ഗര്‍ഭഛിദ്രം നിയമ വിധേയമാക്കുന്നതിനെ ചോദ്യം ചെയ്ത് ഐറിഷ് ഡോക്ടര്‍മാര്‍

ഗര്‍ഭഛിദ്രം രാജ്യത്ത് നിയമവിധേയവും സൗജന്യവും ആക്കുന്ന വിധി ആവര്‍ത്തിച്ചതില്‍ അസഹിഷ്ണുത പ്രകടിപ്പിച്ചു ഐറിഷ് ഡോക്ടര്‍മാര്‍. ഇത്തരം ഒരു ഭേദഗതി കൊണ്ടുവരുമ്പോള്‍, അതിനു ആവശ്യമായ കാര്യങ്ങള്‍ സജ്ജമായോ എന്ന് അന്വേഷിക്കണം എന്നാണ് പലരുടെയും പരാതി.2019 ജനുവരി ഒന്ന് മുതലാണ് ഐറിഷ് ഹെല്‍ത്ത് സര്‍വീസുകളില്‍ നിയമപരമായി ഗര്‍ഭഛിദ്രം ചെയ്യാന്‍ തുടങ്ങുന്നത്. ഹരണഘടനയിലെ എട്ടാം ഭേദഗതി നീക്കം ചെയ്യുന്ന ബില്ലില്‍ ഐറിഷ് പ്രസിഡന്റ് കഴിഞ്ഞ ദിവസം ഒപ്പു വെച്ചിരുന്നു. ”ഇത്തരം സാഹചര്യങ്ങളില്‍ വേണ്ട സൌകര്യവും ആളുകളും , അതുപോലെ തന്നെ ഉദ്യോഗാര്‍ത്ഥികളും, … Read more

തെരേസ മേയുടെ ബ്രെക്സിറ്റ് വ്യാപാര പദ്ധതിക്ക് തിരിച്ചടി, പദ്ധതി അംഗീകരിക്കാനാകില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ ബ്രെക്സിറ്റ് പദ്ധതിക്ക് തിരിച്ചടി. മേ മുന്നോട്ട് വെച്ചിരിക്കുന്ന ബ്രെക്സിറ്റ് വ്യാപാര പദ്ധതി അംഗീകരിക്കാനാകില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ മേധാവി ഡൊണാള്‍ഡ് ടസ്‌ക് പറഞ്ഞു. പദ്ധതി സ്വീകാര്യമല്ലെന്ന് ഇമ്മാനുവല്‍ മാക്രോണും പ്രതികരിച്ചു. ഒക്ടോബറില്‍ ബ്രെക്സിറ്റ് കരാറില്‍ കൂടുതല്‍ ചര്‍ച്ച നടക്കുമെന്ന് ടസ്‌ക് പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ വിട്ട് പോകാന്‍ തീരുമാനിച്ച ബ്രിട്ടന് വ്യക്തമായ ഒരു പൊതുവ്യാപാര നിയമം രൂപപ്പെടുത്തേണ്ടതുണ്ട്. യൂറോപ്യന്‍ യൂണിയനുമായി ഇത്തരത്തില്‍ ഒരു കരാറിലെത്താത്ത പക്ഷം ബ്രിട്ടന്‍ കടുത്ത സാമ്പത്തിക മാന്ദ്യവും പ്രതിസന്ധിയും … Read more

പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങായി ഡബ്ലിന്‍ സെന്റ്. ജോണ്‍ ഓഫ് ഗോഡ് ഹോസ്പിറ്റല്‍

കേരളത്തെ ഞെട്ടിച്ച മഹാദുരന്തത്തിന് സഹായം നല്‍കി Dublin St. John of God Hospital ലെ മലയാളി സ്റ്റാഫ് സംഘടിപ്പിച്ച ‘കേരള ഡേ’ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. അന്നേ ദിവസം രാവിലെ കേക്ക് സെയിലില്‍ തുടങ്ങി ഉച്ചയ്ക്ക് തനതായ ഇന്ത്യന്‍ സ്‌റ്റൈലില്‍ ഭക്ഷണവും വൈകുന്നേരം വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. കലാസന്ധ്യയ്ക്ക് മോടികൂട്ടുന്നതിനായി ഡബ്ലിനിലെ പ്രശസ്ത കലാകാരന്മാരും കലാകാരികളും കേരള തനിമയില്‍ അവതരിപ്പിച്ച വര്‍ണ്ണാഭമായ കലാപരിപാടികള്‍ ഏവരുടെയും മനം കവര്‍ന്നു. നാടന്‍ കലാരൂപങ്ങളായ തിരുവാതിര, ഭരതനാട്യം, മോഹിനിയാട്ടം … Read more

മൊര്‍ത്ത മറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഏകദിന ധ്യാനം ഒക്ടോബര്‍ 6 ന്

ഡബ്ലിന്‍: അയര്‍ലണ്ടിലെ പരിശുദ്ധ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് സഭയുടെ കീഴിലുള്ള മൊര്‍ത്ത മറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ മുതിര്‍ന്നവര്‍ക്കും ദമ്പതികള്‍ക്കുമായുള്ള ഏകദിന ധ്യാനം 2018 ഒക്ടോബര്‍ 6 ശനിയാഴ്ച നടത്തപ്പെടുന്നു . ബഹു .എബി വര്‍ക്കി അച്ചന്റെ നേതൃത്വത്തില്‍ ക്രംലിന്‍, വാക്കിന്‍സ്ടൗണിലുള്ള Moeran Hall (WSAF Community Hall) ല്‍ വച്ച് രാവിലെ 10.30 ന് രെജിസ്‌ട്രേഷനോടുകൂടെ ആരംഭിച്ചു വൈകിട്ട് 5.00 മണിക്ക് പര്യവസാനിക്കത്തക്കവിധത്തിലാണ് ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത് . കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ .ജോബിമോന്‍ സ്‌കറിയ – … Read more

ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ ഫെബ്രുവരി ബാച്ചിലേക്കുള്ള അഡ്മിഷന്‍ അവസാന ഘട്ടത്തില്‍

നിങ്ങളുടെ കുട്ടിക്ക് മെഡിസിന്‍ പഠിക്കാന്‍ ആഗ്രഹമുണ്ടായിട്ടും ഇതുവരെയും അഡ്മിഷന്‍ തരപ്പെടുത്താന്‍ സാധിച്ചില്ലെങ്കില്‍ വിഷമിക്കേണ്ട. ബള്‍ഗേറിയയിലെ തന്നെ പ്‌ളേവന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഫെബ്രുവരി ബാച്ചിലേക്കുള്ള അഡ്മിഷന്‍ അവസാനഘട്ടത്തിലാണ്. ഇനിയും താല്പര്യമുള്ളവര്‍ ഉടന്‍ ബന്ധപ്പെടണമെന്ന് സ്റ്റുഡിവെല്‍ മെഡിസിന്‍ എന്ന സ്ഥാപനം അറിയിച്ചു. ബള്‍ഗേറിയയിലെ മറ്റു യൂണിവേഴ്‌സിറ്റികളെ പോലെ താമസവും മറ്റ് അനുബന്ധ സൗകര്യങ്ങളും വളരെ അടുത്തുതന്നെ ആയതിനാല്‍ വിദ്യാര്‍ത്ഥികളുടെ അധിക യാത്രകളും മറ്റും ഒഴിവാക്കി കൂടുതല്‍ സമയം പഠിക്കാനും കലാകായിക മനസികോല്ലാസങ്ങള്‍ക്കായി സമയം കണ്ടെത്താനും സാധിക്കുന്നു. അതുപോലെ യൂറോപ്പിലെ മറ്റ് … Read more

2018 ല്‍ അയര്‍ലന്റിലെ റോഡുകളില്‍ അപകടങ്ങള്‍ കൂടിയതായി റിപ്പോര്‍ട്ട്; വാഹനയാത്രയില്‍ അല്പം കരുതലെടുക്കാം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 2017ലെ റോഡപകടങ്ങളില്‍ ജീവന്‍പൊലിയുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും ഈ വര്‍ഷം വീണ്ടും പഴയപടി അപകടങ്ങള്‍ വര്‍ധിക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. റോഡില്‍ പിടഞ്ഞ് ഇല്ലാതാകുന്ന ജീവനുകളുടെയെണ്ണം ഓരോ വര്‍ഷവും ഏറി വരുന്നതായിരുന്നു ഇതുവരെയുള്ള കണക്ക്. ഈ ആശങ്കയ്ക്ക് അല്‍പം ആശ്വാസം നല്‍കുന്നതാണ് 2017 ലെ പൊലീസ് തയറാക്കിയ റോഡപകട കണക്കുകള്‍. 158 ജീവനുകളാണ് കഴിഞ്ഞ വര്‍ഷം റോഡില്‍ പൊലിഞ്ഞത്. അതേസമയം 2018 ല്‍ ഇതുവരെയുള്ള റോഡപകടങ്ങളുടെ എണ്ണം കൂടുതലാണെന് ഗാര്‍ഡ കംമീഷണര്‍ … Read more

അലിക്ക് പിന്നാലെ ബ്രോണ കൊടുങ്കാറ്റും അയര്‍ലണ്ടില്‍ വീശിയടിച്ചു; നാളെ വരാന്‍ പോകുന്നത് കല്ലം കൊടുങ്കാറ്റ്; അലിയേക്കാള്‍ അപകടകാരിയെന്ന് മെറ്റ് ഐറാന്‍

ഡബ്ലിന്‍: ഹെലന്‍, അലി കൊടുങ്കാറ്റുകള്‍ക്ക് പിന്നാലെ അയര്‍ലന്റിലാകെ ഭീതിപരത്തി ബ്രോണ കൊടുങ്കാറ്റ് ആഞ്ഞടിച്ചു. എന്നാല്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാതെയാണ് ബ്രോണ കടന്നുപോയത്. അതേസമയം നോര്‍ത്തേണ്‍ അയര്‍ലണ്ട്, യുകെ എന്നിവിടങ്ങളില്‍ ബ്രോണ കൊടുങ്കാറ്റ് കനത്ത നാശം വിതച്ചു. ഗതാഗത തടസ്സങ്ങള്‍ ഉണ്ടാവുകയും പല വിമാനങ്ങളും റദ്ദാക്കപ്പെടുകയും ചെയ്തു. ശക്തമായ കാറ്റും മഴയുമാണ് ബ്രോണ കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായത്. തെക്ക് കിഴക്ക് മണ്‍സ്റ്റര്‍, തെക്ക് ലെയ്ന്‍സ്റ്റര്‍ തുടങ്ങി പല സ്ഥലങ്ങളിലും 40 mm വരെ മഴപെയ്തു. തെക്ക്കിഴക്കന്‍ തീരപ്രദേശങ്ങളിലാണ് കാറ്റ് ശക്തമായി … Read more

പരിശുദ്ധ കന്യകാ മാറിയത്തിന്റേയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാളും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും ഫാ. ആന്റണി ചീരംവേലിക്ക് യാത്രയയപ്പും സെപ്റ്റംബര്‍ 23 ന് ഇഞ്ചികോറില്‍

ഡബ്ലിന്‍: സീറോ മലബാര്‍ സഭ ഇഞ്ചിക്കോര്‍ മാസ്സ് സെന്ററില്‍ സെപ്റ്റംബര്‍ 23 – ാം തീയതി ഞായറാഴ്ച്ച പരിശുദ്ധ കന്യകാ മറിയത്തിന്റേയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുനാളും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും ഇഞ്ചിക്കോര്‍ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തില്‍ വച്ച് ഭക്തിപൂര്‍വ്വം കൊണ്ടാടപ്പെടുന്നു. ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് ബഹുമാനപ്പെട്ട ആന്റണി ചീരംവേലില്‍ അച്ചന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും, ലദീഞ്ഞും, പ്രദക്ഷിണവും നടത്തപ്പെടുന്നു. കഴിഞ്ഞ 3 വര്‍ഷക്കാലം ഇഞ്ചിക്കോര്‍ കൂട്ടായ്മയെ ആത്മീയമായി നയിച്ചതും, വളര്‍ത്തിയതുമായ ബഹുമാനപ്പെട്ട ആന്റണി ചീരംവേലില്‍ അച്ചനു … Read more

നോ ഡീല്‍ ബ്രെക്‌സിറ്റ് ബ്രിട്ടനെ പത്തു വര്‍ഷം പിന്നോട്ടടിക്കുമോ? ചാന്‍സലര്‍ ഫിലിപ്പ് ഹാമാന്‍ഡിന്റെ മുന്നറിയിപ്പ് ചര്‍ച്ചയാകുന്നു

നോ ഡീല്‍ ബ്രെക്‌സിറ്റ് ബ്രിട്ടനെ പത്തു വര്‍ഷം പിന്നോട്ടടിക്കുമോ? ചാന്‍സലര്‍ ഫിലിപ്പ് ഹാമാന്‍ഡിന്റെ മുന്നറിയിപ്പ് ചര്‍ച്ചയാകുന്നു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തേക്ക് പോകുന്നത് ഡീലുകള്‍ ഇല്ലാതെയാണെങ്കില്‍ ബ്രിട്ടന്റെ സമ്പദ്ഘടനയ്ക്ക് കാര്യമായ ക്ഷതം സംഭവിക്കുമെന്ന് ചാന്‍സലര്‍ ഫിലിപ്പ് ഹാമാന്‍ഡ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. നോ ഡീല്‍ ബ്രിട്ടനെ പത്ത് വര്‍ഷം പിന്നോട്ടടിക്കുമെന്നാണ് ചാന്‍സലര്‍ മുന്നറിയിപ്പ് നല്‍കിയത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുകയാണെങ്കില്‍ അയല്‍രാജ്യങ്ങളുമായി വളരെ അടുപ്പവും ശാശ്വതവുമായ ഒരു പങ്കാളിത്തം ഉറപ്പാക്കണം. അത് അനിവാര്യമാണെന്ന് അദ്ദേഹം … Read more

DMA യുടെ ഈ വര്‍ഷത്തെ Talent Hunt ഒക്ടോബര്‍ 28ന്

Drogheda Indian Association (DMA)യുടെ ഈ വര്‍ഷത്തെ Talent Hunt 18, ഒക്ടോബര്‍ 28ന് നടത്തുവാന്‍ തീരുമാനിച്ചു. കലാസാംസകാരിക പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന DMA ഈ വര്‍ഷത്തെ Talent Hunt 18 തുള്ളിയാലന്‍ പാരിഷ് ഹാളില്‍ വച്ചാണ് നടത്തുന്നത്. 100ല്‍ അധികം കുട്ടികള്‍ പങ്കെടുത്ത Talent Hunt 17 എല്ലാവരുടെയും നിരുപാധിക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. ദ്രോഹെഡായില്‍ സ്വന്തം ആര്‍ട്ട് ഗാലറി നടത്തുന്ന ആന്‍ മാത്യൂസ്, ഈമര്‍ ഓ’ റെയ്‌ലി എന്നിവര്‍ ആണ് ചിത്രരചന മത്സര … Read more