ഓണ്‍ലൈന്‍ ഷോപ്പിംഗ് ഡെബിറ്റ്കാര്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്

ഡബ്ലിന്‍: പോയവര്‍ഷം അയര്‍ലണ്ടില്‍ ഡെബിറ്റ്കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്തിയത് ഒരു ബില്യണില്‍ കൂടുതല്‍ ആളുകള്‍. സെന്‍ട്രല്‍ ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡ് ഇടപാട് കണക്കുകള്‍ പ്രകാരമാണിത്. എന്നാല്‍ ക്രഡിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കാര്യമായ പുരോഗതിയില്ലെന്നും കണ്ടെത്തി. ഇ-കൊമേഴ്സ് 21 ശതമാനം വരെ വര്‍ദ്ധനവ് രേഖപ്പെടുത്തിയതായും സെന്‍ട്രല്‍ ബാങ്ക് രേഖപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്തെ സാമ്പത്തിക മേഖലക്ക് വലിയ സംഭാവന നല്‍കിയത് ഹോട്ടല്‍ മേഖലയാണ്. ഭക്ഷണത്തിന് വേണ്ടി ചെലവിടുന്ന തുക പതിന്‍മടങ്ങായി വര്‍ധിച്ചതായും കണ്ടെത്തി. ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയും … Read more

ഒ.ഐ.സി.സി അയര്‍ലണ്ട് , റിപ്പബ്ലിക് ദിനാഘോഷം ഇന്ന് ബൂമോണ്ടില്‍ വി.ഡി സതീശന്‍ എംഎല്‍ എ പങ്കെടുക്കും

ഡബ്ലിന്‍: ഓവര്‍സിസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഓ ഐ സി സി)അയര്‍ലണ്ട് ഘടകത്തിന്റെ നേതൃത്വത്തില്‍ ഡബ്ലിനില്‍ ഒരുക്കുന്ന റിപ്പബ്ലിക് ദിനാഘോഷപരിപാടികള്‍ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നു മണി മുതല്‍ നടത്തപ്പെടും. ഡബ്ലിനിലെ ബ്യുമൗണ്ടിലെ സെന്റ് ഫിയാക്രാസ് സ്‌കൂള്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അയര്‍ലണ്ടിലെ വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബര്‍ട്ടന്‍,ഇന്ത്യന്‍ അംബാസിഡര്‍ വിജയ് താക്കൂര്‍ സിംഗ് എന്നിവര്‍ക്ക് പുറമെ കെ പി സി സി വൈസ് പ്രസിഡണ്ട് വീ ഡി സതീശന്‍ എംഎല്‍എ യും വിശിഷ്ഠാതിഥികളായി പങ്കെടുക്കും. മൂന്ന് മണിയ്ക്ക് … Read more

ട്രിനിറ്റിയില്‍ പഠിക്കുന്നവര്‍ക്ക് യു.എസ് യുണിവേഴ്‌സിറ്റിയിലും പഠിക്കാം

ഡബ്ലിന്‍: ഡബ്ലിന്‍ ട്രിനിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാലയളവില്‍ യു.എസ്സിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ പഠനം പൂര്‍ത്തിയാക്കാവുന്ന പാട്ണര്‍ഷിപ്പ് പദ്ധതി ആരംഭിച്ചു. ആര്‍ട്‌സ്, ഹ്യുമാനിറ്റിസ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ അവരസം ലഭിക്കും. പഠനകാലയളവില്‍ ഒരുപകുതി ട്രിനിറ്റിയിലും മറ്റൊരു പകുതി യു.എസ് യുണിവേഴ്‌സിറ്റിയിലും പഠനം പൂര്‍ത്തിയാക്കാം. English Studies, European Studies, History, Middle Eastern European Languages and Cultures തുടങ്ങിയ വിഷയങ്ങളിലാണ് രണ്ട് യുണിവേഴ്‌സിറ്റികളിലായ് പഠനം പൂര്‍ത്തീകരിക്കാന്‍ അവസരം ലഭിക്കുകയെന്ന് ട്രിനിറ്റി കോളേജ് അറിയിച്ചു. Dual BA Programme … Read more

വാട്ടര്‍ഫോര്‍ഡില്‍ നേഴ്സുമാര്‍ സമര രംഗത്തേക്ക്

വാട്ടര്‍ഫോര്‍ഡ്: വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ സൈക്യാര്‍ട്രി വിഭാഗത്തിലെ നേഴ്സുമാര്‍ ഫെബ്രുവരി 20 മുതല്‍ ഇന്‍ഡസ്ട്രിയല്‍ ആക്ഷന് തുടക്കമിടും. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ തിരക്ക് നിയന്ത്രണ വിധേയമാക്കുക, നേഴ്‌സിങ് റിക്രൂട്‌മെന്റ് നടത്തുക, നേഴ്സുമാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമര പരിപാടി. സൈക്യാര്‍ട്രിക് നേഴ്‌സസ് അസോസിയേഷനില്‍ അംഗങ്ങളായ നേഴ്സുമാരാണ് ഇന്‍ഡസ്ട്രിയല്‍ ആക്ഷന് ഒരുങ്ങുന്നത്. മനോരോഗ വിഭാഗമായതിനാല്‍ രോഗികളുടെ അതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടി വരുന്നതായും വാട്ടര്‍ഫോര്‍ഡ് ആശുപത്രിയിലെ നേഴ്സുമാര്‍ പറയുന്നു. നേഴ്സുമാരെയും, നേഴ്‌സിങ് അസിസ്റ്റന്റുമാരെയും ഒരേ അനുപാതത്തില്‍ നിയമിച്ചാല്‍ … Read more

പൊതുസ്ഥലങ്ങളില്‍ ടോയിലറ്റുകള്‍ നിര്‍ബന്ധമാക്കണമെന്ന ആവശ്യം ശക്തമാകുന്നു

ഡബ്ലിന്‍: പൊതുസ്ഥലങ്ങളില്‍ ശൗചാലയങ്ങള്‍ നിര്‍ബന്ധമാക്കുന്ന നിയമം നടപ്പില്‍ വരുത്തണമെന്ന് ഇന്‍ക്ലൂഷന്‍ അയര്‍ലന്‍ഡ്. ഡബ്ലിനില്‍ ഇത്തരം 6 രെജിസ്‌ട്രേഷന്‍ ശൗചാലയങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ രാജ്യത്ത് ഇത്തരം സൗകര്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ഇന്‍ക്ലൂഷന്‍ അയര്‍ലന്‍ഡ് ഈ ആവശ്യം ഉന്നയിച്ചത്. അതത് കൗണ്ടി കൗണ്‍സിലുകളിലൂടെ ആവശ്യമുള്ള പൊതു സ്ഥലങ്ങളില്‍ ഇത് നടപ്പില്‍ വരുത്താന്‍ കഴിയുമെന്നും സംഘടന പറയുന്നു. പൊതു പാര്‍ക്കുകള്‍, ഷോപ്പിംഗ് സെന്ററുകള്‍ മറ്റു പൊതു സേവന കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ സമീപം ടോയ്ലെറ്റ് സൗകര്യം ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യമുയരുന്നത്. വീല്‍ചെയര്‍ … Read more

യൂറോപ്പിലെ ഏറ്റവും നല്ല വിദ്യാഭ്യാസ കേന്ദ്രമായി മാറാന്‍ തയ്യാറെടുത്ത് അയര്‍ലന്‍ഡ്; ഗണിത-ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസത്തിന് മുന്‍ഗണന

ഡബ്ലിന്‍: 2026 ആകുന്നതോടെ യൂറോപ്പിലെ ഏറ്റവും നല്ല വിദ്യാഭ്യാസ കേന്ദ്രമായി അയര്‍ലണ്ടിനെ മാറ്റാന്‍ പദ്ധതിയൊരുങ്ങുന്നു. വിദ്യാഭ്യസ മന്ത്രി റിച്ചാര്‍ഡ് ബ്രട്ടനും പ്രധാനമന്ത്രി ലിയോ വരേദ്കറും നടത്തിയ സംയുക്ത പ്രസ്താവനയിലാണ് വിദ്യാഭ്യാസ രംഗത്തെ പുതിയ ആക്ഷന്‍ പ്ലാന്‍ പ്രഖ്യാപിക്കപ്പെട്ടത്. ജൂനിയര്‍ സെര്‍ട്ടില്‍ സയന്‍സ്-ഗണിത-സാങ്കേതിക വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കുന്ന പദ്ധതിയും പുതിയ സീനിയര്‍ സൈക്കിള്‍ അസസ്‌മെന്റ് പ്രോജക്ടും ഇതിന്റെ ഭാഗമായി നടപ്പില്‍ വരുത്തും. പ്രത്യേക പരിഗണന ആവശ്യമുള്ള സ്‌പെഷ്യല്‍ നീഡ് വിഭാഗത്തെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സമഗ്ര വിദ്യാഭ്യാസ പദ്ധതിക്കാണ് രൂപം നല്‍കുക. … Read more

അനധികൃതമായി അവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നത് നിരീക്ഷിക്കാന്‍ അയര്‍ലണ്ടില്‍ സാറ്റ്ലൈറ്റ് സംവിധാനം

ഡബ്ലിന്‍: രാജ്യത്തെ അവശിഷ്ട നിര്‍മ്മാര്‍ജ്ജനം കാര്യക്ഷമമാക്കുന്ന പദ്ധതിയുമായി പരിസ്ഥിതി വകുപ്പ്. അനധികൃതമായി വെയ്സ്റ്റ് നിക്ഷേപിക്കുന്നവരെ കാത്തിരിക്കുന്നത് ശക്തമായ നിയമ സടപടികളായിരിക്കും ഡ്രോണുകള്‍ ഉപയോഗിച്ചും, സാറ്റ്ലൈറ്റ് ടെക്നോളജി പ്രയോജനപ്പെടുത്തിയും പരിസ്ഥിതി സന്തുലനം നടപ്പില്‍ വരുത്തും. ഇതിന് വേണ്ടി 2 മില്യണ്‍ യൂറോ ചെലവിട്ട് നടപ്പില്‍ വരുത്തുന്ന ഈ പദ്ധതിയിലൂടെ രാജ്യത്തെ വെയ്സ്റ്റ് നിക്ഷേപവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുകയാണ് ലക്ഷ്യം. Anti-illegal Dumping initiative -ന് തുടക്കം കുറിക്കുന്ന വേളയിലാണ് മന്ത്രി ഡെന്നീസ് നോട്ടന്റെ പദ്ധതി പ്രഖ്യാപനമുണ്ടായത്. … Read more

മികച്ച ശമ്പളവും തൊഴില്‍ സുരക്ഷയും ഉറപ്പ് നല്‍കി അയര്‍ലണ്ടില്‍ Staff Nurse, CNM, ADON, Director of Nursing ജോലി അവസരങ്ങള്‍

അയര്‍ലണ്ടിലെ പ്രസിദ്ധമായ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സിംഗ് ഹോമുകളിലേക്ക് മികച്ച വേതനവും തൊഴില്‍ സുരക്ഷയും ഉറപ്പ് നല്‍കി Staff Nurse, CNM, ADON, Director of Nursing തസ്തികളിലേക്ക് പ്രമുഖ റിക്രൂട്ടിംഗ് സ്ഥാപനമായ HEALTH ACTS ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നു. പ്രവര്‍ത്തി പരിചയമുള്ള സ്റ്റാമ്പ് 4 സ്റ്റാറ്റസിലുള്ള നേഴ്‌സുമാര്‍ക്കും വിദേശത്ത് നിന്നും അയര്‍ലണ്ടിലേക്ക് കുടിയേറാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. Apply immediately with updated CV, NMBI registration renewal details. Email to healthactsireland@gmail.com Contact on 00353 899723000 … Read more

ഡ്രൈവിംഗിനിടെ മേക്കപ്പിട്ടാല്‍ പിഴ; മുന്നറിയിപ്പുമായി ഗാര്‍ഡ

  അയര്‍ലന്റില്‍ വാഹനം ഓടിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ മേക്കപ്പ് ഇട്ടാന്‍ പിഴ ഈടാക്കും. 80 യൂറോയാണ് പിഴയായി ഈടാക്കുന്നത്. വണ്ടി ഓടിക്കുന്നതിനിടയിലോ ട്രാഫിക് സിഗ്‌നലില്‍ കിടക്കുമ്പോഴോ മേക്ക്അപ്പ് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാലാണ് പിഴ ഈടാക്കുന്നത്. നിയമം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ പിഴ ശിക്ഷ ഈടാക്കി തുടങ്ങിയതായി അറിയിച്ചുകൊണ്ട് ഗാര്‍ഡ ട്വിറ്ററില്‍ പോസ്റ്റ് ഇട്ടു. രണ്ട് ഡ്രൈവര്‍മാരില്‍ നിന്ന് പിഴ ഈടാക്കിയതായി പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചത്. റോഡിലുള്ള മറ്റുള്ളവരെ ശ്രദ്ധിക്കാതെ ഡ്രൈവ് ചെയ്തതിന്റെ പേരിലാണ് പിഴ ഈടാക്കിയത്. ഇതില്‍ ഒരാള്‍ വണ്ടിയിലിരുന്ന് കണ്‍പീലി … Read more

‘മലയാളം’ ഒരുക്കുന്ന ഓള്‍ അയര്‍ലണ്ട് ക്വിസ് മത്സരം മാര്‍ച്ച് 19 ന് താലയില്‍

  അയര്‍ലണ്ടിലെ മുഴുവന്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്കുമായി കലാ -സാംസ്‌കാരിക സംഘടനയായ ‘മലയാളം’ സംഘടിപ്പിച്ചുവരുന്ന ക്വിസ് മത്സരം ഈ വര്‍ഷം മാര്‍ച്ച് 19 തിങ്കളാഴ്ച താല ഫിര്‍ഹൌസിലുള്ള സൈന്റോളജി ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപെടുന്നു . സെന്റ് പാട്രിക്‌സ് ഡേയോടനുബന്ധിച്ചുള്ളപൊതു അവധി ദിനമാണ്ഈ വര്‍ഷത്തെ മത്സരം സംഘടിപ്പിച്ചിരിക്കുന്നത് . ജൂനിയര്‍ (8 to 12 years) ,സീനിയര്‍(13 to 17 years) വിഭാഗങ്ങളായി തിരിച്ചായിരിക്കും മത്സരം. SCIENCE, POLITICS,HISTORY,TECHNOLOGY, MEDIA ,SPORTS, GENERAL KNOWLEDGE എന്നി വിഷയങ്ങളെ അധികരിച്ചുള്ള എഴുത്തു … Read more