കൊടുങ്കാറ്റുകളുടെ സീസണിലേയ്ക്ക് അയർലണ്ട്; പേരുകൾ പുറത്തിറക്കി

അയര്‍ലണ്ടില്‍ ഇനി വരാനിരിക്കുന്ന കൊടുങ്കാറ്റുകളുടെ പേരുകള്‍ പുറത്തിറക്കി കാലാവസ്ഥാ വകുപ്പ്. വരുന്ന ഞായറാഴ്ച മുതല്‍ രാജ്യത്ത് വീശിയടിക്കുന്ന കാറ്റുകളുടെ വിവരങ്ങളാണ് പുറത്തിറക്കിയിട്ടുള്ളത്. കൊടുങ്കാറ്റുകള്‍ക്ക് പേരുകള്‍ നല്‍കാന്‍ കാലാവസ്ഥാവകുപ്പ് പ്രൈമറി സ്‌കൂള്‍ കുട്ടികളോട് ആവശ്യപ്പെട്ടപ്രകാരം ലഭിച്ച 500 പേരുകളില്‍ നിന്നാണ് ഏഴെണ്ണം തെരഞ്ഞെടുത്തിരിക്കുന്നത്. അയര്‍ലണ്ടിനൊപ്പം UK (the Met Office) Netherlands (KNMI) എന്നിവരും ഏഴ് വീതം പേരുകള്‍ ഇട്ടു. 2024-25 വര്‍ഷങ്ങളിലെ കൊടുങ്കാറ്റുകളുടെ പേരുകള്‍ ഇപ്രകാരമാണ്: Ashley, Bert, Conall, Darragh, Eowyn, Floris, Gerben, Hugo, … Read more

അയർലണ്ടിൽ ഊർജ്ജവില കുറഞ്ഞു; ഭക്ഷ്യ, ഗതാഗത ചെലവ് കൂടി

അയര്‍ലണ്ടിലെ പണപ്പെരുപ്പം കുറഞ്ഞു. ജൂലൈ വരെയുള്ള ഒരു വര്‍ഷത്തിനിടെ പണപ്പെരുപ്പം 1.1% ആയാണ് കുറഞ്ഞത്. അതേസമയം അയര്‍ലണ്ടിന്റെ EU Harmonised Index of Consumer Prices (HICP) ഓഗസ്റ്റ് വരെയുള്ള 12 മാസത്തിനിടെ 1.1% വര്‍ദ്ധിച്ചിട്ടുമുണ്ട്. ജൂലൈ മുതല്‍ ഓഗസ്റ്റ് വരെയുള്ള ഒരു മാസത്തിനിടെ 0.1% ആണ് വര്‍ദ്ധന. ജൂലൈ വരെയുള്ള 12 മാസത്തിനിടെ 1.5% ആയിരുന്നു HICP വര്‍ദ്ധന. ഓഗസ്റ്റ് വരെയുള്ള 12 മാസങ്ങള്‍ക്കിടെ ഊര്‍ജ്ജവില 9.5% കുറഞ്ഞിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. അതേസമയം ഭക്ഷ്യവില 2% … Read more

ഡബ്ലിനിൽ ജോലി ചെയ്യുന്ന അദ്ധ്യാപകർക്ക് പ്രത്യേക അലവൻസ് ലഭിച്ചേക്കും; സൂചന നൽകി മന്ത്രി

അയർലണ്ടിൽ അദ്ധ്യാപകർക്ക് അനുഭവപ്പെടുന്ന ദൗർലഭ്യം പരിഹരിക്കുന്നതിന്റെ ഭാഗമായി ഡബ്ലിനിൽ ജോലി ചെയ്യുന്ന അദ്ധ്യാപകർക്ക് പ്രത്യേക അലവൻസ് നൽകാൻ സാധ്യത. ഈ അദ്ധ്യയന വർഷം പല സ്‌കൂളുകളിലും അദ്ധ്യാപകരുടെ വലിയ കുറവ് അനുഭവപ്പെടും എന്ന റിപ്പോർട്ട്‌ പുറത്തുവന്നതിനു പിന്നാലെയാണ് പ്രശ്നം പരിഹരിക്കാൻ എല്ലാ വഴികളും തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി നോർമ ഫോളി വ്യക്തമാക്കിയത്. ഉടനടി പുതിയ അദ്ധ്യാപകരെ നിയമിക്കാൻ നടപടിയെടുക്കണമെന്ന് The Irish National Teachers’ Organisation (INTO)-നും ആവശ്യപ്പെട്ടിരുന്നു. ആവശ്യത്തിന് അദ്ധ്യാപകർ ഇല്ലാത്തത് കാരണം ചില വിഷയങ്ങൾ … Read more

മദ്യപാനം രണ്ട് ഡ്രിങ്ക് ആക്കി കുറയ്ക്കുക: വിമാന യാത്രയ്ക്കിടെ അക്രമം കുറയ്ക്കാൻ പരിഹാരം നിർദ്ദേശിച്ച് Ryanair മേധാവി

വിമാന യാത്രയ്ക്കിടെ ആളുകൾ തമ്മിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾക്ക് തടയിടാൻ, യാത്രാ സമയത്ത് കഴിക്കുന്ന മദ്യത്തിന്റെ അളവ് കുറയ്ക്കണമെന്ന് Ryanair മേധാവി Michael O’Leary. വിമാനത്തിൽ കയറുമ്പോൾ മദ്യം കഴിക്കുകയാണെങ്കിൽ അത് രണ്ട് ഡ്രിങ്കുകൾ ആക്കി കുറയ്ക്കാൻ യാത്രക്കാർ ശ്രദ്ധിക്കണമെന്ന് അയർലണ്ടിലെ ജനകീയ ലോ ബജറ്റ് എയർലൈൻസിന്റെ തലവൻ  അഭിപ്രായപ്പെട്ടു. ആഴ്ച്ചതോറും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ടെന്നും, മദ്യപിച്ചത് കാരണവും, മദ്യത്തോടൊപ്പം മറ്റ് മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതുമാണ് പ്രശ്നം ഉണ്ടാക്കുന്നതെന്നും O’Leary പറഞ്ഞു. ഡ്രൈവിങ്ങിനിടെ മദ്യപിക്കാൻ നമ്മൾ അനുവദിക്കാറില്ലെന്നും എന്നാൽ 33,000 … Read more

ലോകത്താദ്യമായി വെജിറ്റബിൾ ഓയിലിൽ ഓടുന്ന ഫയർ എഞ്ചിൻ അയർലണ്ടിൽ

ലോകത്താദ്യമായി വെജിറ്റബിൾ ഓയിലിൽ ഓടുന്ന ഫയർ എഞ്ചിൻ അയർലണ്ടിൽ. Hydrotreated vegetable oil (HVO) ഉപയോഗിച്ച് ഓടുന്ന ലോകത്തിലെ ആദ്യത്തെ ഫയർ എഞ്ചിൻ കാർലോയിൽ ഉടൻ പ്രവർത്തനമാരംഭിക്കും. പ്രദേശത്തെ മലിനീകരണം കുറയ്ക്കുന്നതിനായി കാർലോ കൗണ്ടി കൗൺസിൽ വിഭാവനം ചെയ്ത പദ്ധതിയുടെ ഭാഗമായാണ് പുതിയ HOV ഫയർ എഞ്ചിൻ എത്തിയിരിക്കുന്നത്. 2030-ഓടെ മലിനീകരണം 51% കുറയ്ക്കാനും, പൊതുമേഖലയിലെ ഊർജ്ജക്ഷമത 50% ആയി വർദ്ധിപ്പിക്കാനുമാണ് കൗൺസിലിന്റെ ശ്രമം. 462,000 യൂറോ മുതൽമുടക്കിൽ Tullow- യിൽ വച്ച് HPMP Fire Ltd … Read more

അയർലണ്ടിൽ ഏറ്റവും കുറവ് വാടക വീടുകൾ ഉള്ളത് Monaghan-ൽ; ഏറ്റവും കൂടുതൽ ഏത് കൗണ്ടിയിൽ?

അയര്‍ലണ്ടില്‍ വില്‍പ്പനയ്ക്കും, വാടകയ്ക്കുമായി ഏറ്റവും കുറവ് വീടുകളുള്ള കൗണ്ടി Monaghan എന്ന് റിപ്പോര്‍ട്ട്. പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ്‌സായ Savills-ന്റെ റിപ്പോര്‍ട്ട് പ്രകാരം നിലവില്‍ 81 വീടുകളാണ് Monaghan-ല്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. അതേസമയം വെറും 16 വീടുകള്‍ മാത്രമാണ് കൗണ്ടിയില്‍ വാടകയ്ക്ക് നല്‍കാനുള്ളത്. തലസ്ഥാനം ഉള്‍പ്പെടുന്ന ഡബ്ലിന്‍ കൗണ്ടിയില്‍ വാടകയ്ക്ക് വീട് ലഭിക്കാന്‍ ബുദ്ധിമുട്ടില്ലെങ്കിലും, വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന വീടുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഏറ്റവും താഴെ നിന്നും എട്ടാമത് ആണ്. രാജ്യത്ത് ഏറ്റവുമധികം സെക്കന്‍ഡ് ഹാന്‍ഡ് വീടുകള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന കൗണ്ടി … Read more

കോർക്കിൽ വീടിനു നേരെ പെട്രോൾ ബോംബേറ്

കോര്‍ക്കില്‍ വീടിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം. തിങ്കളാഴ്ച രാത്രി 10 മണിയോടെ Gurranabraher-ലെ Mary Aiken Head Place-ലുള്ള ഒരു വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന്റെ ജനലിലൂടെയാണ് ബോംബ് എറിഞ്ഞത്. ഭാഗ്യത്തിന് ആര്‍ക്കും പരിക്കേല്‍ക്കുകയോ, മറ്റ് നാശനഷ്ടങ്ങള്‍ ഉണ്ടാകുകയോ ചെയ്തില്ല. അതേസമയം ഗാര്‍ഡയും, കോര്‍ക്ക് സിറ്റി ഫയര്‍ ബ്രിഗേഡും സംഭവസ്ഥലത്ത് സഹായത്തിന് എത്തിയിരുന്നു. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും, അന്വേഷണം നടത്തുകയാണെന്നും ഗാര്‍ഡ അറിയിച്ചു.

കോർക്കിൽ കത്തിക്കുത്ത്; ഒരാൾ അറസ്റ്റിൽ

കൗണ്ടി കോര്‍ക്കില്‍ കടയ്ക്ക് മുമ്പില്‍ കത്തിക്കുത്ത് നടത്തിയതിനെത്തുടര്‍ന്ന് ഒരാള്‍ അറസ്റ്റില്‍. Cobh-ലെ Carrignafoy-യില്‍ ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് സംഭവം. രണ്ട് പുരുഷന്മാര്‍ തമ്മില്‍ കടയ്ക്ക് മുമ്പില്‍ വച്ച് തര്‍ക്കമുണ്ടായി, ഒരാള്‍ മറ്റൊരാളെ കത്തികൊണ്ട് കുത്തി എന്നാണ് പരാതി. സ്ഥലത്തെത്തിയ ഗാര്‍ഡ 50 വയസിലേറെ പ്രായമുള്ള ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. അറസ്റ്റിലായ ആളെ സ്റ്റേഷനില്‍ കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ്.

തൈക്കുടം ബ്രിഡ്‌ജിന്റെ ‘Musical Extravaganza’ സെപ്റ്റംബർ 21-ന് അയർലണ്ടിൽ; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

കേരളത്തിലെ പ്രശസ്ത ബാന്‍ഡായ തൈക്കുടം ബ്രിഡ്ജ് അവതരിപ്പിക്കുന്ന ‘Musical Extravaganza’ സെപ്റ്റംബര്‍ 21-ന് അയര്‍ലണ്ടിലെ ലെറ്റര്‍കെന്നിയില്‍. വൈകിട്ട് 6.30-ന് Aura Leisure Centre-ലാണ് സംഗീതനിശ അരങ്ങേറുക. ടിക്കറ്റ് നിരക്കുകള്‍ ഇപ്രകാരം: Family Ticket (4 seats – must be family): €125 (Free food for 4) എല്ലാ ടിക്കറ്റുകള്‍ക്കും സൗജന്യ ഭക്ഷണവും, പാര്‍ക്കിങ്ങും ഉണ്ടാകും. ഒപ്പം പരിസരത്തായി ബീവറേജസ് കൗണ്ടര്‍, ഫുഡ് സ്റ്റാളുകള്‍ എന്നിവയും ഒരുക്കുന്നതാണ്. ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍: https://www.eventbrite.ie/e/musical-extravaganza-with-the-top-band-from-india-thaikkudam-bridge-tickets-887630275047?aff=oddtdtcreato കൂടുതല്‍ വിവരങ്ങള്‍ക്ക്:+353894142349+353851631030+353892380994

അയർലണ്ടിലേയ്ക്കുള്ള കുടിയേറ്റം 17 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ; രാജ്യം വിട്ട് പോകുന്നവരുടെ എണ്ണവും വർദ്ധിച്ചു

അയർലണ്ടിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ജനസംഖ്യ 98,700 വർദ്ധിച്ചതായി Central Statistics Office (CSO). 2008-ന് ശേഷം ഒരു വർഷം ഉണ്ടാകുന്ന ഏറ്റവും ഉയർന്ന ജനസംഖ്യാ വർദ്ധന ആണിത്. 149,200 കുടിയേറ്റക്കാരാണ് 2024 ഏപ്രിൽ വരെയുള്ള 12 മാസത്തിനിടെ അയർലണ്ടിൽ എത്തിയത്. 17 വർഷത്തിനിടെ ഉള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതിൽ 30,000 പേർ രാജ്യത്തേയ്ക്ക് മടങ്ങിയെത്തിയ ഐറിഷ് പൗരന്മാരാണ്. 27,000 പേർ മറ്റ് ഇയു പൗരന്മാരും, 5,400 പേർ യുകെ പൗരന്മാനും ആണ്. ബാക്കി 86,800 … Read more