മൈന്‍ഡ് കിഡ്സ് ഫെസ്റ്റ് ‘മൈന്‍ഡ് ഐക്കണ്‍ 2018 അവാര്‍ഡ്’ പ്രഖ്യാപിച്ചു.

ഡബ്ലിന്‍: മൈന്‍ഡ് അയര്‍ലന്‍ഡ് സംഘടിപ്പിച്ച കിഡ്‌സ് ഫെസ്റ്റ് 2018-ലെ സബ് ജൂനിയര്‍, ജൂനിയര്‍ & സീനിയര്‍ വിഭാഗങ്ങളിലായി ഏറ്റവും കൂടുതല്‍ പോയിന്റ് നേടി മൈന്‍ഡ് ഐക്കണ്‍ 2018 വിജയികളായവരെ പ്രഖാപിച്ചു. ജൂനിയര്‍ വിഭാഗത്തില്‍, നാടോടിനൃത്തം, നാടന്‍ പാട്ട്, മോണോ ആക്ട്, മലയാളം വാര്‍ത്ത വായന, ഇംഗ്ലീഷ് പ്രസംഗം, കീ ബോര്‍ഡ് എന്നീ 6 ഇനങ്ങളില്‍ ഒന്നാം സ്ഥാനവും, സിനിമാറ്റിക്ക് ഡാന്‍സ്, ലളിതഗാനം, കവിതാപാരായണം, ദേശീയഗാനാലാപനം എന്നീ 4 ഇനങ്ങളില്‍ രണ്ടാംസ്ഥാനവും ഗ്രൂപ്പ്ഡാന്‍സില്‍ മൂന്നാംസ്ഥാനവും നേടിയ ഗ്രേയ്സ്സ് മരിയ … Read more

തീര സ്വന്ദര്യവത്കരണത്തിന് ഉപയോഗിച്ച പ്ലാസ്റ്റിക് നാരുകള്‍ കടലില്‍ ഒഴുകി നടക്കുന്നു. ശുചീകരണവേളയില്‍ കണ്ടെത്തിയത് 70 കിലോ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍.

ഡബ്ലിന്‍: ഡണ്‍ലോഗേയര്‍ ബാത്തിങ് പോയിന്റ് നിര്‍മ്മാണത്തിന് ഉപയോഗിച്ച നിര്‍മ്മാണ വസ്തുക്കളില്‍ പ്ലാസ്റ്റിക് നാരുകളും. പ്ലാസ്റ്റിക് നാരുകള്‍ ബാത്തിങ് പോയിന്റില്‍ കൂട്ടമായി കണ്ടെത്തിയതോടെ ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ശുചീകരണ പ്രവര്‍ത്തനം ആരംഭിച്ചു. ഡണ്‍ലോഗേയര്‍ ബീച്ചില്‍ ബാത്ത് പ്രോജക്റ്റ് ഏറ്റെടുത്ത നിര്‍മ്മാണ കമ്പനിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. പരിസ്ഥിതി നിയമം തെറ്റിച്ച് നിര്‍മ്മാണത്തിന് അനാവശ്യമായി പ്ലാസ്റ്റിക് ഉപയോഗിച്ച സംഭവത്തില്‍ പരിസ്ഥിതി വകുപ്പ് കൗണ്‍സിലിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുമാകയാണ്. വന്‍തോതില്‍ പ്ലാസ്റ്റിക് നാരുകളാണ് ഈ ഡബ്ലിന്‍ ബീച്ചുകളില്‍ കണ്ടെത്തിയത്. കടല്‍ ജീവികള്‍ക്ക് വന്‍ … Read more

‘സാന്ത്വനം 2018’ നവംബര്‍ 10നും 17നും ഡബ്ലിനില്‍ അരങ്ങേറുന്നു.

പ്രിയപ്പെട്ടവരുടെ ജീവന്‍ നഷ്ടപെട്ട കുടുംബങ്ങള്‍ക്കും, പ്രളയക്കെടുതിയില്‍ ഭാഗീകമായും പൂര്‍ണ്ണമായും വീടുകള്‍ തകര്‍ന്നുപോയവര്‍ക്കും വേണ്ടുന്ന സഹായങ്ങള്‍ ഉള്‍പ്പടെ ഒരു പുതുകേരളം കെട്ടിപ്പടുക്കാനായുള്ള തീവ്ര ശ്രമത്തിന്റെ ഭാഗമാകാന്‍ സീറോമലബാര്‍ അയര്‍ലണ്ടിന്റ് നേതൃത്വത്തില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സമാഹരിക്കുന്നതിനായി ഡബ്ലിനില്‍ രണ്ട് സ്റ്റേജ് ഷോകള്‍ നടത്തുന്നു. നവംബര്‍ 10നു താല കില്‍നമാന ഫാമിലി റിക്രിയേഷന്‍ സെന്ററിലും നവംബര്‍ 17ന് ഡണ്‍ബോയന്‍ കമ്മ്യുണിറ്റി ഹാളിലും വൈകിട്ട് 6 മണിക്ക് ഡബ്ലിന്‍ തപസ്യയുടെ പ്രശസ്ത നാടകം ‘ലോസ്റ്റ് വില്ല’, അനുഗ്രഹീത ഗായകര്‍ നയിക്കുന്ന … Read more

വടക്കന്‍ അയര്‍ലണ്ടിലെ ഐറിഷ് പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം; ലിയോവരേദ്കറിന് 1000 പ്രമുഖര്‍ ഒപ്പുവെച്ച കത്ത്.

ഡബ്ലിന്‍: ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ക്കിടയില്‍ വടക്കന്‍ അയര്‍ലണ്ടിലെ ഐറിഷ് പൗരന്മാര്‍ സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് മന്ത്രി ലിയോ വരേദ്കറിന് ലഭിച്ചു. വടക്കുള്ള ഐറിഷുകാര്‍ക്ക് വേണ്ടി പ്രധാമന്ത്രി ലിയോവരേദ്കര്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള വിശദമായ കത്താണ് ഇതെന്ന് ഐറിഷ് മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അയര്‍ലണ്ടിലെ കലാ-കായിക-ശാസ്ത്ര മേഖലയിലുള്ള ആളുകള്‍ ഒന്നിച്ച് ഒപ്പുവെച്ച കത്തില്‍ വടക്കന്‍ അയര്‍ലണ്ടിലെ ഐറിഷ് പൗരന്മാരുടെ അവകാശ സംരക്ഷണമാണ് പ്രധാന ആവശ്യം. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഡി.യു.പി സര്‍ക്കാര്‍ ഐറിഷ് പൗരന്മാരുടെ കാര്യത്തില്‍ അനുകൂല … Read more

ഡബ്ലിന്‍-സൗദി സര്‍വ്വകലാശാലകള്‍ ബന്ധം മെച്ചപ്പെടുത്തുന്നു.

ഡബ്ലിന്‍: പഠന മേഖലകളില്‍ സൗദി സര്‍വകലാശാലകളുടെ ബന്ധം സ്ഥാപിക്കാന്‍ തയ്യാറെടുക്കുകയാണ് ഡബ്ലിന്‍ യൂണിവേഴ്‌സിറ്റി. 2012 മുതല്‍ അക്കാദമിക് വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും സഹകരിക്കാന്‍ തീരുമാനം എടുത്തെങ്കിലും അത് ഫലപ്രദമായിരുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ വനിതാ യുണിവേഴ്‌സിറ്റിയായ പ്രിന്‍സസ് നൗറ ബിന്റ് അബ്ദുള്‍ റഹ്മാന്‍ സര്‍വ്വകലാശാലയുമായാണ് ഡബ്ലിന്‍ യൂണിവേഴ്‌സിറ്റി ബന്ധം പുതുക്കുന്നത്. ശാസ്ത്രം, ബിസിനസ്സ്, മാനവിക വിഷയങ്ങളിലായിരിക്കും ഇരു സര്‍വകലാശാലകളും സംയുക്തമായി കോഴ്സുകള്‍ ആരംഭിക്കുന്നത്. പി.എന്‍.യു-വില്‍ ഡബ്ലിന്‍ സര്‍വകലാശാലയുടെ കോഴ്സുകള്‍ ലഭ്യമാകും. അതുപോലെ തിരിച്ച് ഡബ്ലിന്‍ യൂണിവേഴ്‌സിറ്റിയില്‍ സൗദി … Read more

12 മണിക്കൂര്‍ നേരത്തേക്ക് റൈന്‍എയര്‍ വെബ്സൈറ്റ് പ്രവര്‍ത്തന രഹിതമാകും. യാത്രക്കാര്‍ക്ക് പ്രത്യേക മുന്നറിയിപ്പ്.

ഡബ്ലിന്‍: നവംബര്‍ 7 വൈകിട്ട് 5 മണിമുതല്‍ 8-നു രാവിലെ 5 വരെ റൈന്‍എയറിന്റെ വെബ്സൈറ്റുകളും ആപ്പുകളും നിശ്ചലമാകും. ഇത് 12 മണിക്കൂര്‍ നീണ്ടുനില്‍ക്കുമെന്നതിനാല്‍ യാത്രക്കാര്‍ മുന്‍കരുതലുകളെടുക്കാന്‍ വിമാനക്കമ്പനി നിര്‍ദ്ദേശം നല്‍കി. ഈ ദിവസങ്ങളില്‍ യാത്ര ചെയ്യേണ്ടവര്‍ ബോര്‍ഡിങ് പാസുകള്‍ നേരത്തെ പ്രിന്റുചെയ്യാന്‍ റൈന്‍ എയര്‍ നിര്‍ദ്ദേശിക്കുന്നു. വെബ്സൈറ്റില്‍ ചില സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതിനാലാണ് ഇത്തരം ഒരു അസൗകര്യം ഏര്‍പ്പെടുത്തുന്നതെന്ന് റൈന്‍ എയര്‍ വ്യക്തമാക്കി. 12 മണിക്കൂര്‍ സമയത്തേക്ക് യാത്രക്കാര്‍ക്ക് പുതിയ ബുക്കിങ് ഉള്‍പ്പെടെയുള്ള റൈന്‍ എയറിന്റെ … Read more

ആല്‍ക്കഹോള്‍ ബില്ല് അടുത്ത വര്‍ഷം മുതല്‍ പ്രാബല്യത്തില്‍; സ്‌കൂളുകള്‍ക്കും, പാര്‍ക്കുകള്‍ക്കും സമീപം ആല്‍ക്കഹോള്‍ പരസ്യങ്ങള്‍ നിരോധിച്ചു

ഡബ്ലിന്‍: രാജ്യത്ത് വര്‍ധിച്ചുവരുന്ന അനാരോഗ്യകരമായ മദ്യപാന ശീലങ്ങളെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച ആല്‍ക്കഹോള്‍ ബില്ല് അടുത്ത വര്‍ഷം മുതല്‍ നിലവില്‍ വരും. ഡയലില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയ്ക്ക് വിധേയമായ ഒന്നാണ് ആല്‍ക്കഹോള്‍ ബില്ല്. 2015 ലാണ് ആദ്യമായി ബില്ല് അവതരിപ്പിക്കുന്നത്. പിന്നീട് നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ആല്‍ക്കഹോള്‍ മിനിമം വില നിശ്ചയിക്കുക, ആല്‍ക്കഹോള്‍ ഉത്പന്നങ്ങളില്‍ ക്യാന്‍സര്‍ മുന്നറിയിപ്പ് നിര്‍ബന്ധമാക്കുക, പരസ്യങ്ങള്‍ നിയന്ത്രിക്കുക തുടങ്ങിയ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായി. 1000 ദിവസത്തിലധികം എടുത്താണ് ബില്ല് നിയമ നിര്‍മ്മാണം നടത്താന്‍ … Read more

പെറ്റേണിറ്റി ബെനിഫിറ്റ് കൈപ്പറ്റിയത് അരലക്ഷത്തിലധികം പേര്‍; ആനുകൂല്യം 240 യൂറോയില്‍ നിന്ന് 245 യൂറോ ആക്കി വര്‍ധിപ്പിക്കും

ഡബ്ലിന്‍:  അയര്‍ലണ്ടില്‍ പെറ്റേണിറ്റി ആരംഭിച്ച് രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 51,000 ത്തോളം പേര്‍ പിതൃത്വ ആനുകൂല്യത്തിന് അര്‍ഹത നേടിയതായി സാമൂഹിക സുരക്ഷാ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. 2016 സെപ്റ്റംബറിലാണ് അയര്‍ലണ്ടില്‍ പെറ്റേണിറ്റി ബെനിഫിറ്റ് സവിധാനത്തിന് തുടക്കം കുറിച്ചത്. കുഞ്ഞ് ജനിച്ച് 26 ആഴ്ചയ്ക്കുള്ളില്‍ പിതാവിന് രണ്ട് ആഴ്ചക്കാലത്തേക്ക് അവധിയും ആനുകൂല്യവും അനുവദിക്കുന്നതാണ് പെറ്റേണിറ്റി ബെനിഫിറ്റ്. കുഞ്ഞ് ജനിച്ച് 6 മാസക്കാലയളവിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ഈ ആനുകൂല്യം ലഭിക്കാം. ആഴ്ചയില്‍ 240 യൂറോ ഈ ഇനത്തില്‍ ലഭിക്കും. … Read more

ഈ ആഴ്ച ശക്തമായ മഴക്ക് സാധ്യത; തെക്ക്-കിഴക്കന്‍ കൗണ്ടികളില്‍ യെല്ലോ വാര്‍ണിങ്

വാട്ടര്‍ഫോര്‍ഡ്: രാജ്യത്ത് ശക്തമായ മഴ മുന്നറിയിപ്പ്. ഈ ആഴ്ച വന്‍തോതില്‍ മഴ പെയ്യാന്‍ സാധ്യത ഉള്ളതിനാല്‍ ആവശ്യമായ സുരക്ഷാ മാര്‍ഗങ്ങള്‍ കൈക്കൊള്ളണമെന്ന് മെറ്റ് ഏറാന്‍ കേന്ദ്രങ്ങള്‍ നിര്‍ദ്ദേശം നല്‍കി. 5 കൗണ്ടികളില്‍ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. 20 മുതല്‍ 30 മില്ലീമീറ്റര്‍ വരെ മഴ പ്രതീക്ഷിക്കുന്ന കാര്‍ലോ, കില്‍ക്കെണി, വെക്‌സ്‌ഫോര്‍ഡ്, വിക്ലോ, വാട്ടര്‍ഫോര്‍ഡ് കൗണ്ടികളില്‍ മഴ ശക്തമാവുന്നതോടെ വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്താണ് കൗണ്ടി കൗണ്‍സിലുകള്‍ സുരക്ഷാ അറിയിപ്പുകള്‍ നല്‍കിയിരിക്കുന്നത്. യെല്ലോ വാര്‍ണിങ് പ്രഖ്യാപിക്കപ്പെട്ട കൗണ്ടികളിലെ ബീച്ചുകളില്‍ എത്തുന്നവര്‍ … Read more

രുചിയേറും ക്രിസ്മസ് പാനീയങ്ങള്‍ വിപണി കീഴടക്കാന്‍ എത്തിക്കഴിഞ്ഞു.

ഡബ്ലിന്‍: ക്രിസ്മസിനെ വരവേല്‍ക്കാന്‍ രുചിയേറിയ ക്രിസ്മസ് പാനീയങ്ങള്‍ വിപണിയില്‍ ഇറങ്ങി. ഇക്കൂട്ടത്തില്‍ അടുത്ത ആഴ്ച വിപണി കീഴടക്കാനെത്തുന്നത് മെക്‌ഡൊണാള്‍ഡിന്റെ മില്യനേഴ്സ് ലിറ്റി എന്ന മധുര പാനീയമാണ്. ചോക്ലേറ്റ് പാല്‍ മിശ്രിതത്തില്‍ ചില പുതിയ പരീക്ഷണവുമായി എത്തുന്ന മെക് ഡൊണാള്‍ഡിന്റെ പരസ്യം ഇതിനോടകം വന്‍ പ്രചാരം നേടിയെടുക്കുകയും ചെയ്തു. സ്റ്റാര്‍ ബാക്സിന്റെ റെഡ്-ഗ്രീന്‍ ക്രിസ്മസ് കപ്പുകള്‍ക്ക് ഐറിഷ് വിപണിയില്‍ ഡിമാന്‍ഡ് കൂടി വരികയാണ്. കോസ്റ്റയുടെ പര്‍പ്പിള്‍, റെഡ്, ബ്രോണ്‍സ് തുടങ്ങിയ വൈവിധ്യമായ നിറത്തിലും സ്വാദിലും എത്തിയ ക്രിസ്മസ് കപ്പുകള്‍ … Read more