌ഫോമുകളും വിപുലപ്പെടുത്തണം. Dundrum, Stillorgan, Leopardstown തുടങ്ങി സെന്റ് സ്‌റീഫന്‍ … Read more