അയർലണ്ടിലെ ഗാർഡ സേനയിലേയ്ക്ക് 165 പേർ കൂടി; അംഗബലം 15,000 തികയ്ക്കുക ലക്ഷ്യം

അയര്‍ലണ്ടിലെ ഗാര്‍ഡ സേനയിലേയ്ക്ക് 165 പേരെ കൂടി ട്രെയിനിങ്ങിന് ശേഷം ഔദ്യോഗികമായി സ്വീകരിച്ചു. വെള്ളിയാഴ്ച നടന്ന അറ്റസ്‌റ്റേഷന്‍ ചടങ്ങില്‍ ഗാര്‍ഡ കമ്മിഷണര്‍ ഡ്രൂ ഹാരിസ് പുതിയ അംഗങ്ങളെ സ്വാഗതം ചെയ്തു. വൈകാതെ തന്നെ രാജ്യത്തെ ഗാര്‍ഡ സേനയിലെ അംഗങ്ങളുടെ എണ്ണം 15,000 എന്ന ലക്ഷ്യം കൈവരിക്കുമെന്ന പ്രതീക്ഷ ചടങ്ങില്‍ ഹാരിസ് പങ്കുവച്ചു. നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീയും ചടങ്ങില്‍ സന്നിഹിതയായിരുന്നു. ഈയിടെയാണ് ഗാര്‍ഡയില്‍ ചേരാനുള്ള പരമാവധി പ്രായം 35-ല്‍ നിന്നും 50 ആക്കി സര്‍ക്കാര്‍ ഉയര്‍ത്തിയത്. തുടര്‍ന്ന് … Read more

കോർക്കിൽ ചെറുപ്പക്കാരനായ ഷെഫ് കൊല്ലപ്പെട്ട സംഭവം; പ്രധാന പ്രതിയെ പിടികൂടി സായുധ ഗാർഡ സംഘം

കോര്‍ക്കില്‍ ചെറുപ്പക്കാരന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാന പ്രതിയെന്ന് സംശയിക്കുന്നയാള്‍ ഗാര്‍ഡയുടെ പിടിയില്‍. വെള്ളിയാഴ്ച രാത്രി Cork Armed Support Unit (ASU) നടത്തിയ ഓപ്പറേഷനിലാണ് കൗണ്ടി വാട്ടര്‍ഫോര്‍ഡിലെ ഗ്രാമമായ Cappoquin-ല്‍ ഒളിച്ചുകഴിയുകയായിരുന്ന പ്രതിയെ പിടികൂടിയത്. മാര്‍ച്ച് 15-നാണ് കോര്‍ക്കിലെ Cobh-ല്‍ ഷെഫ് ആയി ജോലി ചെയ്തുന്ന Ian Baitson (33) കൊല്ലപ്പെട്ടത്. വാള്‍ പോലുള്ള ആയുധം കൊണ്ട് കാലിന് വെട്ടേറ്റതിനെത്തുടര്‍ന്നുണ്ടായ ഗുരുതര പരിക്കാണ് മരണത്തിലേയ്ക്ക് നയിച്ചത്. രാത്രി 9 മണിയോടെ Newtown-ലെ ഒരു പാര്‍ക്കിങ് സ്‌പേസില്‍ … Read more

ലിമറിക്കിൽ ഗാർഡ റെയ്ഡ്; പൈപ്പ് ബോംബും, മയക്കുമരുന്നും പിടിച്ചെടുത്തു

ലിമറിക്ക് സിറ്റിയില്‍ വെള്ളിയാഴ്ച ഗാര്‍ഡ നടത്തിയ റെയ്ഡില്‍ പൈപ്പ് ബോംബും, മയക്കുമരുന്നും, പണവും പിടിച്ചെടുത്തു. മയക്കുമരുന്ന് വിതരണവും, വില്‍പ്പനയും തടയുക ലക്ഷ്യമിട്ട് St Mary’s Park, Kings Island പ്രദേശങ്ങളിലെ ഏഴിടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ആഡംബര വാച്ചുകളും പിടികൂടിയിട്ടുണ്ട്. ഗാര്‍ഡ സായുധസേന, ഡോഗ് യൂണിറ്റ് എന്നിവയുടെ സഹായത്തോടെ 80 ഗാര്‍ഡകളാണ് പരിശോധനയില്‍ പങ്കെടുത്തത്. പ്രദേശത്തെ ഒരു വീട്ടില്‍ നിന്നുമായിരുന്നു പൈപ്പ് ബോംബ് കണ്ടെടുത്തത്. തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തുകയും, പരിശോധനയ്ക്ക് ശേഷം പ്രദേശം സുരക്ഷിതമാണെന്ന് അറിയിക്കുകയും ചെയ്തു. … Read more

അയർലണ്ടിൽ വരദ്കർക്ക് പിന്നാലെ രാജിസന്നദ്ധത അറിയിച്ച് മറ്റൊരു മന്ത്രിയും

പ്രധാനമന്ത്രി ലിയോ വരദ്കറിന് പിന്നാലെ മന്ത്രിപദത്തിൽ നിന്നും രാജി വയ്ക്കുന്നതായി അറിയിച്ച് മറ്റൊരു മന്ത്രിയും. സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ വകുപ്പ് സഹമന്ത്രിയായ Josepha Madigan ആണ് താന്‍ പ്രധാനമന്ത്രിയെ രാജിസന്നദ്ധത അറിയിച്ചതായി വെളിപ്പെടുത്തിയത്. Fine Gael പാര്‍ട്ടി ടിക്കറ്റില്‍ Dublin Rathdown മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന TD-യായ Madigan, അടുത്ത തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയം എന്നാല്‍ എളുപ്പമുള്ള ഒരു ജോലിയല്ല എന്നാണ് രാജിയുമായി ബന്ധപ്പെട്ട് അവര്‍ പ്രതികരിച്ചത്. അതേസമയം പ്രതിഫലം ലഭിക്കുന്ന ജോലിയല്ല എന്ന് അതിന് അര്‍ത്ഥമില്ലെന്നും … Read more

അയർലണ്ടിന്റെ അടുത്ത പ്രധാനമന്ത്രിയായി ഉയർന്ന് കേൾക്കുന്നത് സൈമൺ ഹാരിസിന്റെ പേര്; ആരാണ് ഹാരിസ്?

പ്രധാനമന്ത്രി പദത്തില്‍ നിന്നും, Fine Gael പാര്‍ട്ടി നേതൃസ്ഥാനത്തു നിന്നും ലിയോ വരദ്കര്‍ രാജിവച്ചതോടെ അടുത്ത പാര്‍ട്ടി നേതാവിനും, പ്രധാനമന്ത്രിക്കുമായുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ചിരിക്കുകയാണ്. നിരവധി ചര്‍ച്ചകള്‍ക്കും, ഊഹാപോഹങ്ങള്‍ക്കും ശേഷം ഇപ്പോഴിതാ, പാര്‍ട്ടി നേതാവും, പിന്നാലെ പ്രധാനമന്ത്രിയുമായി നിലവിലെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ സൈമണ്‍ ഹാരിസ് എത്തുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഏപ്രിലില്‍ നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ Fine Gael നേതൃസ്ഥാനത്തേയ്ക്ക് താന്‍ മത്സരിക്കുമെന്ന് ഹാരിസ് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. സര്‍ക്കാരിലെ മന്ത്രിമാര്‍, TD-മാര്‍ എന്നിവരെല്ലാം പൂര്‍ണ്ണപിന്തുണ പ്രഖ്യാപിച്ചതോടെ അദ്ദേഹം … Read more

ഗോൾവേയിൽ മലയാളം ക്‌ളാസുകൾ ഏപ്രിലിൽ തുടങ്ങും

ഗോള്‍വേ: ഗോള്‍വേ മലയാളികള്‍ക്ക് മലയാള ഭാഷാപഠനത്തിന് അവസരം. കഴിഞ്ഞ അഞ്ചു വര്‍ഷമായി GICC-യുടെ നേതൃത്വത്തിൽ നടന്നു വരുന്ന മലയാളം ക്ലാസിന്റെ തുടര്‍ച്ചയായി ഈ വര്‍ഷത്തെ ക്ലാസുകള്‍ ഏപ്രിൽ 20 ശനിയാഴ്ച മുതല്‍ Headford Road-ലുള്ള, Ballinfoil Castlegar Neighborhood Centre-ൽ ആരംഭിക്കും. കുട്ടികളുടെ പ്രായത്തിനനുസരിച്ച് വിവിധ ബാച്ചുകളായി മാസത്തിൽ മൂന്ന് ശനിയാഴ്ചകളിലായാണ് ക്ലാസുകള്‍ നടത്തപ്പെടുന്നത്. ഒരു പുതിയ ബാച്ചിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലുള്ള രജിസ്ട്രേഷൻ ഫോം ഫിൽ ചെയ്ത് അയക്കേണ്ടതാണ്: https://surveyheart.com/form/65f1dd524995b15f6a73ea51 ക്ലാസ് സമയം  … Read more

വരദ്കറുടെ അപ്രതീക്ഷിത രാജി; അയർലണ്ടിൽ പൊതു തെരഞ്ഞെടുപ്പ് വരുമോ?

അയർലണ്ട് പ്രധാനമന്ത്രി ലിയോ വരദ്കർ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ച സാഹചര്യത്തിൽ രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടത്തണം എന്നാവശ്യപ്പെട്ട് പ്രധാന പ്രതിപക്ഷമായ Sinn Fein. ഇന്നലെ മന്ത്രിസഭാ യോഗത്തിനു ശേഷമായിരുന്നു രാഷ്ട്രീയവും, വ്യക്തിപരവുമായ കാരണങ്ങളാൽ രാജി സമർപ്പിക്കുന്നതായി വരദ്കർ പ്രഖ്യാപിച്ചത്. ഒപ്പം Fine Gael പാർട്ടി നേതാവ് എന്ന നിലയിൽ നിന്നും സ്ഥാനം ഒഴിയുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതേതുടർന്ന് ഏപ്രിലിൽ നടക്കുന്ന Fine Gael വാർഷിക സമ്മേളനത്തിന് ശേഷമാണ് പുതിയ നേതാവിനെയും, പ്രധാനമന്ത്രിയെയും തെരഞ്ഞെടുക്കുക. പക്ഷേ ഇത് ഉപേക്ഷിച്ച് … Read more

അഭയാർത്ഥികളെ താമസിപ്പിക്കാൻ പോകുന്നുവെന്ന് പ്രചരണം; വടക്കൻ ഡബ്ലിനിലെ കെട്ടിടത്തിൽ കുതിരപ്പുറത്തെത്തി പ്രതിഷേധം

അഭയാർത്ഥികളെ താമസിപ്പിക്കാൻ പോകുന്നു എന്നു വാർത്ത പരന്നതിനെത്തുടർന്ന് വടക്കൻ ഡബ്ലിനിലെ പഴയ ഫാക്ടറിക്ക് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം. Coolock ലെ Malahide Road ലുള്ള Crown Paints ഫാക്ടറിക്ക് മുന്നിൽ ഇതേതുടർന്ന് ഗതാഗത തടസം അനുഭവപ്പെടുകയാണ്. ഇതിലൂടെ യാത്ര ചെയ്യുന്ന ഡ്രൈവർമാരിൽ ചിലർ ഹോൺ അടിച്ച് പ്രതിഷേധക്കാർക്ക് പിന്തുണ അറിയിക്കുന്നുമുണ്ട്. ഇന്നലെ രാത്രി ഇവിടെ പ്രതിഷേധക്കാർ കുതിരപ്പുറത്ത് എത്തുക കൂടി ചെയ്തതോടെ സ്ഥലത്തേയ്ക്ക് ഗാർഡയും എത്തിച്ചേർന്നു. ഇന്നത്തേക്ക് നാലാം ദിവസത്തിലേക്കാണ് പ്രതിഷേധം കടന്നിരിക്കുന്നത്. മുമ്പ് വെയർ ഹൗസായി … Read more

അയർലണ്ടിൽ സന്തോഷം കുറയുന്നോ? ആഗോള സന്തോഷ സൂചികയിൽ താഴേക്ക് പതിച്ച് രാജ്യം

ആഗോള സന്തോഷ സൂചികാ റാങ്കിങ്ങിൽ താഴേയ്ക്ക് പതിച്ച് അയർലണ്ട്. യുണൈറ്റഡ് നേഷനുമായി ചേർന്ന് പ്രസിദ്ധീകരിക്കുന്ന വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ടിൽ ഈ വർഷം 17 ആം സ്ഥാനമാണ് അയർലണ്ട് നേടിയിരിക്കുന്നത്. 2023 ൽ ഇത് 14 ഉം, 2022 ൽ ഇത് 13 ഉം ആയിരുന്നു. ലോകത്തെ 143 രാജ്യങ്ങളിലെ ജനങ്ങളോടും തങ്ങളുടെ സന്തോഷത്തിന്റെ അളവ് 0 മുതൽ 10 വരെ രേഖപ്പെടുത്താൻ ആവശ്യപ്പെടുന്നതിൽ നിന്നും 3 വർഷത്തെ ശരാശരി കണക്കാക്കിയാണ് റാങ്കിങ് നിശ്ചയിക്കുന്നത്.ഇത്തവണ 10 ൽ 6.8 … Read more

അയർലണ്ടിന്റെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ലിയോ വരദ്കർ രാജിവച്ചു

അയർലൻഡ് പ്രധാനമന്ത്രി ലിയോ വരദ്കർ രാജിവച്ചു. ഇന്ന് രാവിലെ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിനു ശേഷമാണ് രാജി സമർപ്പിക്കുന്നതായി അദ്ദേഹം അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. വ്യക്തിപരവും, രാഷ്ട്രീയവുമായ കാരണങ്ങളാലാണ് രാജി എന്ന് വികാരഭരിതമായ പ്രഖ്യാപനത്തിൽ വരദ്കർ വ്യക്തമാക്കി. പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്നതിനൊപ്പം തന്നെ Fine Gael പ്രസിഡന്റ്, നേതാവ് എന്നീ ചുമതലകളിൽ നിന്നും താൻ പടിയിറങ്ങുകയാണെന്നും വരദ്കർ അറിയിച്ചു. പ്രധാനമന്ത്രി എന്ന നിലയിൽ രാജ്യത്തെ നയിച്ച കാലഘട്ടമാണ് തനിക്ക് ഏറ്റവും തൃപ്തി നൽകിയത് എന്നും രാജി പ്രഖ്യാപന … Read more