Meath-ൽ 20 വർഷം പ്രായമുള്ള ഗോൾഡ്ഫിഷുകൾ; അപൂർവമെന്ന് ഡോക്ടർ
Meath-ല്‍ 20 വര്‍ഷത്തിലേറെയായി ബാരലില്‍ ജീവിക്കുന്ന ഗോള്‍ഫിഷുകള്‍ അത്ഭുതമാകുന്നു. 20 വര്‍ഷം മുമ്പ് Donore-യിലെ St Mary’s GAA Club നടത്തിയ ധനസമാഹരണ പരിപാടിയിലാണ് Michael എന്ന കുട്ടിക്ക് 12 ഗോള്‍ഡ് ഫിഷുകളെ സമ്മാനമായി ലഭിച്ചത്. ഇതില്‍ രണ്ടെണ്ണമാണ് ഇപ്പോഴും ജീവനോടെയുള്ളത്. ഒരു ബാരലില്‍ ഇട്ടുവച്ചിരിക്കുന്ന ഇവ ശക്തമായ ചൂടിനെയും, തണുപ്പിനെയും അതിജീവിക്കുകയും, പൂച്ചകള്‍ക്കോ, പക്ഷികള്‍ക്കോ ഇരയാകാതെ രക്ഷപ്പെടുകയും ചെയ്തു. ഇത്രയും കാലം മീനുകള്‍ എങ്ങനെ അതിജീവിച്ചുവെന്ന് തങ്ങള്‍ക്ക് അറിയില്ലെന്ന് മൈക്കലിന്റെ അമ്മയായ ഡയാന എവറാര്‍ഡ് പറയുന്നു. … Read more





