നിലക്കടല അലർജി ഉള്ളവർ ശ്രദ്ധിക്കുക; അയർലണ്ടിൽ വിപണിയിലെ കടുക് ചേർത്ത ഉൽപ്പന്നങ്ങളിൽ നിലക്കടല സാന്നിദ്ധ്യമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്

പീനട്ട് (നിലക്കടല) അലര്‍ജ്ജിയുള്ളവര്‍ കടുകോ, കടുക് പൊടിയോ ചേര്‍ത്ത ഉല്‍പ്പന്നങ്ങള്‍ കഴിക്കരുതെന്ന മുന്നറിയിപ്പുമായി Food Safety Authority of Ireland (FSAI). യുകെയിലെ ഭക്ഷ്യസുരക്ഷാ ഏജന്‍സിയാണ് ഇത് സംബന്ധിച്ച് FSAI-ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും യുകെയിലേയ്ക്ക് ഇറക്കുമതി ചെയ്ത ചില കടുക് പൊടി, കടുക് മാവ് എന്നിവയില്‍ പീനട്ട് പ്രോട്ടീന്റെ സാന്നിദ്ധ്യം കണ്ടെത്തിയതാണ് കാരണം. ഇവ ഉപയോഗിച്ച് നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ അയര്‍ലണ്ടിലും എത്തിയിരിക്കാന്‍ സാധ്യതയുണ്ട്. പീനട്ട് അലര്‍ജി ഉള്ളവര്‍ നിലവില്‍ കടകളില്‍ ലഭിക്കുന്ന കടുക് അടങ്ങിയ … Read more

വളർത്തുനായയുമായി എത്തിയ അന്ധയും, പാരാലിംപിക് താരവുമായ ഉപഭോക്താവിനോട് ബേക്കറി സെക്ഷനിൽ നിന്നും മാറി നിക്കാൻ പറഞ്ഞ Lidl-ന് 2000 യൂറോ പിഴ

തന്റെ വഴികാട്ടിയായ വളര്‍ത്തുനായയുമായി (ഗൈഡ് ഡോഗ്) എത്തിയ അന്ധയായ പാരാലിംപിക് താരത്തോട് ബേക്കറി വില്‍ക്കുന്നയിടത്തു നിന്നും മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ട സൂപ്പർമാർക്കറ്റ് ചെയിനായ Lidl-ന് 2,000 യൂറോ പിഴ. 2024 ഫെബ്രുവരിയില്‍ Lidl-ന്റെ ഒരു സ്റ്റോറിലെത്തിയ ഐറിഷ് പാരാലിംപിക് താരം Nadine Lattimore-നോട് ഭിന്നശേഷിക്കാരി എന്ന നിലയില്‍ സ്‌റ്റോര്‍ വിവേചനം കാട്ടിയെന്ന് കണ്ടെത്തി വര്‍ക്ക് പ്ലേസ് റിലേഷന്‍സ് കമ്മീഷന്‍ (WRC) ആണ് ശിക്ഷ വിധിച്ചത്. അതേസമയം Lattimore-ന്റെ കാര്യത്തില്‍ വീഴ്ച വരുത്തിയെന്ന് സമ്മതിച്ച Lidl Ireland പക്ഷേ … Read more

അയർലണ്ടിലെ ആദ്യ ഡോഗ് സർവേ ആരംഭിച്ചു; വളർത്തുനായ്ക്കളെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം

അയര്‍ലണ്ടിലെ ആദ്യ ഡോഗ് സര്‍വേയ്ക്ക് ആരംഭം. അനിമല്‍ വെല്‍ഫെയര്‍ ചാരിറ്റിയായ Dogs Trust ആണ് ഇതിനായുള്ള ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. നിലവില്‍ വളര്‍ത്തുനായ്ക്കള്‍ ഉള്ളവര്‍ക്കും, ഒന്നിനെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സര്‍വേയില്‍ പങ്കെടുക്കാം. രാജ്യത്ത് നിലവിലുള്ള ജീവിതച്ചെലവ് സംബന്ധിച്ച പ്രശ്‌നങ്ങള്‍, ഭവനമേഖലയിലെ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം നായ്ക്കളെ വളര്‍ത്തുന്നതിനെ എങ്ങനെ ബാധിക്കുന്നു എന്ന് മനസിലാക്കാനാണ് സംഘടന സര്‍വേ നടത്തുന്നത്. സര്‍വേ വഴി ലഭിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി സംഘടനയ്ക്ക് ളര്‍ത്തുനായ്ക്കള്‍ ഉള്ളവര്‍ക്ക് ഉപദേശങ്ങള്‍ നല്‍കാനും, സഹായമെത്തിക്കാനും സാധിക്കും. Dogs Trust ഈയിടെ നടത്തിയ … Read more

ഡബ്ലിനിൽ അനവധി പേർ പങ്കെടുത്ത് കുടിയേറ്റ വിരുദ്ധ പ്രതിഷേധം; 19 പേർ അറസ്റ്റിൽ

ഡബ്ലിന്‍ സിറ്റി സെന്ററില്‍ നടന്ന കുടിയേറ്റവിരുദ്ധ പ്രതിഷേധത്തിനിടെ 19 പേരെ അറസ്റ്റ് ചെയ്ത് ഗാര്‍ഡ. വ്യാഴാഴ്ച രാവിലെ മുതലാണ് O’Connell Street-ല്‍ നിന്നും Leinster House-ലേയ്ക്കും, Grafton Street-ലും പ്രതിഷേധപ്രകടനങ്ങള്‍ നടന്നത്. 100 ഗാര്‍ഡകള്‍ ഇവിടങ്ങളില്‍ സുരക്ഷയ്ക്കായി എത്തിയിരുന്നു. ഉച്ചയ്ക്ക് 2.30-ഓടെ Grafton Street-ല്‍ അടക്കം പ്രകടനത്തിനിടെ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായതായി ഗാര്‍ഡ അറിയിച്ചു. തുടര്‍ന്ന് മറ്റ് വഴികളില്ലാതെ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടി വന്നതായും, വിവിധയിടങ്ങളില്‍ നിന്നായി 19 പേരെ അറസ്റ്റ് ചെയ്യേണ്ടിവന്നതായും ഗാര്‍ഡ വ്യക്തമാക്കി. വൈകിട്ട് 5 … Read more

കാറുടമകൾക്ക് ആശ്വാസം; അയർലണ്ടിൽ പെട്രോൾ, ഡീസൽ വില കുറഞ്ഞു, ഇലക്ട്രിക് കാർ ഉപയോഗ ചെലവും കുറഞ്ഞു

അയര്‍ലണ്ടില്‍ പെട്രോളിനും, ഡീസലിനും വില കുറഞ്ഞതായി റിപ്പോര്‍ട്ട്. AA Fuel Survey-യുടെ പുതിയ കണക്ക് പ്രകാരം പെട്രോള്‍ വില 7 സെന്റ് കുറഞ്ഞ് ലിറ്ററിന് 1.74 യൂറോ ആയി. ഡീസലിനും സമാനമായി 7 സെന്റ് കുറഞ്ഞ് 1.67 യൂറോ ആയതായാണ് സെപ്റ്റംബര്‍ മാസത്തെ കണക്ക്. ഇലക്ട്രിക് കാറുകള്‍ ഓടിക്കാനുള്ള ചെലവിലും കുറവ് വന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വര്‍ഷം ശരാശരി 857.77 യൂറോ ആണ് ഒരു ഇലക്ട്രിക് കാര്‍ ഓടിക്കാനായി (ശരാശരി 17,000 കിലോമീറ്റര്‍) ഉപഭോക്താവ് നിലവില്‍ ചെലവിടേണ്ടത്. … Read more

അവസാനമില്ലാതെ ദുരിതം: അയർലണ്ടിലെ ആശുപത്രികളിൽ ട്രോളികളിൽ ചികിത്സ തേടുന്നത് 494 രോഗികൾ

അയര്‍ലണ്ടിലെ ആശുപത്രികളില്‍ ചികിത്സയ്ക്കായി ബെഡ്ഡ് ലഭിക്കാത്തവരുടെ എണ്ണം കുറയാതെ തുടരുന്നു. Irish Nurses and Midwives Organisation (INMO)-ന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 494 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ബെഡ്ഡിന് പകരം ട്രോളികളിലും മറ്റുമായി ചികിത്സ തേടുന്നത്. ഇതില്‍ 349 രോഗികളും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലാണ്. പതിവ് പോലെ ഏറ്റവുമധികം രോഗികള്‍ ട്രോളികളില്‍ കഴിയുന്നത് University Hospital Limerick-ലാണ്- 104. Cork University Hospital (57 രോഗികള്‍), University Hospital Galway (48 രോഗികള്‍), Sligo … Read more

അയർലണ്ടിൽ 12 മാസത്തിനിടെ വീടുകൾക്ക് 9.6% വില ഉയർന്നു; ഏറ്റവും കുറഞ്ഞ വിലയ്ക്ക് വീട് ലഭിക്കുന്നത് Longford-ൽ

സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ (CSO) ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം അയര്‍ലണ്ടില്‍ ഒരു വര്‍ഷത്തിനിടെ വീടുകള്‍ക്ക് വില ഉയര്‍ന്നത് 9.6%. ജൂലൈ വരെയുള്ള 12 മാസത്തെ കണക്കാണ് CSO പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ഡബ്ലിന്റെ മാത്രം കാര്യമെടുത്താല്‍ 12 മാസത്തിനിടെയുള്ള വില വര്‍ദ്ധന 10.3% ആണ്. ഡബ്ലിന് പുറത്ത് 9.1 ശതമാനവും. 2024 ജൂലൈ വരെയുള്ള 12 മാസക്കാലയളവില്‍ രാജ്യത്ത് വില്‍ക്കപ്പെട്ട വീടുകളുടെ ശരാശരി വില 340,000 യൂറോ ആണ്. ഏറ്റവും ഉയര്‍ന്ന വിലയാകട്ടെ 630,000 യൂറോയും. Dún … Read more

അയർലണ്ടിലെ സൂപ്പർമാർക്കറ്റിൽ വിവേചനം നേരിട്ട റോമ വിഭാഗക്കാരന് 6,000 യൂറോ നഷ്ടപരിഹാരം

അയര്‍ലണ്ടില്‍ റോമ വിഭാഗത്തില്‍ പെട്ടയാള്‍ക്ക് സേവനം നിഷേധിച്ച സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍, പരാതിക്കാരന് 6,000 യൂറോ നഷ്ടപരിഹാരം നല്‍കണമെന്ന് വര്‍ക്ക് പ്ലേസ് റിലേഷന്‍സ് കമ്മീഷന്‍ (WRC). 2023 ഒക്ടോബര്‍ 5-ന് രാജ്യത്തെ ഒരു ടൗണിലുള്ള Centra സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയ റോമ വിഭാഗക്കാരനായ ആള്‍ക്കും, ഇദ്ദേഹത്തിന്റെ 13 വയസുകാരിയായ മകള്‍ക്കുമാണ് ദുരനുഭവം ഉണ്ടായത്. സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍ തങ്ങളോട് വിവേചനത്തോടെ പെരുമാറിയെന്ന് കാട്ടിയാണ് റോമ വിഭാഗക്കാരനായ ആള്‍ വര്‍ക്ക് പ്ലേസ് റിലേഷന്‍സ് കമ്മീഷനില്‍ പരാതി നല്‍കിയത്. അതേസമയം തങ്ങള്‍ വിവേചനപൂര്‍വ്വം പെരുമാറിയില്ലെന്നും, … Read more

ടിപ്പററിയിൽ ആവേശമായി “മിസ്റ്റോണം തകർത്തോണം 2k24”

ഉത്രാട നാളിൽ മലയാളീസ് ഇൻ സൗത്ത് ടിപ്പററി (MIST) ക്ലോൺമലിൽ സംഘടിപ്പിച്ച “മിസ്റ്റോണം തകർത്തോണം 2K24” അഭൂതപൂർവ്വമായ പങ്കാളിത്തം കൊണ്ടും, വൈവിധ്യമാർന്ന കലാപരിപാടികൾ കൊണ്ടും ശ്രദ്ധേയമായി.പൂക്കളവും, തിരുവാതിരയും, മാവേലി തമ്പുരാന്റെ എഴുന്നുള്ളത്തും, ഓണകളികളുമെല്ലാം മലയാളിയുടെ ഗൃഹതുരമായ ഓർമകളെയുണർത്തി. കേരളത്തനിമയുള്ള വസ്ത്രങ്ങളണിഞ്ഞ് ആർപ്പുവിളികളുമായി ഏവരും ഒത്തു കൂടിയപ്പോൾ കേരളത്തിലെ ഒരു കൊച്ചു ഗ്രാമം അയർലണ്ടിൽ പുനർജനിച്ച പോലെ ഒരു പ്രതീതി ഉണ്ടായി. വിഭവസമൃദ്ധമായ ഓണസദ്യ ഏവരുടെയും നാവിനു വിരുന്നേകി. ഉച്ചക്ക് ശേഷം നടന്ന കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ ആഘോഷത്തിന് … Read more

ബ്‌ളാക്ക്‌റോക്ക് സെന്റ് ജോസഫ് കുർബാന സെന്ററിൽ ഓണാഘോഷം സെപറ്റംബർ 21 ശനിയാഴ്ച്ച; ഒരുക്കങ്ങൾ പൂർത്തിയായി 

ഡബ്ലിൻ: സെന്റ് ജോസഫ് സീറോ മലബാർ കമ്മ്യൂണിറ്റി  ബ്‌ളാക്ക്‌റോക്കിന്റെ നേതൃത്വത്തിൽ ‘പുത്തൻ വിളവെടുപ്പിന്റെ ഓർമ്മ പുതുക്കുന്ന ഓണാഘോഷം’ സെപറ്റംബർ 21- ശനിയാഴ്ച്ച Cabinteely Community School Johnstown Rd, Kilbogget-  D18 VH73  ഹാളിൽ   വെച്ച് നടത്തപ്പെടുന്നു. രാവിലെ 10 മണി മുതൽ കുട്ടികളുടെയും മുതിർന്നവരുടെയും സ്പോർട്സ്, ഫൺ  ഗെയിംസും, ഉച്ചക്ക് ശേഷം കൾച്ചറൽ പരിപാടികളുമായി വളരെ വിപുലമായ ഒരുക്കങ്ങളോടെയാണ് ഈ വർഷത്തെ ഓണം ആഘോഷിക്കുന്നത്. പുരുഷൻമാരുടെയും  വനിതകളുടെയും യുവാക്കളുടെയും ആവേശകരമായ വടം വലി മത്സരം, … Read more