ആഗോള കുടുംബ സംഗമത്തില്‍ പങ്കെടുക്കേണ്ടവര്‍ക്ക് ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ലഭ്യമാണ്

ഡബ്ലിന്‍: ഫ്രാന്‍സിസ് മാര്‍പ്പാപ്പ നയിക്കുന്ന ആഗോള കുടുംബ സംഗമത്തില്‍ പങ്കെടുക്കേണ്ടവര്‍ക്ക് ടിക്കറ്റുകള്‍ ഇന്ന് ഓണ്‍ലൈനില്‍ ലഭ്യമാണെന്ന് സംഘടക സമിതി അറിയിച്ചു. ഫോണിക്‌സ് പാര്‍ക്കിലേക്ക് 5 ലക്ഷം ടിക്കറ്റുകളും, ഹോളി മാസ്സ് നടക്കുന്ന നോക്കില്‍ 45,000 ടിക്കറ്റുകളുമാണ് അനുവദിക്കപ്പെട്ടത്. അയര്‍ലണ്ടിനെ കൂടാതെ മറ്റു രാജ്യങ്ങളില്‍ നിന്നും നിരവധി ആളുകള്‍ കുടുംബ സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേരും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ ജന തിരക്ക് പ്രതീക്ഷിക്കപെടുന്ന പരിപാടിയാണ് ഈ വര്‍ഷം നടക്കുക. കുടുബ സംഗമ പരിപാടിയുടെ നടത്തിപ്പിലേക്ക് സംഭാവനകള്‍ സ്വീകാര്യമണെന്നും … Read more

എയര്‍പോര്‍ട്ട് സുരാക്ഷാ മതില്‍ ചാടിക്കടക്കാന്‍ എത്തിയ ജീവിയെ കണ്ടു ജീവനക്കാര്‍ ഞെട്ടി

കോര്‍ക്ക്: കഴിഞ്ഞ ദിവസം കോര്‍ക്ക് എയര്‍പോര്‍ട്ടിലുണ്ടായ സംഭവം എയര്‍പോര്‍ട്ട് അധികൃതരെ ആശ്ചര്യപ്പെടുത്തി. കോര്‍ക്ക് എയര്‍പോര്‍ട്ടില്‍ റണ്‍വേയോട് ചേര്‍ന്ന സുരാക്ഷാ മതില്‍ ചാടിക്കടക്കാന്‍ ശ്രമം നടത്തിയത് പരിചയമില്ലാത്ത ഒരു തരം ജീവി. തെക്കന്‍ അമേരിക്കയില്‍ മാത്രം കണ്ടു വരുന്ന കരടി വര്‍ഗത്തില്‍പ്പെട്ട coatimundi എന്ന ജീവിയാണ് ഇതെന്ന് സഹായത്തിനെത്തിയ ഫോട്ട വന്യജീവി പാര്‍ക്കിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എയര്‍പോര്‍ട്ട് ഡ്യൂട്ടി മാനേജര്‍ ഈ ജീവിയെ കണ്ടയുടന്‍ എയര്‍പോര്‍ട്ട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കോര്‍ക്കിലെ ഗാര്‍ഡന്‍ പാര്‍ക്കുകളിലും കണ്ടു പരിചയമില്ലാത്ത ജീവികളെ … Read more

വരും വര്‍ഷങ്ങളില്‍ ഐറിഷ് സാമ്പത്തിക രംഗം വന്‍ ഉയര്‍ച്ചയിലേക്കെന്ന് പഠനങ്ങള്‍: വസ്തു വില കുത്തനെ ഉയരുമെന്ന് വിദഗ്ദര്‍

ഡബ്ലിന്‍ : വരും വര്‍ഷങ്ങളില്‍ ഐറിഷ് സാമ്പത്തിക മേഖല ഉയരങ്ങള്‍ കീഴടക്കുമെന്ന് സര്‍വ്വേ ഫലങ്ങള്‍. 2022 എല്‍ അയര്‍ലണ്ടില്‍ ആകമാനം രണ്ടര ലക്ഷത്തിലധികം തൊഴിലവസരങ്ങളാണ് വരാനിരിക്കുന്നത്. ഇ.വൈ ഫിനാന്‍ഷ്യല്‍ അക്കൗണ്ടന്‍സിയാണ് ഐറിഷ് സാമ്പത്തിക രംഗം വളര്‍ച്ചയിലേക്ക് കുത്തിക്കുമെന്ന പഠന ഫലങ്ങള്‍ പുറത്തു വിട്ടത്. ബ്രെക്‌സിറ്റ് വരുന്നതോടെ യു.കെ യില്‍ നിന്നും അയര്‍ലണ്ടിലേക്ക് ചേക്കേറുന്നത് ഏകദേശം 20 രാജ്യാന്തര കമ്പനികളാണ്. അയര്‍ലണ്ടിനെ കൂടാതെ ഫ്രാങ്ക്ഫര്‍ട്, ലക്‌സംബര്‍ഗ്, പാരീസ് എന്നീ നഗരങ്ങളിലേക്കും കടന്നു വരാന്‍ വിവിധ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ … Read more

തോമാശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ ജൂലൈ 2 ന് ഗാള്‍വേ പള്ളിയില്‍ ആചരിക്കുന്നു

ഗാള്‍വേ (അയര്‍ലണ്ട്):ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ ഭാരതത്തിന്റെ സുവിശേഷകനായ മോര്‍ തോമാശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ ജൂലൈ 2 നു കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത നി. വ. ദി. ശ്രീ .തോമസ് മോര്‍ തിമോത്തിയോസ് തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ ആചരിക്കുന്നു. എ .ഡി 52 ഇല്‍ ഭാരതത്തില്‍ എത്തിച്ചേര്‍ന്ന മോര്‍ തോമാശ്ലീഹാ ക്രിസ്തു സുവിശേഷം അറിയിക്കുകയും നിരവധി പള്ളികള്‍ സ്ഥാപിക്കുകയും നിരവധി പേരെ വൈദികാരായി പട്ടം കൊടുക്കുകയും ചെയ്തു. എ. ഡി. 72 ഇല്‍ ഡിസംബര്‍ 18 … Read more

ഡബ്ലിനില്‍ ബുദ്ധസന്യാസി ചമഞ്ഞു തട്ടിപ്പ്

ഡബ്ലിന്‍: ഡബ്ലിനില്‍ ബുദ്ധ സന്യാസി വേഷം ധരിച്ച ആള്‍ പണപ്പിരിവ് നടത്തുന്നതായി മുന്നറിയിപ്. ഐറിഷ് ബുദ്ധിസ്റ്റ് യൂണിയന്‍ ആണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ബുദ്ധ സന്യാസിയാണെന്നു പരിചയപ്പെടുത്തി ഗ്രാഫ്‌ടോണ്‍-ഒ കോനാല്‍ സ്ട്രീറ്റുകളില്‍ നിന്നും പലരോടായി ഇയാള്‍ പണപ്പിരിവ് നടത്തിയത് ശ്രദ്ധയില്‍ പെട്ടതിനാല്‍ ആരും ഇനി വഞ്ചിതരാകരുതെന്ന് ബുദ്ധിസ്റ്റ് യൂണിയന്‍ ഓര്‍മിപ്പിക്കുന്നു. പുതിയ സ്‌കൂള്‍ ആരംഭിക്കുന്നതിലേക്ക് സംഭാവന നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പണം പിരിക്കുന്നത്. ബുദ്ധ സന്യാസിമാര്‍ക്ക് ഡോനെഷന്‍സ് ലഭിക്കുന്നതല്ലാതെ തെരുവിലിറങ്ങി പണപ്പിരിവ് നടത്താറില്ലെന്നും ബുദ്ധിസ്റ്റ് യൂണിയന്‍ അറിയിച്ചു. ഇത്തരം … Read more

ലൈംഗിക കുറ്റവാളികള്‍ക്ക് അയര്‍ലണ്ടില്‍ ഡേറ്റിംഗ് ആപ്പ് ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി

ഡബ്ലിന്‍ : ഡേറ്റിംഗ് ആപ്പ് ഉപയോഗിക്കുന്നതിന് ലൈംഗിക കുറ്റവാളികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്ന നിയമം വരുന്നു. ശിക്ഷ കഴിഞ്ഞു ഇറങ്ങിയാലും ഇവര്‍ ചെയ്ത കുറ്റത്തിന്റെ വ്യാപ്തി അനുസരിച്ചു ആജീവനാന്തം ഇത്തരം ആപ്പ് ഉപയോഗിക്കുന്നതില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്താനാണ് മന്ത്രിസഭ തീരുമാനം. ന്യൂ സെക്‌സ് ഒഫന്‍ഡേഴ്സ് ബില്‍ അനുസരിച്ചാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക. ലൈംഗിക കുറ്റവാളികള്‍ ജയില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയാലും വീണ്ടും ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയുന്നത് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് വകുപ്പിന്റെ നടപടി. ഫൈന്‍ഗേല്‍ സെനറ്റര്‍ … Read more

ഫാ. ആന്റണി ചീരംവേലില്‍ MST യുടെ സഹോദരന്‍ നിര്യാതനായി

ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലിന്‍ ഫാ. ആന്റണി ചീരംവേലില്‍ MST യുടെ സഹോദരന്‍ ജോസ് സെബാസ്റ്റിയന്‍ (76) നിര്യാതനായി. സംസ്‌കാര ശുശ്രൂഷ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ന് തൃപ്പൂണിത്തുറയ്ക്ക് സമീപം ചെമ്പക്കര പള്ളിയില്‍ നടക്കും. സഹോദരങ്ങള്‍: കുഞ്ഞമ്മ, തോമസ് സെബാസ്റ്റ്യന്‍, തങ്കമ്മ കുഞ്ഞച്ചന്‍, ലീലാമ്മ സാം, ഫാ. ആന്റണി ചീരംവേലില്‍ MST

ഫാ. മാര്‍ട്ടിന്‍ വാഴച്ചിറ ഓര്‍മ്മയായിട്ട് ഒരു വര്‍ഷം തികയുന്നു; മരണത്തിലെ ദുരൂഹത തുടരുന്നു

സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച മലയാളി വൈദികന്‍ ഫാ. മാര്‍ട്ടിന്‍ വാഴച്ചിറ സിഎംഐയുടെ ഓര്‍മകള്‍ക്ക് ഇന്ന് ഒരു വയസ്. ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഇന്നും നാളെയുമായി അനുസ്മരണ ചടങ്ങുകള്‍ നടക്കും. 23-ന് വൈകീട്ട് മൂന്നിന് ഫാ.മാര്‍ട്ടിന്റെ ഭൗതിക ശരീരം അടക്കം ചെയ്ത ചെത്തിപ്പുഴ തിരുഹൃദയ പള്ളിയില്‍ കുര്‍ബാനയോടുകൂടി ചടങ്ങുകള്‍ ആരംഭിക്കും. കഴിഞ്ഞ വര്‍ഷം ജൂണ്‍ 22ന് ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയില്‍ ഫാ. മാര്‍ട്ടിന്‍ സേവ്യറിനെ കാണാനില്ലെന്ന് രാത്രിയാണു ബന്ധുക്കള്‍ക്കു വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പിറ്റേന്നു പുലര്‍ച്ചെ വൈദികനെ … Read more

ഫ്രഞ്ച് എ.ടി.സി സമരം: ഡബ്ലിനില്‍ നിന്നുള്ള സെര്‍വിസുകളും റദ്ദാക്കപ്പെട്ടു

ഡബ്ലിന്‍: ഫ്രാന്‍സില്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ജീവനക്കാരുടെ സമരം ശക്തമായത് യൂറോപ്പിന്റെ വ്യോമഗതാഗതത്തെ സാരമായി ബാധിച്ചു. ഡബ്ലിന്‍- ഫ്രാന്‍സ് സെര്‍വിസുകളും സമരത്തെ തുടര്‍ന്നു റദ്ദാക്കപ്പെട്ടു. എയര്‍ലിംഗസിന്റെ 16 ഉം, റെയ്‌നയെറിന്റെ 100 സെര്‍വിസുകളും പൂര്‍ണമായും നിര്‍ത്തിവെയ്ക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. ഹോളിഡേ സീസണ്‍ ആയതിനാല്‍ വിമാനയാത്രകള്‍ നിരന്തരമായി നിര്‍ത്തിവെയ്ക്കപ്പെടുന്നത് എയര്‍ലൈനുകള്‍ക്കു കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. യൂറോപ്പില്‍ ഇന്നും,നാളെയും വ്യോമ ഗതാഗതത്തിന് തടസം നേരിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സമര ദിവസങ്ങളില്‍ യാത്ര പ്ലാന്‍ ചെയ്തവര്‍ അതാത് എയര്‍ലൈന്‍ വെബ്‌സൈറ്റുകള്‍ പരിശോധിക്കുക. ഡികെ

അബോര്‍ഷന്‍ അനുകൂല നിലപാട്: പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ഐറിഷ് പാര്‍ലമെന്റംഗം

ഡബ്ലിന്‍ : അബോര്‍ഷന്‍ അനുകൂല നിലപാടില്‍ പ്രതിഷേധിച്ച് ഐറിഷ് പാര്‍ലമെന്റംഗം പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. വടക്കന്‍ ടിപ്പെററിയില്‍ നിന്നുള്ള പാര്‍ലമെന്റംഗമായ നാല്‍പ്പതുകാരിയായ കരോള്‍ നോളനാണ് ഇടതുപക്ഷ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയായ സിന്‍ ഫെയിനില്‍ നിന്നും രാജിവെച്ചത്. ജൂണ്‍ 19-നാണ് പാര്‍ട്ടിയില്‍ നിന്നും പിന്‍വാങ്ങുന്ന കാര്യം അവര്‍ മാധ്യമങ്ങളെ അറിയിച്ചത്. ബെല്‍ഫാസ്റ്റില്‍ വച്ച് നടന്ന കോണ്‍ഫറന്‍സില്‍ ‘സിന്‍ ഫെയിന്‍’ പാര്‍ട്ടിയംഗങ്ങള്‍ അബോര്‍ഷനെ പിന്തുണക്കുന്ന തരത്തില്‍ പാര്‍ട്ടി നയങ്ങളില്‍ മാറ്റം വരുത്തുന്നതിനെ അനുകൂലിച്ചു കൊണ്ടാണ് വോട്ട് ചെയ്തത്. പാര്‍ട്ടിയെ എതിര്‍ത്തു അബോര്‍ഷന് … Read more