നികുതി യുദ്ധത്തിൽ യുഎസിന് അതേ നാണയത്തിൽ മറുപടി നൽകാൻ യൂറോപ്യൻ യൂണിയൻ; യുഎസിന് മേൽ ഏർപ്പെടുത്തുക 400 ബില്യന്റെ നികുതിഭാരം

തങ്ങള്‍ക്ക് എതിരായ യുഎസ്എയുടെ വ്യാപാരയുദ്ധത്തില്‍ തിരിച്ചടി നല്‍കാന്‍ തയ്യാറെടുത്ത് യൂറോപ്യന്‍ യൂണിയന്‍. സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ 25% നികുതി, ഇയുവില്‍ നിന്നുള്ള മിക്ക ഉല്‍പ്പന്നങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ ‘പകരത്തിന് പകരമുള്ള’ 20% നികുതി, കാര്‍, വാഹനങ്ങളുടെ പാര്‍ട്ടുകള്‍ എന്നിവയ്ക്കുള്ള 25% നികുതി എന്നിവയ്ക്ക് പകരമായി ഇയുവും യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അധികനികുതി ചുമത്താന്‍ പോകുകയാണ്. അങ്ങനെ വന്നാല്‍ ഇയുവില്‍ നിന്നും യുഎസിന് 400 ബില്യണ്‍ യൂറോയുടെ അധികനികുതി ചുമക്കേണ്ടി വരുമെന്നാണ് ഈ … Read more

അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് നോർവീജിയൻ കമ്പനിയായ DNV

അയര്‍ലണ്ടില്‍ 200 തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ച് നോര്‍വീജിയന്‍ എനര്‍ജി കണ്‍സള്‍ട്ടന്‍സി കമ്പനിയായ DNV. ഡബ്ലിന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന Enviroguide Consulting-യെ 2023 ജൂലൈയില്‍ DNV ഏറ്റെടുത്തിരുന്നു. നിലവില്‍ Enviroguide Consulting പൂര്‍ണ്ണമായും DNV ആയി മാറുകയും, രാജ്യത്ത് പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങുകയും ചെയ്യുകയാണ്. ആഗോളമായി 100,000-ലധികം കമ്പനികള്‍ക്ക് കണ്‍സള്‍ട്ടന്‍സി, അഷ്വറന്‍സ് സര്‍വീസുകള്‍ DNV നല്‍കിവരുന്നുണ്ട്. 15,000 പേരാണ് കമ്പനിക്കായി ജോലി ചെയ്യുന്നത്. സമുദ്രത്തിലെ സുരക്ഷ, ഊര്‍ജ്ജ പദ്ധതികളുമായി ബന്ധപ്പെട്ട ഉപദേശം, സപ്ലൈ ചെയിനുകള്‍ സര്‍ട്ടിഫൈ ചെയ്യുക, ഭക്ഷ്യസുരക്ഷ, രോഗീപരിചരണം, സൈബര്‍ … Read more

ഐറിഷ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: അഭിപ്രായ സർവേയിൽ Mairead McGuinness ബഹുദൂരം മുന്നിൽ, Conor McGregor-ന് തിരിച്ചടി

അയര്‍ലണ്ടില്‍ ഈ വരുന്ന നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങള്‍ പുറത്ത്. മുന്‍ ഇയു കമ്മീഷണറായിരുന്ന Mairead McGuinness ആണ് അഭിപ്രായവോട്ടെടുപ്പില്‍ മുന്നില്‍ നില്‍ക്കുന്നത്. മുന്‍ Fine Gael എംഇപി കൂടിയായ McGuinness-ന് വോട്ട് ചെയ്യുമെന്ന് 27% ജനങ്ങളാണ് ഏറ്റവും പുതിയ Sunday Independent/Ireland Thinks സര്‍വേയോട് പ്രതികരിച്ചത്. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ സാധ്യതയുള്ള ഒമ്പത് ആളുകളുടെ പേര് ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. അതേസമയം ലൈംഗികാതിക്രമക്കേസില്‍ സിവില്‍ കോടതി കുറ്റക്കാരനെന്ന് വിധിച്ച യുഎഫ്‌സി … Read more

അയർലണ്ടിൽ ബിസിനസ് നടത്താൻ തടസം ഉയർന്ന ഭവന, ഇന്ധന വിലകളും, ഇഴഞ്ഞുനീങ്ങുന്ന പ്ലാനിങ് നടപടികളുമെന്ന് കമ്പനികൾ

ഭവനവില, പ്ലാനിങ് നടപടികളുടെ മെല്ലെപ്പോക്ക്, ഇന്ധനവില എന്നിവയാണ് അയര്‍ലണ്ടില്‍ ബിസിനസ് നടത്താനുള്ള ഏറ്റവും വലിയ വെല്ലുവിളികളെന്ന് IDA Ireland സര്‍വേ ഫലം. 2024-ലെ സ്ഥിതിഗതികളുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേയില്‍, രാജ്യത്തെ കോര്‍പപ്പറേഷന്‍ ടാക്‌സ് നിരക്കാണ് ബിസിനസ് നടത്താനുള്ള ഏറ്റവും വലിയ പ്രചോദനമെന്നും അന്താരാഷ്ട്ര കമ്പനികള്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട സംതൃപ്തി 10-ല്‍ 7.44 പോയിന്റ് ആണെന്നാണ് കമ്പനികള്‍ പ്രതികരിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കുക എന്നത് കമ്പനികള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ്. രാജ്യത്തെ താമസസൗകര്യങ്ങളിലെ സംതൃപ്തി 10-ല്‍ … Read more

ഇയുവിന് മേലുള്ള 20% നികുതി: ഉഭയകക്ഷി ചർച്ചയ്ക്കായി ഐറിഷ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് യുഎസിലേയ്ക്ക്

യൂറോപ്യന്‍ യൂണിന് മേല്‍ യുഎസ്എ ഏര്‍പ്പടുത്തിയ 20% ഇറക്കുമതി നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഐറിഷ് ഉപപ്രധാനമന്ത്രിയും, വിദേശകാര്യമന്ത്രിയുമായ സൈമണ്‍ ഹാരിസ് യുഎസിലേയ്ക്ക്. വാഷിങ്ടണ്‍ ഡിസിയില്‍ യുഎസ് സെക്രട്ടറി ഓഫ് കൊമേഴ്‌സ് ഹൊവാര്‍ഡ് ലുട്‌നിക്കുമായി ഹാരിസ് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ഇയു ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 20% നികുതി ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞയാഴ്ചയാണ് വ്യക്തമാക്കിയത്. ഏപ്രില്‍ 5 മുതല്‍ 10% നികുതി നിലവില്‍ വന്നിട്ടുണ്ട്. ബാക്കി 10% ഏപ്രില്‍ 9 മുതല്‍ നിലവില്‍ … Read more

ലോഹക്കഷണങ്ങളുടെ സാന്നിദ്ധ്യം: അയർലണ്ടിലെ ജനപ്രിയമായ ചോക്കലേറ്റ് എഗ്ഗ് തിരിച്ചെടുക്കാൻ നിർദ്ദേശം നൽകി ഭക്ഷ്യസുരഷാ വകുപ്പ്

ചെറിയ ലോഹക്കഷണങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് Tony’s Chocolonely chocolate eggs-ന്റെ ഏതാനും ബാച്ചുകള്‍ തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി Food Safety Authority of Ireland (FSAI). 2025 ജൂണ്‍ 30 എക്‌സ്പയറി ഡേറ്റ് ആയിട്ടുള്ള ബാച്ചാണ് തിരിച്ചെടുക്കുന്നത്. വിപണിയില്‍ നിന്നും ഇവ ഒഴിവാക്കാനും, ഇത് സംബന്ധിച്ച നോട്ടീസ് കടകളില്‍ പ്രവദര്‍ശിപ്പിക്കാനും FSAI വ്യാപാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇവ വാങ്ങിയ ഉപഭോക്താക്കള്‍ ഉപയോഗിക്കരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബാധിക്കപ്പെട്ട ബാച്ചുകളുടെ വിവരങ്ങള്‍ ചുവടെ:  

ഡബ്ലിനിൽ പൈപ്പ് ബോംബുകളുമായി പോകുന്നതിനിടെ പിടിയിലായ പ്രതിക്ക് തടവ് ശിക്ഷ

വാനില്‍ പൈപ്പ് ബോംബുകളുമായി പോകുന്നതിനിടെ പിടിക്കപ്പെട്ടയാള്‍ക്ക് അയര്‍ലണ്ടില്‍ തടവ് ശിക്ഷ. Les Byrne എന്ന 49-കാരനെയാണ് ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി ആറ് വര്‍ഷവും മൂന്ന് മാസവും തടവിന് ശിക്ഷിച്ചത്. 2024 മാര്‍ച്ച് 24-നാണ് ഡബ്ലിനിലെ Clondalkin-ല്‍ ഗാര്‍ഡയുടെ വാഹനപരിശോധനയ്ക്കിടെ ഇയാളുടെ വാനില്‍ നിന്നും നാല് പൈപ്പ് ബോംബുകള്‍ കണ്ടെത്തിയത്. സംഘടിത കുറ്റകൃത്യസംഘങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന പോരിന്റെ ഭാഗമായി ആക്രമണത്തിന് ഉപയോഗിക്കാനായിരുന്നു ഇവ കൊണ്ടുപോയതെന്ന് സംശയിക്കുന്നതായി ഗാര്‍ഡ കോടതിയില്‍ വ്യക്തമാക്കി. പ്രതി ഇവ കുറ്റവാളികള്‍ക്ക് നല്‍കാന്‍ കൊണ്ടുപോകുകയായിരുന്നു … Read more

ഉല്ലസിക്കാം ഈ ആഴ്ചയും; അയർലണ്ടിൽ ചൂട് ഇനിയുമുയരും

അയര്‍ലണ്ടില്‍ ഏതാനും ദിവസമായുള്ള ചൂടേറിയ കാലാസവസ്ഥ വരുന്നയാഴ്ചയും തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. വരുംദിവസങ്ങളില്‍ താപനില 19 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം രാത്രിയില്‍ തണുപ്പ് അനുഭവപ്പെടും. ഇന്ന് പൊതുവില്‍ വരണ്ട കാലാവസ്ഥയാണ് രാജ്യത്ത് അനുഭവപ്പെടുക. 11 മുതല്‍ 18 ഡിഗ്രി വരെ ചൂട് ഉയരും. രാത്രിയില്‍ താപനില 7 മുതല്‍ 1 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയാം. ഒറ്റപ്പെട്ട ചാറ്റല്‍ മഴയ്ക്കും, മൂടല്‍ മഞ്ഞിനും സാധ്യതയുമുണ്ട്. നാളെ (ഞായര്‍) നല്ല വെയില്‍ ലഭിക്കുകയും, … Read more

Young Fine Gael ദേശീയ സെക്രട്ടറിയായി മലയാളിയായ കുരുവിള ജോർജ് അയ്യൻകോവിൽ

ഡബ്ലിൻ, ഏപ്രിൽ 3, 2025 ): അയർലണ്ടിലെ ഭരണകക്ഷിയായ Gine Gael പാർട്ടിയുടെ യുവജനവിഭാഗമായ  Young Fine Gael (YFG) ദേശീയ സെക്രട്ടറിയായി മലയാളിയായ കുരുവിള ജോർജ് അയ്യൻകോവിൽ തെരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ ദേശീയ സമ്മേളനത്തിൽ പുതിയ പ്രവർത്തകസമിതിയിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് അദ്ദേഹത്തെ ഈ ഉത്തരവാദിത്വത്തിലേക്ക് തെരഞ്ഞെടുത്തത്. YFG-യുടെ വിവിധ പ്രവർത്തനങ്ങളിലും നയപരമായ ചർച്ചകളിലും അദ്ദേഹം കഴിഞ്ഞ കുറേ വർഷങ്ങളായി മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. ദേശവ്യാപകമായ അംഗങ്ങളുടെ  പിന്തുണയോടെയാണ് അദ്ദേഹം ഈ സ്ഥാനത്ത് എത്തിയത് എന്നത് അദ്ദേഹത്തിന്റെ നേതൃപാടവ മികവ് … Read more

ഡബ്ലിനിൽ സ്ത്രീയുടെ പ്രസവ ശുശ്രൂഷകരായി ഫയർ എൻജിൻ ജീവനക്കാർ

ഡബ്ലിനില്‍ സ്ത്രീയുടെ പ്രസവശുശ്രൂഷകരായി ഫയര്‍ എഞ്ചിന്‍ ജീവനക്കാര്‍. Finglas, Phibsborough എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ബ്രിഗേഡുമാരാണ് വ്യാഴാഴ്ച രാവിലെ N2-വില്‍ വച്ച് സ്ത്രീയെ പ്രസവിക്കാന്‍ സഹായിച്ചത്. പാരാമെഡിക്കല്‍ സംഘവും സഹായത്തിനെത്തി. പെണ്‍കുഞ്ഞിനാണ് സ്ത്രീ ജന്മം നല്‍കിയതെന്നും, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് എക്‌സ് പോസ്റ്റില്‍ അറിയിച്ചു.