അയര്‍ലണ്ട് മലയാളികള്‍ ഇന്ത്യയിലെ സ്വത്ത് വെളിപ്പെടുത്താനുള്ള അവസാന തീയ്യതി ഏപ്രില്‍ 30

അയര്‍ലണ്ട് മലയാളികള്‍ക്ക് ബാധകമാകുന്ന വിദേശ സ്വത്ത് സ്വയവെളിപ്പെടുത്തല്‍ നടപടികള്‍ അവസാനിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം. പ്രവാസി ഇന്ത്യക്കാരുള്‍പ്പെടെയുള്ളവര്‍ക്ക് വിദേശ വരുമാനം, സ്വത്തുക്കള്‍ തുടങ്ങിയവ ആദായ നികുതി വകുപ്പില്‍ വെളിപ്പെടുത്തേണ്ട അവസാന തീയതി ഏപ്രില്‍ 30 ആണ്. നികുതി അടയ്ക്കുന്നത് സംബന്ധിച്ച് അനേകം മലയാളികള്‍ക്ക് ഇതിനോടകം തന്നെ റവന്യൂ വകുപ്പിന്റെ സന്ദേശം ലഭിച്ചു കഴിഞ്ഞു. അന്തര്‍ദേശീയ തലത്തില്‍ നടക്കുന്ന നികുതി വെട്ടിപ്പിന് തടയിടാനുള്ള റവന്യൂ വകുപ്പിന്റ നടപടികളുടെ ഭാഗമാണ് ഈ സ്വത്ത് വെളിപ്പെടുത്തല്‍. ഐറിഷ് ധനകാര്യ മന്ത്രി മൈക്കല്‍ … Read more

ഒരു മാസത്തില്‍ രണ്ട് തവണ ബില്ല്; തെറ്റ് പറ്റിയെന്ന് വോഡാഫോണ്‍

പ്രമുഖ മൊബൈല്‍, ടീവി, ബ്രോഡ് ബാന്‍ഡ് സേവന ദാതാക്കളായ വോഡാഫോണ്‍ ഐറിഷ് ഉപഭോക്താക്കളില്‍ നിന്നും ഒരു മാസം രണ്ട് തവണ ബില്ല് ഇടാക്കിയതായി പരാതി. ബില്ലിംഗ് സംവിധാനത്തില്‍ കടന്നുകൂടിയ സാങ്കേതിക തകരാറാണ് രണ്ട് തവണ ഉപഭോതാക്കള്‍ക്ക് ബില്ല് അയക്കാന്‍ കാരണമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. സംഭവം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് തെറ്റ് തിരുത്തുമെന്നും പ്രശ്‌നപരിഹാരത്തിനായി ഉപഭോതാക്കളുടെ പണം തിരിച്ച് നല്‍കാന്‍ ഒരുങ്ങുകയാണ് കമ്പനി.അനേക ഉപഭോക്താക്കളെ ബാധിച്ച ഗുരുതര വീഴ്ചയില്‍ വൊഡാഫോണ്‍ മാപ്പ് ചോദിക്കുകയും ഉപഭോതാക്കള്‍ക്ക് റീഫണ്ടിങ് സന്ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞെന്നും … Read more

ഭവന രഹിതരായ വിദ്യാര്‍ഥികള്‍ പഠനത്തില്‍ പിന്നോട്ടെന്ന് പഠനങ്ങള്‍

താത്കാലിക അഭയകേന്ദ്രങ്ങളില്‍ താമസിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പഠനത്തില്‍ മികവ് പുലര്‍ത്താന്‍ കഴിയാതെ വരുന്നതായി പഠനങ്ങള്‍. ടീച്ചേഴ്‌സ് യൂണിയന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിഭാഗം അധ്യാപകരും ഈ അഭിപ്രായത്തെ പിന്‍താങ്ങി. സ്‌കുളുകളിലെത്തുന്ന ഇത്തരം കുഞ്ഞുങ്ങളില്‍ പലര്‍ക്കും അവര്‍ താമസിക്കുന്ന സ്ഥലം പോലും കൃത്യമായ അറിവില്ല. ഓരോ രാത്രിയിലും വ്യത്യസ്ത സ്ഥലങ്ങളിലാകാം അവര്‍ അഭയസ്ഥാനം കണ്ടെത്തുന്നത്. വിശപ്പ് സഹിച്ച് പഠിക്കാനെത്തുന്ന കുരുന്നുകളും ഇക്കൂട്ടത്തിലുണ്ട്. വിദ്യാര്‍ത്ഥികളുടെ ശാരീരിക-മാനസീക ആരോഗ്യവും അപകടാവസ്ഥയിലാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. സ്വന്തമായി മേല്‍വിലാസമിലാത്ത കുഞ്ഞുങ്ങള്‍ക്ക് പഠനത്തില്‍ മികവ് പുലര്‍ത്തുന്നില്ല. മക്കളുടെ പഠനകാര്യത്തില്‍ … Read more

മക്കളുടെ വിദ്യാഭ്യാസ ചെലവുകളില്‍ നട്ടം തിരിയുന്ന മാതാപിതാക്കള്‍ക്ക് ആശ്വാസമായി പുതിയ വിദ്യാഭ്യാസ പരിഷ്‌ക്കാരം

ഡബ്ലിന്‍ : രക്ഷിതാക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന അമിത വിദ്യാഭ്യാസ ചെലവുകള്‍ ചുരുക്കാന്‍ ഐറിഷ് വിദ്യാഭ്യാസ വകുപ്പ് നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. സ്‌കൂളുകളില്‍ ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടന്‍ അറിയിച്ചു. ഇതനുസരിച്ച് പുസ്തകങ്ങളും, പഠന സാമഗ്രികളും വാടകയ്ക്കും, തവണകളായും പണമടച്ച് ഉപയോഗിക്കാന്‍ കഴിയും. രാജ്യത്തെ നിരവധി സ്‌കൂളുകള്‍ ബ്രാന്‍ഡഡ് യൂണിഫോമുകളും, പാഠ്യവസ്തുക്കളും വാങ്ങാന്‍ നിര്‍ബന്ധം പിടിക്കാറുണ്ട്. ഇത് വിദ്യാഭ്യാസ ചിലവുകള്‍ കുത്തനെ ഉയരുന്നതിന് കാര്യമാകുന്നു എന്നാണ് പൊതുഅഭിപ്രായം. ഇനി മുതല്‍ … Read more

‘അമ്മയോടൊപ്പം’ ; OICC അയര്‍ലണ്ട് ധനസഹായ പദ്ധതി ഉത്ഘാടനം ചെയ്തു.

കൊച്ചി: OICC അയര്‍ലണ്ട് കമ്മറ്റിയുടെ ‘അമ്മയോടൊപ്പം’ എന്ന ധനസഹായ പദ്ധതിയുടെ സംസ്ഥാനതല ഉത്ഘാടനം മറ്റൂര്‍ കോളനിയില്‍ അങ്കമാലി എം.എല്‍.എ റോജി എം ജോണ്‍ നിര്‍വ്വഹിച്ചു. നിര്‍ദ്ധനരായ, വിധവകളായ അമ്മമാര്‍ക്കാണ് ധനസഹായം വിതരണം ചെയ്തത്. OICC അയര്‍ലണ്ട് ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരക്കല്‍ അധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറല്‍ സെക്രട്ടറി ഷൈജോ പറമ്പി, ജില്ലാ പഞ്ചായത്ത് മെംബര്‍ സാംസണ്‍ ചാക്കോ, യൂത്ത് കോണ്‍ഗ്രസ് കാലടി മണ്ഡലം പ്രസിഡന്റ് ജോസഫ് സണ്ണി, ഐ.എന്‍.ടി.യു.സി അങ്കമാലി ബ്ലോക്ക് പ്രസിഡന്റ് ഷൈജു, കാലടി കാഞ്ഞൂര്‍ … Read more

‘ഗ്രേറ്റ് ഫാദര്‍’ ഏപ്രില്‍ 21 മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനം ആരംഭിക്കുന്നു

ഗണ്ണുകള്‍ കഥ പറയുന്ന ബോംബെ കഥയല്ല ഗ്രേറ്റ് ഫാദര്‍….!സ്ലോ മോഷനും മാസ്സ് ഡയലോഗുകളും മാത്രമുള്ള ബിലാലിന്റെ രണ്ടാം വരവും അല്ല ഡേവിഡ് നൈനാന്‍…!!സ്വന്തം അച്ഛനെ സൂപ്പര്‍ ഹീറോ ആയി കാണാനുള്ള എല്ലാ മക്കളുടെയും ആഗ്രഹം കൊണ്ട് ഡേവിഡിന്റെ മകള്‍ പറയുന്ന പൊങ്ങച്ചങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ വരുന്നവരും പോകുന്നവരും നായകനെ പുകഴ്ത്തുന്ന ആറു തലയുള്ള അറുമുഖന്റെ വീര വാദ ഡയലോഗുകള്‍ കുത്തി കേറ്റിയ ഫാന്‍സ് മസാലയുമല്ല ഗ്രേറ്റ് ഫാദര്‍….ഒറ്റ വാക്കില്‍ ഒന്നാന്തരം ത്രില്ലര്‍..!! ഞെട്ടിപ്പിക്കുന്ന നല്ലൊരു ട്വിസ്റ്റോട് കൂടി … Read more

ലോക കുടുംബ സമ്മേളനം അയര്‍ലണ്ടില്‍. മാര്‍പ്പാപ്പ പങ്കെടുക്കും.

ഡബ്ലിന്‍ :അടുത്ത വര്‍ഷം ഓഗസ്റ്റ് 22 മുതല്‍ 26 വരെ നടക്കുന്ന ലോക കുടുംബ സമ്മേളത്തിലേക്ക് ലോകമെങ്ങുമുള്ള കുടുംബങ്ങളെ ക്ഷണിച്ചുകൊണ്ട് ഡബ്ലിന്‍ അതിരൂപത വീഡിയോ സന്ദേശം പുറത്തിറക്കി. ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഈ സമ്മേളനത്തില്‍ പങ്കെടുക്കും. അയര്‍ലണ്ടിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും പപ്പയുടെ സന്ദര്‍ശനമെന്നു പരിശുദ്ധ സിംഹാസനത്തിന്റെ അയര്‍ലന്‍ഡ് അംബാസിഡര്‍ എമ്മ മാഡിഗന്‍ അഭിപ്രായപ്പെട്ടു. കാരണം 40 വര്ഷങ്ങള്ക്കു ശേഷമാണ് ഒരു പാപ്പാ അയര്‌ലണ്ടിലെത്തുന്നത്. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ യാണു അവസാനമായി അയര്‍ലണ്ട് സന്ദര്‍ശിച്ചത്. അന്ന് ഡബ്ലിന്‍ … Read more

ലൂക്കന്‍ ക്‌ളബ് ഈസ്റ്റര് ,വിഷു ആഘോഷവും ,ഡാന്‍സ് അരങ്ങേറ്റവും 22ന്

ഡബ്ലിന്‍ :ലൂക്കന്‍ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 22നു വൈകിട്ടു 6 നു പമേഴ്‌സ്ടൗണ്‍ സെന്റ് ലോര്‍ക്കന്‍സ് സ്‌കൂള്‍ ഹാളില്‍ ഈസ്റ്റര്‍ &വിഷു ആഘോഷം നടത്തപ്പെടും .വര്‍ണപ്പകിട്ടാര്‍ന്ന കലാസന്ധ്യയില്‍ 4കുട്ടികളുടെ ഡാന്‍സ് അരങ്ങേറ്റവും ,ഗാനമേളയും സ്‌കിറ്റും നടക്കും.പ്രശസ്ത നര്‍ത്തകി മീന പുരുഷോത്തമന്റെ ശിഷ്യരായ റിയ ഡൊമിനിക് ,ആഷ്‌ലിന്‍ ബിജു, റോസ് മരിയ റോയ് ,റിയ സെബാസ്റ്റ്യന്‍ എന്നീ കുട്ടികളാണ് ഡാന്‍സ് രംഗ പ്രവേശം നടത്തുന്നത് .ഡിന്നറും ആഘോഷത്തിന്റെ ഭാഗമാണ് .എല്ല ഒരുക്കങ്ങളും പൂര്‍ത്തിയായതായി പ്രസിഡന്റ് ബിജോയി കുടിയിരിക്കല്‍ ,സെക്രട്ടറി … Read more

ഈ വര്‍ഷത്തെ JBLകിരീടം വാട്ടര്‍ഫോഡിന്.

ഡബ്‌ളിന്‍.അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഭദ്രാസനത്തിന്‍ കീഴിലുള്ള പള്ളികളിലെ യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ Baldoyal Badminton Cetnre ല്‍ വച്ച് ഏപ്രില്‍ 18 ചൊവ്വാഴ്ച നടത്തപ്പെട്ട വാശിയേറിയ Jacobile Badminton League 2017 (JBL 2017) മത്സരത്തില്‍ വാട്ടര്‍ഫോഡ് സെന്റ്. മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയുടെ ടീമഗങ്ങളായ ബോബിയും അനൂപും ഒന്നാം സ്ഥാനവും ഡബ്‌ളിന്‍ .സെന്റ് ഗ്രിഗോറിയോസ് യാക്കോബായ പള്ളിയിലെ ജിബി ,അരുണ്‍ എന്നിവര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ഡബ്‌ളിന്‍, കോര്‍ക്ക്, സ്വോര്‍ഡ്‌സ്, വാട്ടര്‍ഫോര്‍ഡ്, … Read more

സൈക്യാര്‍ട്രിക് നേഴ്സുമാര്‍ പണിമുടക്കിന് ഒരുങ്ങുന്നു

ഡബ്ലിന്‍: പെന്‍ഷന്‍ സ്‌കീം നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് നൂറുകണക്കിന് സൈക്യാര്‍ട്രിക് നേഴ്സുമാര്‍ ഇന്ന് സമരത്തില്‍ അണിചേര്‍ന്നു. ഡബ്ലിനിലെ സെന്റ് പാട്രിക് ആശുപത്രിയിലെ ഒരു കൂട്ടം ജീവനക്കാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. 2014-ല്‍ മാനേജ്മെന്റുമായി നടത്തിയ ധാരണ തെറ്റിച്ചതിനെ തുടര്‍ന്നാണ് സമരം നടത്തിയത്. ആശുപത്രിയുടെ ധനകാര്യ പ്രവത്തനങ്ങള്‍ തളര്‍ച്ച നേരിടുന്നതുകൊണ്ടാണ് പെന്‍ഷന്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതെന്ന് സെന്റ് പാട്രിക് മാനസിക ആരോഗ്യ കേന്ദ്രം വ്യക്തമാക്കി. ആശുപത്രി മാനേജ്മെന്റിന്റെ ഏകപക്ഷീയമായ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഇന്‍ഡസ്ട്രിയല്‍ ആക്ഷന്‍ ആരംഭിച്ചതെന്ന് സൈക്യാര്‍ട്രിക് നേഴ്‌സിങ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറി … Read more