അയർലണ്ടിലെ ഏറ്റവും വിശ്വാസ്യതയാർന്ന സ്ഥാപനം എന്ന ഖ്യാതി ക്രെഡിറ്റ് യൂണിയനുകൾക്ക്

അയര്‍ലണ്ടിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന സ്ഥാപനമെന്ന് ഖ്യാതി ക്രെഡിറ്റ് യൂണിയനുകള്‍ക്ക്. തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് Ireland Reputation Index-ന്റെ വാര്‍ഷിക റാങ്കിങ്ങില്‍ ക്രെഡിറ്റ് യൂണിയനുകള്‍ ഒന്നാമത് എത്തുന്നത്. പട്ടികയില്‍ An Post രണ്ടാം സ്ഥാനം നേടിയപ്പോള്‍ മൂന്നാം സ്ഥാനം Boots Ireland-ന് ആണ്. Bord Bia, Dunnes Stores, Bon Secours Health System, St Vincent’s Private Hospital എന്നിവയും ആദ്യ പത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. 5,000-ലധികം പേരില്‍ നിന്നും അഭിപ്രായം തേടിയ ശേഷമാണ് Ireland … Read more

ക്രാന്തിയുടെ മെയ്ദിന ആഘോഷങ്ങൾക്കായി കിൽക്കെനി ഒരുങ്ങി; മന്ത്രി എം.ബി രാജേഷ് മുഖ്യാതിഥിയായി പങ്കെടുക്കും

കിൽക്കെനി: തൊഴിലാളി വർഗ്ഗം നടത്തിയ ഐതിഹാസികമായ പോരാട്ടത്തിന്റെ ഓർമ്മ പുതുക്കലുമായി ലോകമെങ്ങും മെയ്ദിന പരിപാടികൾക്ക് തയ്യാറെടുക്കുകയാണ്. അയർലണ്ടിൽ ക്രാന്തിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടുകൂടി മെയ്ദിന പരിപാടികൾ മെയ് രണ്ടിന് സംഘടിപ്പിക്കുന്നു.കേരള സംസ്ഥാന തദ്ദേശ സ്വയംഭരണ, എക്സൈസ്, പാർലമെൻററി കാര്യവകുപ്പ് മന്ത്രി എം. ബി രാജേഷ് ക്രാന്തിയുടെ മെയ്ദിന പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും. മെയ് രണ്ടിന് വൈകിട്ട് ആറുമണിക്കാണ് പരിപാടികൾ ആരംഭിക്കുന്നത്. കില്‍ക്കെനിയിലെ O’Loughlin Gael GAA ക്ലബ്ബാണ് ഇത്തവണത്തെ മെയ്ദിനാഘോഷ പരിപാടികൾക്ക് വേദിയാകുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിന … Read more

അയർലണ്ടിൽ ജോലിയുടെ ഇടവേളകളിൽ ആളുകൾ കുടിക്കാൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത് കാപ്പി; നിങ്ങളോ?

അയര്‍ലണ്ടുകാര്‍ ഇടവേളകളില്‍ ഏറ്റവുമധികം കുടിക്കാനിഷ്ടപ്പെടുന്ന പാനീയം കാപ്പിയാണെന്ന് സര്‍വേ ഫലം. രാജ്യത്തെ 500 ഓഫീസ് ജോലിക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് Codex Office Solution നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. ഇടവേളകളില്‍ 50% പേരും കുടിക്കാന്‍ ഇഷ്ടപ്പെടുന്ന പാനീയം കാപ്പിയാണ്. രണ്ടാം സ്ഥാനം 37% പേരുമായി ചായയ്ക്കാണ്. കാപ്പിയില്‍ 31% പേരും ഇഷ്ടപ്പെടുന്നത് Nescafe ബ്രാന്‍ഡാണ്. Coffee pod (12%), Espresso (8%) എന്നിവ പിന്നാലെ. ചായയുടെ കാര്യത്തിലാകട്ടെ ഭൂരിപക്ഷത്തിന്റെ ഇഷ്ട ബ്രാന്‍ഡ് Lyons Tea (32%) ആണ്. തൊട്ടുപിന്നാലെ … Read more

അയർലണ്ടിൽ ഈയാഴ്ച 22 ഡിഗ്രി വരെ ചൂടുയരും; മഴ കാര്യമായി ബാധിക്കില്ലെന്ന് പ്രവചനം

അയര്‍ലണ്ടില്‍ ഈയാഴ്ച ചൂട് കുത്തനെ ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ്. വരുന്ന ഏതാനും ദിവസങ്ങള്‍ നല്ല വെയില്‍ ലഭിക്കുമെന്നും, 22 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ താപനില ഉയരുമെന്നുമാണ് അറിയിപ്പ്. ഇന്ന് പൊതുവെ വരണ്ട കാലാവസ്ഥായായിരിക്കും രാജ്യത്ത് അനുഭവപ്പെടുക. 14-19 ഡിഗ്രി വരെയാകും ഉയര്‍ന്ന താപനില. രാത്രിയില്‍ താപനില 6 ഡിഗ്രി വരെ താഴാം. ചൊവ്വാഴ്ചയും വരണ്ട കാലാവസ്ഥ തുടരും. രാവിലെ മഞ്ഞുണ്ടാകുമെങ്കിലും പിന്നീടങ്ങോട്ട് നല്ല വെയില്‍ ലഭിക്കുകയും, താപനില 17-21 ഡിഗ്രി വരെ ഉയരുകയും ചെയ്യും. രാത്രിയില്‍ … Read more

ഡബ്ലിനിൽ നിന്നും തട്ടിയെടുത്ത കാറുമായി കൊള്ള; ഒരാൾ പിടിയിൽ

ഡബ്ലിനിലും വിക്ക്‌ലോയിലുമായി കാര്‍ തട്ടിയെടുക്കുകയും, കൊളള നടത്തുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ശനിയാഴ്ച വൈകുന്നേരം 7.45-ഓടെയാണ് ഡബ്ലിന്‍ 12-ലെ Walkinstown-ലുള്ള St. Peter’s Road-ല്‍ നിന്നും ഒരു കാര്‍ തട്ടിയെടുത്തതായി ഗാര്‍ഡയ്ക്ക് വിവരം ലഭിച്ചത്. ഡ്രൈവറായ സ്ത്രീയെ ഭീഷണിപ്പെടുത്തി പുറത്തറക്കിയ അക്രമി കറുത്ത Nissan Quasquai കാറുമായി കടന്നുകളയുകയായിരുന്നു. പിന്നീട് 8.15-ഓടെ Bray-ലെ Dublin Road-ല്‍ കൊള്ള നടത്തിയതായും ഗാര്‍ഡയ്ക്ക് വിവരം ലഭിച്ചു. കടയിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയ പ്രതി മദ്യക്കുപ്പികളുമായി കടന്നുകളയുകയായിരുന്നു. 8.45-ന് കൗണ്ടി വിക്ക്‌ലോയിലെ … Read more

പുതിയ ഡാറ്റ ബേസ് നിലവിൽ വന്ന ശേഷം അയർലണ്ടിൽ ഇൻഷുറൻസ് ഇല്ലാതെ റോഡിലിറക്കുന്ന വാഹങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് സർവേ

അയര്‍ലണ്ടില്‍ ഇന്‍ഷുറന്‍സ് ഇല്ലാതെ റോഡിലിറക്കുന്ന വാഹനങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ പുതിയ ഡാറ്റാ ബേസ് സിസ്റ്റം പുറത്തിറക്കിയത് വലിയ നേട്ടമായെന്ന് വിലയിരുത്തല്‍. ഈ സംവിധാനം നിലവില്‍ വന്നതോടെ ഇന്‍ഷുറന്‍സ് ഇല്ലാതെ നിരത്തിലിറക്കുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണായതായാണ് Motor Insurers’ Bureau of Ireland (MIBI) നടത്തിയ സര്‍വേയില്‍ വ്യക്തമായത്. 2024-ലെ കണക്കനുസരിച്ച് രാജ്യത്തെ ആകെ സ്വകാര്യ വാഹനങ്ങളില്‍ 4.2% ആണ് ഇന്‍ഷ്വര്‍ ചെയ്യാത്തതെന്ന് സര്‍വേ കണ്ടെത്തി. ഡാറ്റാ ബേസ് നിലവിലില്ലാതിരുന്ന 2022-ല്‍ ഇത് 8.3% ആയിരുന്നു. 2022-ല്‍ … Read more

ഡബ്ലിനിൽ വിന്റർ സ്പോർട്സിന് മാത്രമായി പ്രത്യേക സ്റ്റേഡിയം നിർമ്മിക്കാൻ പദ്ധതി

ഡബ്ലിനില്‍ വിന്റര്‍ സ്‌പോര്‍ട്‌സിന് മാത്രമായി പ്രത്യേക സ്റ്റേഡിയം നിര്‍മ്മിക്കാന്‍ പദ്ധതി. ഈ വര്‍ഷം അവസാനത്തോടെ അനുമതിക്കായി സമര്‍പ്പിക്കുന്ന പദ്ധതിയില്‍ 5,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. Cherrywood-ല്‍ നിര്‍മ്മിക്കുന്ന സ്റ്റേഡിയം, സ്‌പോര്‍ട്‌സിന് പുറമെ കണ്‍സേര്‍ട്ടുകള്‍ക്കും വേദിയാകും.  ഡബ്ലിനിലെ ആദ്യ പ്രൊഫഷണല്‍ ഐസ് ഹോക്കി ഫ്രാഞ്ചൈസിയുടെ ഹോം ഗ്രൗണ്ടും ഇതാകും. വര്‍ഷം 230 മില്യണ്‍ യൂറോയോളം വരുമാനം ഇവിടെ നിന്നും ലഭിക്കുമെന്നാണ് നിര്‍മ്മാതാക്കളായ Prime Arena Holdings കമ്പനി പറയുന്നത്. അയര്‍ലണ്ടിലെ പ്രധാന പ്രോജക്ടുകളില്‍ ഒന്നാണിതെന്നും അവര്‍ … Read more

ഡബ്ലിനിൽ ആയിരങ്ങൾ പങ്കെടുത്ത് കുടിയേറ്റ വിരുദ്ധ പ്രതിഷേധം, 3 അറസ്റ്റ്; പ്രതിഷേധക്കാരെ തള്ളി പ്രധാനമന്ത്രി

ഡബ്ലിനില്‍ നടന്ന കുടിയേറ്റവിരുദ്ധ റാലിക്കിടെ മൂന്ന് പേര്‍ അറസ്റ്റില്‍. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പതിനായിരങ്ങള്‍ പങ്കെടുത്ത് Parnell Square-ലെ Garden of Remembrance-ല്‍ നിന്നും റാലി പുറപ്പെട്ടത്. ഈ സമയം തന്നെ ഇതിന് ബദലായി United Against Racism റാലിയും നടന്നു. അനിഷ്ടസംഭവങ്ങള്‍ ചെറുക്കാനായി വന്‍ ഗാര്‍ഡ സാന്നിദ്ധ്യവും നഗരത്തിലുണ്ടായിരുന്നു. റാലിയെത്തുടര്‍ന്ന് ലുവാസ് സര്‍വീസുകള്‍ മണിക്കൂറുകളോളം തടസപ്പെടുകയും ചെയ്തു. ക്രമസമാധാന പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തതെന്ന് അറിയിച്ച ഗാര്‍ഡ, വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ലെന്നും വ്യക്തമാക്കി. … Read more

കഞ്ചാവ് കൃഷി: അയർലണ്ടിൽ ചെറുപ്പക്കാരൻ പിടിയിൽ

അയർലണ്ടിൽ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ ആള്‍ അറസ്റ്റില്‍. ഗോൾവേ പ്രദേശത്ത് മയക്കുമരുന്നുകളുടെ വില്‍പ്പനയും വിതരണവും തടയുന്നത് ലക്ഷ്യമിട്ട് വെള്ളിയാഴ്ച ഗാര്‍ഡ നടത്തിയ പരിശോധനയിലാണ് Ballinasloe, Athlone എന്നിവിടങ്ങളിലായി ഗ്രോഹൗസുകളില്‍ 541-ഓളം കഞ്ചാവ് ചെടികള്‍ കൃഷി ചെയ്തു വന്നതായി കണ്ടെത്തിയത്. സംഭവത്തില്‍ 30-ലേറെ പ്രായമുള്ള ഒരു പുരുഷനെ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആദ്യപരിശോധനയിൽ Ballinasloe-ലെ വീട്ടിൽ 160-ഓളം ചെടികളാണ് കണ്ടെത്തിയത്. തുടർപരിശോധനയിൽ Co Westmeath-ലെ Athlone-ണിലുള്ള വീട്ടിലാണ് ബാക്കി ചെടികൾ കണ്ടെത്തിയത്.

ഡബ്ലിനിലും കമ്മ്യൂട്ടർ പ്രദേശത്തും റെയിൽവേ ടിക്കറ്റ് നിരക്കുകളിൽ തിങ്കളാഴ്ച മുതൽ പ്രധാന മാറ്റങ്ങൾ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

ഡബ്ലിനും, സമീപപ്രദേശത്തുമുള്ള റെയില്‍വേ ടിക്കറ്റ് നിരക്കുകളില്‍ മാറ്റം വരുത്തി Irish Rail. പുതിയ ‘Dublin Commuter Zone’-ന്റെ ഭാഗമായുള്ള പുതുക്കിയ നിരക്കുകള്‍ തിങ്കളാഴ്ച മുതല്‍ നിലവില്‍ വരും. നാല് സോണുകളാക്കിയാണ് ‘Dublin Commuter Zone’ -നെ തിരിച്ചിരിക്കുന്നത്. ഡബ്ലിന്റെ 50 കി.മീ പരിധിയിലുള്ളവര്‍ക്ക് തിങ്കളാഴ്ച മുതല്‍ Leal card ഉപയോഗിച്ച് ടിക്കറ്റിന് പണം നല്‍കാം. സെന്‍ട്രല്‍ സിറ്റിയും, പ്രാന്തപ്രദേശങ്ങളും അടങ്ങുന്നതാണ് Dublin city zone 1. വടക്ക് വശത്ത് ഡബ്ലിന്‍ എയര്‍പോര്‍ട്ടിനപ്പുറം Rush, Donabate വരെ നീളുന്ന … Read more