അയർലണ്ടിലെ മോർട്ട്ഗേജ് പലിശനിരക്ക് വീണ്ടും കുറഞ്ഞു; ഫസ്റ്റ് ടൈം ബയർമാർക്ക് ആശ്വാസം
അയർലണ്ടിലെ മോർട്ട്ഗേജ് പലിശനിരക്ക് വീണ്ടും കുറഞ്ഞ് 2023 മാർച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ. 2024 ജൂൺ മാസത്തിൽ 4.11% ആയിരുന്ന മോർട്ട്ഗേജ് നിരക്ക് നിലവിൽ 3.60% ആയാണ് കുറഞ്ഞിരിക്കുന്നത് എന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. അതേസമയം യൂറോസോൺ ആവറേജ് ആയ 3.29 ശതമാനത്തേക്കാൾ അയർലണ്ടിലെ മോർട്ട്ഗേജ് റേറ്റ് ഉയർന്നു തന്നെ നിൽക്കുകയാണ്. യൂറോസോണിൽ മോർട്ട്ഗേജ് നിരക്ക് ഏറ്റവും കുറവുള്ള രാജ്യം മാൾട്ട ആണ്- 1.72%. 4.15% ഉള്ള ലാത്വിയ ആണ് ഇക്കാര്യത്തിൽ ഏറ്റവും മുന്നിൽ. രാജ്യത്ത് … Read more