ഡബ്ലിനിൽ 150,000 യൂറോയുടെ മാംസ ഉൽപ്പന്നങ്ങൾ നിറച്ച കണ്ടെയ്‌നർ മോഷണം പോയി
കൗണ്ടി ഡബ്ലിനിൽ മാംസ ഉല്പന്നങ്ങൾ നിറച്ച കണ്ടെയ്‌നർ മോഷണം പോയി. Donabate-ലെ Turvey-യിൽ പെട്രോൾ പമ്പിന് പുറകിൽ നിർത്തിയിട്ട കണ്ടെയ്‌നർ ആണ് ശനിയാഴ്ച രാവിലെ മോഷ്ടിക്കപ്പെട്ടത്. 150,000 യൂറോ വിലവരുന്ന മാംസ ഉൽപ്പന്നങ്ങൾ കണ്ടെയ്നറിൽ ഉണ്ടായിരുന്നു. നിർത്തിയിട്ട കണ്ടെയ്‌നർ ഒരു വോൾവോ ട്രക്കിൽ ഘടിപ്പിച്ച ശേഷം രാജ്യത്തിന്റെ വടക്കൻ ഭാഗത്തേയ്ക്ക് കൊണ്ടുപോയതായാണ് വിവരം. സംഭവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ഉള്ളവരോ, കാർ ഡാഷ് കാമറ, സിസിടിവി ദൃശ്യങ്ങൾ കൈവശം ഉള്ളവരോ ഉടൻ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാർഡ അഭ്യർത്ഥിച്ചു. … Read more





