ഡബ്ലിൻ മൃഗശാലയിൽ ഒരേ രോഗം ബാധിച്ച് രണ്ട് ഏഷ്യൻ ആനകൾ ചെരിഞ്ഞു

ഡബ്ലിന്‍ മൃഗശാലയില്‍ വൈറസ് രോഗം ബാധിച്ച് ഒരാഴ്ചയ്ക്കിടെ രണ്ടാമതൊരു ഏഷ്യന്‍ ആന കൂടി ചെരിഞ്ഞു. Elephant Endotheliotropic Herpesvirus (EEHV) എന്ന അസുഖമാണ് രണ്ട് ആനകളെയും ബാധിച്ചതെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു. ആനകളുടെ തലച്ചോറിനെ ബാധിക്കുന്ന വൈറസ് രോഗമാണ് EEHV. പ്രായം കുറഞ്ഞ ഏഷ്യന്‍ ആനകളെയാണ് ഇത് പ്രധാനമായും ബാധിക്കുക. ആനകളില്‍ നിന്നും മനുഷ്യരിലേയ്ക്ക് വൈറസ് പകരില്ല. സിന്ദ എന്ന് പേരുള്ള എട്ട് വയസുള്ള ആന രോഗം ബാധിച്ച് ഞായറാഴ്ചയാണ് ചെരിഞ്ഞത്. അവനി എന്ന മറ്റൊരാനയും ഇതേ … Read more

അയർലണ്ടിലെ 126,000 കുടുംബങ്ങൾക്ക് ബാക്ക് ടു സ്‌കൂൾ അലവൻസ് ഈയാഴ്ച ലഭിക്കും

രാജ്യത്തെ 126,000 കുടുംബങ്ങള്‍ക്ക് ഈ ആഴ്ച ബാക്ക് ടു സ്‌കൂള്‍ അലവന്‍സ് നല്‍കുമെന്ന് സാമൂഹികസുരക്ഷാവകുപ്പ് മന്ത്രി ഹെതര്‍ ഹംഫ്രിസ്. ഇതിനായി 47.5 മില്യണ്‍ യൂറോയാണ് വകയിരുത്തിയിരിക്കുന്നത്. സ്‌കൂള്‍ യൂണിഫോം, പാദരക്ഷകള്‍ മുതലായ ചെലവുകള്‍ക്ക് ഈ തുക വിനിയോഗിക്കാം. 4-11 പ്രായക്കാരായ കുട്ടികള്‍ക്ക് 160 യൂറോയും, സെക്കന്‍ഡ് ലെവലിലെ 12 വയസും അതിന് മുകളിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 285 യൂറോയുമാണ് അലവന്‍സായി ലഭിക്കുക. ഇത്തരത്തില്‍ രാജ്യത്തെ 223,050 കുട്ടികള്‍ക്ക് സഹായം ലഭിക്കും. സഹായത്തിനായി ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്തവര്‍ക്ക് സെപ്റ്റംബര്‍ 30 വരെ … Read more

അയർലണ്ടിൽ വീടുകളുടെ ആസ്കിങ് പ്രൈസ് കുത്തനെ ഉയർന്നു; കാരണം തൊഴിൽനിരക്ക് വർദ്ധനയും, മോർട്ട്ഗേജ് നിയമത്തിലെ ഇളവുകളും

അയര്‍ലണ്ടില്‍ വീടുകളുടെ ആസ്‌കിങ് പ്രൈസ് (വിലപേശലിന് മുമ്പായി വീട് വില്‍ക്കുന്നയാള്‍ ആദ്യം ആവശ്യപ്പെടുന്ന തുക) 7.3% വര്‍ദ്ധിച്ചു. ഈ വര്‍ഷം രണ്ടാം പാദത്തിലെ (ഏപ്രില്‍,മെയ്,ജൂണ്‍) വിപണി അടിസ്ഥാനമാക്കി MyHome.ie പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് മൂന്ന് മാസത്തിനിടെ ആസ്‌കിങ് പ്രൈസ് കുത്തനെ ഉയര്‍ന്നതായി വ്യക്തമാക്കിയിട്ടുള്ളത്. മാത്രമല്ല രണ്ടാം പാദത്തില്‍ രണ്ട് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ വര്‍ദ്ധനയുമാണിത്. രാജ്യത്തെ വീടുകളുടെ ശരാശരി വില 365,000 യൂറോ ആയും ഉയര്‍ന്നിട്ടുണ്ട്. 2024-ലെ ആദ്യ പാദത്തെക്കാള്‍ 5.1% ആണ് വില വര്‍ദ്ധിച്ചത്. ഡബ്ലിനില്‍ ആസ്‌കിങ് … Read more

ഡബ്ലിനിൽ ആയിരങ്ങൾ പങ്കെടുത്ത് അബോർഷൻ വിരുദ്ധ റാലി; അബോർഷൻ അനുകൂല റാലി സംഘടിപ്പിച്ച് മറുപടിയും

ഡബ്ലിനില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത് അബോര്‍ഷന്‍ വിരുദ്ധ റാലി. എല്ലാ വര്‍ഷവും നടക്കുന്ന ‘Rally For Life’-ന്റെ ഭാഗമായായിരുന്നു ശനിയാഴ്ചത്തെ ഈ ഒത്തുകൂടല്‍. Parnell Square മുതല്‍ Custom House വരെയാണ് മാര്‍ച്ച് നടന്നത്. ഇതിന് പിന്നാലെ O’Connell Street-ല്‍ അബോര്‍ഷനെ പിന്തുണച്ചും ചെറിയൊരു സംഘം പങ്കെടുത്ത പ്രകടനം ഉച്ചയ്ക്ക് ശേഷം നടന്നു. ‘അബോര്‍ഷന്‍ ഭാവിലെ ഇല്ലാതാക്കും’ എന്നതടക്കമുള്ള പ്ലക്കാര്‍ഡുകളും ബാനറുകളുമേന്തിയായിരുന്നു അബോര്‍ഷന്‍ വിരുദ്ധരുടെ പ്രകടനം. ആറ് ആഴ്ച പ്രായമായ ഗര്‍ഭം അബോര്‍ട്ട് ചെയ്യാം എന്ന നിയമത്തില്‍ നിയന്ത്രണം … Read more

Sinn Fein-ന്റെ ജനപിന്തുണ 2020-ന് ശേഷം ഏറ്റവും താഴ്ന്ന നിലയിൽ; അയർലണ്ടിലെ ഏറ്റവും ജനപ്രീതിയുള്ള പാർട്ടിയായി Fine Gael

2020-ന് ശേഷം അയര്‍ലണ്ടിലെ പ്രതിപക്ഷ പാര്‍ട്ടിയായ Sinn Fein-ന്റെ ജനപിന്തുണ ഏറ്റവും താഴ്ന്ന നിലയില്‍. The Sunday Independent/Ireland Thinks നടത്തിയ ഏറ്റവും പുതിയ അഭിപ്രായ സര്‍വേയില്‍ 18% പേരുടെ പിന്തുണ മാത്രമാണ് മേരി ലൂ മക്‌ഡൊണാള്‍ഡ് നയിക്കുന്ന പാര്‍ട്ടിക്കുള്ളത്. മുന്‍ സര്‍വേയെക്കാള്‍ 4% പിന്തുണയാണ് പാര്‍ട്ടിക്ക് കുറഞ്ഞത്. ഇക്കഴിഞ്ഞ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ പാര്‍ട്ടിക്ക് സാധിക്കാതെ പോകുകയും ചെയ്തിരുന്നു. Fine Gael-നും, Fianna Fail-നും പിന്നിലാണ് നിലവില്‍ Sinn Fein-ന്റെ ജനപ്രീതി. ഈ … Read more

ഡബ്ലിനിൽ വമ്പൻമയക്കുമരുന്ന് വേട്ട; പിടികൂടിയത് 6.8 മില്യൺ യൂറോയുടെ കഞ്ചാവ്

ഡബ്ലിനില്‍ വമ്പന്‍ മയക്കുമരുന്ന് വേട്ടയില്‍ 343 കിലോഗ്രാം കഞ്ചാവ് ഹെര്‍ബ്‌സ് പിടിച്ചെടുത്തു. വെള്ളിയാഴ്ച വൈകിട്ട് ഗാര്‍ഡ നാഷണല്‍ ഡ്രഗ്‌സ് ആന്‍ഡ് ഓര്‍ഗനൈസ്ഡ് ക്രൈം ബ്യൂറോയും (GNDOCB) റവന്യൂവിന്റെ കസ്റ്റംസ് സര്‍വീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് 6,860,000 യൂറോ വിപണിവിലവരുന്ന കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ 20-ലേറെ പ്രായമുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്ക് മേല്‍ ക്രിമിനല്‍ ജസ്റ്റിസ് (മയക്കുമരുന്ന് കടത്തല്‍) നിയമത്തിലെ സെക്ഷന്‍ 2 ആണ് ചുമത്തിയിരിക്കുന്നത്. അന്വേഷണം തുടരുകയാണ്.

ഡബ്ലിൻ ഗ്രാൻഡ് കനാലിൽ രണ്ട് പുരുഷന്മാരുടെ മൃതദേഹങ്ങൾ

ഡബ്ലിനിലെ ഗ്രാന്‍ഡ് കനാലില്‍ നിന്നും രണ്ട് പുരുഷന്മാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ശനിയാഴ്ച രാവിലെ 8 മണിയോടെയാണ് വെള്ളത്തില്‍ ഒരാളുടെ മൃതദേഹം കിടക്കുന്നതായി എമര്‍ജന്‍സി ടീമിന് സന്ദേശം ലഭിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ സംഘം 40-ലേറെ പ്രായമുള്ള രണ്ട് പുരുഷന്മാരുടെ മൃതദേഹങ്ങള്‍ വെള്ളത്തില്‍ നിന്നും കണ്ടെത്തി പുറത്തെടുക്കുകയായിരുന്നു. Charlemont Street-ലെ Grand Parade-ന് സമീപത്തെ കനാല്‍ പ്രദേശത്താണ് സംഭവം. ഇവിടം ഗാര്‍ഡ സീല്‍ ചെയ്തിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ ശേഷം മാത്രമേ അന്വേഷണം ഏത് ദിശയില്‍ മുന്നോട്ട് കൊണ്ടുപോകണമെന്ന കാര്യത്തില്‍ വ്യക്തത … Read more

ചരിത്രത്തിലാദ്യമായി ലേഡീസ് യൂറോപ്യൻ ടൂർ ഗോൾഫിൽ അയർലണ്ടിന് വിജയം

ലേഡീസ് യൂറോപ്യന്‍ ടൂര്‍ ഗോള്‍ഫ് മത്സരത്തില്‍ ആദ്യമായി അയര്‍ലണ്ടിന് വിജയം. അയര്‍ലണ്ടിന്റെ ലിയോണ മഗ്വയര്‍ ആണ് ലണ്ടനില്‍ നടന്ന ടൂറില്‍ ചരിത്രവിജയം നേടിയത്. കാവന്‍ സ്വദേശിയാണ് 29-കാരിയായ ലിയോണ. ഇത് അഞ്ചാം തവണയാണ് ലിയോണ പ്രൊഫഷണല്‍ മത്സരത്തില്‍ വിജയിയാകുന്നത്. ഇതോടെ അടുത്തയാഴ്ച നടക്കുന്ന Evian Champinshup-ല്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ ലിയോണയ്ക്ക് ഇറങ്ങാം.

ഡബ്ലിനിൽ വീണ്ടും ആക്രമണം; ചെറുപ്പക്കാരന് പരിക്ക്

ഡബ്ലിന്‍ സിറ്റി സെന്ററിലുണ്ടായ ആക്രമണത്തില്‍ ചെറുപ്പക്കാരന് പരിക്ക്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഡബ്ലിന്‍ 7-ലെ Stoneybatter-ലുള്ള Manor Street-ല്‍ വച്ചാണ് ആക്രമണം നടന്നത്. മൂര്‍ച്ചയേറിയ ഒരു ആയുധവും ആക്രമണത്തിന് ഉപയോഗിച്ചിരുന്നതായാണ് വിവരം. പരിക്കേറ്റ 20-ലേറെ പ്രായമുള്ള പുരുഷനെ Mater Hsopital-ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ല. അതേസമയം സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഗാര്‍ഡ പറഞ്ഞു. സംഭവസ്ഥലത്തെത്തിയപ്പോള്‍ പരിക്കേറ്റ ആള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്വേഷണം തുടരുകയാണെന്ന് ഗാര്‍ഡ കൂട്ടിച്ചേര്‍ത്തു.

‘ഫുട്ബോൾ പരിശീലകർ ലൈംഗികമായി മുതലെടുത്തു’: ആരോപണവുമായി അയർലണ്ടിലെ മുൻ വനിതാ താരങ്ങൾ

മുന്‍ വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ ലൈംഗികാരോപണം ഉന്നയിച്ചതിനെത്തുടര്‍ന്ന് മൂന്ന് മുന്‍ പരിശീലകര്‍ക്ക് നേരെ നടപടിയെടുത്തതായി ഫുട്‌ബോള്‍ അസോസിയേഷന്‍ ഓഫ് അയര്‍ലണ്ട് (FAI). സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചതിന് പിന്നാലെയാണ് നടപടി. ചില പരിശീലകര്‍ കളിക്കാരുമായി തെറ്റായ ബന്ധം പുലര്‍ത്തിയതായും, പരിശീലകര്‍ ലൈംഗികമായി മുതലെടുത്തതുമായാണ് മുന്‍ വനിതാ താരങ്ങള്‍ ആരോപണമുയര്‍ത്തിയിരിക്കുന്നത്. RTÉ Investigates, Sunday Independent എന്നിവരാണ് സംയുക്തമായി വാര്‍ത്ത പുറത്തുവിട്ടത്. തുടര്‍ന്ന് ചൈല്‍ഡ് ആന്‍ഡ് ഫാമിലി ഏജന്‍സിയായ Tusla, ഗാര്‍ഡ എന്നിവര്‍ അന്വേഷണമാരംഭിക്കുകയായിരുന്നു. അന്വേഷണവുമായി സഹകരിക്കാന്‍ FAI-ക്ക് കായികമന്ത്രി … Read more