കോര്‍ക്ക് നഗരമധ്യത്തില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഓഗസ്‌ററ് മുതല്‍

കോര്‍ക്ക്: പൊതു ഗതാഗത സംവിധാങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഗതാഗത പരിഷ്‌കാരം കോര്‍ക്കില്‍ ഓഗസ്റ്റ് മാസം 9-തിയ്യതി മുതല്‍ പ്രാബല്യത്തില്‍ വരും. കോര്‍ക്ക് നഗരമധ്യത്തില്‍ ഉച്ചയ്ക്ക് ശേഷം കാറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സിറ്റി ഹാള്‍ തീരുമാനിക്കുകയായിരുന്നു. വൈകിയിട്ട് 3 മുതല്‍ 6.30 വരെയാണ് സ്വകാര്യ വാഹങ്ങള്‍ക്ക് നഗര മധ്യത്തിലേക്ക് വിലക്ക് ഉണ്ടാവുക. പ്രധാനമായും സെന്റ് പാട്രിക്ക് സ്ട്രീറ്റിലെ തിരക്ക് കുറയ്ക്കുകയാണ് ഈ നിയന്ത്രണം കൊണ്ട് ലക്ഷ്യമിടുന്നത്. നിയന്ത്രണമുള്ള സമയങ്ങളില്‍ ഇവിടെ ബസുകള്‍ കൂടാതെ സൈക്കിള്‍, ടാക്‌സികള്‍, കാല്‍നടയാത്ര എന്നിവയും … Read more

അയര്‍ലണ്ടില്‍ ഇനി കടുത്ത ജലക്ഷാമത്തിന്റെ ദിനങ്ങള്‍ : ദുരുപയോഗം പാടില്ലെന്ന് ഐറിഷ് വാട്ടര്‍

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ രണ്ടു ആഴ്ചകളില്‍ ജലക്ഷാമം രൂക്ഷമായേക്കുമെന്ന് ഐറിഷ് വാട്ടര്‍. വെള്ളം ഉപയോഗിക്കുന്നതിന് കര്‍ശന മാനദണ്ഡങ്ങളാണ് ഐറിഷ് വാട്ടര്‍ പുറത്ത് വിട്ടിരിക്കുന്നത്. താപനില കൂടിയ സാഹചര്യത്തില്‍ ജല സ്രോതസുകളെല്ലാം വരള്‍ച്ചയുടെ വക്കിലാണെന്നും ജല അതോറിട്ടി പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ മാത്രമായിരിക്കും ഈ ആഴ്ചകളില്‍ വെള്ളം ലഭിക്കുക. ഓസ് ഉപയോഗിച്ച് കാര്‍ കഴുകാതിരിക്കുക,പാഡ്ഡ്ലിംഗ് പൂളുകളിലെ വെള്ള ഉപയോഗം കുറയ്ക്കുക, പരിമിതമായ വെള്ളത്തില്‍ കുളിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ജല അതോറിറ്റി പുറത്ത് വിട്ടിരിക്കുന്നത്. … Read more

Cork St.Peter’s യാക്കോബായ പള്ളിയില്‍ പരിശുദ്ധ പത്രോസ് ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍

കോര്‍ക്ക്: കോര്‍ക്ക് സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളിയില്‍ പരിശുദ്ധ പത്രോസ് ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ 2018 ജൂണ്‍ 29, 30 (വെള്ളി, ശനി) തീയതികളില്‍ അഭിമന്യ തോമസ് മോര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷിക്കുന്നു. ജൂണ്‍ 29-ന് വൈകുന്നേരം 5.00 മണിക്ക് വികാരി ജോബിമോന്‍ സ്‌കറിയ കൊടി ഉയര്‍ത്തുന്നതോടെ പെരുന്നാള്‍ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് 5.30-ന് സന്ധ്യാ പ്രാര്‍ത്ഥനക്ക് അഭിമന്യ തോമസ് മോര്‍ തിമതിയോസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കും. ശനിയാഴ്ച അഭിമന്യ തോമസ് മോര്‍ തീമോത്തിയോസ് മെത്രോപ്പൊലീത്ത … Read more

അയര്‍ലണ്ടിലെ എരുമേലി സ്വദേശികള്‍ സംശയത്തില്‍ : ആരാണ് ആ അജ്ഞാതന്‍

കൊച്ചി: മൂന്ന് മാസം മുന്‍പ് പത്തനംതിട്ടയില്‍ നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്‌ന മറിയ ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് അയര്‍ലണ്ടില്‍ നിന്ന് അജ്ഞാതന്റെ ഫോണ്‍ കോള്‍ വന്നതായി സൂചന. ഇതിനെ തുടര്‍ന്ന് ജെസ്‌നയുടെ പിതാവിന്റെ സ്ഥാപനം കരാറെടുത്തു നിര്‍മിക്കുന്ന ഏന്തയാറിലെ വീട്ടില്‍ അന്വേഷണം നടത്തുകയും വീട്ടിനുള്ളിലെ മണ്ണ് പരിശോധനയ്ക്കയക്കുകയും ചെയ്തു.. അയര്‍ലന്‍ഡില്‍നിന്നുള്ള ഒരു ഫോണ്‍ കോളിന്റെ അടിസ്ഥാനത്തിലാണു പരിശോധന. തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അയച്ച മണ്ണിന്റെ പരിശോധനാഫലം അടുത്ത ദിവസം ലഭിച്ചേക്കുമെന്നാണു സൂചന. പ്രൈവറ്റ് … Read more

ആഗോള കുടുംബ സംഗമത്തില്‍ പങ്കെടുക്കേണ്ടവര്‍ക്ക് ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ലഭ്യമാണ്

ഡബ്ലിന്‍: ഫ്രാന്‍സിസ് മാര്‍പ്പാപ്പ നയിക്കുന്ന ആഗോള കുടുംബ സംഗമത്തില്‍ പങ്കെടുക്കേണ്ടവര്‍ക്ക് ടിക്കറ്റുകള്‍ ഇന്ന് ഓണ്‍ലൈനില്‍ ലഭ്യമാണെന്ന് സംഘടക സമിതി അറിയിച്ചു. ഫോണിക്‌സ് പാര്‍ക്കിലേക്ക് 5 ലക്ഷം ടിക്കറ്റുകളും, ഹോളി മാസ്സ് നടക്കുന്ന നോക്കില്‍ 45,000 ടിക്കറ്റുകളുമാണ് അനുവദിക്കപ്പെട്ടത്. അയര്‍ലണ്ടിനെ കൂടാതെ മറ്റു രാജ്യങ്ങളില്‍ നിന്നും നിരവധി ആളുകള്‍ കുടുംബ സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേരും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ ജന തിരക്ക് പ്രതീക്ഷിക്കപെടുന്ന പരിപാടിയാണ് ഈ വര്‍ഷം നടക്കുക. കുടുബ സംഗമ പരിപാടിയുടെ നടത്തിപ്പിലേക്ക് സംഭാവനകള്‍ സ്വീകാര്യമണെന്നും … Read more

എയര്‍പോര്‍ട്ട് സുരാക്ഷാ മതില്‍ ചാടിക്കടക്കാന്‍ എത്തിയ ജീവിയെ കണ്ടു ജീവനക്കാര്‍ ഞെട്ടി

കോര്‍ക്ക്: കഴിഞ്ഞ ദിവസം കോര്‍ക്ക് എയര്‍പോര്‍ട്ടിലുണ്ടായ സംഭവം എയര്‍പോര്‍ട്ട് അധികൃതരെ ആശ്ചര്യപ്പെടുത്തി. കോര്‍ക്ക് എയര്‍പോര്‍ട്ടില്‍ റണ്‍വേയോട് ചേര്‍ന്ന സുരാക്ഷാ മതില്‍ ചാടിക്കടക്കാന്‍ ശ്രമം നടത്തിയത് പരിചയമില്ലാത്ത ഒരു തരം ജീവി. തെക്കന്‍ അമേരിക്കയില്‍ മാത്രം കണ്ടു വരുന്ന കരടി വര്‍ഗത്തില്‍പ്പെട്ട coatimundi എന്ന ജീവിയാണ് ഇതെന്ന് സഹായത്തിനെത്തിയ ഫോട്ട വന്യജീവി പാര്‍ക്കിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എയര്‍പോര്‍ട്ട് ഡ്യൂട്ടി മാനേജര്‍ ഈ ജീവിയെ കണ്ടയുടന്‍ എയര്‍പോര്‍ട്ട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കോര്‍ക്കിലെ ഗാര്‍ഡന്‍ പാര്‍ക്കുകളിലും കണ്ടു പരിചയമില്ലാത്ത ജീവികളെ … Read more

വരും വര്‍ഷങ്ങളില്‍ ഐറിഷ് സാമ്പത്തിക രംഗം വന്‍ ഉയര്‍ച്ചയിലേക്കെന്ന് പഠനങ്ങള്‍: വസ്തു വില കുത്തനെ ഉയരുമെന്ന് വിദഗ്ദര്‍

ഡബ്ലിന്‍ : വരും വര്‍ഷങ്ങളില്‍ ഐറിഷ് സാമ്പത്തിക മേഖല ഉയരങ്ങള്‍ കീഴടക്കുമെന്ന് സര്‍വ്വേ ഫലങ്ങള്‍. 2022 എല്‍ അയര്‍ലണ്ടില്‍ ആകമാനം രണ്ടര ലക്ഷത്തിലധികം തൊഴിലവസരങ്ങളാണ് വരാനിരിക്കുന്നത്. ഇ.വൈ ഫിനാന്‍ഷ്യല്‍ അക്കൗണ്ടന്‍സിയാണ് ഐറിഷ് സാമ്പത്തിക രംഗം വളര്‍ച്ചയിലേക്ക് കുത്തിക്കുമെന്ന പഠന ഫലങ്ങള്‍ പുറത്തു വിട്ടത്. ബ്രെക്‌സിറ്റ് വരുന്നതോടെ യു.കെ യില്‍ നിന്നും അയര്‍ലണ്ടിലേക്ക് ചേക്കേറുന്നത് ഏകദേശം 20 രാജ്യാന്തര കമ്പനികളാണ്. അയര്‍ലണ്ടിനെ കൂടാതെ ഫ്രാങ്ക്ഫര്‍ട്, ലക്‌സംബര്‍ഗ്, പാരീസ് എന്നീ നഗരങ്ങളിലേക്കും കടന്നു വരാന്‍ വിവിധ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ … Read more

തോമാശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ ജൂലൈ 2 ന് ഗാള്‍വേ പള്ളിയില്‍ ആചരിക്കുന്നു

ഗാള്‍വേ (അയര്‍ലണ്ട്):ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ ഭാരതത്തിന്റെ സുവിശേഷകനായ മോര്‍ തോമാശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ ജൂലൈ 2 നു കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത നി. വ. ദി. ശ്രീ .തോമസ് മോര്‍ തിമോത്തിയോസ് തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ ആചരിക്കുന്നു. എ .ഡി 52 ഇല്‍ ഭാരതത്തില്‍ എത്തിച്ചേര്‍ന്ന മോര്‍ തോമാശ്ലീഹാ ക്രിസ്തു സുവിശേഷം അറിയിക്കുകയും നിരവധി പള്ളികള്‍ സ്ഥാപിക്കുകയും നിരവധി പേരെ വൈദികാരായി പട്ടം കൊടുക്കുകയും ചെയ്തു. എ. ഡി. 72 ഇല്‍ ഡിസംബര്‍ 18 … Read more

ഡബ്ലിനില്‍ ബുദ്ധസന്യാസി ചമഞ്ഞു തട്ടിപ്പ്

ഡബ്ലിന്‍: ഡബ്ലിനില്‍ ബുദ്ധ സന്യാസി വേഷം ധരിച്ച ആള്‍ പണപ്പിരിവ് നടത്തുന്നതായി മുന്നറിയിപ്. ഐറിഷ് ബുദ്ധിസ്റ്റ് യൂണിയന്‍ ആണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ബുദ്ധ സന്യാസിയാണെന്നു പരിചയപ്പെടുത്തി ഗ്രാഫ്‌ടോണ്‍-ഒ കോനാല്‍ സ്ട്രീറ്റുകളില്‍ നിന്നും പലരോടായി ഇയാള്‍ പണപ്പിരിവ് നടത്തിയത് ശ്രദ്ധയില്‍ പെട്ടതിനാല്‍ ആരും ഇനി വഞ്ചിതരാകരുതെന്ന് ബുദ്ധിസ്റ്റ് യൂണിയന്‍ ഓര്‍മിപ്പിക്കുന്നു. പുതിയ സ്‌കൂള്‍ ആരംഭിക്കുന്നതിലേക്ക് സംഭാവന നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പണം പിരിക്കുന്നത്. ബുദ്ധ സന്യാസിമാര്‍ക്ക് ഡോനെഷന്‍സ് ലഭിക്കുന്നതല്ലാതെ തെരുവിലിറങ്ങി പണപ്പിരിവ് നടത്താറില്ലെന്നും ബുദ്ധിസ്റ്റ് യൂണിയന്‍ അറിയിച്ചു. ഇത്തരം … Read more

ലൈംഗിക കുറ്റവാളികള്‍ക്ക് അയര്‍ലണ്ടില്‍ ഡേറ്റിംഗ് ആപ്പ് ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി

ഡബ്ലിന്‍ : ഡേറ്റിംഗ് ആപ്പ് ഉപയോഗിക്കുന്നതിന് ലൈംഗിക കുറ്റവാളികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്ന നിയമം വരുന്നു. ശിക്ഷ കഴിഞ്ഞു ഇറങ്ങിയാലും ഇവര്‍ ചെയ്ത കുറ്റത്തിന്റെ വ്യാപ്തി അനുസരിച്ചു ആജീവനാന്തം ഇത്തരം ആപ്പ് ഉപയോഗിക്കുന്നതില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്താനാണ് മന്ത്രിസഭ തീരുമാനം. ന്യൂ സെക്‌സ് ഒഫന്‍ഡേഴ്സ് ബില്‍ അനുസരിച്ചാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക. ലൈംഗിക കുറ്റവാളികള്‍ ജയില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയാലും വീണ്ടും ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയുന്നത് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് വകുപ്പിന്റെ നടപടി. ഫൈന്‍ഗേല്‍ സെനറ്റര്‍ … Read more