ഐറിഷ് സാഹിത്യകാരി അന്ന ബേണ്‍സിന് മാന്‍ ബുക്കര്‍ പ്രൈസ്

ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം നോര്‍ത്തേണ്‍ ഐറിഷ് എഴുത്തുകാരിയായ അന്നാ ബേണ്‍സിന്. മില്‍ക്ക്മാന്‍ എന്ന നോവലിനാണ് പുരസ്‌കാരം. ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യ ഐറിഷ് എഴുത്തുകാരി കൂടിയാണ് 56കാരിയായ അന്ന. വടക്കന്‍ അയര്‍ലന്‍ഡിലെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കിടയില്‍ വിവാഹിതനായ പുരുഷനും യുവതിയും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് ‘മില്‍ക്ക് മാനി’ലെ ഇതിവൃത്തം. സാമ്പ്രദായിക ആഖ്യാന രീതികളില്‍ നിന്നും വിഭിന്നമായ ശൈലിയാണ് അന്ന ബേണ്‍സ് സ്വീകരിച്ചിരിക്കുന്നതെന്നും, നിത്യ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന ലൈംഗിക അതിക്രമങ്ങള്‍, ക്രൂരതകള്‍ എന്നിവ നര്‍മ്മത്തിന്റെ അകമ്പടിയോടെയാണ് … Read more

ജലവിതരണ ശൃംഖലയില്‍ അപകടകരമായ പദാര്‍ത്ഥങ്ങള്‍ കണ്ടെത്തി; കാര്‍ലോയില്‍ കുടിവെള്ളം നിലച്ചു

കാര്‍ലോ: കാര്‍ലോയില്‍ ചിലയിടങ്ങളില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളം ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. ജലവിതരണ ശൃംഖലയില്‍ അനാരോഗ്യകരമായ പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയതിനാലാണ് ഇത്. കാര്‍ലോയിലെ ബോറിസ് പൊതു ജലവിതരണ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വെള്ളം ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം. കാര്‍ലോ കൗണ്ടി കൗണ്‍സിലും എച്ച്.എസ്.ഇ-യും സംയുക്തമായി അറിയിപ്പ് പുറപ്പെടുവിക്കുകയായിരുന്നു. കാര്‍ലോയില്‍ 629-ഓളം ഉപാപിക്താക്കളെ കുടിവെള്ള പ്രശനം നേരിട്ട് ബാധിക്കും. ഭക്ഷണ ആവശ്യങ്ങള്‍ക്കും മറ്റും ഈ വെള്ളം ഉപയോഗിക്കുന്നത് അപകടകരമാണെന്ന് അറിയിപ്പില്‍ പറയുന്നു. നിരോധനം ഏര്‍പ്പെടുത്തിയ പൊതുജലവിതരണ കേന്ദ്രത്തിന് … Read more

രാഷ്ട്രീയ അനശ്ചിതത്വങ്ങള്‍ക്കിടയിലും ജനപിന്തുണ നിലനിര്‍ത്തി ഫൈന്‍ ഗെയ്ല്‍

ഡബ്ലിന്‍: ഫൈന്‍ ഗെയിലിന്റെ ജനപിന്തുണയില്‍ വലിയ ഇടിവ് സംഭവിച്ചിട്ടില്ലെന്ന സൂചനയുമായി പുതിയ രാഷ്ട്രീയ സര്‍വേകള്‍. ഐറിഷ് ടൈംസ്/ Ipsos MRBI സംയുകതമായി നടത്തിയ അഭിപ്രായ സര്‍വേയിലാണ് ഫൈന്‍ ഗെയില്‍ അയര്‍ലണ്ടിലെ ഏറ്റവും ജനകീയമായ പാര്‍ട്ടിയെന്ന സ്ഥാനം നിലനിര്‍ത്തിയിരുന്നത്. കഴിഞ്ഞ ഡിസംബറില്‍ നടന്ന അഭിപ്രായ സര്‍വയെക്കാള്‍ 2 പോയിന്റ് മെച്ചപ്പെടുത്തി 33 ശതമാനം നേടിയാണ് ഫൈന്‍ ഗെയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെമേല്‍ വ്യക്തമായ ഭൂരിപക്ഷം നേടിയത്. അതേസമയം ഫിയാന ഫെയിലിന്റെ ജനപിന്തുണ ഒരു പോയിന്റ് താഴ്ന്ന് 25 ശതമാനത്തിലെത്തി. രാജ്യത്തെ … Read more

കുഞ്ഞുകാര്യങ്ങളുടെ ഒരു വലിയ സുല്‍ത്താനോ രാജകുമാരിയോ നിങ്ങളുടെ വീട്ടിലുണ്ടോ ? മലയാളം മറന്നുവോ?

മലയാളി എന്നതിനെ മലയാളം എന്നു തന്നെയാണു നാം വായിക്കുക. മലയാളിയുടെ ഗൃഹാതുരത്വത്തെ വെല്ലാന്‍ ഏതു നാടിനാണാവുക …… ഇത്ര മേല്‍ ഭാഷയോടു ചേര്‍ന്നു നില്‍ക്കുന്ന ഒരു ജനവിഭാഗം ഉണ്ടോയെന്നു സംശയം . ദ്വിഭാഷ കൈകാര്യം ചെയ്യുന്ന ഒരു ചുണക്കുട്ടി നിങ്ങളുടെ വീട്ടിലുമുണ്ടോ ?? ഉണ്ടെങ്കില്‍ ഡബ്ല്യു എം സി ലൈബ്രറി മുഖാന്തിരം നടത്തുന്ന ഭാഷ മല്‍സരങ്ങളില്‍ അവരേയും പങ്കെടുപ്പിക്കൂ….. ആര്‍ക്കറിയാം കുഞ്ഞുകാര്യങ്ങളുടെ ഒരു വലിയ സുല്‍ത്താനോ രാജകുമാരിയോ നമ്മുടെ വീട്ടിലുമുണ്ടെന്ന് …. ഡബ്ല്യൂ.എം.സി അയര്‍ലന്റിന്റെ ‘നൃത്താഞ്ജലി & … Read more

എം 50യിലെ വേഗപരിധിക്ക് നിയന്ത്രണം വരുന്നു; ഗതാഗതകുരുക്കും വാഹനാപകടവും കുറയുമെന്ന് പ്രതീക്ഷ

ഡബ്ലിന്‍: ഡബ്ലിന്‍ സിറ്റി മേഖലയിലെ ഗതാഗതകുരുക്ക് നിയന്ത്രിക്കുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതുമായി എം 50യിലെ വാഹനവേഗത 100 km/h നിന്ന് 60-80 km/h ആയി കുറയ്ക്കാന്‍ തീരുമാനിച്ചു. ട്രാന്‍സ്പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ അയര്‍ലണ്ട് നടപ്പാക്കുന്ന പുതിയ പരിഷ്‌കരണം അടുത്ത വര്‍ഷം മുതല്‍ നിലവില്‍ വരും. റോഡുകള്‍ നവീകരിച്ചിട്ടുണ്ടെങ്കിലും വാഹനങ്ങളുടെ തിരക്ക് പ്രതിരോധിക്കാനുള്ള പദ്ധതിയാണ് ട്രാന്‍സ്പോര്‍ട്ട് അധികൃതര്‍ ആലോചിക്കുന്നത്. 2017 ന് ശേഷം 5,100 വാഹനാപകടങ്ങളാണ് രാജ്യത്തെ ഏറ്റവും വലിയ മോട്ടോര്‍വേ ആയ എം 50 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഓരോ … Read more

നൃത്താഞ്ജലി & കലോത്സവം 2018′ -ന്റെ പ്രസംഗം, ചെറുകഥാ മത്സരങ്ങളുടെ വിഷയങ്ങള്‍ പ്രഖ്യാപിച്ചു

ഡബ്ലിന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍, അയര്‍ലണ്ട് പ്രോവിന്‍സിന്റെ ‘നൃത്താഞ്ജലി & കലോത്സവം 2018’ -ന്റെ ഭാഗമായി നടത്തുന്ന പ്രസംഗം, ചെറുകഥാ മത്സരങ്ങളുടെ വിഷയങ്ങള്‍ പ്രഖ്യാപിച്ചു. Elocution- Junior Topic: ‘Recycle , Reuse’ ജൂനിയര്‍ പ്രസംഗം – മലയാളം വിഷയം: ‘പുനചംക്രമണം, പുനരുപയോഗം’ Elocution- Senior Topic: ‘If I was the Prime minister of Ireland’ സീനിയര്‍ പ്രസംഗം – മലയാളം വിഷയം: ‘ഞാന്‍ അയര്‍ലന്‍ഡിലെ പ്രധാനമന്ത്രി ആണെങ്കില്‍’ മലയാളം ചെറുകഥാ രചന – … Read more

യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് പലിശ നിരക്ക് അയര്‍ലണ്ടില്‍; യൂറോപ്യന്‍ ശരാശരിയേക്കാള്‍157 യൂറോ അധികം അടയ്ക്കേണ്ടി വരുന്നു

ഡബ്ലിന്‍ : യൂറോപ്പ്യന്‍ യൂണിയനില്‍ മോര്‍ട്ട്ഗേജ് പലിശ നിരക്ക് ഏറ്റവും കൂടുതല്‍ അയര്‍ലണ്ടില്‍ ആണെന്ന് സെന്‍ട്രല്‍ ബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സ്ഥിരമായ മാസതവണകളില്‍ വായ്പ്പ തിരിച്ചടക്കുന്ന നടപടികളിലേക്ക് ഐറിഷ് ബാങ്കുകള്‍ നീങ്ങിയെങ്കിലും ഇടപാടുകാര്‍ക്ക് ഇത് അധികഭാരം ഏല്പിക്കുകയാണെന്നും സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കാണാം. യൂറോപ്യന്‍ ശരാശരിയേക്കാള്‍ 157 യൂറോ അധികമായി ഓരോ മോര്‍ട്ട്‌ഗേജ് വായ്പക്കാരനും അടയ്‌ക്കേണ്ടിവരുന്നുണ്ടെന്നാണ് വസ്തുത. മറ്റു യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് അയര്‍ലണ്ടിലെ കൂടിയ പലിശ നിരക്ക് ബോധ്യപ്പെടുന്നത്. വസ്തുവില കുത്തനെ … Read more

നോ ഡീല്‍ ബ്രെക്‌സിറ്റിനായി അയര്‍ലണ്ട് ഒരുങ്ങിക്കഴിഞ്ഞതായി വരേദ്കര്‍; നാളെ നടക്കുന്ന ചര്‍ച്ചകള്‍ നിര്‍ണ്ണായകം

ബ്രസല്‍സ്: ബുധനാഴ്ച നടക്കുന്ന ഇയു ഉച്ചകോടിക്ക് മുന്‍പായി ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ ഡീലുകളില്‍ തീരുമാനമാകുമെന്ന പ്രതീക്ഷകള്‍ മങ്ങി. നോ-ഡീല്‍ ബ്രെക്‌സിറ്റിനെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പ് ഇയു കൗണ്‍സില്‍ നേതാവ് ഡൊണാള്‍ഡ് ഡസ്‌ക്ക് നല്‍കിക്കഴിഞ്ഞു. കടുത്ത പ്രതിസന്ധി സൃഷ്ടിച്ചേക്കാവുന്ന നോ ഡീല്‍ ബ്രെക്‌സിറ്റിനായി അയര്‍ലണ്ട് ഒരുങ്ങിക്കഴിഞ്ഞുവെന്ന് ഐറിഷ് പ്രധാനമന്ത്രി വരേദ്കറും ഇന്നലെ വ്യക്തമാക്കി. പുതിയ ഡീല്‍ നിര്‍മ്മിക്കാനുള്ള ഒക്ടോബറിലെ സമയപരിധി ഡിസംബര്‍ വരെയെങ്കിലും നീട്ടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നോ-ഡീല്‍ ബ്രെക്‌സിറ്റ് ഉണ്ടായാല്‍ അയര്‍ലണ്ടിനും, മറ്റ് ഇയു രാജ്യങ്ങള്‍ക്കും യുകെയ്ക്കും കടുത്ത ആഘാതം സൃഷ്ടിക്കുമെന്നും … Read more

മാലിന്യ നിര്‍മ്മാര്‍ജ്ജനം: ചീത്തപ്പേര് മാറാതെ തലസ്ഥാന നഗരം.

ഡബ്ലിന്‍: രാജ്യത്തെ മാലിന്യ നിക്ഷേപം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഡബ്ലിന്‍ മേഖലയിലെന്ന് സര്‍വ്വേകള്‍. അയര്‍ലണ്ടിലെ പ്രധാന നഗരങ്ങളും ചെറു പട്ടണങ്ങളും മാലിന്യ മുക്തമാകുമ്പോള്‍ ഈ പട്ടികയില്‍ നിന്നും പിന്നാക്കം പോവുകയാണ് ഡബ്ലിന്‍. ഐറിഷ് ബിസിനസ്സ് എഗൈന്‍സ്റ്റ് ലിറ്റര്‍ സമ്മര്‍ സര്‍വേയിലാണ് തലസ്ഥാന നഗരിയിലെ മാലിന്യ നിക്ഷേപം വര്‍ധിക്കുന്നതായി കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ 40 നഗരപ്പട്ടികയില്‍ കോര്‍ക്കിലെ ഫെര്‍മോയ് വൃത്തിയുള്ള പട്ടണമായി തെരഞ്ഞെടുക്കപ്പെട്ടു. ഡബ്ലിനും ഗാല്‍വേയും ഈ പട്ടികയില്‍ അവസാന സ്ഥാനങ്ങളിലെത്തുകയായിരുന്നു. ഡബ്ലിനില്‍ നോര്‍ത്ത് ഇന്നര്‍ … Read more

ബ്രക്സിറ്റ് ചര്‍ച്ചകള്‍ പ്രതിസന്ധിയില്‍; ഐറിഷ് അതിര്‍ത്തി പ്രശ്‌നത്തില്‍ തീരുമാനമായില്ല; തന്റെ ‘സൂപ്പര്‍ കാനഡ’ കരാര്‍ നടപ്പാക്കണമെന്ന് ബോറിസ് ജോണ്‍സണ്‍

ബ്രസല്‍സ്: ഐറിഷ് അതിര്‍ത്തി സംബന്ധിച്ച നിര്‍ണായക പ്രശ്നങ്ങളില്‍ ഇനിയും പരിഹാരമാകാതെ ബ്രസല്‍സില്‍ കഴിഞ്ഞ ദിവസം നടന്ന ബ്രെക്‌സിറ്റ് ചര്‍ച്ചയും അവസാനിച്ചു. ബ്രെക്സിറ്റ് സെക്രട്ടറി ഡൊമിനിക് റാബും യൂറോപ്യന്‍ യൂണിയന്‍ നെഗോഷ്യേറ്ററായ മൈക്കല്‍ ബാര്‍ണിയറും തമ്മിലുള്ള ഇന്നലത്തെ ചര്‍ച്ചയും ഐറിഷ് അതിര്‍ത്തിപ്രശ്നത്തില്‍ തട്ടി വഴിമുട്ടിയിരുന്നു. ബുധനാഴ്ച നിര്‍ണായകമായ യൂറോപ്യന്‍ യൂണിയന്‍ നേതാക്കന്‍മാരുടെ ചര്‍ച്ച നടക്കുന്നതിന് മുമ്പ് മറ്റ് ചര്‍ച്ചകളൊന്നും പദ്ധതിയിട്ടില്ലെന്നാണ് അറിയുന്നത്. ഐറിഷ് അതിര്‍ത്തി ഉള്‍പ്പെടെ യുകെ യൂണിയനില്‍ നിന്നും വേര്‍പെടുന്നതിനോട് അനുബന്ധിച്ച് ഇനിയും പരിഹാരമാകാതെ കിടക്കുന്ന പ്രശ്നങ്ങളെ … Read more