യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ അയർലണ്ടിനായി വെള്ളി നേടി താല സ്വദേശി

റോമില്‍ നടക്കുന്ന യൂറോപ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ അയര്‍ലണ്ടിനായി വെള്ളി മെഡല്‍ നേടി Rhasidat Adeleke. താല സ്വദേശിയായ Adeleke, വനിതകളുടെ 400 മീറ്റര്‍ ഓട്ടത്തിലാണ് രണ്ടാം സ്ഥാനത്തേയ്ക്ക് കുതിച്ചെത്തി മെഡല്‍ കരസ്ഥമാക്കിയത്. മത്സരത്തില്‍ പോളണ്ടിന്റെ Natalia Kaczmarek സ്വര്‍ണ്ണവും, നെതര്‍ലണ്ട്‌സിന്റെ Lieke Klaver വെങ്കലവും നേടി. നേരത്തെ വനിതകളുടെ 1,500 മീറ്റര്‍ ഓട്ടത്തില്‍ അയര്‍ലണ്ടിന്റെ Ciara Mageean സ്വര്‍ണ്ണം നേടിയിരുന്നു. അയര്‍ലണ്ടിനായി 4X400 മിക്‌സഡ് റിലേ ടീമും സ്വര്‍ണ്ണത്തില്‍ മുത്തമിട്ടിരുന്നു. മെഡല്‍ നേട്ടത്തില്‍ ആറാം സ്ഥാനത്താണ് അയര്‍ലണ്ട്. … Read more

അയർലണ്ടിലെ യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇതുവരെ വിജയിച്ചത് ഒരാൾ മാത്രം; 14 സീറ്റുകളും തികയ്ക്കാൻ വോട്ടെണ്ണലിന് ദിവസങ്ങളെടുത്തേക്കും

അയര്‍ലണ്ടിലെ യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടരുന്നതിനിടെ, ഇതുവരെ വിജയിച്ചത് ഒരു സ്ഥാനാര്‍ത്ഥി മാത്രം. രണ്ട് ദിവസത്തെ എണ്ണലില്‍ അയര്‍ലണ്ട് സൗത്ത് മണ്ഡലത്തിലെ Fine Gael സ്ഥാനാര്‍ത്ഥിയായ Seán Kelly മാത്രമാണ് വിജയം നേടിയത്. ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ തന്നെ 114,761 എന്ന ക്വോട്ട 8,000-ലധികം വോട്ടുകള്‍ക്ക് മറികടന്ന Kelly, ഈ തെരഞ്ഞെടുപ്പില്‍ നിന്നുള്ള അയര്‍ലണ്ടിലെ ആദ്യ MEP ആയി. മൂന്നാം ദിവസത്തിലേയ്ക്ക് എണ്ണല്‍ കടന്നിട്ടും ഇതുവരെ മറ്റ് വിജയികളെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ആകെയുള്ള 14 സീറ്റുകളും … Read more

ഡബ്ലിനിൽ ചെറുപ്പക്കാരൻ ആക്രമിക്കപ്പെട്ടു; ഗുരുതര പരിക്കോടെ ആശുപത്രിയിൽ

കൗണ്ടി ഡബ്ലിനിലെ Ongar-ല്‍ നടന്ന അക്രമസംഭവത്തില്‍ ചെറുപ്പക്കാരന് ഗുരുതര പരിക്ക്. തിങ്കളാഴ്ച അര്‍ദ്ധരാത്രി 12.30-ഓടെ നടന്ന ആക്രമണത്തില്‍ പരിക്കേറ്റ ചെറുപ്പക്കാരന്‍ നിലവില്‍ Blanchardstown-ലെ Connolly Hospital-ല്‍ ചികിത്സയിലാണ്. ആക്രമണം നടന്ന പ്രദേശത്ത് ഫോറന്‍സിക് പരിശോധന നടത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണമാരംഭിച്ചതായി പറഞ്ഞ ഗാര്‍ഡ, സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചനകളുള്ളവര്‍ തങ്ങളുമായി ബന്ധപ്പെടണമെന്നും അഭ്യര്‍ത്ഥിച്ചു.Blanchardstown Garda Station- 01 666 7000Garda Confidential Line on 1800 666 111,

അയർലണ്ടിൽ 30 സ്റ്റോറുകൾ കൂടി; പുതുതായി 1,000 പേർക്ക് ജോലി നൽകാൻ Aldi

അയര്‍ലണ്ടില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 30 പുതിയ സ്റ്റോറുകള്‍ കൂടി തുറക്കാന്‍ സൂപ്പര്‍ മാര്‍ക്കറ്റ് ചെയിനായ Aldi. 400 മില്യണ്‍ യൂറോ നിക്ഷേപിച്ച് നടത്തുന്ന വിപുലീകരണം വഴി 1,000 പേര്‍ക്ക് ജോലി നല്‍കുമെന്നും കമ്പനി അറിയിച്ചു. രാജ്യത്തെ 13 കൗണ്ടികളിലെ വിവിധ പ്രദേശങ്ങളിലായാണ് 30 സ്റ്റോറുകള്‍ തുറക്കുന്നത്. സ്‌റ്റോറുകള്‍, വെയര്‍ഹൗസ്, ഓഫിസ് മുതലായ ഇടങ്ങളിലാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുക. അയര്‍ലണ്ടില്‍ തങ്ങളുടെ 25-ആം വാര്‍ഷികവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് Aldi, ഭാവിപദ്ധതികള്‍ വിശദീകരിച്ചത്.

‘ടിക് ടോക് പ്രധാനമന്ത്രി’ എന്ന കളിയാക്കൽ നേട്ടമായി; അയർലണ്ടിൽ സോഷ്യൽ മീഡിയ ഫോളോവേഴ്സ് ഏറ്റവും കൂടുതൽ സൈമൺ ഹാരിസിന്; പാർട്ടികളിൽ മുന്നിൽ Sinn Fein

അയര്‍ലണ്ടിലെ ലോക്കല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടം കൊയ്യാനാകാതെ കിതയ്ക്കുമ്പോഴും പ്രതിപക്ഷമായ Sinn Fein, സോഷ്യല്‍ മീഡിയ ഫോളോവേഴ്സിന്റെ എണ്ണത്തില്‍ മുന്നില്‍ തന്നെ. 1,026,926 പേരാണ് വിവിധ സോഷ്യല്‍ മീഡിയിലായി പാര്‍ട്ടിയെ പിന്തുടരുന്നത്. ലേബര്‍ പാര്‍ട്ടി 162,087, സോഷ്യല്‍ ഡെമോക്രാറ്റ്‌സ് 161,035 എന്നിങ്ങനെ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ള പാര്‍ട്ടികളെക്കാള്‍ ബഹുദൂരം മുന്നിലാണ് ഇക്കാര്യത്തില്‍ Sinn Fein. മറുവശത്ത് സര്‍ക്കാര്‍ കക്ഷികളുടെ സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സിന്റെ എണ്ണം ഇപ്രകാരമാണ്: Fine Gael 134,927, Fianna Fáil 123,626, … Read more

യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ വീണ്ടും സ്വർണ്ണം നേടി അയർലണ്ട്; ഇത്തവണ വനിതകളുടെ 1,500 മീറ്റർ ഓട്ടത്തിൽ

യൂറോപ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ അയര്‍ലണ്ടിന് വീണ്ടും സ്വര്‍ണ്ണനേട്ടം. റോമില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ വനിതകളുടെ 1,500 മീറ്റര്‍ ഓട്ടത്തിലാണ് അയര്‍ലണ്ടിന്റെ Ciara Mageean സ്വര്‍ണ്ണം ചൂടിയത്. 4:04.66 എന്ന സമയത്തില്‍ എതിരാളികളെ പിന്നിലാക്കിയ Mageean ഈ വട്ടത്തെ ചാംപ്യന്‍ഷിപ്പില്‍ അയര്‍ലണ്ടിന്റെ സ്വര്‍ണ്ണനേട്ടം രണ്ടാക്കി ഉയര്‍ത്തി. യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പിന്റെ 2016 എഡിഷനില്‍ വെങ്കലവും, 2022-ല്‍ വെള്ളിയും നേടിയ Mageean, ഇത്തവണ സ്വര്‍ണ്ണവുമായേ മടങ്ങൂ എന്ന വാശിയിലെന്ന പോലെയാണ് മത്സരിച്ചത്. മത്സരത്തില്‍ ഫ്രാന്‍സ് രണ്ടാം സ്ഥാനവും, സ്‌പെയിന്‍ മൂന്നാം സ്ഥാനവും നേടി. … Read more

കൗൺസിൽ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാന ഘട്ടത്തിൽ; വിജയത്തിളക്കവുമായി Fianna Fail-ഉം Fine Gael-ഉം

അയര്‍ലണ്ടിലെ വിവിധ ലോക്കല്‍ കൗണ്‍സിലുകളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേയ്ക്ക്. 949 സീറ്റുകളിലെ 826 സീറ്റുകളിലും ഇതിനോടകം വിജയികളെ പ്രഖ്യാപിച്ചുകഴിഞ്ഞപ്പോള്‍ പ്രധാന പ്രതിപക്ഷമായ Sinn Fein കിതയ്ക്കുകയാണ്. 91 സീറ്റുകളാണ് ഇതുവരെ പാര്‍ട്ടിക്ക് നേടാന്‍ സാധിച്ചിട്ടുള്ളത്. അതേസമയം ഭരണകക്ഷികളായ Fianna Fail 205 സീറ്റും, Fine Gael 215 സീറ്റും പിടിച്ച് കരുത്ത് തെളിയിച്ചു. മറ്റൊരു ഭരണകൂട്ടുകക്ഷിയായ ഗ്രീന്‍ പാര്‍ട്ടി 21 സീറ്റുകളിലും വിജയിച്ചു. മലയാളികളായ ബേബി പെരേപ്പാടന്‍, മകന്‍ ബ്രിട്ടോ പെരേപ്പാടന്‍, ഫെല്‍ജിന്‍ ജോസ് എന്നിവരും … Read more

ജൂൺ മാസത്തിലെ മലയാളം കുർബാന 16-ആം തീയതി ഡബ്ലിനിൽ

ജൂൺ മാസത്തിലെ മലയാളം കുർബാന (റോമൻ) Dublin 16-ലെ Church of Mary Mother of Hope പള്ളിയിൽ ജൂൺ 16 ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ആയിരിക്കും. എല്ലാ മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു. Church of Mary Mother of HopePace CrescentLittle paceCo DublinD15X628

അയർലണ്ടിലെ ജനകീയ ഭക്ഷ്യോൽപ്പന്നത്തിന്റെ വിൽപ്പന നിർത്തിവച്ചു; കാരണം ബാക്‌ടീരിയയുടെ സാന്നിദ്ധ്യം

ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ബാക്ടീരിയ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് അയര്‍ലണ്ടിലെ ജനകീയ ഭക്ഷ്യോല്‍പ്പന്നമായ Burren Smokehouse Hot Smoked Salmon-ന്റെ ഒരു ബാച്ച് തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി ഭക്ഷ്യസുരക്ഷാ വകുപ്പ്. Batch code 412421 ആയിട്ടുള്ള 04/06/24 മുതല്‍ 24/06/24 വരെ യൂസ് ബൈ ഡേറ്റ് ഉള്ള പാക്കുകളാണ് വില്‍പ്പന നിര്‍ത്തിവയ്ക്കാനും, തിരിച്ചെടുക്കാനും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നേരത്തെ ഇവ വാങ്ങിയിട്ടുള്ള ഉപഭോക്താക്കള്‍ കഴിക്കുകയുമരുത്. പനി, വയറിളക്കം, ഛര്‍ദ്ദി, തലകറക്കം മുതലായ രോഗങ്ങള്‍ക്ക് കാരണമാകുന്ന Listeria monocytogenes എന്ന ബാക്ടീരിയകളാണ് … Read more

ഡബ്ലിൻ ബ്യൂമോണ്ട് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ വയോധിക മരിച്ചത് മരുന്ന് ഓവർ ഡോസായി നൽകിയത് കാരണം

ഡബ്ലിന്‍ ബ്യൂമോണ്ട് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന 92-കാരി മരിച്ചത് മരുന്ന് ഓവര്‍ ഡോസായി നല്‍കിയത് കാരണമെന്ന് ഇന്‍ക്വസ്റ്റില്‍ കണ്ടെത്തല്‍. Skerries സ്വദേശിയായ Bernie Kinsella ആണ് 2021 ഓഗസ്റ്റ് 2-ന് രക്തസമ്മര്‍ദ്ദം വല്ലാതെ കുറഞ്ഞതിനെത്തുടര്‍ന്ന് മരിച്ചത്. എന്നാല്‍ രക്തസമ്മര്‍ദ്ദം ചികിത്സിക്കാനായി നല്‍കുന്ന മരുന്ന് നിര്‍ദ്ദേശിച്ചതിലും എട്ടിരട്ടി അധികം നല്‍കിയതാണ് അസാധാരണമായി രക്തസമ്മര്‍ദ്ദം കുറയാന്‍ കാരണമായതെന്നാണ് Dublin District Coroner’s Court-ലെ വിചാരണവേളയില്‍ വ്യക്തമായിരിക്കുന്നത്. ആശുപത്രിയില്‍ വച്ച് 2021 ജൂലൈ 20-ന് രക്തസമ്മര്‍ദ്ദം കുറയ്ക്കാനായി നല്‍കുന്ന lercanidipine എന്ന മരുന്നിന്റെ … Read more