ഡബ്ലിന്‍ സിറ്റി സെന്‍റര്‍ മേഖല മയക്കമരുന്ന് ഉപയോഗം കൂടുതലെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: സിറ്റി സെന്‍റര്‍ മയക്കമരുന്ന് കുറ്റകൃത്യങ്ങളുടെ കേന്ദ്രമെന്ന് സൂചന. തലസ്ഥാനത്തിന് പുറത്ത് വിവിധ മേഖലയില്‍ രേഖപ്പെടുത്തിയിരിക്കുന്നതിലും നാല് മടങ്ങാണ് ഡബ്ലിന്‍ സിറ്റി സെന്‍ററിലെ  മയക്കമരുന്ന് കുറ്റകൃത്യങ്ങള്‍. അതേ സമയം തന്നെ മയക്കമരുന്ന് വന്‍ തോതില്‍ പിരിച്ചെടുക്കുന്നത് കുറവാണ്.  ഗാര്ഡ വ്യക്തമാക്കുന്നത് മയക്കമരുന്ന് വിതരണം മറ്റ് മേഖലയേക്കാള്‍ ഡബ്ലിന്‍ സിറ്റിസെന്‍റര്‍ വളരെ കൂടുതലാണെന്നാണ്.  സ്റ്റോര്‍ സ്ട്രീറ്റ്, പീയേഴ്സ് സ്ട്രീറ്റ് എന്നിവിടങ്ങളില്‍ വിതരണം അധികമാണ്.  ലിഫി നദിയുടെ ഇരു കരയിലും  ഉയര്‍ന്ന നിക്കിലാണ് മയക്കമരുന്ന് കുറ്റകൃത്യങ്ങള്‍. ഡബ്ലിനിലെ പന്ത്രണ്ട് മേഖലയില്‍ … Read more

കാറ്റ്…വ്യാപകമായി വൈദ്യുതിബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടു

ഡബ്ലിന്‍: വ്യാപകമായി  വൈദ്യുതി ബന്ധങ്ങളില്‍ തടസം.  ഇന്നലെ രാത്രി മുഴുവന്‍ വീശിയ ശക്തമായ കാറ്റിനെ തുടര്‍ന്ന് രണ്ടായിരം  വീടുകളിലാണ് വൈദ്യുതി നഷ്ടമായിരിക്കുന്നത്.  തീരമേഖലയില്‍ വിവിധ മേഖലയില്‍ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.  കാറ്റ് മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയില്‍ വീശും.   വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ ശക്തമായ കാറ്റ് ഉണ്ടാകുമെന്ന് വ്യക്തമാക്കുന്നുണ്ട്. കോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ബന്ധങ്ങള്‍വിച്ഛേദിക്കപ്പെട്ടിരിക്കുന്നത്. ഇഎസ്ബി 2021 വീടുകളില്‍ വൈദ്യുതി നഷ്ടപ്പെട്ടതായി വ്യക്തമാക്കിയിട്ടുണ്ട്. 297 എണ്ണം ഗാല്‍വേയിലാണ്.  ക്ലെയര്‍, ഡോണീഹല്‍ സ്ലൈഗോ, വെക്സ്ഫോര്‍ഡ് എന്നിവിടങ്ങളില്‍ … Read more

നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ക്ക് അബോര്‍ഷന്‍ സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പരിഗണനയില്‍

ഡബ്ലിന്‍: നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ക്ക് അബോര്‍ഷന്‍ സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സ്റ്റോര്‍മോണ്ട് എക്‌സിക്യൂട്ടീവ് പരിഗണിച്ചു വരികയാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.അബോര്‍ഷനുമായി ബന്ധപ്പെട്ട നടപടികളില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്ന ഹൈക്കോടതി വിധി വന്നതിനു 24 മണിക്കൂര്‍ പിന്നിടുമ്പോഴാണ് ഏറെ നാളായി കാത്തിരിക്കുന്ന പുതിയ നിര്‍ദേശങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. അപകരമായ ഗര്‍ഭാവസ്ഥയിലുള്ളവര്‍, ബലാത്സംഗത്തിനു വിധേയമായി ഗര്‍ഭിണിയായവര്‍ തുടങ്ങിയവര്‍ക്ക് അബോര്‍ഷന്‍ നടത്തുന്നതിനുള്ള നിയമ തടസം നീക്കുന്നതാണ് ചരിത്രപരമായ പുതിയ വിധി. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ഹ്യൂമന്‍ റൈററ്‌സ് കമ്മീഷനാണ് ബെല്‍ഫാസ്റ്റ് കോടതിയുടെ ശ്രദ്ധയില്‍ … Read more

ക്വീന്‍സ് ലാന്‍ഡില്‍ ഒരു ഐഎസ് നഗരം; ഇസ്ലാമിക് സ്റ്റേറ്റുമായി ഒരു ബന്ധവുമില്ല

ക്വീന്‍സ്‌ലാന്‍ഡ്: ഐസിസ് എന്നു കേട്ടാല്‍ ഇന്നു ലോകം ഞെട്ടി വിറയ്ക്കും. ക്രൂരതയുടെ പര്യമായി മാത്രമേ ഐസിസ് എന്ന ഇസ്ലാമിക് സ്റ്റേറ്റിനെ കാണാന്‍ കഴിയൂ. എന്നാല്‍ അതേ പേരിലുള്ള ഒരു നഗരം ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡിലുമുണ്ട്. എന്നാല്‍ ഈ നഗരത്തിന് ലോകമെങ്ങും നാശം വിതയ്ക്കുന്ന ഐഎസ് ഭീകരരുമായി യാതൊരു ബന്ധവുമില്ല. മക്കാഡാമിയ, അവോക്കാഡോ വിളകളാല്‍ സമ്പന്നമായ ഫലഭൂയിഷ്ടമായ പ്രദേശമാണ് ഐസിസ്. ഭീകരവാദികളുടെ പേരിന് സമാനമാണെന്നതിന്റെ പേരില്‍ തങ്ങളുടെ പ്രദേശത്തിന്റെ പേരു മാറ്റാനൊന്നും ഇവിടുത്തെ ആളുകള്‍ ഉദ്ദേശിക്കുന്നില്ല. ബുന്‍ഡാബെര്‍ഗിനു തെക്ക് … Read more

പാപ്പരത്ത കാലാവധി വെട്ടിക്കുറയ്ക്കുന്നതിനുള്ള നിയമം ക്രിസ്മസിന് നിലവില്‍ വരും

ഡബ്ലിന്‍: പാപ്പരത്ത കാലാവധി (ബാങ്ക്‌റപ്റ്റ്‌സി ടേം) ഒരു വര്‍ഷമായി ചുരുക്കുന്നതിനുള്ള നിയമം ക്രിസ്മസ് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍. രാജ്യത്തെ പാപ്പരത്ത നിയമം പരിഷ്‌ക്കരിക്കുന്നതിന് നീതിന്യായ വകുപ്പ് മന്ത്രി ഫ്രാന്‍സിസ് ഫിറ്റ്‌സ്‌ജെറാള്‍ഡ് സമര്‍പ്പിച്ച നിര്‍ദേശം ക്യാബിനറ്റ് അംഗീകരിച്ചു. ക്രിസ്മസിനു മുന്‍പ് നിയമം നടപ്പാക്കാന്‍ കഴിയുമെന്ന് ഉറച്ചുവിശ്വസിക്കുന്നതായി ബര്‍ട്ടന്‍ പറഞ്ഞു. പാപ്പരത്ത കാലാവധി മൂന്നു വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായി ചുരുക്കണമെന്നാവശ്യപ്പെട്ട് ആദ്യം നിര്‍ദേശം സമര്‍പ്പിച്ചത് ലേബര്‍ ടിഡി വില്ലി പെന്റോസ് ആയിരുന്നു. നിരവധി ഐറിഷ് … Read more

തീവ്രവാദ ഭീഷണികളെ നേരിടാനാവശ്യമായ ഭാഷാനൈപുണ്യം ഗാര്‍ഡയ്ക്കുണ്ടെന്ന് മന്ത്രി

  ഡബ്ലിന്‍: ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ ഭാഷാ നൈപുണ്യം ഗാര്‍ഡയ്ക്കില്ലെന്ന ആരോപണം നീതി ന്യായ വകുപ്പുമന്ത്രി ഫ്രാന്‍സിസ് ഫിറ്റ്‌ജെറാള്‍ഡ് നിഷേധിച്ചു. ആന്റി-ടെററിസം യൂണിറ്റിലെ രണ്ടുവിഭാഗങ്ങളിലും അറബി സംസാരിക്കാനറിയാവുന്ന ഗാര്‍ഡമാര്‍ ആരുമില്ലെന്ന പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ആ റിപ്പോര്‍ട്ട് തെറ്റാണോ എന്ന് പാര്‍ലമെന്ററി ചോദ്യോത്തരവേളയില്‍ മന്ത്രി വ്യക്തമാക്കിയില്ല. അപകടകാരികളായവരെ നിരീക്ഷിക്കുന്നതിന് ഗാര്‍ഡ യൂണിറ്റിനുള്ള കഴിവിനെക്കുറിച്ച് ഗാര്‍ഡ കമ്മീഷണര്‍ക്ക് യാതൊരു സംശയവുമില്ലെന്ന് അവര്‍ അറിയിച്ചു. ഗാര്‍ഡ വിഭാഗത്തിലെ ഭാഷാ നൈപുണ്യവുമായ ബന്ധപ്പെട്ടുള്ള ചോദ്യത്തിന് ഓപ്പറേഷനുമായി ബന്ധപ്പെട്ട് എല്ലാ ഭാഷകളും കൈകാര്യം … Read more

മൈന്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആവേശോജ്വലമായി

ഡബ്ലിന്‍: മൈന്‍ഡ് സംഘടിപ്പിച്ച അഞ്ചാമത് ഓള്‍ അയര്‍ലന്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആവേശോജ്വലമായി. അയര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എഴുപത്തഞ്ചോളം ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ പങ്കെടുത്ത ഓരോ ടീമും മികച്ച പ്രകടനം കാഴ്ചവച്ചു. സിംഗിള്‍സ് വിഭാഗത്തില്‍ ഗൗതം-റെഡി സഖ്യം, മെയ്ജന്‍ – ഫെബിന്‍ സഖ്യം, മാര്‍ട്ടിന്‍ – ജോജി സഖ്യം ജേതാക്കളായി. ലിന്‍സണ്‍ – ഇളയ് രാജ് സഖ്യം, വിനോദ് – അനൂപ് സഖ്യം, ബിന്‍സണ്‍ – ബെന്‍സണ്‍ സഖ്യം എന്നിവര്‍ രണ്ടാം സ്ഥാനം നേടി. മിക്‌സഡ് ഡബിള്‍സില്‍ സതീഷ് … Read more

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ആശുപത്രികളില്‍ സൂപ്പര്‍ ബഗിന്റെ സാന്നിധ്യം വര്‍ധിക്കുന്നതായി എച്ച്എസ്ഇ റിപ്പോര്‍ട്ടുകള്‍

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ആശുപത്രികളില്‍ സൂപ്പര്‍ ബഗിന്റെ സാന്നിധ്യം വര്‍ധിക്കുന്നതായി എച്ച്എസ്ഇ റിപ്പോര്‍ട്ടുകള്‍. ആന്റിബയോട്ടിക് ഔഷധ പ്രതിരോധശേഷി നേടിയ ബാക്ടീരിയകളെയാണ് സൂപ്പര്‍ബഗ് എന്നു പറയുന്നത്. സെപ്തംബര്‍ മാസത്തെ എച്ച്എസ്ഇയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതാണ് റിപ്പോര്‍ട്ട്. രക്തത്തില്‍ അണുബാധയുണ്ടാക്കുന്ന എംആര്‍സിഎ (MRSA)സൂപ്പര്‍ബഗിന്റെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും എംഎസ്എസ്എ (MSSA) ബഗ് ദേശീയ തലത്തില്‍ വര്‍ധിച്ചിരിക്കുകയാണ്. എംഎസ്എസ്എ അണുബാധ ചികിത്സിക്കാതിരുന്നാല്‍ സെല്ലുലൈറ്റിസ്, ഫുഡ് പോയിസണ്‍, ഹെയര്‍ ഫോളിക്കിളിലെ അണുബാധ, ബോയില്‍സ്, ഇംപെറ്റിഗോ തുടങ്ങിയവ്ക്ക് കാരണമാകും. സ്റ്റഫൈലോകോക്കസ് ഔറിയാസ് എന്ന രോഗാണുവില്‍ നിന്നാണ് രണ്ട് സൂപ്പര്‍ബഗുകളും … Read more

വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സ് ഐക്യം യാഥാര്‍ത്ഥ്യമാകുമോ…….?

1995 ജൂലൈ 3 ന് ന്യുജഴ്‌സിയില്‍ തുടക്കം കുറിച്ച്, ഇന്ന് 40 ല്‍ പരം രാജ്യങ്ങളിലെ 55 പ്രോവിന്‍സുകളില്‍ പ്രവര്‍ത്തിച്ച് വരുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇരു വിഭാഗങ്ങളും പടലപ്പിണക്കങ്ങള്‍ മാറ്റി വെച്ച് ഇന്ന് മുതല്‍ ഐക്യത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. വിവിധ രാജ്യങ്ങളിലെ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ തത്പരരായ മലയാളികള്‍ ആഗ്രഹിച്ചത് ഇന്ന് വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ യാഥാര്‍ത്ഥ്യമാകുന്നു. നിരവധി പ്രവാസി സംഘടനകളുടെ രൂപീകരണത്തിനും, പിണക്കങ്ങള്‍ക്കും ഇണക്കങ്ങള്‍ക്കും സാക്ഷ്യം വഹിച്ച വേദിയാണ് തിരുവനതപുരം മസ്‌കറ്റ് … Read more

ഗര്‍ഭഛിദ്രം…ബെല്‍ഫാസ്റ്റ് ഹൈക്കോടതിയും അനുകൂലം..വിധി ബിഷപ്പുമാരെ ഞെട്ടിച്ചു

ഡബ്ലിന്‍: ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട് ബെല്‍ഫാസ്റ്റ് കോടതയുടെ വിധി വടക്കന്‍ അയര്‍ലന്‍ഡിലെ കാത്തോലിക് ബിഷപ്പുമാരെ ഞെട്ടിച്ച് കളഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍. ഹൈകോടതി ജഡ്ജിയുടെ പരാമര്‍ശങ്ങള്‍ ബിഷപ്പുമാരെ അസ്വസ്ഥമാക്കിയെന്നാണ് വാര്‍ത്തയുള്ളത്. ജസ്റ്റീസ് മാര്‍ക്ക് ഹോണര്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ഹ്യൂമണ്‍ റൈറ്റ് കമ്മീഷന്‍ നല്‍കിയ കേസിലായിരുന്ന ഗര്‍ഭഛിദ്രത്തിന് അനുകൂലമാകുന്ന വിധത്തില്‍ പരാമര്‍ശം നടത്തിയത്. ബലാത്സംഗം , ഗര്‍ഭസ്ഥ ശിശുവിന് മരണകാരണമായേക്കാവുന്ന അസ്വഭാവികതകള്‍ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടായിരുന്നു കേസ് നല്‍കിയത്. ബലാത്സംഗം, ഗര്‍ഭസ്ഥശിശുവിന് ജീവിക്കില്ലെന്ന് ഉറപ്പാകുന്ന സാഹചര്യം തുടങ്ങിയ ഉള്ളപ്പോള്‍ ഗര്‍ഭിണിക്ക് ഛിദ്രം നടത്താന്‍ … Read more