ഫേസ്ബുക്കില്‍ നിന്ന് ഹാക്കര്‍മാര്‍ തട്ടിയെടുത്തത് അഞ്ച് കോടിയാളുകളുടെ അക്കൗണ്ടുകള്‍; അയര്‍ലണ്ടിലെ അകൗണ്ടുകളെ ബാധിച്ചിട്ടുണ്ടോ?

ഡബ്ലിന്‍: ഫേസ്ബുക്ക് അംഗങ്ങളായി അഞ്ച് കോടിയാളുകളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് അധികൃതര്‍ തന്നെ പുറത്തിവിട്ടത്. വെള്ളിയാഴ്ചയാണ് ഇങ്ങനെയൊരു സുരക്ഷാ വീഴ്ചയെ കുറിച്ച് ഫേസ്ബുക്ക് വെളിപ്പെടുത്തിയത്. ഫേസ്ബുക്കിന്റെ ഭാഗത്ത് സംബന്ധിച്ച വന്‍ സുരക്ഷാവീഴ്ച മുതലെടുത്ത് ഹാക്കര്‍മാര്‍ ഉപയോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നുഴഞ്ഞുകയറിയെന്നാണ് വിവരം. എന്നാല്‍ അയര്‍ലണ്ടിലെ ഫേസ്ബുക്ക് ഉപഭോക്താക്കള്‍ പേടിക്കേണ്ടതില്ല എന്നാണ് ഡേറ്റ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ അയര്‍ലണ്ട് വ്യക്തമാക്കിയിരിക്കുന്നത്. ഹാക് ചെയ്യപ്പെട്ട അഞ്ച് കോടി അകൗണ്ടുകളില്‍ 10 ശതമാനം മാത്രമാണ് യൂറോപ്യന്‍ … Read more

ഡബ്ലിനില്‍ കാറിനടിയില്‍ സ്ഫോടക വസ്തു കണ്ടെത്തി; ഇന്നലെ രാത്രിയോടെ പരിസരവാസികളെ ഒഴിപ്പിച്ച് പൈപ്പ് ബോംബ് നിര്‍വീര്യമാക്കി

ഡബ്ലിന്‍: ഇന്നലെ രാത്രി നോര്‍ത്ത് ഡബ്ലിന്‍ ഏരിയയിലാണ് നിര്‍ത്തിയിട്ട കാറിനടിയില്‍ മാരകശേഷിയുള്ള സ്ഫോടക വസ്തു കണ്ടെത്തിയത്. രാത്രി 7.35 ഓടെയാണ് സംശയകരമായ വസ്തു കണ്ടെത്തി എന്നറിയിച്ച് ഗാര്‍ഡ സ്റ്റേഷനിലേക്ക് വിളിയെത്തുന്നത്. സംഭവം അറിഞ്ഞയുടന്‍ ഗാര്‍ഡ വൈറ്റ്ഹാളിലെ യെല്ലോ റോഡില്‍ എത്തി ഇങ്ങോട്ടേക്കുള്ള റോഡുകള്‍ എല്ലാം അടച്ചു. തുടര്‍ന്ന് പരിസരവാസികളെ ഒഴിപ്പിച്ചു. 9.45 ടെ സൈന്യത്തിന്റെ ബോംബ് സ്‌ക്വാഡ് എത്തി പരിശോധനയില്‍ പൈപ്പ് ബോംബ് ആണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് സ്ഫോടക വസ്തു നിര്‍വീര്യമാക്കി. ഇതില്‍ കൂടുതല്‍ പരിശോധനകള്‍ നടന്നു … Read more

കണ്‍സര്‍വ്വേറ്റീവ് കോണ്‍ഫറന്‍സിന് വിഭാഗീയതകളോടെ തുടക്കം; ബ്രെക്‌സിറ്റില്‍ ഉറച്ച് തെരേസ മേയ്

ബ്രെക്‌സിറ്റ് നടപ്പാക്കുന്നതു സംബന്ധിച്ച് വിഭിന്നാഭിപ്രായങ്ങള്‍ ശക്തമായി ഉന്നയിക്കപ്പെട്ടു കൊണ്ടാണ് കണ്‍സെര്‍വ്വേറ്റീവ് കോണ്‍ഫറന്‍സിന് തുടക്കം കുറിച്ചത്. പാര്‍ട്ടി നേതാക്കള്‍ ചേരികളായി തിരിഞ്ഞ് വാദങ്ങള്‍ മുന്നോട്ടു വെച്ചു. വീണ്ടുമൊരു ഹിതപരിശോധന നടത്തുകയെന്ന ആശയഗതിയെ ശക്തമായി എതിര്‍ത്തുകൊണ്ട് പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തു വന്നു. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള തിയ്യതി അടുക്കുകയാണ്. എല്ലാവരും വേഗത്തില്‍ ഒന്നിച്ചു നില്‍ക്കാനുള്ള ആലോചനകളാണ് നടത്തേണ്ടതെന്ന് ഈ വിഭാഗം ആവശ്യപ്പെട്ടു. ബ്രെക്‌സിറ്റ് ഉടമ്പടിയുടെ അവസാനരൂപത്തെ വീണ്ടും ഹിതപരിശോധനയ്ക്ക് വിധേയമനാക്കുന്നത് ജനാധിപത്യത്തെ അപകടാവസ്ഥയിലാക്കുമെന്ന് വ്യാപാരമന്ത്രി ലിയാം ഫോക്‌സ് പറഞ്ഞു. … Read more

കരുതിയിരുന്നോളൂ, മോഷണം പെരുകുന്ന സീസണ്‍; ജാഗ്രത നിര്‍ദ്ദേശങ്ങളുമായി AA ഹോം ഇന്‍ഷുറന്‍സ്

ഡബ്ലിന്‍: കവര്‍ച്ചക്കാരില്‍ നിന്ന് വീടുകള്‍ സുരക്ഷിതമായിരിക്കാനായി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് AA ഹോം ഇന്‍ഷുറന്‍സ്. ശൈത്യ മാസങ്ങള്‍ വരുന്നതോടെ കവര്‍ച്ചയും മറ്റും വര്‍ധിക്കുന്ന സാഹചര്യത്തെ മുന്‍നിര്‍ത്തിയാണ് മുന്നിറിയിപ്പ് നല്‍കിയിരിക്കുന്നത്. 2016 നും 2017 നും ഇടയിലുള്ള കാലയളവില്‍ മോഷണത്തോടനുബന്ധിച്ച് ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്ത കേസുകളില്‍ 42 ശതമാനവും നടന്നത് ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവിലാണ്. ഇതില്‍ 20 ശതമാനം ഭവനഭേദനം നടന്നത് സുരക്ഷിതമല്ലാത്ത വാതില്‍/ ജനലിലൂടെയായിരുന്നു. ഏത് ദിവസവും ഭവനഭേദനവും മോഷണവും നടക്കാം. എന്നാല്‍ പൊതുവില്‍ കരുതിയിരിക്കേണ്ട … Read more

പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത, വിവിധ മേഖലകളിലേക്ക് താല്‍ക്കാലിക തൊഴില്‍ പെര്‍മിറ്റ് നല്‍കാനൊരുങ്ങി അയര്‍ലണ്ട്

യൂറോപ്യന്‍ എക്കണോമിക് ഏരിയയ്ക്ക് (ഇഇഎ) പുറത്തുനിന്നുള്ളവര്‍ക്ക് സീസണല്‍ തൊഴില്‍ പെര്‍മിറ്റ് അനുവദിക്കുന്ന പുതിയ സ്‌കീം ഗവണ്മെന്റ് നടപ്പാക്കാന്‍ ഒരുങ്ങുന്നു. ചുരുങ്ങിയ കാലത്തേക്ക് അയര്‍ലന്‍ഡില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന പദ്ധതിയെകുറിച്ചു ബിസിനസ്, എന്റര്‍പ്രൈസ് ആന്‍ഡ് ഇന്നോവേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ഗവണ്‍മെന്റിനോട് ശുപാര്‍ശചെയ്തത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അയര്‍ലണ്ടിന്റെ ഇക്കണോമിക് മൈഗ്രേഷന്‍ പോളിസി പുനര്‍നിര്‍ണ്ണയിക്കാന്‍ ഗവണ്മെന്റ് ഒരുങ്ങുന്നത്. ഐറിഷ് ലേബര്‍ മാര്‍ക്കറ്റിനെ തടസ്സപ്പെടുത്താതെ തന്നെ ചുരുങ്ങിയ കാലത്തേക്ക് വിവിധ മേഖലകളില്‍ തൊഴില്‍ വൈദഗ്ദ്ധ്യമുള്ള തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. … Read more

മലയാളനാടിനെ കൈപിടിച്ചുയര്‍ത്താന്‍ ‘മലയാള’വും

കഴിഞ്ഞു പോയ ആഗസ്ത് 15 നു ഭാരതം മുഴുവന്‍ സ്വാതന്ത്ര്യ ദിനത്തന്റെ ഓര്‍മകള്‍ പുതുക്കിയപ്പോള്‍ മലയാള നാട് അതില്‍ നിന്നെല്ലാം ശ്രദ്ധതിരിച്ചു ആകാംഷയുടെ മുള്‍മുനയില്‍ തോരാത്തമഴയില്‍ ആശങ്കകള്‍ക്ക് നടുവിലായിരുന്നു .തുടര്‍ന്ന് നാം കണ്ടത് ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത പ്രളയത്തിനു നടുവില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന കേരളനാടിനെയാണ്. ദുരന്തവാര്‍ത്താറിഞ്ഞയുടന്‍ ഐര്‍ലണ്ടിലെ കലാ – സാംസ്‌കാരിക സംഘടനയായ’ മലയാളം’ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ ഉപേക്ഷിച്ചതായി പ്രഖ്യാപിക്കുകയും കേരളത്തിലെ കഷ്ടതയനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിനായി മുന്‍പിട്ടിറങ്ങുകയും ചെയ്തു. ഐര്‍ലണ്ടിലെ സുമനസ്സുകളായ വ്യക്തികളും പല സ്ഥാപനങ്ങളും സംഘടനയുടെ … Read more

മറിയാമ്മ ജോര്‍ജ് മെല്‍ബണില്‍ നിര്യാതയായി

മെല്‍ബണ്‍ : പത്തനംതിട്ട ഓമല്ലൂര്‍ വടക്കേ പറമ്പില്‍ ശാന്തി ഭവനില്‍ പരേതനായ വി റ്റി ജോര്‍ജിന്റെ മകന്‍ തോമസ് ജോര്‍ജിന്റെ ( ബാബു ) സഹധര്‍മ്മിണി മറിയാമ്മ ജോര്‍ജ് 73 ( കുഞ്ഞുമോള്‍ ) മെല്‍ബണില്‍ നിര്യാതയായി. മെല്‍ബണില്‍ കുടിയേറിയ ആദ്യകാല മലയാളിയായ ബാബുവും കുഞ്ഞുമോളും ഇവിടെ വെര്‍മോണ്ട് നേഴ്സിങ് ഹോം നടത്തിവരുകയാണ്. വിക്‌റ്റോറിയ മലയാളി അസ്സോസിയേഷന്റെ സ്ഥാപക അംഗം കൂടിയാണ്. ശവസംസ്‌കാരം പിന്നീട് മെല്‍ബണില്‍ നടക്കും. മക്കള്‍ – ഗ്യാരി , ജെറി , മരുമക്കള്‍ … Read more

അയര്‍ലണ്ടില്‍ ആറ് മാസത്തിനിടെ എത്തുന്ന ഏറ്റവും തണുപ്പേറിയ വാരാന്ത്യം ആര്‍ട്ടിക്കില്‍ നിന്നെത്തുന്ന തണുത്ത കാറ്റുകള്‍ ശൈത്യത്തിന്റെ കാഠിന്യം കൂട്ടും

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ആറ്മാസത്തിനിടെ എത്തുന്ന ഏറ്റവും തണുപ്പേറിയ വാരാന്ത്യമായിരിക്കുമെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനം മുന്നറിയിപ്പേകുന്നു. വിന്ററിലെ ആദ്യത്തെ ആഘാതം രണ്ടാഴ്ചക്കകം അയര്‍ലണ്ടിനെ വേട്ടയാടാനെത്തുമെന്നും മുന്നറിയിപ്പുണ്ട്.ആര്‍ട്ടിക്കില്‍ നിന്നും തണുത്ത വായു വീശിയടിക്കുന്നതിനെ തുടര്‍ന്ന് രാജ്യത്തെ താപനില താഴേക്കാകും. ഈ അവസരത്തില്‍ കണക്ട്, അള്‍സ്റ്റര്‍ മേഖലകളില്‍ കടുത്ത രീതിയിലുള്ള പുകമഞ്ഞും, പൊടിമഞ്ഞുമായിരിക്കും അനുഭവപ്പെടുന്നത്. പകല്‍ കൂടിയ താപനില 12 മുതല്‍ 16 ഡിഗ്രി സെല്‍ഷ്യസ് വരെയാകും. യാത്രിയില്‍ 2 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാനും സാധ്യതയുണ്ട്. നാളെയും താപനില … Read more

ദേശീയതയല്ല കഴിവുകളാണ് മാനദണ്ഡം എന്ന തത്വത്തില്‍ തെരേസ മേ; പൗരന്മാര്‍ക്കുള്ള സൗകര്യങ്ങളെല്ലാം നഷ്ടമാകുമെന്ന് ഇയു

ബ്രെക്‌സിറ്റിനു ശേഷം യുകെ പിന്തുടരാനാഗ്രഹിക്കുന്ന കുടിയേറ്റ നയം ബാധിക്കുക ആ രാജ്യത്തിന്റെ തന്നെ പൗരന്മാരെയാണെന്ന് യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ പൗരന്മാരോട് വിവേചനം പുലര്‍ത്തുന്ന തരത്തിലുള്ള നയങ്ങള്‍ അബദ്ധമാകുമെന്ന് യൂറോപ്യന്‍ യൂണിയന്റെ ബ്രെക്‌സിറ്റ് ഇടപാടുകള്‍ക്ക് ചുമതലപ്പെടുത്തപ്പെട്ടിട്ടുള്ള ബെല്‍ജിയത്തില്‍ നിന്നുള്ള രാഷ്ട്രീയനേതാവായ ഗയ് വെഹോഫ്സ്റ്റാറ്റ് പറഞ്ഞു. അതെസമയം കുടിയേറ്റ നയം അടക്കമുള്ള ബ്രെക്‌സിറ്റ് കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കോണ്‍ഫറന്‍സ് വരുന്ന ഞായറാഴ്ച കൂടും. ഈ കോണ്‍ഫറന്‍സില്‍ വെച്ചു തന്നെ നയപ്രഖ്യാപനം പ്രതീക്ഷിക്കുന്നുണ്ട്. യൂറോപ്യന്‍ യൂണിയനെ ഇതര രാജ്യങ്ങളെപ്പോലെത്തന്നെ പരിഗണിക്കുന്ന … Read more

ഐഎന്‍എംഒ ശമ്പള വര്‍ധനവ്, റിക്രൂട്ട്‌മെന്റ് ചര്‍ച്ചകള്‍ വഴിമുട്ടുന്നു; നഴ്‌സുമാര്‍ സമരത്തിലേക്ക് തന്നെ

ഡബ്ലിന്‍: ഐറിഷ് ആരോഗ്യമേഖലയില്‍ ജീവനക്കാര്‍ക്ക് നേരിടേണ്ടിവരുന്ന പ്രതിസന്ധികള്‍ സഹിക്കാവുന്നതിന്റെ പരിധി കടന്നുവെന്നും അവസാനഘട്ടമെന്ന നിലയില്‍ സമര നടപടികളിലേക്ക് കടക്കുകയാണെന്നും ഐറിഷ് നഴ്സസ് ആന്‍ഡ് മിഡ് വൈഫറി ഓര്‍ഗനൈസേഷന്‍. സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. ഉചിതമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഒക്ടോബര്‍ ആദ്യ ആഴ്ചയില്‍ ജീവനക്കാര്‍ക്കിടയില്‍ സമരത്തിനായുള്ള വോട്ടെടുപ്പു നടത്തുമെന്നും ഐഎന്‍എംഒ ജനറല്‍ സെക്രട്ടറി ഫില്‍ നി ഷീഗ്ദ അറിയിച്ചു. inmo യ്ക്ക് പുറമെ ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍, സൈക്കാട്രിക് നേഴ്സസ് അസോസിയേഷനും ഗാവ്മെന്റിന്റെ ശമ്പള പ്രൊപ്പോസല്‍ നിരാകരിച്ചിരുന്നു. ഐഎന്‍എംഒ നിര്‍വാഹക … Read more