ഡബ്ലിനിൽ കത്തിക്കുത്ത്: മൂന്ന് പേർക്ക് പരിക്ക്, ഒരാൾ അറസ്റ്റിൽ

ഡബ്ലിന്‍ നഗരത്തെ ഞെട്ടിച്ചുകൊണ്ട് സ്റ്റോണിബാറ്ററില്‍ ഇന്നലെ ഉണ്ടായ കത്തിക്കുത്തില്‍ മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റു. ആക്രമണത്തെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഗാര്‍ഡ അറിയിച്ചു. 25 നും 45 നും ഇടയില്‍ പ്രായമുള്ള മൂന്നു പേരാണ് 30 കാരന്‍റെ ആക്രമണത്തിന് ഇരയായത്. ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയായിരുന്നു സംഭവം. നഗരത്തിലെ വിവിധ ഇടങ്ങളിലെ റെസിഡെന്‍ഷ്യല്‍ ഏരിയയില്‍ വച്ച് ആണ് ആക്രമണം നടന്നത്. ഓക്സ്മാൻടൗൺ റോഡിലും നിയല്‍ സ്ട്രീറ്റിലും വച്ച് ഇവർക്ക് കുത്തേറ്റു. പരിക്കേറ്റവരെ ഉടൻ ആംബുലൻസിൽ ആശുപത്രിയിലേക്ക് … Read more

അയർലൻഡ് മലയാളി കൂട്ടായ്മ ആയ പെഡൽസ് ൻ്റെ ആഭിമുഖ്യത്തിൽ സമാധാന സംഗമം നടന്നു

പെടൽസ് അയർലൻഡ്, കഴിഞ്ഞ ജനുവരി 30ന്, മഹാത്മാഗാന്ധിയുടെ 77-ാം രക്തസാക്ഷി ദിനത്തിൽ യുദ്ധത്തിനെതിരെ ഡബ്ലിൻ Clayton ഹോട്ടലിൽ നടത്തിയ സമാധാന സംഗമം വളരെ ശ്രദ്ധ ആകർഷിച്ചു. അസമത്വം ലോകസമാധാനം, അഹിംസ, തുടങ്ങി വ്യത്യസ്ത വിഷയങ്ങളിൽ വിവിധ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള പ്രൊഫസർമാർ സംസാരിക്കുകയും ചർച്ച നടത്തുകയും ചെയ്തു. മലയാളികളുടെ രണ്ടാം തലമുറയിലെ ആദ്യ ലോക്കൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ബ്രിട്ടോ പേരേപ്പാടൻ, ‘ലോകസമാധാനത്തിന് യുവജനങ്ങളുടെ പങ്ക് ‘ എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ലോകസമാധാനത്തെ ആസ്പദമാക്കി … Read more

വാട്ടർഫോർഡ് മലയാളി അസോസിയേഷന് നവനേതൃത്വം; ഷിജു ശാസ്താംകുന്നേൽ പ്രസിഡണ്ട്, രാഹുൽ രവീന്ദ്രൻ സെക്രട്ടറി

വാട്ടർഫോർഡിലെയും പരിസരപ്രദേശങ്ങളിലും പ്രവാസി മലയാളി സമൂഹത്തിൽ കഴിഞ്ഞ പതിനേഴു വർഷക്കാലമായി സജീവമായി പ്രവർത്തിക്കുന്ന വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. വാർഷിക പൊതുയോഗം തിരഞ്ഞെടുത്ത കമ്മിറ്റിയുടെ ആദ്യ യോഗമാണ് 2025- 2027 കാലാവധിയിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. മുൻ പ്രസിഡണ്ട് അനൂപ് ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഷിജു ശാസ്താംകുന്നേലിനെ പ്രസിഡണ്ടായും രാഹുൽ രവീന്ദ്രനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടായി ജിബി ജോസഫ്, ജോയിൻ്റ് സെക്രട്ടറിയായി റോണി സാമുവൽ തോമസ് എന്നിവരെ തിരഞ്ഞെടുത്തു. അസോസിയേഷന്റെ ട്രഷററായി … Read more

കുരുവിള ജോർജ് ആയ്യൻകോവിൽ ഡബ്ലിൻ കൗണ്ടിയിലെ പീസ് കമ്മീഷണറായി നിയമിതനായി

കുരുവിള ജോർജ് അയ്യൻകോവിൽ ഡബ്ലിൻ കൗണ്ടിയിലെ പീസ് കമ്മീഷണറായി നിയമിതനായി. മിനിസ്ട്രി ഓഫ് ജസ്റ്റീസിന്റെ ഹോണററി നിയമനമാണ് പീസ് കമ്മീഷണർ. സാമൂഹിക പ്രതിബദ്ധതയുള്ള, സമദർശിത്വവും നിയമപരമായ നൈപുണ്യവും ഉള്ള വ്യക്തികൾക്ക് മിനിസ്ട്രി ഓഫ് ജസ്റ്റിസ് പ്രമാണങ്ങൾ സാക്ഷ്യപ്പെടുത്തലും, സത്യപ്രസ്താവനകൾ അംഗീകരണവും, വാറന്റുകളും സമൻസ് നൽകലും പോലുള്ള ചുമതലകൾ കൈവശം വയ്ക്കുന്ന ഹോണററി നിയമനമാണ് പീസ് കമ്മീഷണർ. നിലവിൽ, കുരുവിള ജോർജ് അയ്യങ്കോവിൽ ഫിനെ ഗെയിൽ ഗെയ്ൽ നേതാവും, ട്രിനിറ്റി കോളേജ് ഡബ്ലിനിലെ എഐ ഗവേഷകനും, ഒരു യൂറോപ്യൻ … Read more

രാജ്യത്തെ ഭവന പ്രതിസന്ധി പരിഹരിക്കാൻ ഒഴിഞ്ഞ വീടുകളും വാണിജ്യ കെട്ടിടങ്ങളും ഉപയോഗപെടുത്താം ?

ഭവന വിതരണം മെച്ചപെടുത്തുന്നതിനായി ഒഴിഞ്ഞു കിടക്കുന്ന വീടുകളും വാണിജ്യ കെട്ടിടങ്ങളും നവീകരിക്കാന്‍ സർക്കാർ പിന്തുണ നൽകണമെന്ന ആവശ്യം ശക്തമാവുന്നു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്‍റെ കണക്കുകള്‍ പ്രകാരം,  രാജ്യത്ത് 2024-ൽ മൊത്തം 30,330 വീടുകൾ ആണ് നിർമ്മിച്ചത്. ഇത് 2023-നേക്കാള്‍ 6.7 ശതമാനം കുറവാണ്. സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത് 33,450 പുതിയ വീടുകൾ ആയിരുന്നു. 2024-ലെ അവസാന മാസങ്ങളിൽ മീഹോള്‍ മാർട്ടിനും സൈമൺ ഹാരിസും ആ വർഷം ഏകദേശം 40,000 വീടുകൾ നിർമ്മിക്കുമെന്ന് നിരവധി പ്രസ്താവനകൾ നടത്തിയിരുന്നു.എന്നാൽ, ഇത് നിറവേറ്റാൻ … Read more

പാരിസ് സമ്മിറ്റിൽ AI നിയന്ത്രണങ്ങൾക്ക് പിന്തുണ നല്‍കുമെന്ന് അയര്‍ലണ്ട്

അയര്‍ലണ്ട് നാളെ പാരിസില്‍ നടക്കുന്ന AI സമ്മിറ്റിൽ വിശ്വാസയോഗ്യവും മനുഷ്യകേന്ദ്രിതവുമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സുരക്ഷക്ക് ആവശ്യമായ മാർഗരേഖകൾ നടപ്പിലാക്കുന്നതിനുള്ള പിന്തുണ പ്രഖ്യാപിക്കും. ലോക നേതാക്കൾ, കമ്പനി സിഇഒമാർ, പ്രവർത്തകർ എന്നിവർ AIയുടെ ഭാവി ചർച്ച ചെയ്യുന്നതിന് ഈ സമ്മിറ്റിൽ ഒത്തുകൂടും. പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനെ ഈ സമ്മിറ്റിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്. 2024 ഓഗസ്റ്റിൽ ആണ് യൂറോപ്യൻ യൂണിയന്റെ AI നിയമം (EU AI Act) പ്രാബല്യത്തിൽ വന്നത്. ഇത്, ആളുകളുടെ സുരക്ഷ, ഉപജീവനമാർഗ്ഗങ്ങൾ, അവകാശങ്ങൾ എന്നിവയ്ക്ക് ഭീഷണിയാകുന്ന … Read more

ഹൈനിക്കൻ ബിയറിന്റെ വില ഉയരും; ഈ മാസം അവസാനം മുതൽ പ്രാബല്യത്തിൽ

ഹൈനിക്കൻ ഈയാഴ്ച ഡയജിയോയുടെ നീക്കം പിന്തുടർന്ന് അതിന്റെ ഡ്രോട്ട് ഉൽപ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഈ മാസം അവസാനത്തോടെയാണ്  വില വര്‍ധന നടപ്പിലാക്കുന്നത്. ആകെ 2.8 ശതമാനം ആണ് വര്‍ധന. ഇത് ഒരു പിന്റ് ബിയറിന്റെ വിലയിൽ ഏകദേശം ആറ് സെൻറ് വര്‍ധനവ് ആണ് ഉണ്ടാക്കുക. ഹൈനിക്കൻ, കൂര്‍സ്, ബിറ മൊറെറ്റി, മർഫിസ്, ഫോസ്റ്റേഴ്സ്, ബീമിഷ് തുടങ്ങിയ കമ്പനിയുടെ എല്ലാ ഡ്രോട്ട് ഉൽപ്പന്നങ്ങൾക്കും ഈ വിലവർദ്ധന അയര്‍ലണ്ടില്‍ ബാധകമാകും. “ചെലവുകുറയ്ക്കാനുള്ള മാർഗങ്ങൾ കണ്ടെത്താൻ ഞങ്ങൾ തുടർച്ചയായി ശ്രമിച്ചുവരുന്നു. … Read more

നോർവീജിയൻ ഗായിക എമ്മി അയര്‍ലണ്ടിനെ പ്രതിനിധീകരിച്ച് യൂറോവിഷൻ സോങ് കോൺടെസ്റ്റിൽ

ആർടിഇയുടെ ദി ലേറ്റ് ലേറ്റ് ഷോയില്‍ നോർവീജിയൻ ഗായിക എമ്മി  വിജയിയായി. ആറ് മത്സരാർത്ഥികളില്‍ നിന്നാണ് വിജയിയെ തിരഞ്ഞെടുത്തത്. വിജയിയെ തെരഞ്ഞെടുക്കുന്നതിന് പൊതുജനങ്ങളുടെ ഫോണിലൂടെ നടത്തിയ വോട്ടെടുപ്പിനൊപ്പം ഒരു അന്താരാഷ്ട്ര വിധികർത്താക്കളുടെ സമിതിയും ഒരു ദേശീയ വിധികർത്താക്കളുടെ സമിതിയും ഉണ്ടായിരുന്നു.. ഇതോടെ ഈ വര്‍ഷം മേയില്‍ സ്വിറ്റ്സർലൻഡിൽ നടക്കുന്ന യൂറോവിഷൻ സോങ് കോൺടെസ്റ്റിൽ അയര്‍ലണ്ടിനെ പ്രതിനിധീകരിക്കാൻ എമ്മിക്ക് അവസരം ലഭിക്കും. ഏഴ് വയസ്സുള്ളപ്പോൾ തന്നെ എമ്മി സ്വയം ഗാനങ്ങൾ രചിക്കാൻ തുടങ്ങിയിരുന്നു. 2015-ൽ, 15 വയസ്സുള്ളപ്പോൾ, മെലോഡി … Read more

അമേരിക്കയിൽ ഐറിഷ് പൗരത്വം നേടാൻ ആഗ്രഹിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന : റിപ്പോര്‍ട്ട്‌

അമേരിക്കയിൽ ഐറിഷ് പൗരത്വം നേടാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചതായി പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2023-നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം യുഎസിലെ വിദേശ ജനന രജിസ്ട്രേഷനുകളുടെ എണ്ണം പകുതിയോളം വർദ്ധിച്ചു. വിദേശത്ത് കുടിയേറിയ ഐറിഷ് വംശജർക്ക് പൗരത്വം നേടാൻ അനുമതി നൽകുന്ന പദ്ധതിയായ ഫോറിൻ ബർത്ത്സ് രജിസ്റ്ററിലേക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം കഴിഞ്ഞ വർഷം കൂടിയതായി വിദേശകാര്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം, യുഎസില്‍ അയർലണ്ട് പാസ്പോർട്ടിനായുള്ള അപേക്ഷകളുടെ എണ്ണവും 10% വർദ്ധിച്ചിട്ടുണ്ട്. 2023-ൽ 7,726 ആയിരുന്ന … Read more

ഗാസയിലെ UNRWAയുടെ പ്രവർത്തനങ്ങൾക്കായി €20m ധനസഹായം പ്രഖ്യാപിച്ച് അയര്‍ലണ്ട് സര്‍ക്കാര്‍

അയര്‍ലണ്ട് സര്‍ക്കാര്‍ ഐക്യരാഷ്ട്ര സംഘടനയുടെ പലസ്തീൻ സഹായ ഏജൻസിയായ UNRWAയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി €20 മില്ല്യണ്‍ ധനസഹായം പ്രഖ്യാപിച്ചു. ഈ ഫണ്ടിംഗ് ഗാസ, വെസ്റ്റ് ബാങ്ക്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളില്‍  പലസ്തീൻ അഭയാർത്ഥികൾക്കായി UNRWA നടത്തുന്ന പ്രവർത്തനങ്ങള്‍ക്കുള്ള സഹായമാണെന്ന് വിദേശകാര്യ മന്ത്രി സൈമൺ ഹാരിസ് വ്യക്തമാക്കി. ഗാസയിലെ പ്രതിസന്ധി ഭീകരാവസ്ഥയിലാണെന്നും ഹാരിസ് പറഞ്ഞു. ഈ നിർണായക സമയത്ത് ഗാസയിലേക്ക് കൂടുതൽ മാനുഷിക സഹായം എത്തിക്കാനുള്ള അയർലൻഡിന്റെ പ്രതിബദ്ധതയാണ് ഈ ധനസഹായം കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന് ഹാരിസ് … Read more