ഇതാണ് മാതൃക; ഇരയാക്കപെട്ട പെണ്‍കുട്ടിയോട് മാപ്പിരന്നു ബിഷപ്പ്

കൊട്ടിയൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയോടും രക്ഷിതാക്കളോടും മാപ്പുപറഞ്ഞ് മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം. വൈദികന്‍ പീഡിപ്പിച്ചു എന്നത് അംഗീകരിക്കാനാകാത്ത കാര്യമാണെന്നു അദ്ദേഹം പറയുന്നു. കൊട്ടിയൂര്‍ പള്ളി വികാരിയായിരുന്ന ഫാദര്‍ റോബിന്‍ വടക്കുഞ്ചേരിക്കു പകരം അവിടെ പുതിയ വികാരിയെ നിയമിച്ചു കൊണ്ടുള്ള കത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ‘ഇരയാക്കപ്പെട്ട പ്രിയപ്പെട്ട മകളെയും അവളുടെ നല്ലവരും നിഷ്‌കളങ്കരുമായ മാതാപിതാക്കളെയും സഹോദരങ്ങളെയും ബന്ധുക്കളെയും എന്തുപറഞ്ഞ് ആശ്വസിപ്പിക്കും? പ്രിയപ്പെട്ടവരേ, നിങ്ങളെ ഞാന്‍ ദൈവസമക്ഷം സമര്‍പ്പിച്ച് പ്രാര്‍ഥിക്കുന്നു. … Read more

കൊട്ടിയൂര്‍ പീഡനം : ഇരയായ പെണ്‍കുട്ടിയോട് മാപ്പ് ചോദിച്ച് രൂപത

കൊട്ടിയൂരില്‍ വൈദികന്റെ പീഡനത്തിരയായ പെണ്‍കുട്ടി പ്രസവിച്ച സംഭവം ഒളിച്ചുവെക്കാനും കുറ്റം മറയ്ക്കാനും ശ്രമിച്ചതിന് പിന്നില്‍ നടന്നത് വന്‍ ഗൂഢാലോചന. സി.ഡബ്ലു.സി ചെയര്‍മാന്‍ ഫാ തോമസ് തേരകത്തേയും, സി.ഡബ്ലു.സി അംഗം സിസ്റ്റര്‍ ബെറ്റിയെയും സംഭവത്തില്‍ പ്രതി ചേര്‍ത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പറത്തി ഏറ്റെടുത്തതിലൂടെ വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി( സി.ഡബ്ലു.സി) ഗുരുതര വീഴ്ച വരുത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി. കുട്ടിയെ ഏറ്റെടുക്കുമ്പോള്‍ ബന്ധപ്പെട്ട രജിസ്റ്ററില്‍ പെണ്‍കുട്ടിയുടെ പ്രായം 16 എന്നതിനു പകരം തിരുത്തി 18 എന്നെഴുതി … Read more

കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ നീക്കണം; മണിയുടെ കുടുംബം ഇന്ന് മുതല്‍ നിരാഹാര സമരത്തില്‍

നടന്‍ കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹതകള്‍ സംബന്ധിച്ച അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നിരാഹാര സമരത്തിലേക്ക്. ഇന്നുമുതല്‍ മൂന്നുദിവസമാണ് കലാഭവന്‍ മണിയുടെ കുടുംബം നിരാഹാരമിരിക്കുക. സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്റെ നേതൃത്വത്തിലാണ് നിരാഹാരം. മണിയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ സിബിഐ അന്വേഷണം ത്വരിതപ്പെടുത്തണമെന്നും പ്രതികള്‍ക്കെതിരെ എത്രയും പെട്ടെന്ന് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐക്ക് കൈമാറിയതല്ലാതെ ഒരു തുടര്‍നടപടികളും ഉണ്ടായിട്ടല്ല. പൊലീസിന്റെ വീഴ്ചയാണെന്നും കേസ് അട്ടിമറിച്ചതാണെന്നും രാമകൃഷ്ണന്‍ പറഞ്ഞു. മണിയുടെ പിതാവിന്റെ സ്മാരകമായ … Read more

കേരള ബഡ്ജറ്റ് 2017: ജനക്ഷേമത്തിന് ഊന്നല്‍; കിഫ്ബിയില്‍ 25000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു; ഇന്റര്‍നെറ്റ് സേവനം പൗരാവകാശമാക്കും

ശുചിത്വ മിഷന് 127 കോടി. ആധുനിക അറവുശാല സ്ഥാപിക്കാന്‍ 100 കോടി. മാന്‍ഹോള്‍ ശുചീകരണത്തിന് 10 കോടി ആധുനിക വൈദ്യുത ശ്മശാനത്തിന് 100 കോടി മണ്ണ് ജല സംരക്ഷണത്തിന് 150 കോടി ചെറുകിട ജലസ്രോതസ്സുകള്‍ക്ക് 250 കോടി മികച്ച സാന്ത്വന പരിചരണത്തിന് മുഹമ്മ പഞ്ചായത്തിലെ സി.കെ.വാസുവിന്റെ പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തും കിഫ്ബിയില്‍ നിന്ന് ജില്ലാ, താലൂക്ക് ആശുപത്രികളുടെ വികസനത്തിന് 2000 കോടി രൂപ അനുവദിക്കും ആയിരത്തില്‍പരം കോടി രൂപ രോഗികളുടെ സഹായത്തിനായി ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കും ആശുപത്രികള്‍ … Read more

കേരള മുഖ്യമന്ത്രിയുടെ തലയ്ക്ക് ഒരുകോടി വിലയിട്ട് ആര്‍എസ്എസ് നേതാവ്; ‘തലവെട്ടി കൊണ്ടുവരുന്നവര്‍ക്ക് വീട് വിറ്റും പണം നല്‍കും

മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നയാള്‍ക്ക് ഒരു കോടി രൂപ വിലയിട്ട് ആര്‍എസ്എസ് നേതാവ്. മധ്യപ്രദേശ് ഉജ്ജെയിനിലെ ആര്‍എസ്എസ് പ്രമുഖായ ഡോക്ടര്‍ ചന്ദ്രാവത്താണ് പിണറായി വിജയന്റെ തലക്ക് ഒരുകോടി രൂപ ഇനാം നല്‍കുമെന്ന് പ്രഖ്യാപിച്ചത്. മധ്യപ്രദേശ് എംപി ചിന്താമണി മാളവ്യയും ഉജ്ജെയിന്‍ എംഎല്‍എ മോഹന്‍ യാദവും പങ്കെടുത്ത ചടങ്ങിലാണ് ആര്‍എസ്എസ് നേതാവിന്റെ കൊലവിളി. തന്റെ എല്ലാ സ്വത്തുക്കള്‍ വിറ്റാണങ്കിലും പാരിതോഷികം നല്‍കുമെന്നാണ് ആര്‍എസ്എസ് നേതാവ് വേദിയില്‍ പ്രസംഗിച്ചത്. കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്ന സംഭവങ്ങളില്‍ സിപിഐഎമ്മില്‍ കുറ്റമാരോപിച്ച് ആര്‍എസ്എസ് … Read more

രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് കൊച്ചിയില്‍; കൊച്ചി മുസിരിസ് ബിനാലെ സെമിനാര്‍ ഉദ്ഘാടനം ചെയ്യും

കൊച്ചി: രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് കൊച്ചിയിലെത്തും. ഉച്ചക്ക് പ്രത്യേക വിമാനത്തില്‍ കൊച്ചി നാവിക വിമാനത്താവളത്തിലത്തെുന്ന രാഷ്ട്രപതി വൈകീട്ട് മടങ്ങും. കബ്രാള്‍ യാര്‍ഡില്‍ കൊച്ചി മുസ്രിസ് ബിനാലെ സെമിനാര്‍ ഉദ്ഘാടനം, ആസ്പിന്‍വാളില്‍ ബിനാലെ സന്ദര്‍ശനം, ലെ മെറിഡിയനില്‍ കെ.എസ്. രാജാമണി അനുസ്മരണ പ്രഭാഷണം എന്നിവയാണ് രാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടികള്‍. നാവിക വിമാനത്താവളത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ രാഷ്ട്രപതിയെ സ്വീകരിക്കും. തുടര്‍ന്ന് ഫോര്‍ട്ട്കൊച്ചിയിലേക്ക് റോഡ് മാര്‍ഗം യാത്ര തിരിക്കുന്ന രാഷ്ട്രപതി … Read more

കേരളം ഉരുകിയൊലിക്കുന്നു; യു.വി രശ്മികളുടെ സാനിധ്യം അധികമെന്ന് കണ്ടെത്തല്‍

വേനലെത്തും മുമ്പേ തന്നെ കേരളം ഉരുകിത്തുടങ്ങി. കനത്ത ചൂട് മലയാളികളെ ചുട്ടുപൊള്ളിക്കുകയാണ്. കേരളത്തിലെ വിവിധയിടങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന താപനില 33 ഡിഗ്രിക്കും 40 ഡിഗ്രിക്കും ഇടയിലാണ്. വരും ദിവസങ്ങളിലും ചൂടു കനക്കുമെന്നാണ് കാലാവസ്ഥാ ഗവേഷണ കേന്ദ്രം. വേനലെത്തുന്നതിന് ഒരു മാസം മുന്‍പേ പലയിടങ്ങളും വെന്തുനീറുകയാണ്. നദികളും പാടങ്ങളും കിണറുകളും വറ്റിവരണ്ടു കഴിഞ്ഞു. എല്ലായിടത്തും ജലക്ഷാമം രൂക്ഷമായി. കാര്‍ഷിക മേഖലയ്ക്കും വേനന്‍ തിരിച്ചടിയാകും. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം പാലക്കാട് 32 ഡിഗ്രി സെന്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് ഈ … Read more

വിനോദസഞ്ചാരകേന്ദ്രങ്ങളിലെ 35 ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കാനൊരുങ്ങി സര്‍ക്കാര്‍

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഇപ്പോള്‍ അടഞ്ഞുകിടക്കുന്ന ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കാന്‍ നീക്കം. 35 ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കാനും പ്രവര്‍ത്തന സമയം കൂട്ടാനുമാണ് തീരുമാനം. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇതു സംബന്ധിച്ച ധാരണ രൂപപ്പെട്ടത്. വിഷയം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്ത ശേഷം പ്രഖ്യാപിക്കും. കൂടാതെ മദ്യസല്‍ക്കാരത്തിനുള്ള ലൈസന്‍സ് ഫീസ് കുറയ്ക്കാനും തീരുമാനമായി. വിനോദസഞ്ചാര മേഖലയിലെ മാന്ദ്യം മറികടക്കുകയാണ് ലക്ഷ്യമെന്നും സിപിഐഎം പറയുന്നു. ഒരോ വര്‍ഷവും 10 ശതമാനം ചില്ലറ മദ്യവില്‍പ്പനശാലകള്‍ പൂട്ടാനുള്ള തീരുമാനവും പിന്‍വലിക്കും. കള്ളുഷാപ്പുകള്‍ പ്രോത്സാഹിപ്പിക്കാനും … Read more

ജീന്‍സ് ആണുങ്ങളുടെ വേഷമാണെന്ന പുരോഹിതന്റെ പ്രഖ്യാപനം വൈകിയാണെങ്കിലും വൈറലായി

ആണ്‍കുട്ടികള്‍ ഇടുന്ന ജീന്‍സും പാന്റും ഷര്‍ട്ടും ബനിയനുമിടാന്‍ കത്തോലിക്ക സഭയോ പരിശുദ്ധ ബൈബിളോ നിനക്ക് അനുവാദം തരുന്നുണ്ടോയെന്ന് പെണ്‍കുട്ടികളോട് കത്തോലിക്ക വൈദികന്‍. ഏഴുമിനിറ്റിന് അടുത്തു വരുന്ന വൈദികന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ അടങ്ങിയ ഈ ഫെയ്സ്ബുക്ക് വീഡിയോയ്ക്ക് രൂക്ഷ വിമര്‍ശനമാണ് സാമൂഹികമാധ്യമങ്ങളില്‍ നിന്നുണ്ടാവുന്നത്. ചില പെണ്‍കുട്ടികള്‍ കുര്‍ബാന വരുമ്പോള്‍ കുര്‍ബാന കൊടുക്കാന്‍ തോന്നാറില്ല, ഇതുങ്ങളെ പള്ളിയില്‍ നിര്‍ത്താനും തോന്നാറില്ല. കാരണം ഒന്നുകില്‍ ഒരു ജീന്‍സ് ഇല്ലെങ്കില്‍ പാന്റ്‌സ്. ഷര്‍ട്ട്, ബനിയന്‍…ഇതില്‍ ഏതെങ്കിലും ഒന്നേ ഇടൂ. എന്നിട്ട് കയ്യില്‍ … Read more

“കാന്റീന്‍ ജീവനക്കാരനെ താന്‍ മര്‍ദ്ദിച്ചിട്ടില്ല” – വിശദീകരവുമായി പി സി ജോര്‍ജ്ജ്

ഭക്ഷണം വൈകിയെത്തിച്ചതിന് കാന്റീന്‍ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ ആദ്യ പ്രതികരണവുമായി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജ് രംഗത്ത്. അടിസ്ഥാന രഹിതമായ വാര്‍ത്ത പ്രചരിച്ചതിനു പിന്നില്‍ ഗൂഡാലോചനയാണെന്നാണ് പിസി ജോര്‍ജ്ജ് പറയുന്നത്. പാലാ എംഎല്‍എ കെഎം മാണിയുടെ കൂടെയുള്ളവരാണ് ഈ ഗൂഡാലോചനയ്ക്ക് പിന്നിലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് പിസി ജോര്‍ജ്ജ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ രാഷ്ട്രീയജീവിതത്തില്‍ ഒരുപാട് ആരോപണങ്ങള്‍ക്ക് വിധേയനായിട്ടില്ലെങ്കിലും വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നിരവധി ശ്രമങ്ങള്‍ തന്റെ നേര്‍ക്ക് ഉണ്ടായിട്ടുണ്ട് എന്നു പറഞ്ഞുകൊണ്ടാണ് … Read more