ഹൃദയത്തിന് റേഡിയേഷന്‍ ഏല്‍ക്കാത്ത നൂതന ക്യാന്‍സര്‍ ചികിത്സയുമായി കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രി

കോര്‍ക്ക്: ബ്രെസ്റ്റ് ക്യാന്‍സര്‍ ബാധിതര്‍ക്ക് ആധുനിക അര്‍ബുദ ചികിത്സ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ലഭ്യമാകും. ഇടത് ഭാഗത്ത് സ്ഥാനാര്‍ബുദമുള്ള സ്ത്രീകള്‍ക്ക് ഹൃദയത്തിന് റേഡിയേഷന്‍ ഏല്‍ക്കാതെയുള്ള റേഡിയോ തെറാപ്പി സര്‍വീസാണ് ലഭിക്കുക. ഡീപ് ഇന്‍സ്പിരേഷന്‍ ബ്രീത്ത് ഹോള്‍ഡ് (DIBH) എന്ന തെറാപ്പി സര്‍വീസാണ് കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ 60 ശതമാനം ബ്രസ്റ്റ് ക്യാന്‍സര്‍ രോഗികള്‍ക്കും ഇത് പ്രയോജനപ്രദമാകും. ഇടത് ഭാഗത്ത് സ്തനാര്‍ബുദം ബാധിച്ച രോഗികള്‍ക്ക് റേഡിയേഷന്‍ തെറാപ്പി നടത്തുമ്പോള്‍ ഹൃദയത്തിന് വേണ്ടത്ര സംരക്ഷണം ലഭിക്കാറില്ല. ഇതിനൊരു … Read more

ട്രോളിയില്‍ ചികിത്സകാത്ത് അനേക രോഗികള്‍; ലെറ്റര്‍കെനി ആശുപത്രിയില്‍ വന്‍ പ്രതിഷേധം

ഡോനിഗല്‍: ലെറ്റര്‍കെനി ആശുപത്രിയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ ശക്തമാകുന്നു. ട്രോളിയില്‍ കാത്തിരുപ്പ് തുടരുന്ന രോഗികളുടെ എണ്ണം ഇന്നലെ 56-ലെത്തി. ആശുപത്രിയുടെ പ്രവേശന കവാടത്തില്‍ മാര്‍ക്കറ്റ് സ്‌ക്വയറിലായിരുന്നു പ്രകടനങ്ങള്‍ നടന്നത്. ആശുപത്രിയില്‍ കാത്തിരുപ്പ് തുടരുന്ന രോഗികളുടെ സംഘടനകള്‍, സിന്‍ ഫിന്‍, പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് ഡോനിഗല്‍ തുടങ്ങിയ സംഘടനകളുടെ സംയുക്തമായ സമര പരിപാടിയാണ് ലെറ്റര്‍ കെണിയില്‍ അരങ്ങേറിയത്. 2017-ല്‍ പലതവണ ആശുപത്രി സംവിധാനങ്ങളില്‍ മാറ്റം വരുത്തിയിട്ടും രോഗികളുടെ തിരക്ക് കുറയാത്തതാണ് പ്രശ്‌നം രൂക്ഷമാക്കിയത്. ശാസ്ത്രക്രീയകള്‍ക്ക് വേണ്ടി മൂന്ന് മുതല്‍ നാല് … Read more

ഓണ്‍ലൈനിലൂടെ ഭക്ഷ്യ വസ്തുക്കളോ, ഫുഡ് സപ്ലിമെന്റുകളോ വാങ്ങിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം: മുന്നറിയിപ്പ് നല്‍കി ഭക്ഷ്യ സുരക്ഷാ വകുപ്പ്

ഡബ്ലിന്‍; അമിത രാസവസ്തുക്കളുടെ സാന്നിധ്യമുള്ള ഭക്ഷ്യ ഉല്‍പ്പന്നത്തിന്റെ ഓണ്‍ലൈന്‍ വിപണനം അയര്‍ലണ്ടില്‍ സജീവമാകുന്നതായി മുന്നറിയിപ്പ്. നിരോധിക്കപ്പെട്ട ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഭക്ഷ്യ വസ്തുക്കളും, ഫുഡ് സപ്ലിമെന്റുകളും ചില വെബ്സൈറ്റ് വഴി വ്യപകമാകുന്നതില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആശങ്ക രേഖപ്പെടുത്തി. അര്‍ബുദം ഉള്‍പ്പെടെയുള്ള രോഗങ്ങളിലേക്ക് ശരീരത്തെകൊണ്ടെത്തിക്കുന്ന വസ്തുക്കളുടെ വിപണനം തടയാനുള്ള നടപടികള്‍ കൈക്കൊണ്ടുവര്‍കയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ്. 24 തരത്തിലുള്ള ഉത്പന്നങ്ങളാണ് വന്‍ ഓഫറുകള്‍ നല്‍കി വിപണനം നടത്തിക്കൊണ്ടിരിക്കുന്നത്. either.ie എന്ന വെബ്സൈറ്റ് ഇത്തരം നിരോധിത ഉത്പന്നങ്ങള്‍ അയര്‍ലണ്ടില്‍ എത്തിക്കുന്നതായും … Read more

രണ്ടാം വരവിനൊരുങ്ങി ഹിഗ്ഗിന്‍സ്

ഡബ്ലിന്‍: അടുത്ത തവണയും പ്രസിഡന്റ് പദവിയിലെത്തുമെന്ന സൂചന നല്‍കി ഐറിഷ് പ്രസിഡന്റ് മൈക്കല്‍ ഡി.ഹിഗ്ഗിന്‍സ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ അദ്ദേഹം തയ്യാറെടുപ്പുകള്‍ നടത്തി വരികയാണെന്ന് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നും വര്‍ത്തകളുയരുന്നു. തന്റെ ഗ്രീസ് സന്ദര്‍ശന വേളയില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ മറുപടിയിലാണ് പ്രസിഡന്റ് രണ്ടാം വരവിന്റെ സൂചന നല്‍കിയത്. ഐറിഷ് പ്രസിഡന്റുമാരില്‍ വച്ച് വ്യത്യസ്തത പുലര്‍ത്തുന്ന ഹിഗ്ഗിന്‍സ് രാജ്യത്തിന്റെ നയതന്ത്ര ബന്ധങ്ങള്‍ ശക്തമാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച വ്യക്തികൂടിയാണ്. യൂറോപ്പിലും അമേരിക്കയിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന അയര്‍ലണ്ടിനെ തെക്കന്‍ … Read more

ഹൗസിങ് യൂണിറ്റിന് സിറ്റി കൗണ്‍സില്‍ കണ്ടെത്തിയ കെട്ടിടം എച്ച്.എസ്.ഇ വില്പനക്ക് തയ്യാറാക്കുന്നു

കോര്‍ക്ക്: വടക്കന്‍ കോര്‍ക്കില്‍ തീപിടിച്ച ആശുപത്രി കെട്ടിടം എച്ച്.എസ്.ഇ വില്പനക്ക് തയ്യാറാക്കുന്നു. പഴയ കെട്ടിടങ്ങളിലൊന്നായ മാനസിക രോഗ ആശുപത്രിയാണ് വില്പനക്കെത്തുന്നത്. Our Lady Psychiatric Complex-ന്റെ ഭാഗമാണ് ഈ കെട്ടിടം. കോര്‍ക്ക് സിറ്റി കൗണ്‍സില്‍ ഭവന പദ്ധതിക്ക് വേണ്ടി കണ്ടെത്തിയ കെട്ടിട ഭാഗങ്ങളിലൊന്നാണിത്. ആരോഗ്യവകുപ്പിന്റെ തന്നെ സമ്മതത്തോടെ ഹൗസിങ് വില്ലയായി മാറ്റാനുള്ള ചര്‍ച്ചകളും നടന്നുവരികയായിരുന്നു. എന്നാല്‍ സിറ്റി കൗണ്‍സിലിന് ലഭിച്ച വിവരമനുസരിച്ച് കൗണ്‍സിലിന്റെ ആവശ്യം പിന്തള്ളി വില്‍പ്പനക്ക് തയ്യാറാക്കുകയായിരുന്നു. രേഖാമൂലമുള്ള കൈമാറ്റം നടക്കാത്തതിനാല്‍ സിറ്റി കൗണ്‍സിലിന് എച്ച്.എസ്.ഇ-ക്കെതിരെ … Read more

അയര്‍ലണ്ടില്‍ വന്‍തോതില്‍ മരണത്തിന് ഇടയാക്കുന്ന രോഗങ്ങളെ കണ്ടെത്തി

ഡബ്ലിന്‍: രാജ്യത്ത് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ മരണ നിരക്ക് ഉയര്‍ത്തിയ രോഗങ്ങള്‍ ഹൃദയാഘാതവും, അര്‍ബുദവും. 2016-നെ അപേക്ഷിച്ച് 2017-ല്‍ മൂവായിരത്തോളം മരണങ്ങള്‍ക്കിടയാക്കിയത് ഈ രണ്ട് രോഗാവസ്ഥയാണെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. അര്‍ബുദത്തിന്റെ എല്ലാ വകഭേദങ്ങളും രാജ്യത്ത് മരണ കാരണമായി വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ വര്‍ഷം സംഭവിച്ച 7000 മരണങ്ങളില്‍ 5000 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 65 വയസ്സിന് മുകളിലുള്ളവരിലാണ്. ഇതില്‍ 350 മരണങ്ങള്‍ക്ക് കാരണം ഡിമന്‍ഷ്യയും 129 മരണങ്ങള്‍ അല്‍ഷിമേഴ്സ് ബാധിതരിലുമായിരുന്നു. കഴിഞ്ഞ വര്‍ഷം … Read more

കാലാവസ്ഥാ വ്യതിയാനത്തിന്റെ പിടിയിലമര്‍ന്ന് ഐറിഷ് സിറ്റികള്‍: ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്തുവന്നു.

ഡബ്ലിന്‍: യൂറോപ്യന്‍ നഗരങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം സാരമായി ബാധിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ ഐറിഷ് നഗരങ്ങളും ഉള്‍പ്പെടുന്നു. 571 യൂറോപ്യന്‍ നഗരങ്ങളെ മുന്‍നിര്‍ത്തി Newcastle University നടത്തിയ പഠനത്തില്‍ കാലാവസ്ഥാ വ്യതിയാനം സാരമായി ബാധിക്കുന്ന നഗരങ്ങളില്‍ ഡബ്ലിന്‍, കോര്‍ക്ക്, ഡെറി, വാട്ടര്‍ഫോര്‍ഡ് നഗരങ്ങളും സ്ഥാനം പിടിച്ചിരിക്കുകയാണ്. നദീജല വെള്ളപ്പൊക്കം സാധാരണമായ നഗരങ്ങളുടെ പട്ടികയിലും ഐറിഷ് നഗരങ്ങള്‍ ഉള്‍പ്പെടുന്നു. Chester, Carlisle, Aberdeen, Glasgow തുടങ്ങിയ നഗരങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തര ഫലങ്ങള്‍ നേരിടുന്നുണ്ട്. പരിസ്ഥിതി സന്തുലനത്തില്‍ ശ്രദ്ധ ചെലുത്താന്‍ … Read more

വി.ഡി.സതീശന്‍ എം.എല്‍.എ-യ്ക്ക് അയര്‍ലണ്ടില്‍ ഉജ്വല സ്വീകരണം

ഡബ്ലിന്‍: കേരളാ പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ വിദേശ മലയാളികളുടെ സംഘടനയായ ഓ.ഐ.സി.സി. അയര്‍ലണ്ടിന്റെ പ്രത്യേക ക്ഷണപ്രകാരം ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അയര്‍ലണ്ടിലെ ഡബ്ലിനിലെത്തിയ മുന്‍ എ.ഇ.സി.സി. സെക്രട്ടറിയും, കെ.പി.സി.സി വൈസ് പ്രസിഡന്റുമായ വി.ഡി സതീശന്‍ എം.എല്‍.എ-ക്ക് ബ്യുമുണ്ടില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വെച്ച് ഉജ്വല സ്വീകരണം നല്‍കി. ഓ.ഐ.സി.സി പ്രസിഡന്റ് എം.എം.ലിങ്ക് വിന്‍സ്റ്റാര്‍ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് ഇന്ത്യന്‍ അംബാസിഡര്‍ വിജയ് ടാക്കൂര്‍ സിംഗ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഓ.ഐ.സി.സി ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിക്കലിന്റെ … Read more

അതിശൈത്യം വിട്ടൊഴിയാതെ അയര്‍ലന്‍ഡ്: യെല്ലോ വാര്‍ണിങ് പ്രഖ്യാപിച്ച് മെറ്റ് ഏറാന്‍.

ഡബ്ലിന്‍: ഫെബ്രുവരി അവസാന ദിവസമെങ്കിലും തണുപ്പില്‍ നിന്നും രക്ഷ നേടാന്‍ കഴിയാതെ അയര്‍ലന്‍ഡ്. രാജ്യത്തുടനീളം മൈനസ് ഡിഗ്രിയിലേക്ക് താപനില താഴ്ന്നുകൊണ്ടിരിക്കുന്നു. ഈ വാരാന്ത്യത്തിലും അടുത്ത തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും കടുത്ത ശൈത്യത്തെ നേരിടേണ്ടി വരുമെന്ന് മെറ്റ് ഏറാന്‍ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കി. റഷ്യന്‍ പ്രദേശങ്ങളില്‍ നിന്നും വന്നെത്തുന്ന തണുത്ത കാറ്റ് അയര്‍ലണ്ടിനെ സബ് സീറോ ഊഷ്മാവിന് കാരണമാക്കുകയാണ്. ഇതിനെ തുടര്‍ന്ന് മാര്‍ച്ച് 2 വരെ രാജ്യത്ത് യെല്ലോ വാര്‍ണിങ് പ്രഖ്യാപിക്കപ്പെട്ടു. ഞായറാഴ്ച ഊഷ്മാവ് 3 ഡിഗ്രിയിലെത്തിച്ചേരുമെന്നാണ് കാലാവസ്ഥാ … Read more

യൂറോപ്പില്‍ അഞ്ചാം പനി വര്‍ധിക്കുന്നതായി WHO ; അയര്‍ലണ്ടില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി ആരോഗ്യവിദഗ്ധര്‍

  കഴിഞ്ഞ വര്‍ഷം യൂറോപ്പില്‍ അഞ്ചാം പനി ബാധ പതിവിലേറെ വര്‍ധിച്ചതായി ലോകാരോഗ്യ സംഘടനയുടെ കണക്ക്. 2016ല്‍ അഞ്ചാം പനി കേസുകളില്‍ റെക്കോഡ് ഇടിവ് രേഖപ്പെടുത്തിയ ശേഷമുള്ള ഈ വര്‍ധനയെ ദുരന്തമെന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്. 2016ല്‍ 5273 അഞ്ചാം പനി കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം നാലു മടങ്ങ് വര്‍ധിച്ച് ഇരുപതിനായിരത്തിലെത്തിയിരുന്നു. ഇതില്‍ 35 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. അയര്‍ലണ്ട് അടക്കം പതിനഞ്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ അഞ്ചാം പനി ബാധ … Read more