കുതിരകൾക്ക് നേരെ ക്രൂരത: അയർലണ്ടിലെ വിവാദ ഇറച്ചിവെട്ട് കേന്ദ്രം പൂട്ടിച്ചു

കുതിരകള്‍ക്കെതിരെ ഞെട്ടിക്കുന്ന ക്രൂരത നടത്തിവന്ന അയര്‍ലണ്ടിലെ ഇറച്ചിവെട്ട് കേന്ദ്രം പൂട്ടിച്ചു. കൗണ്ടി കില്‍ഡെയറിലെ Straffan-ലുള്ള Shannonside Foods എന്ന ഇറച്ചിവെട്ട് കേന്ദ്രത്തിലെത്തിക്കുന്ന കുതിരകളെ വടി ഉപയോഗിച്ച് തല്ലിയും മറ്റും ക്രൂരത കാട്ടുന്ന കാര്യം RTE-യുടെ പുതിയ ഡോക്യുമെന്ററി വഴിയാണ് പുറംലോകമറിഞ്ഞത്. കുതിരകളെ ഉപദ്രവിക്കുന്നത് രഹസ്യമായി ചിത്രീകരിച്ച് ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അയര്‍ലണ്ടില്‍ കുതിരകളെ ഇറച്ചിക്കായി കശാപ്പ് ചെയ്യാന്‍ ലൈസന്‍സുള്ള ഏക സ്ഥാപനമാണ് Shannonside Foods. ഡോക്യുമെന്ററി ചര്‍ച്ചയായതോടെ ഇറച്ചിവെട്ട് കേന്ദ്രത്തിനെതിരെ വ്യാപക വിമര്‍ശനമുയരുകയും, കാര്‍ഷിക വകുപ്പ്, യൂറോപ്യന്‍ കമ്മിഷന്‍ … Read more

കെഎംസിസി ഈദ് ഗസൽ നൈറ്റ് ജൂൺ 23-ന്

അയർലണ്ട് കെഎംസിസി സംഘടിപ്പിക്കുന്ന ഈദ് സംഗമവും ഗസൽ നൈറ്റും ജൂൺ 23-ന് നു നടക്കും. ഡബ്ലിൻ പമേഴ്‌സ്‌ടൗണിലെ സെൻറ് ലോർക്കൻസ് നാഷണൽ സ്കൂളിൽ വെച്ചാണ് പരിപാടി. വൈകിട്ട് 4 മുതൽ നടക്കുന്ന സംഗമത്തിൽ കുട്ടികൾക്കുള്ള മത്സരങ്ങളും, മറ്റു കലാപരിപാടികളും ഒരുക്കിയിട്ടുണ്ട് . അയർലണ്ടിലെ സാമൂഹിക  സാംസ്‌കാരിക പ്രവർത്തകരും മറ്റും ചടങ്ങിൽ പങ്കെടുക്കും. വൈകിട്ട് 7 മുതൽ 9 വരെ ‘കുടിൽ ബാൻഡ്’ അവതരിപ്പിക്കുന്ന ഗസൽ സന്ധ്യയും നടക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും:അർഷാദ് ടി.കെ 0894307654

യൂറോപ്യൻ ചാംപ്യൻഷിപ്പിൽ അയർലണ്ടിനായി മൂന്ന് മെഡലുകൾ നേടിയ താരത്തിന് സോഷ്യൽ മീഡിയയിൽ അധിക്ഷേപം; പിന്തുണയുമായി പ്രധാനമന്ത്രി

ഇക്കഴിഞ്ഞ യൂറോപ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ അയര്‍ലണ്ടിനായി സ്വര്‍ണ്ണമടക്കം മൂന്ന് മെഡലുകള്‍ നേടിയ അത്‌ലറ്റിക്‌സ് താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപം. താല സ്വദേശിയായ 21-കാരി Rhasidat Adeleke-യ്ക്ക് നേരെയാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ കമന്റുകള്‍ പോസ്റ്റ് ചെയ്തത്. കമന്റുകള്‍ വായിച്ച Adeleke, കരയുകയായിരുന്നുവെന്ന് അവരുടെ അമേരിക്കാരനായ കോച്ച് Edrick Floreal വെളിപ്പെടുത്തി. കഴിഞ്ഞയാഴ്ച റോമില്‍ നടന്ന യൂറോപ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ 4X400 മീറ്റര്‍ മികസ്ഡ് റിലേയില്‍ സ്വര്‍ണ്ണം നേടിയ ടീമില്‍ അംഗമായിരുന്നു Adeleke. ഇത് കൂടാതെ വനിതകളുടെ … Read more

ക്രിമിനൽ ഗ്യാങ്ങുകളെ ലക്ഷ്യമിട്ട് ഗാർഡ ഓപ്പറേഷൻ; സൗത്ത് ഡബ്ലിനിൽ 1 മില്യൺ യൂറോ പിടിച്ചെടുത്തു

സൗത്ത് ഡബ്ലിനിലെ ക്രിമിനല്‍ സംഘങ്ങളെ ലക്ഷ്യമിട്ട് ഗാര്‍ഡ നടത്തിയ പരിശോധനയില്‍ 1 മില്യണ്‍ യൂറോ പിടിച്ചെടുത്തു. വ്യാഴാഴ്ച വൈകിട്ട് Knocklyon-ലെ ഒരു വീട്ടില്‍ ഗാര്‍ഡയുടെ National Drugs and Organised Crime Bureau നടത്തിയ പരിശോധനയിലാണ് രേഖകളില്ലാതെ സൂക്ഷിച്ച പണം കണ്ടെത്തിയത്. ഇവിടെ നിന്നും 35, 44 പ്രായക്കാരായ രണ്ട് പുരുഷന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പണമെണ്ണുന്ന മെഷീനും കണ്ടെടുത്തതായി ഗാര്‍ഡ അറിയിച്ചു. അറസ്റ്റിലായ രണ്ടുപേരും സംഘടിതകുറ്റകൃത്യം നടത്തിവരുന്ന ഗ്യാങ്ങിലെ അംഗങ്ങളാണെന്നാണ് കരുതുന്നത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. … Read more

അയർലണ്ടിൽ വീണ്ടും Fine Gael- Fianna Fail സഖ്യസർക്കാർ വന്നേക്കാം: ലിയോ വരദ്കർ

അയര്‍ലണ്ടിലെ ലോക്കല്‍, യൂറോപ്യന്‍ തെരഞ്ഞെടടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വീണ്ടും സഖ്യകക്ഷി സര്‍ക്കാര്‍ അധികാരത്തില്‍ വന്നേക്കുമെന്ന സൂചനയുമായി മുന്‍ Fine Gael നേതാവും, മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ലിയോ വരദ്കര്‍. കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ സഖ്യകക്ഷിയായ Fine Gael 245 സീറ്റുകള്‍ നേടിയപ്പോള്‍, മറ്റൊരു സഖ്യകക്ഷിയായ Fianna Fail 248 സീറ്റുകള്‍ നേടിയിരുന്നു. യൂറോപ്യന്‍ പാര്‍ലമെന്റിലും ഇരു പാര്‍ട്ടികളും നാല് വീതം സീറ്റുകള്‍ നേടി. പ്രധാനപ്രതിപക്ഷമായ Sinn Fein-ന് പ്രതീക്ഷിച്ചതിലും വളരെക്കുറഞ്ഞ് 102 സീറ്റുകളാണ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. … Read more

ഐറിഷ് പ്രധാനമന്ത്രിയുടെ കുടുംബവീടിന് മുന്നിൽ മുഖംമൂടിധാരികളായ കുടിയേറ്റവിരുദ്ധരുടെ പ്രതിഷേധം

പ്രധാനമന്ത്രി സൈമണ്‍ ഹാരിസിന്റെ കുടുംബവീടിന് മുന്നില്‍ ഐറിഷ് പതാകയുമേന്തിയെത്തിയ മുഖംമൂടിധാരികളുടെ പ്രതിഷേധം. വെള്ളിയാഴ്ച രാത്രി 8 മണിയോടെയാണ് കൗണ്ടി വിക്ക്‌ലോയിലെ Greystones-ലുള്ള ഹാരിസിന്റെ കുടുംബവീടിന് മുന്നില്‍ പ്രതിഷേധവുമായി ഒരുകൂട്ടം മുഖംമൂടിധാരികളെത്തിയത്. അതിര്‍ത്തികള്‍ അടയ്ക്കുക, കുടിയേറ്റക്കാരെ കൂട്ടത്തോടെ തിരികെ അയയ്ക്കുക, അഭയാര്‍ത്ഥികളുപയോഗിച്ച ടെന്റുകള്‍ നീക്കം ചെയ്യുക എന്നിവ ആവശ്യപ്പെട്ടായിരുന്നു ഇവരുടെ പ്രതിഷേധം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഗാര്‍ഡ സംഘത്തെ പിരിച്ചുവിട്ടു. അതേസമയം രാഷ്ട്രീയക്കാരുടെ വീടുകളും, കുടുംബങ്ങളും ലക്ഷ്യം വച്ചുള്ള പ്രതിഷേധം അവസാനിപ്പിക്കണമെന്ന് സൈമണ്‍ ഹാരിസ് നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു. മെയ് മാസത്തില്‍ … Read more

ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്ത സ്ത്രീയെ പീഡിപ്പിച്ചു; അയർലണ്ടിൽ 65-കാരന് ജയിൽ ശിക്ഷ

അയര്‍ലണ്ടിലേയ്ക്ക് കുടിയേറ്റം നടത്തി എത്തിയ ഇംഗ്ലിഷ് പരിജ്ഞാനമില്ലാത്ത സ്ത്രീയെ പീഡിപ്പിച്ച 65-കാരന് ജയില്‍ശിക്ഷ. താന്‍ താമസിച്ചുവന്ന വാടകവീട്ടില്‍ താമസിക്കാനെത്തിയ വിദേശ വനിതയെ ലൈംഗികമായി ഉപദ്രവിക്കുകയും, പീഡിപ്പിക്കുകയും ചെയ്ത കേസിലാണ് കുടിയേറ്റക്കാരനായ പ്രതിയെ സെന്‍ട്രല്‍ ക്രിമിനല്‍ കോടതി ശിക്ഷിച്ചത്. 2022 ഒക്ടോബര്‍ 19, 21 തീയതികളിലായാണ് സംഭവം നടന്നത്. ഇംഗ്ലിഷ് ഭാഷയറിയാത്ത സ്ത്രീ അയര്‍ലണ്ടില്‍ ജോലിക്കായാണ് എത്തിയത്. തുടര്‍ന്ന് ഒരു അപ്പാര്‍ട്ട്‌മെന്റില്‍ വാടകയ്ക്ക് താമസമാക്കി. ഇതേ അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചുവന്നിരുന്ന പ്രതി ആദ്യം അവരെ ലൈംഗികമായി ഉപദ്രവിക്കുകയും, പിന്നീട് പീഡിപ്പിക്കുകയുമായിരുന്നു. … Read more

അയർലണ്ടിനായി രണ്ട് സ്വർണ്ണവും രണ്ട് വെള്ളിയും; യൂറോപ്യൻ ചാംപ്യൻഷിപ് വിജയികൾക്ക് സ്വീകരണം നൽകി പ്രധാനമന്ത്രി

യൂറോപ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ അയര്‍ലണ്ടിനായി മെഡല്‍ നേടിയ പ്രതിഭകള്‍ക്ക് സ്വീകരണം നല്‍കി പ്രധാനമന്ത്രി. ജൂണ്‍ 7 മുതല്‍ 12 വരെ ഇറ്റലിയിലെ റോമില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ രണ്ട് സ്വര്‍ണ്ണവും രണ്ട് വെള്ളിയും നേടി പത്താം സ്ഥാനത്തെത്തിയ രാജ്യം ചരിത്രത്തിലെ തന്നെ മികച്ച പ്രകടനമാണ് നടത്തിയത്. മെഡല്‍ നേടിയ താരങ്ങളായ Sharlene Mawdsley, Sophie Becker, Phil Healy, Lauren Cadden, Mark Smyth, Joseph Ojewumi, Hiko Tonosa എന്നിവരെയും, സപ്പോര്‍ട്ട് സ്റ്റാഫിനെയും സര്‍ക്കാര്‍ മന്ദിരത്തില്‍ നടന്ന … Read more

ക്ലെയറിലെ വീട്ടിൽ ചെറുപ്പക്കാരൻ മരിച്ചനിലയിൽ; അന്വേഷണമാരംഭിച്ച് ഗാർഡ

കൗണ്ടി ക്ലെയറിലെ വീട്ടില്‍ ചെറുപ്പക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണമാരംഭിച്ച് ഗാര്‍ഡ. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് Ennis-ലെ Clare Road-ലുള്ള വീട്ടില്‍ എത്തിയ എമര്‍ജന്‍സി സര്‍വീസസ് സംഘം 30-ലേറെ പ്രായമുള്ള പുരുഷനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. University Hospital Limerick-ലേയ്ക്ക് മാറ്റിയ മൃതദേഹത്തിന്റെ പോസ്റ്റ് മോര്‍ട്ടം നടത്തും. ഇതിന്റെ ഫലം വരുന്നതിനനുസരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുക.

അയർലണ്ടിൽ യാത്രക്കാരായ സ്ത്രീകളെ പീഡിപ്പിച്ച ടാക്സി ഡ്രൈവർ കുറ്റക്കാരനെന്ന് കോടതി

കാറിലെ യാത്രക്കാരായ രണ്ട് സ്ത്രീകളെ പീഡിപ്പിച്ച ടാക്‌സി ഡ്രൈവര്‍ കുറ്റക്കാരനെന്ന് കോടതി. ഡബ്ലിന്‍ Clondalkin-ലെ Melrose Crescent-ല്‍ താമസിക്കുന്ന Raymond Shorten (50) ആണ് കുറ്റക്കാരനെന്ന് സെന്‍ട്രല്‍ ക്രിമിനല്‍ കോടതി കണ്ടെത്തിയിരിക്കുന്നത്. 2022-ല്‍ രണ്ട് തവണയായാണ് പ്രതി യാത്രക്കാരായ രണ്ട് സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയത്. രാത്രിയില്‍ ഇയാളുടെ ടാക്‌സി വിളിച്ചവര്‍ക്കാണ് ദുരനുഭവമുണ്ടായത്. ഉഭയസമ്മതപ്രകാരമാണ് ബന്ധം ഉണ്ടായതെന്ന ഡ്രൈവറുടെ വാദം തെറ്റാണെന്ന് വിചാരണവേളയില്‍ തെളിഞ്ഞു. ജൂലൈ 1-നാണ് പ്രതിയായ Shorten-ന് ശിക്ഷ വിധിക്കുക.