ലിമറിക്കിൽ മയക്കുമരുന്നും വെടിയുണ്ടകളുമായി 3 പേർ പിടിയിൽ

ലിമറിക്ക് സിറ്റിയില്‍ മയക്കുമരുന്നും വെടിയുണ്ടകളുമായി മൂന്ന് പേര്‍ പിടിയില്‍. ചൊവ്വാഴ്ച ഒരു വാഹനം നിര്‍ത്തി പരിശോധിക്കവെയാണ് 30,000 യൂറോ വിലവരുന്ന കഞ്ചാവ് കണ്ടെത്തിയത്. പിന്നീട് തുടര്‍പരിശോധനയില്‍ 500,000 യൂറോ വിലവരുന്ന കഞ്ചാവ്, കൊക്കെയ്ന്‍ എന്നിവയും, 200 വെടിയുണ്ടകളും കണ്ടെടുത്തു. 30,000 യൂറോയും പിടിച്ചെടുത്തിട്ടുണ്ട്. 40-ലേറെ പ്രായമുള്ള രണ്ട് പുരുഷന്മാരെയും, 30-ലേറെ പ്രായമുള്ള മറ്റൊരു പുരുഷനെയും സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായി ഗാര്‍ഡ അറിയിച്ചു. അന്വേഷണം തുടരുകയാണ്.

അയർലണ്ടിൽ ഊർജ്ജിത റോഡ് പരിശോധനയുമായി ഗാർഡ; അമിത വേഗത്തിന് 30,000 പേരും, ലഹരി ഉപയോഗിച്ച് വാഹനമോടിച്ച 187 പേരും പിടിയിൽ; 600-ഓളം വാഹനങ്ങൾ പിടിച്ചെടുത്തു

100കി.മീ വേഗപരിധിയുള്ള റോഡില്‍ 181 കി.മീ വേഗത്തില്‍ കാറോടിച്ചയാളെ പിടികൂടി ഗാര്‍ഡ. Co Kilkenny-യിലെ N25 Ballynamone-ല്‍ വച്ചാണ് ഇത്. ഇക്കഴിഞ്ഞ ബാങ്ക് ഹോളിഡേ വീക്കെന്‍ഡില്‍ ഗാര്‍ഡ നടത്തിയ ഊര്‍ജ്ജിതമായ പരിശോധനകള്‍ക്കിടെ ഇത്തരം നിരവധി നിയമലംഘനങ്ങളാണ് പിടികൂടിയത്. വ്യാഴാഴ്ച രാവിലെ 7 മണി മുതല്‍ ചൊവ്വാഴ്ച രാവിലെ 7 മണി വരെ നടത്തിയ പരിശോധനകളില്‍ 3,000 ഡ്രൈവര്‍മാരാണ് അമിതവേഗത്തിന് പിടിക്കപ്പെട്ടത്. Co Sligo-യിലെ Drumfin-ല്‍ 100 കി.മീ പരിധിയുള്ളിടത്ത് 151 കി.മീ വേഗത്തില്‍ വാഹനമോടിച്ചയാളും ഇതില്‍ പെടുന്നു. … Read more

Letterkenny-യിൽ അക്രമങ്ങൾ തുടർക്കഥയാകുന്നു; ഏറ്റവുമൊടുവിൽ ആക്രമിക്കപ്പെട്ടത് രണ്ട് പേർ; അക്രമികളെ പിടികൂടാൻ പൊതുജനസഹായം തേടി ഗാർഡ

കൗണ്ടി ഡോണഗലിലെ Letterkenny-യില്‍ നടന്ന രണ്ട് അക്രമ സംഭവങ്ങളിലായി രണ്ട് പേര്‍ക്ക് പരിക്ക്. കൗണ്ടിയിലെ ഏറ്റവും വലിയ ടൗണായ Letterkenny-യില്‍ ഏതാനും നാളുകളായി ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇക്കഴിഞ്ഞ ബുധനാഴ്ച Lower Main Street പ്രദേശത്ത് വച്ച് ആക്രമിക്കപ്പെട്ട ഒരാളെ പരിക്കുകളോടെ Letterkenny University Hospital-ല്‍ പ്രവേശിപ്പിച്ചു. പുര്‍ച്ചെ 1 മണിയോടെയായിരുന്നു ആക്രമണം. ഇതിന് ശേഷം ശനിയാഴ്ച മറ്റൊരാള്‍ക്ക് നേരെയും ആക്രമണമുണ്ടായി. പുലര്‍ച്ചെ 4 മണിയോടെ Ramelton Road-ല്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്നും ചാടിയിറങ്ങിയ … Read more

ഫിൻഗ്ലാസിൽ സ്ഫോടക വസ്തുക്കളുമായി പോകുകയായിരുന്ന ഡ്രോൺ വീട്ടിൽ ഇടിച്ചു കയറി

ഡബ്ലിനിലെ ഫിൻഗ്ലാസിൽ സ്ഫോടക വസ്തുക്കളുമായി പോകുകയായിരുന്ന ഡ്രോൺ വീട്ടിൽ ഇടിച്ചു കയറി. ഞായറാഴ്ച പുലർച്ചെയാണ് Glenties Park പ്രദേശത്തെ ഒരു വീട്ടിൽ സംഭവം നടന്നത്. തുടർന്ന് സ്ഥലത്തെത്തിയ ഗാർഡ സുരക്ഷയുടെ ഭാഗമായി ഇവിടെ ഏതാനും വീടുകൾ ഒഴിപ്പിച്ചു. സൈന്യത്തിന്റെ Explosive Ordnance Disposal സംഘം എത്തിയാണ് സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കിയത്. അതേസമയം പ്രദേശത്തു താമസിക്കുന്ന ഒരു കുറ്റവാളിയുടെ വീട് ലക്ഷ്യമാക്കിയാണ് ഡ്രോൺ പറത്തിവിട്ടത് എന്നാണ് ഗാർഡ സംശയിക്കുന്നത്. എന്നാൽ ഇതുമായി ബന്ധമില്ലാത്ത മറ്റൊരു വീട്ടിൽ ഡ്രോൺ ചെന്ന് … Read more

വെക്സ്‌ഫോർഡിൽ ചെറുപ്പക്കാരന് നേരെ ആക്രമണം

വെക്സ്‌ഫോർഡിൽ ചെറുപ്പക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. മെയ്‌ 3-ന് ഉച്ചയ്ക്ക് ശേഷമാണ് Enniscorthy-യിലെ Promenade-ൽ വച്ചു നടന്ന ആക്രമണത്തിൽ ചെറുപ്പക്കാരന് പരിക്കേറ്റത്. ഇദ്ദേഹത്തെ Wexford General Hospital- ൽ പ്രവേശിപ്പിച്ചു ചികിത്സ നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഗാർഡ അറിയിച്ചു. പരിക്കേറ്റ ചെറുപ്പക്കാരൻ സുഖം പ്രാപിക്കുകയാണ്.

കൗണ്ടി ലൂവിൽ ഗാർഡയെ വാൻ ഇടിച്ച് വീഴ്ത്തി; ഒരാൾ പിടിയിൽ

Co Louth- ൽ ഗാർഡ ഉദ്യോഗസ്ഥനെ വാഹനം ഇടിച്ച് വീഴ്ത്തിയ ആൾ പിടിയിൽ. വെള്ളിയാഴ്ച പുലർച്ചെ 4 മണിയോടെയാണ് Adree- യിലെ Clonmore Estate-ൽ റോഡരികിൽ പാർക്ക്‌ ചെയ്ത ഒരു വാൻ പരിശോധിക്കാൻ ചെന്ന ഗാർഡ ഉദ്യോഗസ്ഥന് നേരെ വാഹനം ഓടിച്ച് ഇടിച്ചു വീഴ്ത്തിയത്. തുടർന്ന് സാരമായി പരിക്കേറ്റ ഉദ്യോഗസ്ഥനെ ദ്രോഗഡയിലെ Our Lady of Lourdes Hospital-ൽ പ്രവേശിപ്പിച്ചിരുന്നു.   സംഭവത്തിൽ അന്വേഷണം നടത്തിയ ഗാർഡ തിങ്കളാഴ്ചയാണ് 40-ലേറെ പ്രായമുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്തത്. … Read more

അയർലണ്ടിൽ 80,000-ലധികം സ്വകാര്യ വാടക വീടുകളിൽ ഇൻസ്‌പെക്ഷൻ; മാനദണ്ഡം പാലിക്കാത്തവയ്ക്ക് എതിരെ നടപടി

അയര്‍ലണ്ടിലെ സ്വകാര്യ വാടകവീടുകളില്‍ കഴിഞ്ഞ വര്‍ഷം നടന്നത് റെക്കോര്‍ഡ് ഇന്‍സ്‌പെക്ഷനുകള്‍. 2024-ല്‍ 80,150 ഇന്‍സ്‌പെക്ഷനുകളാണ് തദ്ദേശസ്ഥാപനങ്ങള്‍ നടത്തിയതെന്നും, 2023-നെക്കാള്‍ 26% അധികമാണിതെന്നും ഭവനമന്ത്രി James Browne പറഞ്ഞു. ഈ വര്‍ഷം ഇത്തരം പരിശോധനകള്‍ നടത്താന്‍ 10.5 മില്യണ്‍ യൂറോ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 2005-2017 കാലയളവില്‍ ഓരോ വര്‍ഷവും ശരാശരി 20,000 ഇന്‍സ്‌പെക്ഷനുകളാണ് നടന്നിരുന്നത്. വാടകക്കാര്‍ എവിടെ താമസിച്ചാലും താമസസ്ഥലം നിലവാരം പാലിക്കുക നിര്‍ബന്ധമാണെന്നും, പരിശോധന ഇതേ രീതിയില്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. വാടകവീടുകളില്‍ ആവശ്യമായ … Read more

അയർലണ്ടിലെ ജയിലുകളിൽ തടവുകാർ കൂടി; കലാപം ഉണ്ടായേക്കുമെന്ന ഭയത്തിൽ അധികൃതർ

ഡബ്ലിനിലെ ജയിലുകളിലെ തടവുകാരുടെ എണ്ണക്കൂടുതലില്‍ ആശങ്ക രേഖപ്പെടുത്തി അധികൃതര്‍. ജയിലിനകത്ത് കലാപമുണ്ടാകാന്‍ എണ്ണക്കൂടുതല്‍ കാരണമാകുമെന്നാണ് ആശങ്ക. 2009-ല്‍ 13,500 പേരാണ് അയര്‍ലണ്ടിലെ ജയിലുകളില്‍ ഉണ്ടായിരുന്നത്. ഇത്രും പേര്‍ ജയിലുകളില്‍ കഴിയുന്ന സ്ഥിതി അതിന് ശേഷം ഇതുവരെ ഉണ്ടായിട്ടുമില്ല. ആ വര്‍ഷം അവസാനം ഡബ്ലിന്‍ Mount Joy ജയിലിലെ 20-ഓളം തടവുകാര്‍ മരക്കഷണങ്ങളും മറ്റുമായി പരസ്പരം സംഘട്ടനത്തിലേര്‍പ്പെടുന്ന സ്ഥിതിയും ഉണ്ടായിരുന്നു. ഇതില്‍ പലരെയും പിന്നീട് കലാപമുണ്ടാക്കിയതിന് ശിക്ഷിച്ചു. നിലവിലെ സ്ഥിതി വച്ച് ഇത്തരം സംഭവങ്ങള്‍ വീണ്ടും ഉണ്ടാകാമെന്നാണ് മുതിര്‍ന്ന … Read more

അയർലണ്ടിൽ ചൂടിന് ആശ്വാസം; രാത്രിയിൽ ഇനി തണുപ്പ് കാലം

ഏതാനും ദിവസം നീണ്ടുനിന്ന ശക്തമായ ചൂടിന് ശേഷം രാജ്യത്ത് താപനില കുറയുന്നു. ഏപ്രില്‍ മാസത്തില്‍ 25 ഡിഗ്രിക്ക് മുകളില്‍ അന്തരീക്ഷതാപനിലയാണ് അയര്‍ലണ്ടില്‍ രേഖപ്പെടുത്തിയിരുന്നത്. ഇന്ന് പകല്‍ പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്നും, 11 മുതല്‍ 16 ഡിഗ്രി സെല്‍ഷ്യസ് വരെയാകും ഉയര്‍ന്ന താപനിലയെന്നും കാലാവസ്ഥാ നിനീക്ഷണ വകുപ്പ് അറിയിച്ചു. അതേസമയം രാത്രിയില്‍ ഇത് 5 മുതല്‍ 1 ഡിഗ്രി വരെ കുറയുകയും, ചിലയിടങ്ങളില്‍ പുല്ലുകളില്‍ മഞ്ഞ് കട്ട പിടിക്കാന്‍ ഇടയാകുകയും ചെയ്യും. നാളെയും പകല്‍ വരണ്ട കാലാവസ്ഥ … Read more

ഐറിഷ് മലയാളി സമൂഹത്തിന് അഭിമാനമായ പ്രതിഭകളെ ക്രാന്തി ആദരിച്ചു

കിൽക്കെനി: അയർലണ്ടിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച റോഷൻ വാവള്ളിൽ കുര്യാക്കോസ്, എയ്ഞ്ചൽ ബോബി, എയ്ഡൻ ബോബി, ഫെബിൻ മനോജ് എന്നിവരെ ക്രാന്തി അയർലണ്ട് ആദരിച്ചു. കിൽക്കെനിയിലെ O’Loughlin Gael GAA ക്ലബ്ബിൽ സംഘടിപ്പിച്ച ക്രാന്തിയുടെ മെയ്ദിന പരിപാടിയുടെ ഭാഗമായിട്ടാണ് പ്രതിഭകൾക്ക് ആദരവ് നൽകിയത്. കേരള സംസ്ഥാന തദ്ദേശസ്വയംഭരണ, എക്സൈസ് പാർലമെൻററി കാര്യവകുപ്പ് മന്ത്രി എം. ബി രാജേഷ് പ്രതിഭകൾക്ക് പുരസ്കാരങ്ങൾ നൽകി. ഇവരുടെ കഠിനാദ്ധ്വാനവും സമർപ്പണവും അയർലണ്ടിലെ മലയാളി സമൂഹത്തിന് അഭിമാനവും പ്രചോദനവും നൽകുന്നതാണെന്ന് മന്ത്രി … Read more