ചൈല്‍ഡ് ലൈനിലേക്ക് 15കാരിയുടെ ഫോണ്‍കോള്‍; പെണ്‍കുട്ടിയുടെ ധൈര്യപൂര്‍വമായ ഇടപെടലിലൂടെ തടഞ്ഞത് 10 ബാലവിവാഹങ്ങള്‍

15 വയസുകാരിയുടെ ധൈര്യപൂര്‍വമായ ഇടപെടലിലൂടെ മലപ്പുറത്ത് ഈ ആഴ്ച നടക്കാനിരുന്ന 10 ബാലവിവാഹങ്ങള്‍ തടഞ്ഞു. സ്വന്തം വിവാഹമടക്കം 10 പെണ്‍കുട്ടികളുടെ വിവാഹമാണ് ചൈല്‍ഡ്ലൈനിലേക്കുള്ള ഒരു ഫോണ്‍കോളിലൂടെ ഈ പെണ്‍കുട്ടി തടഞ്ഞത്. മലപ്പുറം കരുവാര്‍ക്കുണ്ട് പഞ്ചായത്തിലാണ് സംഭവം. ഈ പഞ്ചായത്തിലെ 15ഉം 16ഉം വയസ് മാത്രം പ്രായമുള്ള പെണ്‍കുഞ്ഞുങ്ങളെ വിവാഹം കഴിപ്പിച്ചയക്കാനുള്ള നീക്കമാണ് പതിനഞ്ചുകാരി തടഞ്ഞത്. വ്യത്യസ്ത സ്‌കൂളുകളില്‍ പഠിക്കുന്ന 10 കുട്ടികളെയാണ് വിവാഹം കഴിപ്പിക്കാനായി തീരുമാനിച്ചിരിക്കുന്നതെന്ന് അന്വേഷണത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കണ്ടെത്തി. വിവാഹത്തിന് എതിര് പറഞ്ഞിട്ടും … Read more

കേരളം ചുട്ടുപൊള്ളുന്നു; വേനല്‍മഴ ഏപ്രിലോടുകൂടി മാത്രം

ചുട്ടുപഴുത്തുതുടങ്ങിയ കേരളത്തിന് വീണ്ടും മുന്നറിയിപ്പുമായി സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രം. മാര്‍ച്ച് ആദ്യവാരം മുതല്‍ ലഭിക്കേണ്ട വേനല്‍മഴ ഇത്തവണ ഏപ്രിലോടുകൂടി മാത്രമേ ലഭിക്കൂവെന്നും ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ക്കടക്കം കുടിവെള്ളമത്തെിക്കാനുള്ള നടപടികള്‍ അടിയന്തരമായി ആരംഭിക്കണമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം സംസ്ഥാന സര്‍ക്കാറിന് മുന്നറിയിപ്പുനല്‍കി. മാര്‍ച്ച് ആദ്യവാരം ചെറിയതോതില്‍ മഴ ലഭിക്കാമെങ്കിലും അതുകൊണ്ട് ഒരു ഗുണവുമുണ്ടാകില്ല. ഏപ്രില്‍ രണ്ടാംവാരത്തോടുകൂടി പെയ്യുന്ന മഴയായിരിക്കും കേരളത്തിന്റെ ദാഹശമിനി. എന്നാല്‍, കാലാവസ്ഥവ്യതിയാനം, പരിസ്ഥിതിമലിനീകരണം, ആഗോളതാപനം എന്നിവ രൂക്ഷമായ ഘട്ടത്തില്‍ വേനല്‍മഴയില്‍ കൂടുതല്‍ പ്രതീക്ഷവേണ്ടെന്ന നിലപാടിലാണ് അധികൃതര്‍. … Read more

കൊച്ചി വിമാനത്താവളത്തില്‍ ഇനി മുതല്‍ ഹാന്‍ഡ് ബാഗേജില്‍ സ്റ്റാംപിങ് ഉണ്ടാവില്ല

കൊച്ചി ഉള്‍പ്പെടെ ഏഴു വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജില്‍ സുരക്ഷാ സ്റ്റാംപ് പതിക്കുന്നത് ഒഴിവാക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനിച്ചു. ബാഗുകള്‍ എക്സ്റേ പരിശോധനയ്ക്കു വിധേയമാക്കുമെങ്കിലും സ്റ്റാംപ് പതിക്കില്ല. കൊച്ചിക്കു പുറമേ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് എന്നീ വിമാനത്താവളങ്ങളിലും സ്റ്റാംപ് പതിക്കുന്ന രീതി ഒഴിവാക്കുമെന്നു മന്ത്രാലയത്തിനു കീഴിലുള്ള ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പരീക്ഷണ പദ്ധതി വിജയകരമായി നടപ്പാക്കിയ സാഹചര്യത്തിലാണു തീരുമാനം. സുരക്ഷാ വീഴ്ചയുണ്ടാകാതിരിക്കാന്‍ ആവശ്യമായ … Read more

നിശ്ചയം കഴിഞ്ഞതോടെ വരൻറെ സ്വഭാവം മാറിയെന്ന് ഗായിക; നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വൈക്കം വിജയലക്ഷ്മി പിന്മാറി

നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് ഗായിക വൈക്കം വിജയലക്ഷ്മി പിന്മാറി. വിവാഹത്തിനു മുമ്പേ വരനും കുടുംബവും മുന്നോട്ടുവച്ച നിബന്ധനകളാണ് തന്നെ വിവാഹത്തില്‍ നിന്നും പിന്‍മാറാന്‍ പ്രേരിപ്പിച്ചതെന്ന് വിജയലക്ഷ്മി പറഞ്ഞു. വാര്‍ത്താസമ്മേളനം നടത്തിയാണ് വിജയലക്ഷ്മി വിവാഹത്തില്‍ നിന്നും പിന്‍മാറുന്ന വിവരം അറിയിച്ചത്. തൃശൂര്‍ കുന്നത്തങ്ങാടി സ്വദേശി സന്തോഷുമായി മാര്‍ച്ച് 29നായിരുന്നു വൈക്കം വിജയലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഹോട്ടല്‍ മാനേജ് മെന്റ് കഴിഞ്ഞ് ബഹ് റിനില്‍ ജോലി നോക്കുകയാണ് സന്തോഷ്. ഡിസംബര്‍ 14നായിരുന്നു ഇവരുടെ വിവാഹനിശ്ചയം. സന്തോഷിന്റെ പെരുമാറ്റത്തില്‍ വന്ന മാറ്റമാണ് … Read more

അറ്റ്ലസ് രാമചന്ദ്രന്‍ നായര്‍ ദുബായില്‍ 40 വര്‍ഷം ജയിലിലേക്കോ?

അറ്റ്ലസ് രാമചന്ദ്രന്‍ നായരുടെ ജയില്‍വാസം 40 വര്‍ഷം വരെ നീണ്ടേക്കുമെന്ന സൂചനകളാണ് സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്. ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ അകപ്പെട്ട് ദുബായ് ജയിലില്‍ തടവില്‍ കഴിയുകയാണ് രാമചന്ദ്രന്‍ ഇപ്പോള്‍. ഒരു കേസില്‍ മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടാണ് രാമചന്ദ്രന്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്. എന്നാല്‍ ഇതിന് പിന്നാലെ വരാന്‍ സാധ്യതയുള്ള കേസുകളില്‍ 40 വര്‍ഷത്തിലേറെ തടവ് ലഭിച്ചേക്കാമെന്നാണത്രെ നിയമവിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ഈ കേസുകളില്‍ പലതും ഇപ്പോള്‍ കോടതി പരിഗണിക്കുന്നുണ്ട്. അറ്റ്ലസ് രാമചന്ദ്രന്‍ ജയിലില്‍ കടുത്ത … Read more

“ഇനിയൊരിക്കലും സ്ത്രീ വിരുദ്ധ സിനിമകളുടെ ഭാഗമാകില്ല” – പൃഥ്വിരാജ്

ഇനിയൊരിക്കലും സ്ത്രീ വിരുദ്ധ സിനിമകളുടെ ഭാഗമാകില്ലെന്ന് പ്രഖ്യാപിച്ച് നടന്‍ പൃഥ്വിരാജ്. തന്റെ മുന്‍കാല ചിത്രങ്ങളിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് പൊതുസമൂഹത്തോട് മാപ്പ് പറയുന്നതായും പൃഥ്വി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. മലയാള സിനിമാ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു നടന്‍ തന്റെ സിനിമകളിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ മാപ്പ് പറയുന്നത്. ‘നിര്‍ഭയത്വം’ എന്ന അര്‍ത്ഥം വരുന്ന കറേജ് എന്ന തലക്കെട്ടോടെയാണ് പൃഥ്വിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ആക്രമണത്തിന് ഇരയായ നടിയുടെ സിനിമയിലേക്ക് തിരിച്ചെത്താനുള്ള തീരുമാനത്തെ പ്രകീര്‍ത്തിച്ച് കൊണ്ടാണ് പോസ്റ്റിന്റെ തുടക്കം. … Read more

ഒരു മിനുട്ടില്‍ 124 തേങ്ങ പൊട്ടിച്ച്‌ മലയാളി ലോക റെക്കോര്‍ഡിട്ടു

ഒരു മിനുട്ടില്‍ ഏറ്റവും കൂടുതല്‍ തേങ്ങ ഉടച്ചെന്ന റെക്കോര്‍ഡ് ഇനി മലയാളിക്ക് സ്വന്തം. പൂഞ്ഞാര്‍ സ്വദേശിയായ പി ഡൊമിനിക്കാണ് 124 തേങ്ങ ഉടച്ച് ലോക റെക്കോര്‍ഡിട്ടത്. തൃശൂരിലെ ശോഭ സിറ്റി മാളില്‍ വെച്ചായിരുന്നു ഡൊമിനിക്കിന്റെ പ്രകടനം. ഒരേ അകലത്തില്‍ സൈഡിലൂടെയായി 145 തേങ്ങകള്‍ വെച്ചായിരുന്നു ഡൊമിനിക് പ്രകടനം നടത്തിയത്. ആദ്യ ശ്രമത്തില്‍ 124 തേങ്ങകള്‍ പൂര്‍ണമായും ഡൊമിനിക് ഉടച്ചിട്ടു. ബാക്കിയുള്ളവ ഉടച്ചെങ്കിലും അത് മുഴുവനായും വേര്‍പെട്ടിരുന്നില്ല അത് കൊണ്ടാണ് ആ തേങ്ങകളുടെ എണ്ണം കണക്കില്‍ കൂട്ടാതിരുന്നത്. ഇതിന് … Read more

കൊല്ലത്തെ സദാചാര ഗുണ്ടായിസത്തിന്റെ ഇരയായ അനീഷ് ആത്മഹത്യ ചെയ്തു

കൊല്ലം അഴീക്കല്‍ ബീച്ചില്‍ സദാചാര ആക്രമണത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍. പാലക്കാട് അട്ടപ്പാടി സ്വദേശി പള്ളത്ത് ഹൗസില്‍ അനീഷ്(24)നെയാണ് വീടിനടുത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വാലന്റൈന്‍സ് ഡേ ദിനത്തില്‍ സുഹൃത്തിനോടൊപ്പം അഴീക്കല്‍ ബീച്ച് കാണാനെത്തിയ അനീഷിന് സദാചാര ഗുണ്ടകളുടെ മര്‍ദ്ദനമേറ്റിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ എന്നാണ് അനീഷിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. ഇന്നു ഉച്ച യോടെയാണ് വിടിനു സമീപത്തായി തൂങ്ങി മരിച്ച നിലയില്‍ അനീഷിന്റെ ശരീരം കണ്ടെത്തുന്നത്. അപമാനത്താലാണ് തന്റെ മകന്‍ ആത്മഹത്യ ചെയ്തതെന്ന് അനീഷിന്റെ അമ്മ … Read more

കീഴടങ്ങാന്‍ എത്തി പള്‍സര്‍ സുനി; പോലീസ് നാടകീയമായി പിടികൂടി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനി കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോള്‍ പോലീസ് നാടകീയമായി അറസ്റ്റ് ചെയ്തു. എറണാകുളം എസിജെഎം കോടതിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഉച്ചയ്ക്ക് ഒന്നോടെയാണ് സുനിയുടെ കൂട്ടാളി ബിജീഷും കോടതിയില്‍ കീഴടങ്ങാന്‍ എത്തിയത്. ഇവര്‍ കോടതിയില്‍ കീഴടങ്ങുന്നത് ഒഴിവാക്കാന്‍ മഫ്തിയില്‍ പോലീസിന്റെ സാന്നിധ്യവുമുണ്ടായിരുന്നു. എന്നാല്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് സുനിയും ബിജീഷും കോടതിക്കുള്ളില്‍ കയറി. വിവരം അറിഞ്ഞ പോലീസുകാര്‍ ഉടന്‍ തന്നെ കൂടുതല്‍ സംഘത്തെ വിളിച്ചുവരുത്തി കോടതിക്കുള്ളില്‍ നിന്നും പ്രതികളെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. കീഴടങ്ങാന്‍ … Read more

ബാങ്കിങ് മേഖലയില്‍ തൊഴില്‍ പ്രതിസന്ധി സൃഷ്ടിച്ച് എസ്ബിടി-എസ്ബിഐ ലയനം: 122 ശാഖകള്‍ പൂട്ടുന്നു

ബാങ്കിങ് മേഖലയിലെ തൊഴില്‍ സാധ്യതകള്‍ക്ക് വലിയ തിരിച്ചടി നല്‍കികൊണ്ട് എസ്ബിഐയുടെയും അനുബന്ധ ബാങ്കുകളുടെയും 122 പ്രധാന ഓഫീസുകള്‍ അടച്ചുപൂട്ടും. എസ്ബിഐ-എസ്ബിടി ലയനം പൂര്‍ത്തിയാകുന്നതോടെയാണ് ഇത്. അടച്ചുപൂട്ടുന്നവയില്‍ 21 എണ്ണം കേരളത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലയനത്തോടെ അടച്ചുപൂട്ടുന്ന 400 ശാഖയ്ക്കു പുറമെയാണിത്. ലയനത്തിനുശേഷം രാജ്യവ്യാപകമായി നിലനിര്‍ത്തേണ്ട ഓഫീസുകള്‍ സംബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജ്‌മെന്റ് ലോക്കല്‍ ഹെഡ് ഓഫീസുകളിലേക്കും റീജ്യണല്‍ ഓഫീസുകളിലേക്കും കത്ത് അയച്ചു. കേരളത്തില്‍ ഏറ്റവുമധികം ഓഫീസുകള്‍ നഷ്ടപ്പെടുക എസ്ബിടിക്കാകും. കേരളത്തില്‍ നിലവില്‍ എസ്ബിഐക്കും എസ്ബിടിക്കും … Read more