മതവികാരത്തെ ബാധിക്കുമെന്ന കാരണത്താല്‍ ‘സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ പരസ്യം വിലക്കി

ഡബ്ലിന്‍/ലണ്ടന്‍ : 56 സെക്കന്റ് പരസ്യത്തില്‍ അവതരിപ്പിച്ച സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്നു തുടങ്ങുന്ന പ്രാര്‍ത്ഥന മതവികാരത്തെ വൃണപ്പെടുത്തുന്നതാണെന്നു ചൂണ്ടിക്കാട്ടി. പരസ്യത്തിനു വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ നേതൃത്വത്തില്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി, ഭാരോദ്വാഹകര്‍, കര്‍ഷകര്‍, ഗോസ്പല്‍ ക്വയര്‍ തുടങ്ങി പലവിധ മേഖലകളില്‍ നിന്നും ധാരാളം ആളുകളുടെ പങ്കാളിത്തത്തോടെ നടത്തിയ പരസ്യമാണ് വിവാദങ്ങളില്‍ കുടുങ്ങി നിരോധത്തിലെത്തിയത്. ബ്രിട്ടനിലെ സിനിമ അഡൈ്വര്‍ടൈസിംഗ് അതോറിറ്റിയും ബ്രിട്ടീഷ് ബോര്‍ഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷനും അംഗീകാരം നല്കിയ പരസ്യ ചിത്രത്തിനു … Read more

ഷെയറിംഗ് കെയറിന് പുതിയ നേതൃത്വം; പ്രവര്‍ത്തനം ഏഴാം വര്‍ഷത്തിലേക്ക്.

അയര്‍ലണ്ട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ജീവകാരുണ്യ സംഘടനയായ ഷെയറിംഗ് കെയറിന്റെ ആറാമത് വാര്‍ഷിക പൊതുയോഗം നവംബര്‍ 14ന് കോര്‍ക്കില്‍ വച്ച് നടത്തപ്പെട്ടു. അയര്‍ലണ്ടിലെ പ്രവാസി ഇന്ത്യാക്കാരുടെ നേതൃത്വത്തില്‍, ഇന്ത്യയില്‍ കേരളത്തിലെ നിര്‍ദ്ധനരായവരെ, ആരോഗ്യം വിദ്യാഭ്യാസം എന്നീ മേഖലകളില്‍ സഹായിക്കാന്‍ ലക്ഷ്യമിട്ട് രൂപീകരിക്കപ്പെട്ട സംഘടനയാണ് ഷെയറിംഗ് കെയര്‍. ചെയര്‍മാന്‍ ശ്രീ തോമസ് ബേബിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ സെക്രട്ടറി ശ്രീ ജോബി ജോസ് 201415 വര്‍ഷത്തെ സംഘടനയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പോയവര്‍ഷം നിര്‍ഭാഗ്യരായ 47 പേരെ നേരിട്ടും, … Read more

26 വയസിന് താഴെയുള്ളവര്‍ക്ക് നല്‍കുന്ന ആനുകൂല്യം സംബന്ധിച്ച് ലേബര്‍ പുനരാലോചിക്കുന്നു…നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷ

ഡബ്ലിന്‍: യുവാക്കളെ ആകര്‍ഷിക്കാനുള്ള തയ്യാറെടുപ്പിലാണോ ലേബര്‍ പാര്‍ട്ടി…തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഒരു പക്ഷേ ഇത്തരം സമീപനം പാര്‍ട്ടി സ്വീകരിച്ച് കൂടായ്കയില്ല. ഉപപ്രധാനമന്ത്രി ജോണ്‍ബര്‍ട്ടന്‍ ഇപ്പോള്‍ പറയുന്നത് 26 വയസിന് താഴെയുള്ളവര്‍ക്ക് നല്‍കുന്ന കുറഞ്ഞ ആനുകൂല്യ നിരക്ക് മൂലം ഉള്ള പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുമെന്നാണ്. 2014 ബഡ്ജറ്റില്‍ ജോബ്സീക്കര്‍ അലവന്‍സ് വെട്ടികുറച്ചപ്പോള്‍ ലേബര്‍ യൂത്ത് ഇതിനെതിരെ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നതാണ്. പുതിയ തീരുമാനത്തെ സംഘടന സ്വാഗതം ചെയ്തിട്ടുണ്ട്. പാര്‍ട്ടിയുടെ യൂത്ത് വിങ് ചെയര്‍മാന്‍ ഗ്രേസ് വില്യംസ് പ്രായത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിവേചനം ഇനിയും … Read more

മയക്കുമരുന്നുപയോഗിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ പുതിയ നിയമവും പരിശോധന സംവിധാനവും

ഡബ്ലിന്‍: മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടുന്നത് പോലെ മയക്കുമരുന്നുപയോഗിച്ച ശേഷം വാഹനമോടിക്കുന്നവരെ പിടികൂടാന്‍ പുതിയ പരിശോധന സംവിധാനം നിലവില്‍ വരുന്നു. അടുത്ത വര്‍ഷമാദ്യം ഇതിനായി ഗാര്‍ഡയ്ക്ക് 150 പരിശോധന ഉപകരണങ്ങള്‍ ലഭിക്കും. റോഡ് സുരക്ഷാ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായിയാണ് മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടുന്നതിന് സമാനമായി കൊക്കെയ്ന്‍, കഞ്ചാവ്, ഉന്‍മാദ ഗുളികകള്‍ എന്നിവ കഴിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ നിയമം തയാറാക്കിയത്. റോഡരുകില്‍ വച്ച് തന്നെ ഗാര്‍ഡ വാഹനമോടിക്കുന്നവരുടെ ഉമിനീര്‍ എടുത്ത് പരിശോധന നടത്തി മദ്യമ മയക്കുമരുന്നോ ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തും. … Read more

കോര്‍ക്കില്‍ 60-കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഡബ്ലിന്‍: കോര്‍ക്ക് സിറ്റിയിലെ ഒരു വീട്ടില്‍ 60 വയസിനടുത്തുപ്രായമുള്ള ഒരു സ്ത്രീ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നു രാവിലെയാണ് സംഭവം. മെയ്ഫീല്‍ഡിലെ മൂര്‍മോണ്ട് അവന്യുവില്‍ സ്ത്രീ മരിച്ചുവെന്നറിയിച്ച് ഫോണ്‍ ലഭിക്കുകയായിരുന്നുവെന്ന് ഗാര്‍ഡ അറിയിച്ചു. പരിക്കേറ്റ ഭര്‍ത്താവിനെ ഹോസ്പിറ്റലിലെത്തിച്ചിട്ടുണ്ട്. അയാളുടെ പരിക്ക് ഗുരുതരമല്ല. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു വിശദമായ പരിശോധനയ്ക്ക് വേണ്ടി സംഭവസ്ഥലം സീല്‍ ചെയ്തിരിക്കുകയാണ്. എജെ

അയര്‍ലന്‍ഡും ഭീകരാക്രണത്തിന്റെ നിഴലില്‍, ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

ഡബ്ലിന്‍: അയര്‍ലന്‍ഡുള്‍പ്പെടെയുള്ള എല്ലാ രാജ്യങ്ങളിലും ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും നീതിന്യായ വകുപ്പുമന്ത്രി ഫ്രാന്‍സിസ് ഫിറ്റ്‌ജെറാള്‍ഡ്. പടിഞ്ഞാറന്‍ ജീവിതവും ജനാധിപത്യ മൂല്യങ്ങളും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഭീഷണി നേരിടുകയാണെന്നും അതിനാല്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. ഭീകരവാദികള്‍ ലക്ഷ്യമിടുന്ന പ്രദേശങ്ങളില്‍ അയര്‍ലന്‍ഡുണ്ടെന്ന് നേരിട്ട് സൂചനയൊന്നുമില്ല. പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യവും സംഗീതവിരുന്നുകള്‍ക്ക് പോകാനുള്ള സ്വാതന്ത്ര്യവും കായിക വിനോദങ്ങള്‍ ആസ്വദിക്കാനുള്ള സ്വാതന്ത്ര്യവുമെല്ലാം ഉണ്ട്. എന്നാല്‍ എല്ലാ ജനാധിപത്യരാജ്യങ്ങളിലും അപകടത്തിന് സാധ്യതയുണ്ടെന്നും പാരീസില്‍ സംഭവിച്ചതുപോലെ ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും ഭീകരാക്രമണത്തിന്റെ നിഴലിലാണെന്നും … Read more

രാത്രിയില്‍ മഞ്ഞുവീഴ്ച ശക്തം;ഡ്രൈവര്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ മഞ്ഞുവീഴ്ച ശക്തമാകുകയാണ്. ഇന്നലെ രാത്രി താപനില മൈനസ് മൂന്നു ഡിഗ്രി വരെ താഴ്ന്നു. വാഹനമോടിക്കുന്നവര്‍ അതിവ ജാഗ്രത പാലിക്കണമെന്ന് അധിതര്‍ മുന്നറിയിപ്പുനല്‍കിയിരിക്കുകയാണ്. മഞ്ഞുവീഴ്ചയ്‌ക്കൊപ്പം രാജ്യത്തിലെ ചില പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞും അനുഭവപ്പെടുന്നുണ്ട്. വാഹനമോടിക്കുന്നവര്‍ പരമാവധി വേഗത കുറയ്ക്കണമെന്നും സുരക്ഷാ നിര്‍ദേശങ്ങളെല്ലാം പാലിച്ച് കൂടുതല്‍ സമയമെടുത്തുവേണം യാത്രചെയ്യാനെന്നും എഎ റോഡ് വാച്ച് അറിയിച്ചു. N2 ഡബ്ലിന്‍ റോഡ്, കെല്‍സ് കാവന്‍ റോഡ്, N3 ഡബ്ലിന്‍ എന്നിവിടങ്ങളില്‍ റോഡ് മഞ്ഞ് വീമ് തെന്നിക്കിടക്കുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണം. … Read more

അബോര്‍ഷന്‍: ഭരണഘടന ഭേദഗതിക്ക് ജനഹിതവോട്ടെടുപ്പ് നടത്തണമെന്ന് ജയിംസ് റെയ്‌ലി

ഡബ്ലിന്‍: അബോര്‍ഷന്‍ വിലക്കുന്ന ഭരണഘടനയിലെ ഏട്ടാം വകുപ്പ് ഭേദഗതി ചെയ്യണമെന്ന് ശിശുക്ഷേമ മന്ത്രി ജയിംസ് റെയ്‌ലി. അടുത്ത സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഇതു സംബന്ധിച്ച ജനഹിത പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കുഞ്ഞിന് വൈകല്യമുണ്ടെങ്കിലോ, ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയികുന്ന സാഹചര്യത്തിലും അബോര്‍ഷന്‍ വിലക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അതിനാല്‍ ഭരണഘടനയിലെ എട്ടാം വകുപ്പ് ഭേദഗതി ചെയ്യേണ്ടത് സംബന്ധിച്ച് ജനഹിത പരിശോധന ആവശ്യമാണെന്നും മന്ത്രി അറിയിച്ചു. -എജെ-

ശൈത്യകാലത്ത് ഭവനരഹിതര്‍ക്കായി വന്‍ ഒരുക്കങ്ങളുമായി ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍

ഡബ്ലിന്‍ : അതിശൈത്യം ജനജീവിതത്തെ ബാധിക്കുന്നതോടെ ഭവനരഹിതര്‍ക്ക് ദുരിതകാലം കൂടിയാണ് സമ്മാനിക്കപ്പെടുന്നത്. ഇതൊഴിവാക്കാന്‍ ഡബ്ലിന്‍ കൗണ്‍സില്‍ ഭവനരഹിതര്‍ക്കായി പാര്‍പ്പിട പദ്ധതികള്‍ ഒരുക്കിയിരിക്കുകയാണ്. തോമസ് സ്ട്രീറ്റ് ബ്രൂം ഐംസറിലാണ് താമസ സൗകര്യങ്ങള്‍ കൗണ്‍സില്‍ ഒരുക്കി നല്കിയിരിക്കുന്നത്. പുരുഷന്‍മാര്‍ക്ക് 80 മുറികള്‍ സ്ത്രീകള്‍ക്ക് 20 എന്ന കണക്കിനു ആകെ 100 മുറികളാണ് താമസ സൗകര്യത്തിനായി തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്തെ അതിശൈത്യം ഗ്രസിക്കുന്ന വേളയില്‍ ഇത്തരം പദ്ധതികളുടെ സഹായത്തിലാണ് ഭവനരഹിതര്‍ ആശ്വാസം കണ്ടെത്തുന്നത്. അതിശൈത്യത്തില്‍ മരണമടയുന്നവരുടെ എണ്ണം വര്‍ധിച്ചു വന്നിരുന്ന സാഹചര്യത്തിലായിരുന്നു ഈ … Read more

റീ എന്‍ട്രി വിസ ഓണ്‍ലൈന്‍ അപ്പൊയന്‍്‌മെന്റ് സംവിധാനം തകരാറില്‍

ഡബ്ലിന്‍ : ആരംഭിച്ച് തുടക്കത്തില്‍ തന്നെ റീ എന്‍ട്രി ഓണ്‍ലൈന്‍ അപ്പൊയ്ന്‍മെന്റ് സംവിധാനം തകരാറില്‍. ആഴ്ചകള്‍ക്കു മുന്‍പ് വിസ ആവശ്യക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ അപ്പൊയ്ന്‍മെന്റ് സംവിധാനം വഴി അപ്പൊയ്ന്‍മെന്റ് എടുക്കുന്നവര്‍ മുന്‍ നിശ്ചയിക്കുന്ന ദിവസത്തില്‍ തന്നെ പാസ്‌പോര്‍ട്ട്, ജിഎന്‍ഐ തുടങ്ങിയ പ്രധാന രേഖകള്‍ ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം ലഭിച്ചിരുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ അപ്പൊയ്ന്‍മെന്റ് എടുക്കാനായി സൈറ്റില്‍ കയറിയവര്‍ക്ക് പലതവണ ശ്രമിച്ചിട്ടും അപ്പൊയ്ന്‍മെന്റ് റെജിസ്ട്രര്‍ ചെയ്യാന്‍ സാധിച്ചില്ല. സൈറ്റില്‍ തകരാറുകള്‍ തുടര്‍ക്കഥയായതോടെ പരാതികളുടെ പ്രവാഹമായി. സൈറ്റ് ജാം ആയതോടെ റീ … Read more