മൈന്‍ഡ് ബാഡ്മിന്റണ്‍ ടൂണമെന്റ് സമാപിച്ചു.

  ഡബ്ലിന്‍: ഡിസംബര്‍ 3 ഞായറാഴ്ച്ച ബാല്‍ഡോയല്‍ വച്ച് നടത്തപെട്ട മൈന്‍ഡിന്റെ ഏഴാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ആവേശോജ്ജലമായ പ്രതികരണം. മെന്‍സ് ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് തുടങ്ങി വിവിധ വിഭാഗങ്ങളില്‍ നടത്തപ്പെട്ട മത്സരങ്ങളില്‍ 70 ല്‍ പരം ടീമുകള്‍ പങ്കെടുത്തു . വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫികളും വിതരണം ചെയ്തു . കോണ്‍ഫിഡന്റ് ട്രാവല്‍സ്, എനെര്‍ജിയ അയര്‍ലണ്ട് എന്നിവരായിരുന്നു ടൂര്‍ണമെന്റിന്റെ മുഖ്യ സ്പോണ്‍സര്‍മാര്‍.   മത്സര വിജയികള്‍ Winners Runner-up   Category 1-3   Ali and … Read more

കനത്ത മഞ്ഞ് വീഴ്ച; രാജ്യവ്യാപകമായി കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി മെറ്റ് ഐറാന്‍; ഗാല്‍വേ ഒഴിച്ച് മറ്റെല്ലാ സ്ഥലങ്ങളിലും മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

  അയര്‍ലണ്ട് കൊടും തണുപ്പിലേക്ക് നീങ്ങുന്നു. മഞ്ഞ് വീഴ്ച കനത്തതോടെ മെറ്റ് ഐറാന്‍ രാജ്യവ്യാപകമായി കാലാവസ്ഥ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കാവന്‍, മോനഗന്‍, ഡൊണോഗല്‍, ലൈട്രിം, മായോ, സ്ലിഗോ എന്നീ കൗണ്ടികളില്‍ വെള്ളിയാഴ്ച രാത്രി എട്ട് മണി വരെ ഓറഞ്ച് വാണിങ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമെ മറ്റ് 17 സ്ഥലങ്ങളില്‍ യെല്ലോ വാണിങ്ങും പ്രഖ്യാപിച്ചിട്ടുണ്ട്. കോര്‍ക്, ക്ലേര്‍, കെറി, ലിമെറിക്ക്, ടിപ്പെറരി, വാട്ടര്‍ഫോര്‍ഡ്, ഡബ്ലിന്‍, കാര്‍ലോ, കില്‍ഡയര്‍ , കില്‍ക്കെന്നി, ലോയ്‌സിസ്, ലൗത്ത്, വെക്‌സ്‌ഫോര്‍ഡ്, വിക്ലോ, ഓഫാലി, വെസ്റ്റമീത്ത്, … Read more

ക്രിസ്മസ് വിപണിയില്‍ വ്യാജ ഉത്പന്നങ്ങള്‍ വന്‍തോതില്‍ എത്തുന്നു; ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

    അയര്‍ലണ്ടില്‍ ഏറ്റവുമധികം കച്ചവടം നടക്കുന്ന സമയമാണ് ക്രിസ്മസ്സ് – ന്യൂ ഇയര്‍ സീസണ്‍. ഏറ്റവുമധികം വ്യാജ കണ്‍സ്യൂമര്‍ ഉല്പന്നങ്ങളുടെ വില്പന നടക്കുന്നതും ഈ സമയത്തുതന്നെ. ശരീരത്തിന് അപകടകരമായ രീതിയില്‍ നിര്‍മ്മിക്കുന്ന കളിപ്പാട്ടങ്ങളുള്‍പ്പടെയുള്ള വ്യാജ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്കും വില്പന നടത്തുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഗാര്‍ഡ. ക്രിസ്മസ്-പുതുവത്സര വിപണിയെ ലക്ഷ്യമിട്ട് എത്തിയിരിക്കുന്ന വ്യാജ ഉത്പന്നങ്ങളാണ് അധികാരികള്‍ക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. പെര്‍ഫ്യൂമുകള്‍, ആഭരണങ്ങള്‍, വിവിധ തുണിത്തരങ്ങള്‍, ഇലക്ട്രിക്കല്‍ ഉത്പന്നങ്ങള്‍, കളിപ്പാട്ടങ്ങള്‍, തുടങ്ങിയവയുടെയെല്ലാം വ്യാജന്മാര്‍ മാര്‍ക്കറ്റില്‍ വിഹരിക്കുന്നുണ്ട്. ശരീരത്തിന് ദോഷകരമായ … Read more

ഫിംഗ്ലാസ് മലയാളിക്കട ബുച്ചര്‍ ഷോപ്പില്‍ വാരാന്ത്യ ഓഫര്‍

ഫിംഗ്ലാസ് മലയാളിക്കടയിലെ ബുച്ചര്‍ ഷോപ്പില്‍ വാരാന്ത്യ ഓഫര്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 8, 9, 10 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ സീബാസ് കിലോ 6.99 യൂറോ നിരക്കില്‍ ലഭ്യമാണ്.ഒരു ബോക്‌സ് സീബാസ് 36 യൂറോ നിരക്കിലും ലഭ്യമാണ്. lamb 7.49/ കിലോ king size salmon 7.99/കിലോ കൂടുതല്‍ വിവരങ്ങള്‍ക്ക് 0877648425    

അയര്‍ലണ്ടില്‍ 3600 സോഷ്യല്‍ഹൗസിങ് യൂണിറ്റുകള്‍ ഉടന്‍ നിര്‍മ്മിച്ചുനല്‍കും: മന്ത്രി യൂജിന്‍മര്‍ഫി

ഡബ്ലിന്‍: അടുത്തവര്‍ഷം ആദ്യമാസങ്ങളില്‍ 3600 സോഷ്യല്‍ഹൗസിങ് യൂണിറ്റുകള്‍ നിര്‍മ്മിക്കാന്‍ മന്ത്രിസഭയുടെ നിര്‍ണ്ണായക തീരുമാനം. 2017 എല്‍ ഹൗസിങ് നിര്‍മ്മാണത്തിന് മാറ്റിവെച്ച 100 മില്യണ്‍ ഫണ്ട് പുതിയ പദ്ധതിയുടെ ഭാഗമാക്കും. മൊത്തം ഒന്നര ബില്യണ്‍ പദ്ധതിയാണ് ലക്ഷ്യമിടുന്നത്. സോഷ്യല്‍ഹൗസിങ് അപേക്ഷകരില്‍ സീനിയോറിറ്റി അനുസരിച്ച് വീടുകള്‍ കൈമാറും. രാജ്യത്തെ എമര്‍ജന്‍സി അക്കോമഡേഷനില്‍ താമസിക്കുന്നവര്‍ക്കായിരുക്കും അപേക്ഷകരില്‍ മുന്‍തൂക്കം ലഭിക്കുക. 2018 ലെ ആദ്യ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് മന്ത്രി അറിയിച്ചു.  

DMA യുടെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം ജനുവരി 6 , ശനിയാഴ്ച

ദ്രോഗ്‌ഹെഡാ : ദ്രോഗ്‌ഹെഡാ ഇന്ത്യന്‍ അസോസിയേഷന്‍ ( DMA ) യുടെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം ജനുവരി 6 , ശനിയാഴ്ച മൂന്നുമണി മുതല്‍ തുള്ളിഅലന്‍ പാരിഷ് ഹാളില്‍ വച്ച് പ്രൗഢ ഗംഭീരമായി നടത്തുന്നു . രണ്ടാമത് എവര്‍ റോളിങ്ങ് ട്രോഫിക്കുള്ള കുട്ടികളുടെ ക്വിസ് മത്സരം കൃത്യം മൂന്നുമണിക്ക് ആരംഭിക്കും . തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ ഇനം കലാപരിപാടികള്‍ , അയര്‍ലണ്ടിലെ പ്രമുഖ ഓര്‍ഗാസ്ട്ര ആയ ഡബ്ലിന്‍ ബീറ്റ്‌സ് അവതരിപ്പിക്കുന്ന ഗാനമേള , പ്രമുഖ … Read more

എലിശല്യം രൂക്ഷം: അയര്‍ലണ്ടില്‍ തുടര്‍ച്ചയായി ഭക്ഷണശാലകള്‍ അടച്ചുപൂട്ടുന്നു

ഡബ്ലിന്‍: എലിശല്യം രൂക്ഷമായ അയര്‍ലണ്ടില്‍ നവംബര്‍ മാസത്തില്‍ മൂന്ന് ഭക്ഷണശാലകള്‍ക്ക് പൂട്ടുവീണു. ഹോട്ടലുകളില്‍ വൃത്തിഹീനമായ സാഹചര്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നടപടി. പരിശോധനാസമയത്ത് ഈ ഹോട്ടലുകളില്‍നിന്നും എലികള്‍ കൂട്ടത്തോടെ ഓടുന്നത് ശ്രദ്ധയില്‍പെട്ടതായി ഫുഡ് സേഫ്റ്റി വകുപ്പ് വ്യക്തമാക്കി. കോ- മീത്, ഡബ്ലിന്‍-8 എന്നിവടങ്ങളിലെ ഹോട്ടലുകളാണ് അടച്ചുപൂട്ടിയത്. ക്രിസ്മസ് സീസണില്‍ തിരക്ക് വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഹോട്ടല്‍ ഭക്ഷണങ്ങളില്‍ നിന്നും പകര്‍ച്ചവ്യാധികള്‍ തടയുകയാണ് ലക്ഷ്യമെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ പറയുന്നു. ഇതേ തുടര്‍ന്ന് രാജ്യത്തെ എല്ലാ ഫുഡ് ഔട്‌ലെറ്റുകളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. … Read more

ഹൗസിങ്-ഭരണഘടനാപരമായ അവകാശമായി മാറ്റണം: ഐറിഷ് കത്തോലിക്കാ ബിഷപ്പുമാര്‍

ഡബ്ലിന്‍: രാജ്യത്തെ ഭവന രഹിതരുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ദ്ധനവില്‍ ആശങ്ക പ്രകടിപ്പിച്ച് അയര്‍ലണ്ടിലെ കത്തോലിക്കാ ബിഷപ്പുമാര്‍. Maynooth-ല്‍ വെച്ച് നടന്ന മീറ്റിങ്ങില്‍ സംസാരിക്കവെ ആണ് ഭവന രഹിത പ്രശ്‌നം പ്രധാന വിഷയമായി ഉന്നയിക്കപ്പെട്ടത്. അയര്‍ലണ്ടില്‍ 3000 കുട്ടികളടക്കം 8300 പേര്‍ ഭവന രഹിതരായി തുടരുന്നതായി ബിഷപ്പുമാര്‍ ചൂണ്ടിക്കാട്ടി. ശാശ്വതമായ ഭവന പ്രതിസന്ധി പരിഹരിക്കാന്‍ ഹൗസിങ് ഭരണഘടനാ അവകാശമായി ഉയര്‍ത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. നിലവിലെ ഹൗസിങ് പദ്ധതികള്‍ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്നില്ലെന്ന് ബിഷപ്പുമാര്‍ വ്യക്തമാക്കി. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന … Read more

അയര്‍ലണ്ടില്‍ സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങളില്‍ ലെഡും, ആര്‍സെനിക്കും: സൂക്ഷിച്ചില്ലെങ്കില്‍ വൃക്കകളും തലച്ചോറും വരെ തകരാറിലാകുമെന്ന് വിദഗ്ദ്ധര്‍

ഡബ്ലിന്‍: ക്രിസ്മസ്സ്‌കാല കച്ചവടം പൊടിപൊടിക്കുമ്പോള്‍ വ്യാജ സൗന്ദര്യവര്‍ദ്ധക വസ്തുക്കളെ കരുതിയിരിക്കാന്‍ മുന്നറിയിപ്പ്. ഓണ്‍ലൈന്‍ വഴി വാങ്ങുന്ന ഉത്പന്നങ്ങളിലാണ് മാരക വിഷവസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ആകര്‍ഷകമായ പാക്കറ്റുകളില്‍ ലഭ്യമാകുന്ന ഉത്പന്നങ്ങളില്‍ ആകൃഷ്ടരാകാതിരിക്കാന്‍ എച്ച്.എസ്.ഇ-യും, എച്ച്.പി ആര്‍.എ (ഹെല്‍ത്ത് പ്രോഡക്ട് റെഗുലേറ്ററി അതോറിറ്റി)-യും ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ആഴ്ചയില്‍ എച്ച്.പി.ആര്‍.എ നടത്തിയ പരിശോധനയില്‍ 728 വ്യാജ സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയിരുന്നു. kylie jenner ന്റെ Kylie cosmetic, urban decay തുടങ്ങിയ ബ്രാന്‍ഡഡ് ഉത്പന്നങ്ങളില്‍ പോലും അപകടകാരികളായ … Read more

2050 ഓടെ യൂറോപ്പിലെ മുസ്ലിം ജനസംഖ്യ 3 മടങ്ങായി കൂടുമെന്ന് പഠനം

  യൂറോപ്പിലെ മുസ്ലിം ജനസംഖ്യ 20 വര്‍ഷംകൊണ്ട് മൂന്നിരട്ടി വര്‍ധിക്കുമെന്ന് ഗവേഷകരുടെ വാക്കുകള്‍. യുകെയില്‍ മാത്രം 2016 ലെ 6.3 ശതമാനത്തില്‍ നിന്നും (41 ലക്ഷം) 16.7 (ഒരു കോടി 30 ലക്ഷം ) ശതമാനമായി കൂടുമെന്നാണ് റിപ്പോര്‍ട്ട്. പ്യൂ റിസര്‍ച്ച് സെന്ററാണ് പഠന വിവരം പുറത്ത് വിട്ടത്. അടുത്ത വര്‍ഷങ്ങളില്‍ യൂറോപ്പ് രാജ്യങ്ങളിലെല്ലാം മുസ്ലിം ജനസംഖ്യ കൂടുമെന്നാണ് പഠനം. കഴിഞ്ഞ വര്‍ഷം 4.9 ശതമാനമായിരുന്ന (രണ്ട് കോടി 49 ലക്ഷം ) യൂറോപ്പിലെ മൊത്തം മുസ്ലിം … Read more