വിമാനത്താവളത്തില്‍ എത്താന്‍ താമസിച്ചു; ടേക്ക് ഓഫിന് തയ്യാറായി നിന്ന വിമാനത്തെ റണ്‍വേയില്‍ തടഞ്ഞ് യുവാവിന്റെ പരാക്രമം

ഡബ്ലിന്‍: വിമാനത്താവളത്തില്‍ വൈകി എത്തിയ യുവാവും യുവതിയും റണ്‍വേ ചാടിക്കടന്ന് വിമാനത്തില്‍ കയറാന്‍ ശ്രമിച്ചു. ഇന്ന് പുലര്‍ച്ചെ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ആംസ്റ്റര്‍ ഡാമിലേക്കുള്ള റൈന്‍ എയര്‍ വിമാനത്തില്‍ പോകേണ്ടിയിരുന്നവരാണ് ഇരുവരും. എന്നാല്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴേക്കും താമസിച്ചിരുന്നു. എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ഇരുവരെയും വിമാനത്തിലേക്ക് കടത്തിവിടാന്‍ തയ്യാറാകാതെ ബോര്‍ഡിങ് ഗേറ്റില്‍ തടഞ്ഞു. എന്നാല്‍ പരിഭ്രാന്തനായ യുവാവ് സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് വാതില്‍ തകര്‍ത്ത് റണ്‍വേയിലേക്ക് ചാടിയിറങ്ങി. തുടര്‍ന്ന് ഏപ്രണിലേക്ക് കടന്ന് ടേക്ക് ഓഫിന് തയാറായി … Read more

ഒഴിവ് സമയം വിനിയോഗിച്ച് അധിക വരുമാനം നേടാം; രജിസ്റ്റര്‍ ചെയ്യൂ Officium Health വെബ്സൈറ്റില്‍

നിങ്ങളുടെ ജോലിയില്‍ നിന്ന് നിങ്ങള്‍ക്ക് വേണ്ടത്ര വരുമാനം ലഭിക്കുന്നില്ലേ? എങ്കില്‍ ആവശ്യങ്ങള്‍ നടത്താന്‍ സ്ഥിരജോലി ഉപേക്ഷിക്കാതെ തന്നെ നിങ്ങള്‍ക്കുമുന്‍പില്‍ മികച്ച വരുമാനത്തിനുള്ള മാര്‍ഗം തുറക്കുകയായാണ് Officium Heath. അയര്‍ലണ്ടിലെ ആരോഗ്യമേഖലയിലെ തൊഴിലന്വേഷകരായ അംഗീകൃത നേഴ്സുമാര്‍, ഫാര്‍മസിസ്റ്റ്, കെയറര്‍മാര്‍ തുടങ്ങിയവര്‍ക്ക് നിങ്ങളുടെ ഒഴിവു സമയങ്ങളില്‍ ജോലി ചെയ്ത് നികുതി ഇളവുകളോട് കൂടി മികച്ച വരുമാനം നേടാനുള്ള അവസരമാണ് തുറക്കപ്പെടുന്നത്. ഇതിനായി ഒഫീസിയം റിക്രൂട്ട്‌മെന്റ് പ്ലാറ്റ്ഫോമില്‍ സൗജന്യമായി നിങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. തൊഴിലന്വേഷകര്‍ക്കും തൊഴില്‍ദാതാക്കള്‍ക്കും വേണ്ടിയുള്ള ഒരു ഇന്റര്‍നെറ്റ് പ്ലാറ്റ്ഫോമാണ് … Read more

ലോകത്തെ ഏറ്റവും ശക്തിയുള്ള പാസ്‌പോര്‍ട്ട് ജപ്പാന്റേത്; അയര്‍ലന്‍ഡിന് പട്ടികയില്‍ അഞ്ചാം റാങ്ക്, ഇന്ത്യ 78-ാം സ്ഥാനത്ത്; യൂറോപ്യന്‍ പാസ്‌പോര്‍ട്ടുകളുടെ ശക്തി കുറയുന്നുണ്ടോ ?

ഡബ്ലിന്‍: പാസ്പോര്‍ട്ടുകളുടെ കാര്യത്തില്‍ ലോകത്തെ ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നാണ് അയര്‍ലണ്ട്. ഏറ്റവും പുതിയ കണക്ക് അനുസരിച്ച് ഈ പട്ടികയില്‍ ഐറിഷ് പാസ്പോര്‍ട്ടിന് അഞ്ചാം സ്ഥാനമാണുള്ളത്. ഐറിഷ് പാസ്പോര്‍ട്ട് ഉപയോഗപ്പെടുത്തി പൗരന്മാര്‍ക്ക് വിസയിലാതെ 185 രാജ്യങ്ങളില്‍ സഞ്ചരിക്കാവുന്നതാണ്. 18 വയസിനു മുകളിലുള്ള എല്ലാ ഐറിഷ് പൗരന്മാര്‍ക്കും പാസ്പോര്‍ട്ട് കാര്‍ഡ് ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും അയര്‍ലണ്ട് അഞ്ചാം സ്ഥാനത്തായിരുന്നു. ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയനുസരിച്ച് ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ജപ്പാന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളുടേതാണ്. ഇരു രാജ്യങ്ങളുടെയും പാസ്‌പോര്‍ട്ട് ഉപയോഗിച്ച് … Read more

കേരളത്തിന് കൈത്താങ്ങായി ക്രാന്തി; 10 ലക്ഷം രൂപയുടെ ആദ്യ ഗഡു കൈമാറി.

ഡബ്‌ളിന്‍: മഴക്കെടുതിയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കേരളത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയര്‍ലണ്ടിലെ ഇടതുപക്ഷ പുരോഗമന സാംസ്‌കാരിക സംഘടനയായ ക്രാന്തി പത്ത് ലക്ഷം രൂപ നല്‍കി. ക്രാന്തി വൈസ് പ്രസിഡന്റ് പ്രീതി മനോജ് കേരളത്തിലെ ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രിയായ കടകംപള്ളി സുരേന്ദ്രന് ഡ്രാഫ്റ്റ് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്നും, ഒന്നിച്ച് ഒറ്റക്കെട്ടായി ഈ ദുരിതത്തെ നേരിടാമെന്നുള്ള ആഹ്വാനത്തിനു ശേഷം ക്രാന്തിയുടെ നേതൃത്വത്തില്‍ നടത്തിയ വിവിധ രീതിയിലുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് അയര്‍ലണ്ടിലെമ്പാടുമുള്ള മനുഷ്യ … Read more

കേരളത്തിനൊരു കൈത്താങ്ങായി ഡബ്ലിന്‍ ചലഞ്ചേഴ്സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 29 ന്. രജിസ്ട്രേഷന്‍ 27 ന് അവസാനിക്കും

ഡബ്ലിന്‍ : പ്രളയം മൂലം ദുരന്തമനുഭവിക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങായി ഫിബ്‌സ്‌ബോറോ ഡബ്ലിന്‍ ചലഞ്ചേഴ്‌സിന്റെ ഓള്‍ അയര്‍ലണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 29 ന് ബാള്‍ഡോയില്‍ ബാഡ്മിന്റണ്‍ സെന്ററില്‍ വച്ച് രാവിലെ രാവിലെ 9.30 മുതല്‍ നടത്തപ്പെടും. ടൂര്‍ണമെന്റില്‍ നിന്നും ലഭിക്കുന്ന തുക പൂര്‍ണ്ണമായും മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. ഫണ്ട് ശേഖരണത്തിനായി ആകര്‍ഷകമായ സമ്മാനങ്ങളുള്ള നറുക്കെടുപ്പ് കൂപ്പണും വ്യത്യസ്തമായ ലേലവും ഒരുക്കിയിട്ടുണ്ട്. താഴെ പറയുന്ന വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. Womens’s Doubles – Division 1- … Read more

സൈപ്രസില്‍ കെട്ടിടത്തില്‍ നിന്ന് തെന്നിവീണ് മലയാളി പെണ്‍കുട്ടി മരണമടഞ്ഞു

ഡബ്ലിന്‍: ഡബ്ലിനില്‍ താമസക്കാരിയായ മലയാളി പെണ്‍കുട്ടി കിഴക്കന്‍ മെഡിറ്ററേനിയന്‍ രാജ്യമായ സൈപ്രസില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരണമടഞ്ഞു. പാലാ സ്വദേശിയും ഡബ്ലിനില്‍ സ്ഥിരതാമസക്കാരനുമായ ജോയി തോമസിന്റെ മകള്‍ ഇരുപത്തിമൂന്ന് വയസ്സുള്ള ജെറില്‍ ജോയിയാണ് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നും ഇന്നലെ താഴേക്ക് വീണ് മരണമടഞ്ഞത്. അബദ്ധത്തില്‍ താഴേക്ക് വീണതാവാമെന്നാണ് പ്രാഥമിക നിഗമനം. സൈപ്രസില്‍ മെഡിസിന്‍ പഠനത്തിലായിരുന്നു ജെറില്‍ ജോയി. താഴെ നിര്‍ത്തിയിട്ടിരിക്കുന്ന വാഹങ്ങള്‍ക്ക് മുകളിലേക്കാണ് വീണത്. വീഴ്ചയില്‍ തന്നെ മരണം സംഭവിക്കുകയായിരുന്നു. സംഭവമറിഞ്ഞ് മാതാപിതാക്കള്‍ അപകട സ്ഥലത്തേക്ക് … Read more

നോമിനേഷന്‍ പത്രിക സമര്‍പ്പിക്കേണ്ട സമയം അവസാനിച്ചു; അയര്‍ലണ്ട് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആറ് പേര്‍

ഡബ്ലിന്‍: ഐറിഷ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പത്രിക സമര്‍പ്പിക്കേണ്ട സമയം അവസാനിക്കുമ്പോള്‍ നിലവിലെ പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് ഉള്‍പ്പെടെ ആറ് പേരാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ ദിവസങ്ങളിലായി ഡബ്ലിനിലെ കസ്റ്റം ഹൌസില്‍ ഈ ആറ് പേരും തങ്ങളുടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പാര്‍ലമെന്റ് അംഗമായ ലിയാദ് നി റിയാദയാണ് സിന്‍ ഫെയ്ന്‍ ന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി. വാട്ടര്‍ഫോര്‍ഡ്, മീത്ത്, കാര്‍ലോ വിക്കലോ കൗണ്ടി കൗണ്‍സിലുകളുടെ പിന്തുണയോടെയാണ് ഡെന്‍ ഗവിന്‍ ഡഫി മത്സരരംഗത്തുള്ളത്. റോസ്‌കോമ്മണ്‍, ലെയ്ട്രിം, മായോ, … Read more

ശൈത്യകാലം അടുക്കുന്നു; പകര്‍ച്ച പനിക്കെതിരെ വാക്‌സിനെടുക്കാന്‍ മുന്നറിയിപ്പ് നല്‍കി ആരോഗ്യ വിദഗ്ദര്‍

ഡബ്ലിന്‍: ഒരു മാസം കൂടി കഴിയുന്നതോടെ വിന്റര്‍ സീസണ് ആരംഭമാവുകയാണ്. ഇത്തവണ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കടുത്ത ശൈത്യമായിരിക്കും ഉണ്ടാവുകയെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ശൈത്യകാലം വന്നെത്തുന്നതോടെ പകര്‍ച്ച പനിയുടെയും ആരംഭമാകും. പനി പിടിപെടാതെ അകന്ന് നില്‍ക്കേണ്ടത് ആവശ്യമാണ്. ശൈത്യകാലത്ത് ഇത് പടര്‍ന്ന് പിടിക്കാനുള്ള സാധ്യത കൂടുതലാണെന്ന് മാത്രം. ജലദോഷ പനിയും പകര്‍ച്ച പനിയും തമ്മില്‍ വേര്‍തിരിച്ചറിയുക ചിലപ്പോഴൊക്കെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എങ്കിലും പനിയുടെ ലക്ഷണങ്ങള്‍ വേഗത്തില്‍ തന്നെ പ്രകടമാകുമന്നതാണ് ഒരു പ്രത്യേകത. പേശികളിലെ ശക്തമായ വേദനയും … Read more

ഇന്നത്തെ സഭയുടെ നേര്‍കാഴ്ചയുമായി പ്രസാദ് കെ ഐസക്കിന്റെ ‘പാപക്കറ’ എന്ന കവിത

സഭയ്ക്കും, കപടപുരോഹിതന്മാര്‍ക്കും നേരെയുള്ള ചാട്ടുളി ആവുകയാണ് സെല്‍ബ്രിഡ്ജ് സ്വദേശിയായ പ്രസാദ് കെ ഐസക്കിന്റെ ‘പാപക്കറ’ എന്ന കവിത. പാപക്കറ കുമ്പസാരക്കൂട്ടില്‍ കുടിലതന്ത്രവുമായി കള്ളനാം കത്തനാര്‍ കാത്തിരുന്നു കുഞ്ഞാടുചൊല്ലിയ കുറ്റങ്ങള്‍ കേട്ടച്ചന്‍ ആത്മഹര്‍ഷത്താല്‍ മതിമറന്നു ആത്മഗതംപോലെ അച്ചന്‍ പറഞ്ഞപ്പോള്‍ അല്‍മേനി എന്തൊരു പൊട്ടനാണ് എന്തിനീ കുറ്റങ്ങള്‍ എന്നോടു ചൊല്ലുന്നു കര്‍ത്താവും ഞാനുമായ് എന്തുബന്ധം നേരിട്ട് കര്‍ത്താവോടേറ്റുപറഞ്ഞാല്‍ പാപങ്ങളെല്ലാം പൊറുക്കുകില്ലേ കര്‍ത്താവുപോലും പൊറുക്കാത്തതെറ്റുകള്‍ എത്രയോ ചെയ്യുന്നു പാപിയാം ഞാന്‍ കറപുരണ്ടെന്റെകൈകള്‍കൊണ്ടെത്രയോ കുര്‍ബാനനല്കിഞാന്‍കുഞ്ഞാടിന് പള്ളിയില്‍നിന്നും പണ്ടാട്ടിപ്പുറത്താക്കി കച്ചവടക്കാരെ യേശുനാഥന്‍ വിശ്വസമെന്നത് കച്ചവടമിന്നു … Read more

അയര്‍ലണ്ടില്‍ കഴിഞ്ഞ ആഴ്ചകളില്‍ പരക്കെ മഴ, റിസര്‍വോയറുകളില്‍ ഒഴുക്ക് വര്‍ധിച്ചു, ഹോസ് പൈപ്പ് നിരോധനം നീക്കി

ഡബ്ലിന്‍: കടുത്ത വേനലില്‍ നിന്ന് ആശ്വാസമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിച്ചു തുടങ്ങിയതോടെ ഐറിഷ് വാട്ടര്‍ പ്രഖ്യാപിച്ചിരുന്ന ഹോസ് പൈപ്പ് നിരോധനത്തില്‍ നിന്ന് പിന്‍വാങ്ങുന്നു. റിസര്‍വോയറുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതോടെയാണിത്. ചൂട് കൂടിയതോടെ ജലവിതരണത്തിലും ഉപയോഗത്തിലും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. നദികളിലെയും ജലസംഭരണികളിലെയും ജലനിരപ്പ് ഗണ്യമായി കുറഞ്ഞതോടെയാണ് കമ്പനികള്‍ ഈ തീരുമാനത്തിലെത്തിയത്. എന്നാല്‍ കഴിഞ്ഞ ആഴ്ചയില്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ വീശിയടിച്ച ഹെലന്‍, അലി, ബ്രോണ കൊടുങ്കാറ്റുകളോടൊപ്പം കനത്ത മഴയും ലഭിച്ചിരുന്നു. പല സഥലങ്ങളിലും 25 mm മുതല്‍ 40 … Read more