കഴിഞ്ഞ വര്‍ഷം അയര്‍ലന്‍ഡിലൂടെ കടന്നുപോയത് 33 മില്യണ്‍ വിമാന യാത്രികര്‍

ഡബ്ലിന്‍: സി.എസ്.ഒ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടിലെ പ്രധാനപ്പെട്ട അഞ്ച് എയര്‍പോര്‍ട്ടിലൂടെ 247,000 വിമാനങ്ങള്‍ യാത്ര ചെയ്തു. 204,563 എണ്ണം ഡബ്ലിന്‍ വഴിയും, 19,908 വിമാനങ്ങള്‍ കോര്‍ക്ക് വഴിയും സഞ്ചരിച്ചു. ആകെ യാത്ര ചെയ്തത് 33 മില്യണ്‍ യാത്രക്കാരുമാണ്. ഡബ്ലിന്‍-ലണ്ടന്‍, ഡബ്ലിന്‍-ഹീത്രോ, ലണ്ടന്‍-ഗാറ്റ്വിക് ആന്‍ഡ് മാഞ്ചസ്റ്റര്‍ എന്നിവയാണ് പ്രധാനപ്പെട്ട ഡബ്ലിന്‍ റൂട്ടുകള്‍. യാത്രക്കാരുടെ എണ്ണം കഴിഞ്ഞവര്‍ഷം 10.3 ശതമാനം വര്‍ദ്ധിച്ചുവെന്ന് സി.എസ്.ഒ വിശദമാക്കി. ഷാനോനിലെ പ്രധാന റൂട്ടുകളും ലണ്ടനിലേക്കും ഹീത്രോയിലേക്കുമാണ്. ലണ്ടന്‍-ന്യുയോര്‍ക്ക് യാത്രകളും ഷാനോനില്‍ നിന്നും … Read more

ഡബ്ലിന്‍-ദോഹ വിമാന സര്‍വീസ് ഉടന്‍

  ഡബ്ലിന്‍: അയര്‍ലണ്ടില്‍ നിന്നും ഖത്തറിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുന്നു. ലോക ഫുട്ബോള്‍ കപ്പ് 2022-ല്‍ ആരംഭിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ഖത്തര്‍ എയര്‍വേയ്സിന്റെ ഈ പ്രഖ്യാപനം. ഖത്തര്‍ എയര്‍വേയ്സിന്റെ ആദ്യ ഐറിഷ് റൂട്ടും കൂടിയാണിതെന്ന് എയര്‍ലൈന്‍ വക്താവ് അറിയിച്ചു. ഡബ്ലിന്‍-ദോഹ റൂട്ടില്‍ സര്‍വീസ് നടത്തുന്നത് ബോയിങ് 787 ഡ്രീം ലൈനര്‍ എയര്‍ക്രാഫ്റ്റായിരിക്കും. ഡബ്ലിനില്‍ നിന്ന് രാവിലെ 7.45-നും, ഉച്ചതിരിഞ്ഞ് 3.25-നും എല്ലാ തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലും; രാവിലെ 8.50-നു എല്ലാ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും … Read more

ജൂനിയര്‍ സെര്‍ട്ടില്‍ ഇനി മുതല്‍ ചൈനീസ് ഉള്‍പ്പെടെ വിദേശഭാഷകളും

ഡബ്ലിന്‍: 2021 മുതല്‍ ജൂനിയര്‍ സെര്‍ട്ടില്‍ ചില വിദേശ ഭാഷകള്‍ ഉള്‍പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. വിദേശ ഭാഷ സ്വായത്തമാക്കുന്ന യൂറോപ്പിലെ 10 രാജ്യങ്ങളില്‍ ഒന്നായി അയര്‍ലണ്ടിനെ ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രട്ടണ്‍ അറിയിച്ചു. ജൂനിയര്‍ സെര്‍ട്ടില്‍ ചൈനീസ്, പോളിഷ്, ലിത്വാനിയന്‍, പോര്‍ച്ചുഗീസ് ഭാഷകളാണ് വിദേശ ഭാഷകളായി ഉള്‍പെടുത്തുക. ലിവിങ് സെര്‍ട്ടില്‍ വിദേശ ഭാഷയായി 65 ശതമാനം വിദ്യാര്‍ത്ഥികളും പ്രാധാന്യം കൊടുക്കുന്നത് ഫ്രഞ്ച് ഭാഷക്കാണ്. അതിനു പുറത്തേക്ക് ചിന്തിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുകയാണ് ഭാഷ വിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നതിന്റെ പ്രധാന … Read more

ഐറിഷ് പോസ്റ്റല്‍ കമ്പനിയില്‍ തൊഴിലവസരങ്ങള്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ സ്വതന്ത്ര പോസ്റ്റല്‍ കമ്പനിയില്‍ തൊഴിലവസരങ്ങള്‍. സിറ്റി പോസ്റ്റിന്റെ പിക്-അപ് സര്‍വീസിലാണ് അവസങ്ങള്‍ ഉള്ളത്. നൂറ് ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. സര്‍ക്കാര്‍ പോസ്റ്റല്‍ സര്‍വീസായ ആന്‍ പോസ്റ്റിനോട് മത്സരിച്ച് പ്രവര്‍ത്തിക്കുന്ന സിറ്റി പോസ്റ്റ് അത്ര മോശമല്ലാത്ത രീതിയില്‍ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ട് ടൈം, ഫുള്‍ ടൈം ജോലിക്കാരെയും സ്ഥാപനത്തിന് ആവശ്യമുണ്ടെന്ന് സിറ്റി പോസ്റ്റിന്റെ സി.ഇ.ഓ ഇയാന്‍ ഗ്ലാസ് അറിയിച്ചു. പിക്-അപ് സേവനത്തിന് പുറമെ ക്ലറിക്കല്‍, പോസ്റ്റ് മാസ്റ്റര്‍, പബ്ലിക് റിലേഷന്‍ തുടങ്ങിയ തസ്തികയിലും ഉടന്‍ അപേക്ഷകള്‍ … Read more

ലീമെറിക്കില്‍ ട്രെയിനില്‍ യാത്രക്കിടെ ഇന്ത്യന്‍ യാത്രികന് നേരെ അസഭ്യ വര്‍ഷം; വംശീയ അധിക്ഷേപങ്ങള്‍ക്ക് അവസാനമില്ലേ ?

ലീമെറിക്ക്: അയര്‍ലണ്ടില്‍ ഇന്ത്യന്‍ വംശജര്‍ക്ക് നേരെ വംശീയ അധിക്ഷേപണങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. കുടിയേറ്റക്കാര്‍ക്കെതിരെ യൂറോപ്പുകാരില്‍ വംശവെറി ഉളവാകുന്നതിനു നേരെ കണ്ണ് തുറന്നു തന്നെ വയ്ക്കേണ്ട അവസ്ഥയാണിപ്പോള്‍. നിറവ്യത്യാസത്തില്‍ തുടങ്ങി ശാരീരിക ഘടനയെപ്പോലും കളിയാക്കുന്ന തരത്തില്‍ യൂറോപ്യന്‍ ജനതയില്‍ രോഷം ഏറുന്നത് വളരെ ഗൗരവമായി പരിഗണിക്കേണ്ടിയിരിക്കുന്നു. സ്വന്തം രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് കുടിയേറ്റം നടത്തുന്നവര്‍ ആ രാജ്യവുമായി സമ്പര്‍ക്കം പുലര്‍ത്തി അവിടുത്തെ ജനപദമായി മാറുകയും തുടര്‍ന്ന് തങ്ങളെത്തിപ്പെട്ട രാജ്യത്തിന്റെ സാമൂഹിക സാംസ്‌കാരിക തനിമയുടെ ബാക്കി പാത്രമായി മാറുകയും … Read more

സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.

ഡബ്ലിന്‍: കണ്ണനാം ഉണ്ണിയെ കണ്‍നിറയെ കണ്ട് കൈപ്പുണ്ണ്യമുള്ളവരുടെ കൈയ്യില്‍നിന്നും കൈനീട്ടവും വാങ്ങിയ കുരുന്നുകള്‍ക്ക് കണിദര്‍ശനം ഒരു നവ്യാനുഭമായി. അയര്‍ലണ്ടിലെ പ്രഥമ ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സദ്‌സംഘം ഡബ്ലിന്‍ ക്‌ളോണിയിലുള്ള റോയല്‍ മീത്ത് പിച്ച്&പുട്ട് ക്ലബ്ബില്‍ ഒരുക്കിയ വിഷു ആഘോഷ പരിപാടികള്‍ക്ക് മുതിര്‍ന്ന അംഗം വത്സാ മുരളി ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു. ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല നാളേയ്ക്കായി പരമ്പരാഗത രീതിയില്‍ ഒട്ടുരുളിയില്‍ കാര്‍ഷിക വിളകളും ഫലങ്ങളും വച്ചൊരുക്കിയ വിഷുക്കണി ദര്‍ശിച്ച പ്രവാസികള്‍ക്ക് ദീപ്തമായ ഓര്‍മ്മകളാണ് … Read more

ഇവാഞ്ചലിസം അയര്‍ലണ്ടിന്റെ ‘റൈസന്‍ 2017’ ഈ മാസം അയര്‍ലണ്ടിന്റെ വിവിധ സ്ഥലങ്ങളില്‍

ഇവാഞ്ചലിസം അയര്‍ലണ്ടിന്റെ നേതൃത്വത്തില്‍ കുഞ്ഞുങ്ങള്‍ക്കും കൗമാരക്കാര്‍ക്കുമായി ‘റൈസന്‍ 2017’ ഏകദിന പ്രോഗ്രാം ഗാല്‍വേ കൗണ്ടിയിലെ ഗുഡ് ഷെപ്പേര്‍ഡ് ചര്‍ച്ചില്‍ അനുഗ്രഹകരമായി നടത്തപ്പെട്ടു. 5-8, 9-12, 13-16 എന്നിങ്ങനെ വ്യത്യസ്ത പ്രായ പരിധിയിലായി തിരിച്ച് കുഞ്ഞുങ്ങള്‍ക്ക് മാനസീക രൂപീകരണ ക്‌ളാസുകള്‍ നടന്നു. ഈ മാസം അയര്‍ലണ്ടിലെ മറ്റ് മൂന്ന് സ്ഥലങ്ങളിലായി റൈസന്‍ 2017 നടക്കുന്നുണ്ട്. ഏപ്രില്‍ 18 ന് കാവനിലെ ഗില്‍മോറിലും, ഏപ്രില്‍ 19, 20 എന്നീ തീയതികളില്‍ ഡബ്ലിനിലെ മേരി ഇമ്മാക്കുലേറ്റ് ചര്‍ച്ച് ഹാളില്‍ 5 മുതല്‍ … Read more

ഫിസ്ബറോ സീറോ മലബാര്‍ കൂട്ടായ്മയില്‍ ക്രിസ്തുരാജന്റെയും, പ.കന്യകാമറിയത്തിന്റെയും സംയുക്ത തിരുന്നാള്‍ ഏപ്രില്‍ 23 പുതുഞായറാഴ്ച

ഡബ്‌ളിന്‍ ഫിസ്ബറോ സീറോ മലബാര്‍ കൂട്ടായ്മയില്‍ ക്രിസ്തുരാജന്റെയും,പ.കന്യകാമറിയത്തിന്റെയും സംയുക്ത തിരുന്നാള്‍ ഏപ്രില്‍ 23 പുതുഞായറാഴ്ച ഫിന്‍ഗ്‌ളാസ് St.Canice’s ദേവാലയത്തില്‍ വച്ച് ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ഏപ്രില്‍ 23 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കുന്ന പരിശുദ്ധ കുര്‍ബാനയോടെ തിരുന്നാള്‍ കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കും. ഫാ. ജോസ് ഭരണികുളങ്ങര, ഫാ. റെജി ചെരുവന്‍കാലായില്‍ MCBS എന്നീ വൈദികര്‍ മുഖ്യ കര്‍മ്മികത്വം വഹിക്കുന്ന ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബ്ബാനമദ്ധ്യേ ഫാ. ക്രൈസ്റ്റ് ആനന്ദ് O’carm തിരുന്നാള്‍ സന്ദേശം നല്‍കും. കുര്‍ബാനക്ക് ശേഷം തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള … Read more

ഗാൾവേ  പള്ളിയിൽ പ്രധാന പെരുന്നാൾ ഏപ്രിൽ 21,22  തീയതികളിൽ 

ഗാൾവേ (അയർലണ്ട്):ഗാൾവേ  സെന്റ് ജോർജ് സിറിയൻ ഓർത്തഡോൿസ് പള്ളിയിൽ  കാവൽ പിതാവായ മോർ ഗീവഗീസ്  സഹദായുടെ ഓർമ്മപ്പെരുന്നാളും സൺ‌ഡേ സ്‌കൂൾ വാർഷികവും  ഇടവക ദിനവും  ഏപ്രിൽ 21 ,22 (വെള്ളി ,ശനി)തീയതികളിൽ  സമുചിതമായി  കൊണ്ടാടുന്നു . വെള്ളിയാഴ്ച  ഉച്ചക്ക് 2  മണിക്ക്   സൺഡേസ്‌കൂൾ  വാർഷികം  ഇടവക വികാരി  റവ .ഫാ .ജോബിമോൻ  സ്‌കറിയയുടെ  അധ്യക്ഷതയിൽ  നടത്തപ്പെടുന്നു .സൺഡേ സ്‌കൂൾ കുട്ടികളുടെ  പ്രത്യേക കലാപരിപാടികൾ    അപ്പോൾ നടത്തപ്പെടുന്നു വൈകിട്ട്  5.45  പെരുന്നാൾ കൊടിയേറ്റ് .തുടർന്ന്   … Read more

കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ തിരക്കേറി: ശസ്ത്രക്രിയകള്‍ മാറ്റിവെച്ചു.

കോര്‍ക്ക്: എമര്‍ജന്‍സി ഡിപ്പാര്‍ട്‌മെന്റില്‍ 460 പേര്‍ എത്തിയതിനാല്‍ ഇന്നലത്തെ ശസ്ത്രക്രിയകള്‍ മാറ്റിവെയ്ക്കേണ്ടി വന്നു. ആദ്യം ജെ.പി-മാരെ സന്ദര്‍ശനം നടത്തിയ ശേഷം അത്യാവശ്യമെങ്കില്‍ മാത്രം എമര്‍ജന്‍സി ഡിപ്പാര്‍ട്‌മെന്റില്‍ എത്താവുവെന്ന് ഹോസ്പിറ്റല്‍ മാനേജ്മെന്റ് രോഗികളോട് അഭ്യര്‍ത്ഥിച്ചിരുന്നു. നേഴ്സുമാരെയും, മിഡ്വൈഫുമാരെയും പരമാവധി ഉപയോഗപ്പെടുത്തിയാണ് ഇന്നലത്തെ തിരക്ക് നിയന്ത്രണ വിധേയമാക്കിയത്. കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ രണ്ടു മൂന്നു ദിവസം കൊണ്ട് അസാധാരണ തിരക്കാണ് അനുഭവപ്പെടുന്നത്. കോര്‍ക്കില്‍ പകര്‍ച്ചപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. പനിബാധിതരുടെ എണ്ണത്തിലെ വര്‍ദ്ധനവും തിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായി. ഇന്നലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ എത്തിയവരില്‍ … Read more