ക്രിസ്മസ് സീസണില്‍ വ്യാജമദ്യം സുലഭം; മുന്നറിയിപ്പുമായി അയര്‍ലണ്ട് ബിവറേജ് ഫെഡറേഷന്‍

  അംഗീകാരമിലാത്ത ഔട്ട്‌ലെറ്റുകളില്‍ നിന്നും മദ്യം വാങ്ങിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി അയര്‍ലണ്ട് ബിവറേജ് ഫെഡറേഷന്‍ രംഗത്തെത്തി. ക്രിസ്മസ് കാലത്ത് വ്യാജമദ്യത്തിന്റെ ഒഴുക്ക് ശക്തമായതിനാലാണ് ഈ അറിയിപ്പ്. കഴിഞ്ഞ ദിവസം ഡബ്ലിനില്‍ നടന്ന ക്രിസ്മസ് പാര്‍ട്ടിക്കിടയില്‍ രണ്ട് പേര്‍ മദ്യം അകത്തുചെന്ന് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ബോധരഹിതരായി മാറിയ സംഭവം ഉണ്ടായി. ഇവരെ ഡബ്ലിനില്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ശരീര ദ്രവ്യങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ അപകടകാരിയായ മെഥനോളിന്റെ സാന്നിധ്യം തിരിച്ചറിയുകയായിരുന്നു. മദ്യ ബ്രാന്‍ഡുകളില്‍ വോഡ്ക്കയുടെ വ്യാജമദ്യമാണ് വിപണിയില്‍ … Read more

യൂറോപ്പിലെ ക്രിസ്മസ് മാര്‍ക്കറ്റുകളില്‍ ഐഎസ് ഭീകരാക്രമണം നടത്താന്‍ സാധ്യത ഏറെയെന്ന് സുരക്ഷാ വിദഗ്ദര്‍

  യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രിസ്മസ്-ന്യൂ ഇയര്‍ അവസരത്തില്‍ കടുത്ത ഭീകരാക്രമണം നടക്കാന്‍ സാധ്യതയേറെയാണെന്ന മുന്നറിയിപ്പുകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. നിലവില്‍ 20,000 ജിഹാദികളെങ്കിലും ക്രിസ്മസിന് മുമ്പ് കടുത്ത ഭീകരാക്രമണങ്ങള്‍ നടത്താന്‍ ഒരുങ്ങി നടക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ബ്രിട്ടനിലെ നാഷണല്‍ കൗണ്ടര്‍ ടെററിസം സെക്യൂരിറ്റി ഓഫീസിന്റെ മുന്‍ തലവനായ ക്രിസ് ഫിലിപ്‌സാണ് പുതിയ ആപത് സൂചനയേകിയിരിക്കുന്നത്.തക്കം കിട്ടിയാല്‍ ക്രിസ്മസ് മാര്‍ക്കറ്റുകളില്‍ വാഹനം ഇടിച്ചു കയറ്റാനോ ബോംബ് പൊട്ടിക്കാനോ കത്തിക്കുത്ത് നടത്താനോ ആണ് ഇവര്‍ സജ്ജരായിരിക്കുന്നത്. ഇതിലൂടെ … Read more

മാനേജ്മന്റ് ഇടപെട്ടില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകുമെന്ന് റൈനയെര്‍ പൈലറ്റ് അസോസിയേഷന്‍

ഡബ്ലിന്‍: അടുത്ത ബുധനാഴ്ച നിശ്ചയിച്ച സമരവുമായി മുന്നോട്ട് പോകാന്‍ ഇമ്പാക്ട് ട്രേഡ് യൂണിയന്‍ തയ്യാറെടുക്കുന്നു. സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇതുവരെ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടായില്ലെന്ന് റൈനയെര്‍ കുറ്റപ്പെടുത്തുന്നു. റൈനയെര്‍ ഇതിനു തയ്യാറായില്ലെങ്കില്‍ തുടര്‍ച്ചായി പണിമുടക്കുമെന്ന സൂചനയാണ് ഇവര്‍ നല്‍കുന്നത്. റൈനയറിന്റെ ഡബ്ലിന്‍ പൈലറ്റുമാരാണ് പണിമുടക്കില്‍ പങ്കെടുക്കുക. ഇതിനിടയില്‍ റൈനയെര്‍ വിമാനക്കമ്പനി വില്പനനടത്താന്‍ ശ്രമം നടത്തുന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. തുടര്‍ച്ചയായി സര്‍വീസുകള്‍ നടത്താന്‍ കഴിയാത്തതിനാല്‍ കമ്പനിക്ക് ഈ വര്‍ഷം വന്‍ സാമ്പത്തിക നഷ്ടം ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ഒത്തുതീര്‍പ്പ് നടന്നില്ലെങ്കില്‍ … Read more

അയര്‍ലണ്ടില്‍ മദ്യകുപ്പികളില്‍ ക്യാന്‍സര്‍ മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധമാക്കുന്ന നിയമം വരുന്നു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ നടപ്പാക്കുന്ന പുതിയ പബ്ലിക് ഹെല്‍ത്ത് ആല്‍ക്കഹോള്‍ ബില്ലില്‍ ക്യാന്‍സര്‍ മുന്നറിയിപ്പ് നിര്‍ബന്ധമാക്കുന്ന നിയമം ഉടന്‍ വരുന്നു. രാജ്യത്തെ മദ്യ ഉപയോഗം കുറച്ചുകൊണ്ടുവരാന്‍ ലക്ഷ്യമിടുന്ന ബില്‍ ന്യൂ ഇയര്‍ ആകുന്നതോടെ ദെയിലിന്റെ അംഗീകാരത്തിന് സമര്‍പ്പിക്കും. മദ്യത്തിന്റെ മിനിമം വില, ക്യാന്‍സറിന് കാരണമാവുമെന്ന മുന്നറിയിപ്പ് തുടങ്ങിയ പ്രത്യേകതകളോടെ പുതിയ പബ്ലിക് ഹെല്‍ത്ത് ആല്‍ക്കഹോള്‍ ബില്‍ അവതരിപ്പിക്കും. മദ്യം പൊതുജന ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയിക്കുന്ന മുന്നറിയിപ്പുകള്‍ നല്‍കാന്‍ ആരോഗ്യ മന്ത്രി സൈമണ്‍ ഹാരിസ് അനുമതി നല്‍കിക്കഴിഞ്ഞു. രാജ്യത്ത് വര്‍ധിച്ച് … Read more

ഈ ക്രിസ്മസ് കാലത്ത് ഡബ്ലിനില്‍ 24 കുടുംബങ്ങള്‍ക്ക് താമസമൊരുക്കാന്‍ പീറ്റര്‍ മേക്-വെറി ട്രസ്റ്റ്

ഡബ്ലിന്‍: ഈ ക്രിസ്മസിന് മുന്‍പായി 24 കുടുംബങ്ങള്‍ക്ക് താമസ സൗകര്യം ഒരുക്കിയതായി പീറ്റര്‍ മേക്-വെറി ട്രസ്റ്റ്. ഡബ്ലിനിലും കില്‍ഡെയറിലുമായി 600 പേര്‍ക്ക് ഭവന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമാണ് ഇപ്പോഴത്തെ പദ്ധതി. ഡബ്ലിന്‍, ഫിനഗേല്‍, ഡാന്‍ലോഗെയര്‍, റാത്ത്‌ഡൌണ്‍ തുടങ്ങിയ പ്രദേശങ്ങളില്‍ 2 ഫാമിലി ഹബ്ബുകള്‍ ആരംഭിക്കും. ഡബ്ലിനില്‍ ദീര്‍ഘകാല ഭാവനരഹിത പ്രശ്‌നം കുറച്ചുകൊണ്ട് വരാനുള്ള ക്രമീകരണങ്ങളാണ് നടപ്പില്‍ വരുത്തുന്നത്. വരും വര്‍ഷങ്ങളില്‍ പൂര്‍ണമായും ഭവന രഹിത പ്രശ്‌നങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിന് ഹൗസിങ് മന്ത്രാലയവുമായി കൈകോര്‍ക്കുകയാണ് പീറ്റര്‍ മേക്-വെറി ട്രസ്റ്റ്. മേക്-വെറി … Read more

അയര്‍ലണ്ടില്‍ നിര്‍മ്മിച്ച ബെസ്റ്റ് കേക്കുകള്‍ അയര്‍ലണ്ടിലും,നോര്‍ത്തേണ്‍ അയര്‍ലണ്ടിലുമുള്ള എല്ലാ ഏഷ്യന്‍ ഷോപ്പുകളിലും ലഭ്യം

ഡബ്ലിന്‍:അയര്‍ലണ്ടിലെ ക്രിസ്മസ് വിപണിയിലേക്ക് ഗുണമേന്മയുടെ പര്യായമായി വീണ്ടും ബെസ്റ്റ് ബേക്കേഴ്‌സ് എത്തുന്നു.കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടിലെ വിപണിയില്‍ ഏറ്റവും വിറ്റഴിക്കപ്പെട്ട ‘ വേറിട്ട രുചിവൈഭവത്തിന്റെ’ ഓര്‍മ്മ തേടി എത്തുന്ന ഉപഭോക്താക്കള്‍ക്ക് വേണ്ടിബെസ്റ്റ് കേക്കുകള്‍ അയര്‍ലണ്ടിലും,നോര്‍ത്തേണ്‍ അയര്‍ലണ്ടിലുമുള്ള എല്ലാ ഏഷ്യന്‍ ഷോപ്പുകളിലും ലഭ്യമാക്കിയിട്ടുണ്ടെന്ന് ബെസ്റ്റ് ബേക്കേഴ്‌സ് അറിയിച്ചു. മലയാളികളുടെ തനിമയുള്ള രുചിക്കൂട്ടുകളും,യൂറോപ്പ്യന്‍ സാങ്കേതിക വിദ്യയും ചേര്‍ത്തിണക്കി അയര്‍ലണ്ടില്‍ ആരംഭിച്ച ഭക്ഷ്യോത്പന്ന ഇന്‍ഡസ്ട്രിയല്‍ യൂണിറ്റിലൂടെ നിര്‍മ്മിച്ച ,ക്രിസ്മസ് കേക്കുകളാണ് വിപണിയിലുള്ളത്. ഗള്‍ഫിലും,ഇന്ത്യയിലും,അയര്‍ലണ്ടിലുമുള്ള മുന്‍നിര ഹോട്ടലുകളില്‍ മികച്ച പ്രവര്‍ത്തനപരിചയമുള്ള പാസ്ട്രി ഷെഫ് സന്തോഷ് … Read more

+++ ക്രിസ്മസും പുതുവര്‍ഷവും ആയിട്ടു ഒരു കൊച്ചു സമ്മാനം ഷെയറിംഗ് കെയറിലൂടെ നല്‍കാം! +++

പ്രിയ സുഹൃത്തുക്കളെ, കുടലില്‍ അള്‍സര്‍ വരുന്ന ക്രോണ്‍സ് ഡിസീസ് എന്ന അപൂര്‍വ്വമായ അസുഖം ബാധിച്ച പ്രണവ് എന്ന ചെറുപ്പക്കാരന് വേണ്ടി ധനസമാഹരണം നടത്തുകയാണ്. ചാരിറ്റി പദവി ലഭിച്ചതിനുശേഷം ആദ്യമായി നടത്തുന്ന fundraising ആണ്. ഇതിലൂടെ സമാഹരിക്കുന്ന പണം പ്രണവിനുവേണ്ടി മാത്രമായിരിക്കും ഉപയോഗിക്കുക. സംഭാവന നല്‍കാന്‍  CLICK HERE ഇതു പ്രണവ്. 21 വയസ്സ്. ബി.കോമിനു പഠിച്ചുകൊണ്ടിരുക്കുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് പ്രണവിനെ വിശപ്പില്ലായ്മ, വയറു വേദന, ഛര്‍ദ്ദി തുടങ്ങിയ പ്രശ്‌നങ്ങള്‍ കാരണം ആദ്യമായി ഡോക്ടറെ കാണിക്കുന്നത്. ചികിത്സകള്‍ … Read more

ഗോള്‍വേയിലെ അഡ്വ.ജോര്‍ജ് മാത്യുവിന്റെ പിതാവ് നിര്യാതനായി.

ഗോള്‍വേ : ഗോള്‍വേ നിവാസിയും, ഗോള്‍വേ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റിയുടെ മുന്‍ പ്രസിഡന്റും ആയ അഡ്വ. ജോര്‍ജ് മാത്യുവിന്റെ പിതാവ് ശ്രീ. ഔസേഫ് മത്തായി (83) കേരളത്തിലെ മുട്ടുചിറയില്‍ നിര്യാതനായി. പരേതന്‍ മുട്ടുചിറ ഹോളി ഖോസ്‌റ് ഫൊറോനാ പള്ളി ഇടവകാംഗവും കനിവേലില്‍ കുടുംബാംഗവും ആണ്. ശവസംസ്‌കാര ശുശ്രുഷകള്‍ 18/12/2017 തിങ്കള്‍ രാവിലെ 1030.നു മുട്ടുചിറയിലെ വീട്ടില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് മുട്ടുചിറ ഫൊ. പള്ളിയിലെ കുടുംബക്കല്ലറയില്‍ മൃതദേഹം സംസ്‌കരിക്കുന്നതുമാണ്. മക്കള്‍: ജോര്‍ജ് മാത്യു ( അയര്‍ലണ്ട്), ജോസഫ് മാത്യു … Read more

കേരളം അഭിമുഖീരിച്ച പ്രകൃതി ദുരന്തം ആയ ഓഖി ചുഴലിക്കാറ്റില്‍ പെട്ടവര്‍ക്ക് കൈത്താങ്ങായി ക്രാന്തിയും.

സമാനതകള്‍ ഇല്ലാത്ത ദുരന്തം ആയിരുന്നു നമ്മുടെ കൊച്ചു കേരളം അഭിമുഖീരിച്ചത്. കേട്ട് കേള്‍വി പോലും ഇല്ലാത്ത തരത്തില്‍ ഉള്ള ഭീകരതയോടെ ആണ് ഓഖി ചുഴലിക്കാറ്റ് കേരളത്തില്‍ നാശം വിതച്ചത്. നിരവധി പേര് മരണപെട്ടു. നിരവധി കുടുംബങ്ങള്‍ അനാഥമായി. നൂറു കണക്കിന് ആളുകള്‍ പരിക്ക് പറ്റി ചികില്‍സയില്‍ ആണ്. അവരില്‍ പലര്‍ക്കും ഇനി പണിക്കു പോകാന്‍ കഴിയാത്ത അവസ്ഥയില്‍ ആണ്. പലരുടെയും വീട് കാട്ടു കൊണ്ട് പോയി. ഉപജീവന മാര്‍ഗം ആയ വള്ളവും വലയും നഷ്ടപ്പെട്ടവര്‍ ധാരാളം. പഠിപ്പു … Read more

അയര്‍ലണ്ടില്‍ പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്കുകള്‍ക്ക് നിയത്രണം വരുന്നു: ഹിക്കക്ക് കൂടുതല്‍ അധികാര പരിധി നല്‍കുന്ന നിയമവും മന്ത്രിസഭയുടെ പരിഗണനക്ക്

ഡബ്ലിന്‍: രാജ്യത്തെ കോസ്മെറ്റിക് സര്‍ജറി കേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ് ഉറപ്പാക്കുന്ന നിയമം പാസാക്കുന്നതിന് ഐറിഷ് ക്യാബിനറ്റിന്റെ അനുമതി. ആരോഗ്യവുമായി ബന്ധപ്പെട്ട ഏതൊരു ക്ലിനിക്കുകള്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാക്കി പ്രവര്‍ത്തിക്കാന്‍ മാത്രം അനുവദിക്കുന്നതാണ് പുതിയ നിയമം. 2018 അവസാനത്തോടെ നിയമം പ്രാബല്യത്തില്‍ വരുത്തുമെന്ന് ആരോഗ്യ മന്ത്രി സൈമണ്‍ ഹാരിസ്. നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഇത്തരം ക്ലിനിക്കുകളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള അനുമതിയും ഇനിമുതല്‍ ഹിക്കക്ക് ആയിരിക്കും. രാജ്യത്തെ പൊതു സ്വകാര്യ ആശുപത്രികളെ നിയന്ത്രിച്ച് ആരോഗ്യ വകുപ്പിന്റെ പരിധിയില്‍പെടുത്തുകയാണ് പ്രസ്തുത നിയമംകൊണ്ട് ഉദ്ദേശിക്കുന്നത്. അയര്‍ലണ്ടിലെ … Read more