ഡബ്ലിൻ സീറോ മലബാർ സഭയുടെ വാർഷിക നോമ്പ്കാല ധ്യാനത്തിന് നാളെ തുടക്കമാകും

ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭ പതിവായി സംഘടിപ്പിക്കുന്ന നോമ്പ്കാല ധ്യാനത്തിനു നാളെ ആരംഭം കുറിക്കും. പ്രസിദ്ധ ധ്യാനഗുരു റവ. ഫാ. ഇഗ്നേഷ്യസ് കുന്നുംപുറത്ത് OCD അച്ചനാണ് ധ്യാനം നയിക്കുന്നത്. ഇഗ്നേഷ്യസ് അച്ചൻ ഡബ്ലിനിൽ എത്തിച്ചേർന്നു. ഇന്ന്, ഏപ്രിൽ 12 നാല്പതാം വെള്ളിയാഴ്ച വൈകിട്ട് ഡബ്ലിൻ സീറോ മലബാർ സഭയുടെ ഒൻപത് കുർബാന സെൻ്ററുകളും സംയുക്തമായി സംഘടിപ്പിക്കുന്ന ബ്രേ ഹെഡിലേയ്ക്കുള്ള കുരിശിൻ്റെ വഴിയോടെ ഈ വർഷത്തെ വിശുദ്ധ വാരതിരുകർമ്മങ്ങൾക്ക് തുടക്കമാകും. വൈകിട്ട് 2:30 നു ബ്രേ സെൻ്റ് … Read more

ശ്രീ കെ.എം. മാണി സാറിന്റെ വിയോഗം കേരളം രാഷ്ട്രീയത്തിന് തീരാനഷ്ടം: ഓ.ഐ.സി.സി അയര്‍ലണ്ട്.

ഡബ്ലിന്‍: കേരളം കോണ്‍ഗ്രസ് ചെയര്‍മാനും ഐക്യ ജനാധിപത്യ മുന്നണിയുടെ സമുന്നതനായ നേതാവുമായ ശ്രീ. കെ.എം. മാണിസാറിന്റെ നിര്യാണം കേരളാ രാഷ്ട്രീയത്തിനും ഒപ്പം കര്‍ഷകര്‍ക്കും തീരാ നഷ്ടമെന്ന് ഓ.ഐ.സി.സി. അയര്‍ലന്‍ഡ് ഘടകം പ്രസിഡന്റ് ബിജു സെബാസ്റ്റിയനും, ജനറല്‍ സെക്രട്ടറി അനീഷ് കെ. ജോയിയും പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഓ.ഐ.സി.സി. കമ്മറ്റി അംഗങ്ങള്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ എല്‍ദോസ് ചെമ്മണം, ഷിജു ശാസ്താംകുന്നേല്‍, പ്രേംജി സോമന്‍, പ്രിന്‍സ് ജോസഫ്, മനോജ് വാഴുവേലി, ബിനോയ് പനച്ചിക്കല്‍, ജിബിന്‍ ജോസഫ് മറ്റു എക്‌സിക്യൂട്ടീവ് കമ്മിറ്റി … Read more

കാത്തിരിപ്പിന് വിരാമമാകുന്നു; മൂന്നുനാള്‍ക്കകം ‘പ്രേമബുസ്സാട്ടോ’ അണിയറയില്‍നിന്നു അരങ്ങിലേക്ക്…

ഡബ്ലിന്‍: ഐറിഷ് മലയാളികള്‍ ഏറെ ദിവസങ്ങളായി കാത്തിരിക്കുന്ന നാടകം ‘പ്രേമബുസ്സാട്ടോ’13 ആം തീയതി ശനിയാഴ്ച വെകീട്ട് 5.30 നു അരങ്ങിലേക്ക്. മലയാളത്തിന്റെ അനുഗ്രഹീത എഴുത്തുകാരന്‍ ബേപ്പൂര്‍ സുല്‍ത്താന്‍ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളെ ആസ്പദമാക്കി ഡോക്ടര്‍ സാംകുട്ടി പട്ടംകരി അണിയിച്ചൊരുക്കുന്ന നാടകമാണ് ‘പ്രേമബുസാട്ടോ’. താലയിലുള്ള സയന്റോളജി ഓഡിറ്റോറിയത്തിലാണ് പ്രവാസികളില്‍ ഗൃഹാതുരത്വത്തിന്റെ ഓര്‍മകള്‍ ഉണര്‍ത്തുന്ന ദൃശ്യവിസ്മയം അരങ്ങേറുന്നത്. അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളിലുള്ള കലാകാരന്മാരും അഭിനേതാക്കളും ആണ് വിവിധ കഥാപാത്രങ്ങളായി ഈ നാടകത്തില്‍ വേഷപ്പകര്‍ച്ച നടത്തുന്നത്. 350 ഓളം … Read more

Cork St.Peter’s Jacobite Syrian Orthodox Church-ല്‍ ഹാശ ആഴ്ച്ചയിലെ ശുശ്രുഷകള്‍ക്കു ഡോ. കുരിയാക്കോസ് മോര്‍ തേയോഫീലോസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കും.

ഓശാന ഞായര്‍ രാവിലെ 11 മണിക്ക് ഡോ. കുരിയാക്കോസ് മോര്‍ തെയോഫീലോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു. പെസഹ വ്യാഴം രാവിലെ 9 മണിക്ക് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് തൂത്തുട്ടി മോര്‍ ഗ്രീഗോിയോസ് ധ്യാന കേന്ദ്രത്തിലെ റെജി അച്ചന്‍ നയിക്കുന്ന ധ്യാന ശുശ്രൂഷയും ഉണ്ടായിരിക്കും. ദുഃഖവെള്ളിയാഴ്ച രാവിലെ 9 മണിക്ക് ശുശ്രൂഷ ആരംഭിക്കും. 20-ന് വൈകിട്ട് 5 മണിക്ക് ഉയിര്‍പ്പിന്റെ ശുശ്രൂഷയും ആരംഭിക്കുന്നതായിരിക്കും. ദുഃഖവെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ ശുശ്രൂഷകളും st.michle church upper glanmire-ലും. ദുഃഖവെളളിയാഴ്ച പള്ളിയുടെ … Read more

ഡബ്ലിന്‍. സെന്റ് മേരീസ് സീറോ മലങ്കര ഇടവകയില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഡബ്ലിന്‍. സെന്റ് മേരീസ് സീറോ മലങ്കര ഇടവകയുടെ 2019 – 2020 പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു – 1) Fr.Abraham Pathackel 2) Shoji Sunil – Sunday School HM 3) John Johnson (Jiji) – Trustee 4) Jessy Jose – Secretary 5) Roshin Rajen – Joint Secretary 6) Jincy Jijo – Mathrusamagam 7) Joseph Thekkanal – MCA 8) Jobin Joseph -MCYM 9) … Read more

ഡബ്ലിന്‍ സെന്റ്.മേരീസ് സീറോ മലങ്കര ദേവാലയത്തില്‍ ‘ഹാശാ ആഴ്ച’ ശുശ്രൂഷകള്‍

ഡബ്ലിന്‍ സെന്റ്.മേരീസ് സീറോ മലങ്കര ദേവാലയത്തില്‍ (Immaculate Heart of Mary, Collinstown Rd, Rowlagh, Dublin 22) ‘ഹാശാ ആഴ്ച’ ശുശ്രൂഷകള്‍ താഴെ നല്‍കപ്പെട്ടിരിക്കുന്ന പ്രകാരമായിരിക്കും. ഏപ്രില്‍ 12 ,40-ാം വെള്ളി വൈകിട്ട് 4 മണിയ്ക്ക് വി.കുമ്പസാരം, കുരിശിന്റെ വഴി. ഏപ്രില്‍ 14 ഞായര്‍ 2.30 pm ഓശാന തിരുനാള്‍ ,കുരുത്തോല വാഴ്വ്, പ്രദക്ഷിണം. ഏപ്രില്‍ 17 ബുധന്‍ 2.30 pm പെസഹ ശുശ്രൂഷ, വിശുദ്ധ കുര്‍ബാന, അപ്പം മുറിക്കലും നടത്തപ്പെടും. ഏപ്രില്‍ 19 വെള്ളിയാഴ്ച … Read more

ഡബ്ലിന്‍ സി.എസ്.ഐ ഹോളി ട്രിനിറ്റി ഇടവകയില്‍ പാഷന്‍ വീക്ക് ശുശ്രൂഷകള്‍

ഡബ്ലിന്‍:ഡബ്ളിന്‍ സി.എസ്.ഐ ഹോളി ട്രിനിറ്റി ഇടവകയുടെ ആഭിമുഖ്യത്തിലുള്ള പാഷന്‍ വീക്ക് ശുശ്രൂഷകള്‍ക്ക് ഇടവക വികാരി റെവ. വിജി വര്ഗീസ് ഈപ്പന്‍ അച്ചന്‍ നേതൃത്വം നല്‍കും . ഹോശാന ആരാധന ഏപ്രില്‍ 14 ഞായറാഴ്ച ഉച്ചക്ക് 2 മണിക്കും, വലിയ വെള്ളിയാഴ്ച ആരാധന ഏപ്രില്‍ 19 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്കും, ഉയിര്‍പ്പു ആരാധന ഏപ്രില്‍ 20 ശനിയാഴ്ച സന്ധ്യക്ക് 8 മണിക്കും നടത്തപെടുന്നതാണ്. ഏവരേയും ഈ ശുശ്രൂഷകളിലേക്കു സംഘാടകര്‍ സ്വാഗതം ചെയ്തു. സ്ഥലം: സെന്റ് കാതറിന്‍ ആന്‍ഡ് … Read more

യൂറോസോണില്‍ വളര്‍ച്ചാ പ്രതിസന്ധി സൂചന പുറത്തുവിട്ട് ഐ.എം.എഫ് വേള്‍ഡ് ഇക്കോണോമിക് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട്

ഡബ്ലിന്‍: അയര്‍ലന്‍ഡ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ വര്‍ഷം വളര്‍ച്ചാ നിരക്കില്‍ ഗണ്യമായ കുറവ് അനുഭവപ്പെടുമെന്ന് ഐ.എം.ഓ. വാഷിംഗ്ടണില്‍ വെച്ച് നടന്ന ലോക സാമ്പത്തിക അവലോകത്തിലാണ് ഈ മുന്നറിയിപ്പ്. രാജ്യത്തെ മുന്‍നിര രാജ്യങ്ങളിലും വളര്‍ച്ചാ കുറവ് അനുഭവപ്പെടും. ഇന്റര്‍നാഷണല്‍ മോണിറ്ററിങ് ഫണ്ട് ചീഫ് ഇക്കോണോമിസ്റ്റും ഇന്ത്യക്കാരിയുമായ ഗീത ഗോപിനാഥാണ് സമ്മേളനത്തില്‍ അവലോകന രേഖ സമര്‍പ്പിച്ചത്. അയര്‍ലണ്ടില്‍ ഈ വര്‍ഷം വളര്‍ച്ചാ നിരക്കില്‍ കുറവ് ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ആഗോള വളര്‍ച്ചാ … Read more

കെ എം മാണിയുടെ നിര്യാണത്തില്‍ ഓ ഐ സീ സീ അയര്‍ലണ്ട് അനുശോചനം രേഖപ്പെടുത്തി

ഡബ്ലിന്‍: കേരള കോണ്‍ഗ്രസ് ചെയര്‍മാനും, മുന്‍ ധനകാര്യ വകുപ്പ് മന്ത്രിയുമായി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായ കെ എം മാണിയുടെ നിര്യാണത്തില്‍ ഓ ഐ സീ സീ അയര്‍ലണ്ട് അനുശോചനം രേഖപ്പെടുത്തി. യോഗത്തില്‍ എം എം ലിങ്ക് വിന്‍സ്റ്റര്‍, സാന്‍ജോ മുളവരിക്കല്‍, പി എം ജോര്‍ജ്കുട്ടി, റോണി കുരിശിങ്കല്‍പറമ്പില്‍, പ്രശാന്ത് മാത്യു, ജിംസണ്‍ ജെയിംസ്, ബാബു ജോസഫ്, വിന്‍സെന്റ് നിരപ്പേല്‍, അനീഷ് പാപ്പച്ചന്‍, ഫ്രാന്‍സിസ് ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു വാര്‍ത്ത: റോണി കുരിശിങ്കല്‍പറമ്പില്‍

വര്‍ഗീയതയുടെ മുഖം സ്വീകരിച്ച് ഗാര്‍ഡ; റിക്രൂട്മെന്റിന്റെ മുഖഛായ മാറുന്നു.

ഡബ്ലിന്‍: ഗാര്‍ഡ റിക്രൂട്‌മെന്റിന്റെ മുഖഛായ മാറുന്നു. മുന്‍ നിയമനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മത ചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് തെരഞ്ഞെടുക്കപ്പെടുന്ന പുതിയ ബാച്ചിന്റെ പരിശീലനം ആരംഭിക്കുമെന്ന് ജസ്റ്റിസ് മിനിസ്റ്റര്‍ ചാര്‍ളി ഫ്‌ലെനാഗന്‍ അറിയിച്ചു. സിക്ക് മതക്കാര്‍ക്ക് ടര്‍ബന്‍ ധരിക്കാനും മുസ്ലിം വിഭാഗത്തിലുള്ളവര്‍ക്ക് ഹിജാബ് ഉപയോഗിക്കാനും അനുമതി നല്‍കുന്നതിലൂടെ രാജ്യത്തിന് ബഹുസ്വരതയുടെ മുഖം നല്‍കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. പോലീസ് സംവിധാനം പോലുള്ള പൊതു സര്‍വീസുകളില്‍ മത ധ്രുവീകരണം കൊണ്ടുവരുന്നതിന് ഇതിനോടകം തന്നെ നിരവധി … Read more