ബ്രേയിൽ ചെറുപ്പക്കാരന് നേരെ ആക്രമണം; പരിക്കുകളോടെ ആശുപത്രിയിൽ

കൗണ്ടി വിക്ക്‌ലോയിലെ ബ്രേയില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. പുലര്‍ച്ചെ 1.25-ഓടെയാണ് Dublin Road-ല്‍ വച്ച് 20-ലേറെ പ്രായമുള്ള പുരുഷന് നേരെ ആക്രമണമുണ്ടായത്. ഇദ്ദേഹം St Vincent’s Hospital-ല്‍ ചികിത്സയിലാണ്. അതേസമയം സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ, ഞായറാഴ്ച പുലര്‍ച്ചെ ബ്രേ പ്രദേശത്തു കൂടി സഞ്ചരിച്ച ആരുടെയെങ്കിലും കാറിന്റെ ഡാഷ് ക്യാമറയില്‍ അക്രമ ദൃശ്യം പതിഞ്ഞിട്ടുണ്ടെങ്കിലോ, അക്രമവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിച്ചിട്ടുണ്ടെങ്കിലോ അവര്‍ ഏതെങ്കിലും സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ തങ്ങളെ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചു: … Read more

ഡബ്ലിൻ Georges Dock-ലെ തീപിടിത്തം; പാലം പൊളിച്ചു പണിയണം, നവംബർ വരെ ലുവാസ് സർവീസുകൾ മുടങ്ങും

ഡബ്ലിനില്‍ ലുവാസ് റെഡ് ലൈന്‍ കടന്നുപോകുന്ന Georges Dock പാലത്തില്‍ തീപിടിത്തമുണ്ടായതിനെത്തുടര്‍ന്ന്, പാലം ഗതാഗതത്തിന് സുരക്ഷിതമല്ലെന്നും, പൊളിച്ചുമാറ്റി, പുതിയ പാലം നിര്‍മ്മിക്കണമെന്നും അധികൃതര്‍. ഈ വര്‍ഷം നവംബര്‍ അവസാനത്തോടെ പുതിയ പാലത്തിന്റെ ജോലികള്‍ തീരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, അതുവരെ Connolly – The Point വഴിയുള്ള ലുവാസ് റെഡ് ലൈന്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുമെന്നും ലുവാസ് നടത്തിപ്പുകാരായ Transdev അറിയിച്ചു. ഓഗസ്റ്റ് 18-നാണ് പാലത്തില്‍ തീപിടിത്തമുണ്ടായത്. അന്നുമുതല്‍ ഈ റൂട്ടില്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. ലുവാസ് സര്‍വീസ് നിര്‍ത്തിയത് കാരണം ബാധിക്കപ്പെടുന്ന … Read more

ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിനും, കുടുംബത്തിനും ഓൺലൈനിലൂടെ ഭീഷണി; വിശദമായ അന്വേഷണമാരംഭിച്ച് ഗാർഡ

ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസിനും, കുടുംബത്തിനും നേരെ ഓണ്‍ലൈനില്‍ ഭീഷണി. പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ഞായറാഴ്ച രാവിലെയോടെയാണ് ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തതെന്നാണ് വിവരം. സംഭവത്തില്‍ ഗാര്‍ഡ വിശദമായ അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഡബ്ലിനിലെ സോഷ്യല്‍ മീഡിയയുടെ ഓഫീസുമായും ഗാര്‍ഡ ബന്ധപ്പെട്ടിട്ടുണ്ട്. തനിക്കും കുടുംബത്തിനും നേരെ ഓണ്‍ലൈനിലൂടെ ഭീഷണി ഉണ്ടായതായും, ഒരു പിതാവ് എന്ന നിലയില്‍ ഇത് തനിക്ക് വളരെ വലിയ വിഷമമുണ്ടാക്കുന്നതാണെന്നും, ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ ഇത്തരം ഭീഷണികള്‍ ഒട്ടും സ്വാഗതാര്‍ഹമല്ലെന്നും സൈമണ്‍ ഹാരിസ് പ്രസ്താവനയില്‍ … Read more

അയർലണ്ടിൽ ഇനിയുള്ള സീസണിൽ വരാനിരിക്കുന്ന കൊടുങ്കാറ്റുകൾക്ക് പേരുകളായി; പട്ടിക പുറത്തുവിട്ട് കാലാവസ്ഥാ വകുപ്പ്

അയര്‍ലണ്ടില്‍ ഇനിയെത്താന്‍ പോകുന്ന കൊടുങ്കാറ്റുകള്‍ക്ക് പേരുകളായി. രാജ്യത്തെ കാലാവസ്ഥാ വകുപ്പിനൊപ്പം, യുകെ കാലാവസ്ഥാ വകുപ്പും, നെതര്‍ലണ്ട്‌സിലെ കാലാവസ്ഥാ വകുപ്പും ചേര്‍ന്നാണ് 2025-26 സീസണില്‍ വരാന്‍ പോകുന്ന 21 കൊടുങ്കാറ്റുകള്‍ക്ക് പേരുകള്‍ നല്‍കിയിരിക്കുന്നത്. 2026 ഓഗസ്റ്റ് 31 വരെയാണ് ഈ കാറ്റുകള്‍ വീശിയടിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. കൊടുങ്കാറ്റുകള്‍ക്ക് പേരുകള്‍ നല്‍കുന്നത് പൊതുജനത്തിന് അവ എളുപ്പം തിരിച്ചറിയാനും, സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാനും വേണ്ടിയാണ്. വരാനിരിക്കുന്ന കൊടുങ്കാറ്റുകളുടെ പേരുകള്‍: Amy Bram Chandra Dave Eddie Fionnuala Gerard Hannah Isla Janna … Read more

മുൻ GAA ഫുട്ബോൾ മാനേജരായ Jim Gavin-നെ പ്രസിഡന്റ്‌ സ്ഥാനാർഥിയായി നിർദ്ദേശിച്ച് Fianna Fail നേതാവ് മീഹോൾ മാർട്ടിൻ

മുൻ GAA ഫുട്ബോൾ മാനേജരായ Jim Gavin- നെ പ്രസിഡന്റ്‌ സ്ഥാനാർഥിയായി നിർദ്ദേശിച്ച് Fianna Fail പാർട്ടി നേതാവും, പ്രധാനമന്ത്രിയുമായ മീഹോൾ മാർട്ടിൻ. താൻ മത്സരിക്കാൻ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് Gavin ഭരണകക്ഷിയായ Fianna Fail- ന് കത്തെഴുതിയതായി ശനിയാഴ്ച വാർത്തകൾ പുറത്തു വന്നിരുന്നു. Gavin ഏറെ മൂല്യങ്ങൾ ഉള്ള, പ്രസിഡന്റ്‌ സ്ഥാനത്തിന് യോഗ്യനായ ആളാണെന്നും, അസാധാരണ വ്യക്തിത്വവും , വൈദഗ്ദ്ധ്യവും ഉള്ള ആളാണെന്നും മാർട്ടിൻ പറഞ്ഞു. സ്ഥാനാർഥിത്വത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം പാർട്ടിയുടേത് ആണെന്നും, എന്നാൽ താൻ … Read more

ഡബ്ലിനിൽ ഇംഗ്ലീഷ് ടൂറിസ്റ്റിനെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ

ഡബ്ലിനിലെ ടെംപിൾ ബാർ സ്‌ക്വയറിൽ വച്ച് ഇംഗ്ലീഷ് ടൂറിസ്റ്റിനെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതി പിടിയിൽ. ഓഗസ്റ്റ് 21 വ്യാഴാഴ്ച പുലർച്ചെ ആണ് 40-ലേറെ പ്രായമുള്ള ടൂറിസ്റ്റിനു നേരെ നേരെ ആക്രമണം നടന്നത്. ഇദ്ദേഹം ഗുരുതര പരിക്കുകളോടെ ബ്യൂമണ്ട് ഹോസ്പിറ്റലിൽ ചികത്സയിലാണ്. ഇദ്ദേഹത്തിന് ശാസ്ത്രക്രിയ വേണ്ടി വന്നതായും ഗാർഡ അറിയിച്ചു. സംഭവത്തിൽ 20-ലേറെ പ്രായമുള്ള ഒരു ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ഇന്നലെ കോടതിയിൽ ഹാജരാക്കി.

നോർത്തേൺ അയർലണ്ടിലെ വംശീയ കുറ്റകൃത്യങ്ങൾ റെക്കോർഡ് നിരക്കിൽ; ആശങ്ക അറിയിച്ച് ആംനസ്റ്റി

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ വംശീയവിദ്വേഷ കുറ്റങ്ങള്‍ റെക്കോര്‍ഡില്‍ എത്തിയതായി റിപ്പോര്‍ട്ട്. 2024 ജൂലൈ 1 മുതല്‍ 2025 ജൂണ്‍ 30 വരെ 2,049 വംശീയവിദ്വേഷ സംഭവങ്ങളും (race incidents), 1,329 വംശീയകുറ്റകൃത്യങ്ങളും (race crimes) നടന്നിട്ടുള്ളതായാണ് Police Service of Northern Ireland (PSNI) കണക്കുകള്‍ വ്യക്തമാക്കുന്നത്. 2004-2005 കാലഘട്ടത്തില്‍ ഈ വിവരശേഖരണം ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2024-25 കാലഘട്ടത്തില്‍ വംശീയകുറ്റകൃത്യങ്ങള്‍ കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഇതിന് മുമ്പത്തെ 12 മാസങ്ങളെ അപേക്ഷിച്ച് വംശീയവിദ്വേഷ സംഭവങ്ങള്‍ 646-ഉം, … Read more

അയർലണ്ടിലെ ആശുപതികളിൽ ഹൃദയസ്തംഭനം, സ്ട്രോക്ക് എന്നിവ കാരണം മരിക്കുന്നവരുടെ എണ്ണം കുറഞ്ഞു

അയര്‍ലണ്ടില്‍ ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക് എന്നിവ കാരണം മരിക്കുന്നവരുടെ എണ്ണം കുറഞ്ഞതായി റിപ്പോര്‍ട്ട്. രാജ്യത്തെ 44 അക്യൂട്ട് ഹോസ്പിറ്റലുകളില്‍ National Office of Clinical Audit (NOCA) നടത്തിയ പഠനത്തിന്റെ ഭാഗമായാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ അയര്‍ലണ്ടിലെ ആരോഗ്യരംഗം വലിയ രീതിയില്‍ മെച്ചപ്പെട്ടുവെന്നും, മരണകാരണമായേക്കാവുന്ന പല രോഗങ്ങളും ഉടനെ തന്നെ കൃത്യമായി ചികിത്സിക്കുക വഴി രോഗിയെ രക്ഷിക്കാന്‍ സാധിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു. 2014-ല്‍ ഹൃദയാഘാതം മൂലം ആശുപത്രികളില്‍ മരിക്കുന്നവരുടെ എണ്ണം 1,000-ല്‍ 58 … Read more

അയർലണ്ടിൽ ഡ്രൈവിങ് ടെസ്റ്റ് കാത്തിരിപ്പ് സമയം കുറഞ്ഞു; കാത്തിരിപ്പ് സമയം ഇനിയും കുറയ്ക്കുമെന്ന് അധികൃതർ

അയര്‍ലണ്ടില്‍ കാര്‍ ഡ്രൈവിങ് ലൈസൻസ് ലഭിക്കാനുള്ള പ്രാക്ടിക്കല്‍ ടെസ്റ്റിനായുള്ള ദേശീയ ശരാശരി കാത്തിരിപ്പ് സമയം 10.4 ആഴ്ചയായി കുറഞ്ഞുവെന്ന് Road Safety Authority (RSA). 10 ആഴ്ച എന്നതായിരുന്നു ലക്ഷ്യമെങ്കിലും നിലവില്‍ വലിയ രീതിയിലുള്ള കാത്തിരിപ്പ് ഇല്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കാത്തിരിപ്പ് സമയം ഇനിയും കുറയ്ക്കാനുള്ള കഠിനപ്രയത്‌നം നടത്തുകയാണെന്നും RSA അറിയിച്ചു. ഏപ്രില്‍ മാസം അവസാനത്തിലെ കണക്കനുസരിച്ച് 27 ആഴ്ചയായിരുന്നു ടെസ്റ്റിനായുള്ള കാത്തിരിപ്പ് സമയം. വിവിധ നടപടികളിലൂടെ ഇത് 10.4 ആഴ്ചയാക്കി കുറച്ചത് വലിയ നേട്ടമായാണ് കരുതപ്പെടുന്നത്. … Read more

ഡബ്ലിനിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ വൻ തീപിടിത്തം; വാതിലുകളും, ജനലുകളും അടച്ചിടുക

ഡബ്ലിന്‍ Balbriggan-ലെ മാലിന്യസംസ്‌കരണ പ്ലാന്റില്‍ വന്‍ തീപിടിത്തം. പ്രദേശത്താകെ പുക പടര്‍ന്നതിനെ തുടര്‍ന്ന് വീടുകളുടെ വാതിലുകളും, ജനലുകളും അടച്ചിടാന്‍ ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് നിര്‍ദ്ദേശം നല്‍കി. ഇന്ന് പുലര്‍ച്ചെ 6.30-ഓടെയാണ് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ വന്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് നിരവധി ഫയര്‍ എഞ്ചിനുകള്‍ എത്തി തീ കെടുത്താന്‍ ശ്രമമാരംഭിച്ചത്. തീ നിന്ത്രണവിധേയമാക്കിയെന്നും, നിലവില്‍ ഒരു ഫയര്‍ എഞ്ചിന്‍ മാത്രമാണ് പ്രദേശത്ത് സ്ഥിതി ചെയ്യുന്നതെന്നും അധികൃതര്‍ അറിയിച്ചു.