ജനന സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയ പിതാവിന് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കി

  ചെങ്ങന്നൂര്‍: മകന്റെ ജനന സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയ പിതാവിന് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കി. ചെങ്ങന്നൂര്‍ മുളക്കുഴ ഗ്രാമ പഞ്ചായത്താണ് മകന്റെ ജനനത്തെ മരണമാക്കി മാറ്റി മാതാപിതാക്കളെ ഞെട്ടിച്ചത്. മുളക്കുഴ ചെമ്പന്‍ചിറ പുത്തന്‍വീട്ടില്‍ ജമാലിന്റെയും സുമയ്യയുടെയും മകന്‍ മുഹമ്മദ് അസ്‌ലമിന്റെ ജനന സര്‍ട്ടിഫിക്കറ്റിലാണ് ജനനത്തിനു പകരം മരണം എന്ന് തെറ്റായി എഴുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. കോട്ട എസ്എന്‍ വിദ്യാപീഠം സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ഥിയായ കുട്ടി മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയില്‍ 2000 ഒക്‌ടോബര്‍ മൂന്നിനാണ് ജനിച്ചത്. തുടര്‍ന്ന് … Read more

എസ്.എന്‍.ഡി.പി.യുമായി വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് സിപിഎം

തിരുവനന്തപുരം : ആര്‍എസ്എസുമായുള്ള എസ്എന്‍ഡിപിയുടെ ബന്ധം നിലനില്ക്കുന്ന സാഹചര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും പാര്‍ട്ടി തയ്യാറല്ലെന്ന് സിപിഎം വ്യക്തമാക്കി. കണ്ണൂരില്‍ സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തെ ശ്രീനാരായണ പ്രതിമ തകര്‍ത്ത സംഭവത്തില്‍ ആര്‍എസ്എസുകാരെ പോലീസ് അറസ്റ്റു ചെയ്തു ജാമ്യത്തില്‍ വിട്ടത് കരുതിക്കൂട്ടിയുള്ള നടപടിയാണെന്ന് പാര്‍ട്ടി ആരോപണം ഉന്നയിച്ചു. എസ്എന്‍ഡിപി ആര്‍എസ്എസുമായി ബന്ധം സ്ഥാപിക്കാനുളള ശ്രമം നടത്തുകയാണെന്നും ഈ സാഹചര്യത്തില്‍ യാതൊരു വിട്ടുവിഴ്ചയ്ക്കും തയ്യാറല്ലെന്ന് സിപിഎം അറിയിച്ചു. ശ്രീനാരായണ ഗുരുവിന്റെ നിശ്ചല ദൃശ്യം വിവാദമായതിനു പിന്നാലെ സിപിഎം മാപ്പു പറഞ്ഞിരുന്നെങ്കില്‍ പ്രശ്‌നം … Read more

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്…അന്തിമ വിജ്ഞാനം ഇറങ്ങുന്നതുവരെ പശ്ചിമഘട്ടത്തിലെ നിയന്ത്രണങ്ങള്‍ തുടരുമെന്നു കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം

ന്യൂഡല്‍ഹി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ അന്തിമ വിജ്ഞാനം ഇറങ്ങുന്നതുവരെ പശ്ചിമഘട്ടത്തിലെ നിയന്ത്രണങ്ങള്‍ തുടരുമെന്നു കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ വാര്‍ത്താകുറിപ്പ്. 2014ലെ കരട് വിജ്ഞാപനത്തിനു പകരം സെപ്റ്റംബര്‍ നാലിനു പുതിയ കരട് വിജ്ഞാപനം ഇറക്കിയതായും പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. അതേസമയം എന്ന് അന്തിമ വിജ്ഞാപനം ഇറക്കുമെന്നു വാര്‍ത്താ കുറിപ്പ് വിശദീകരിക്കുന്നില്ല. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ 2014 മാര്‍ച്ച് 10ന് ഇറക്കിയ കരട് വിജ്ഞാപനം അസാധുവായ സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്ക അകറ്റാനാണു സെപ്റ്റംബര്‍ നാലിനു പുതിയ കരട് വിജ്ഞാപനം ഇറക്കിയതെന്നു … Read more

ആര്‍എസ്എസ്-എസ്എന്‍ഡിപി ബന്ധം… വിട്ടുവീഴ്ച വേണ്ടെന്ന് സിപിഎം

തിരുവനന്തപുരം : ആര്‍എസ്എസ് ബന്ധവുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി നേതൃത്വത്തോട് വിട്ടുവീഴ്ച വേണ്ടെന്ന് സിപിഎം. എസ്എന്‍ഡിപി യോഗനേതൃത്വത്തിന്റെ നിലപാടിനെയാണ് പാര്‍ട്ടി എതിര്‍ക്കുന്നത്, ഈഴവ സമുദായത്തെയല്ല. ഇത്തരത്തില്‍ വരുന്ന പ്രചാരണങ്ങളെ പ്രതിരോധിക്കണം. ശ്രീനാരായണഗുരുവിന്റെ നിശ്ചലദൃശ്യവുമായി ഉണ്ടായ വിവാദത്തില്‍ ജാഗ്രതക്കുറവുണ്ടായി. ഗുരുവിനെ ഹൈജാക്ക് ചെയ്യാനുള്ള ആര്‍എസ്എസ് നീക്കത്തെ തുറന്നുകാണിക്കുക്കാനായിരുന്നു ശ്രമിച്ചത്. എന്നാല്‍ ദൃശ്യവല്‍ക്കരിച്ചപ്പോള്‍ തെറ്റിദ്ധാരണ ഉണ്ടായത് ഒഴിവാക്കാമായിരുന്നുവെന്നും ഇന്നു ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ചയായി.

അയര്‍ലന്‍ഡിലെ മലയാളി നഴ്സ് മോളി ജോസഫിന‍്റെ പിതാവ് നിര്യതനായി

അങ്കമാലി: അയര്‍ലന്‍ഡിലെ മലയാളി നഴ്സ് മോളി ജോസഫിന‍്റെ പിതാവ് ജോസഫ് ചാരം കുളം അന്തരിച്ചു. 84 വയസായിരുന്നു. ഭാര്യ അന്നാമ്മ ഏറ്റുമാനൂര്‍ കാട്ടു കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍ ജോയ് ജോസഫ്, വത്സമ്മ ചാലപള്ളീല്‍ , സണ്ണി ജോസഫ്(ഓസ്ട്രേലിയ). മോളി ജോസഫ്( ഫീനക്സ് പാര്‍ക്ക്  സെന‍്റ് മേരീസ് ആശുപത്രി സ്ററാഫ് നഴ്സ്), ത്രേസ്യാമ ജോസഫ്(ഓസ്ട്രേലിയ), ഷൈനി ജോസഫ്(ലണ്ടന്‍),ഷാജി ജോസഫ്(ദുബായ്), വേള്‍ഡ് മലയാളി കൗണ്‍സില്‍ മുന്‍ സെക്രട്ടറി റെജി കുരിയന്‍റെ ഭാര്യാ പിതാവാണ് ജോസഫ് .

കുത്തിവച്ച വര്‍ഗീയ വിഷത്തിന്റെ അണുക്കളിപ്പോഴും സി.പി.എമ്മിലെ ഒരു വിഭാഗം അണികളിലുണ്ട്-എ.കെ ആന്റണി

തിരുവനന്തപുരം: സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് എ.കെ ആന്റണി രംഗത്തെത്തി. കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ മുമ്പ് കുത്തിവച്ച വര്‍ഗീയ വിഷത്തിന്റെ അണുക്കളിപ്പോഴും സി.പി.എമ്മിലെ ഒരു വിഭാഗം അണികളിലുണ്ട്. പച്ചയായ ജാതിവികാരമാണ് 87ലെ തിരഞ്ഞെടുപ്പില്‍ സി.പി.എം ഇളക്കി വിട്ടത്. ഒറ്റക്കെട്ടായി നിന്നാല്‍ യു.ഡി.എഫിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും ആന്റണി തിരുവനന്തപുരത്ത് പറഞ്ഞു. ശ്രീനാരായണ ഗുരുദേവനെ അധിക്ഷേപിച്ചത് നിര്‍ഭാഗ്യകരവും വേദനാ ജനകവുമാണെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ വളര്‍ച്ച കേരളത്തില്‍ താല്‍ക്കാലിക പ്രതിഭാസമാണെന്ന് ആന്റണി പറഞ്ഞു. ദീര്‍ഘകാലത്തേയ്ക്ക് സംസ്ഥാനത്ത് ഭിന്നിപ്പുണ്ടാക്കാന്‍ ബി.ജെ.പിക്ക് കഴിയില്ല. യു.ഡി.എഫ് പടയോട്ടത്തിന് തടയിടാന്‍ എത്ര … Read more

കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ റെയില്‍ പദ്ധതിക്ക് ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു

തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ റെയില്‍ പദ്ധതിക്ക് ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതിക്ക് തത്വത്തിലുള്ള അനുമതി തേടിക്കൊണ്ട് കേന്ദ്രസര്‍ക്കാരിന് ഉടന്‍ കത്തയക്കും. നേരത്തേ കേന്ദ്രത്തിനയച്ച കത്ത് പരിഷ്‌കരിച്ചാണ് ഭരണാനുമതി നല്‍കിയ വിവരവും തത്വത്തിലുള്ള അനുവാദം തേടിയുള്ള അപേക്ഷയും ഉള്‍പ്പെടുത്തിയാകും പുതിയ കത്തയക്കുക എന്ന് മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്രാനുമതി ലഭിച്ചു കഴിഞ്ഞാലുടന്‍ പദ്ധതി നടപ്പാക്കാനാവശ്യമായ തീരുമാനമെടുക്കും. കൊച്ചി മെട്രോ റെയില്‍ സംബന്ധിച്ച് കൈക്കൊണ്ട അതേ രീതി തന്നെയായിരിക്കും കോഴിക്കോട്, … Read more

അജിനോമോട്ടോ: ആരോഗ്യപ്രശ്‌നങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

  തൃശൂര്‍: ഭക്ഷണപദാര്‍ഥങ്ങളില്‍ രുചിക്കൂട്ടായി ഉപയോഗിക്കുന്ന അജിനോമോട്ടോയുടെ ഉപയോഗവും ആരോഗ്യപ്രശ്‌നങ്ങളും സംബന്ധിച്ചു ശാസ്ത്രീയ പഠനം നടത്തി രണ്ടുമാസത്തിനകം റിപ്പോര്‍ട്ടു നല്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ആരോഗ്യവകുപ്പ് സെക്രട്ടറി ഹാജരാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു പുതിയ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടത്. അഭിഭാഷകന്‍ സോജന്‍ ജോബ് നല്‍കിയ ഹര്‍ജിയിലാണു നടപടി. ഭക്ഷണപദാര്‍ഥങ്ങളില്‍ ഉപയോഗിക്കുന്ന അജിനോമോട്ടോ കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കു കാരണമാകുന്നുവെന്ന പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനമെത്തില്ലെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനമെത്തില്ലെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ. ചെറുവിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ ഉദ്ദേശിച്ചാണ് കരിപ്പൂരില്‍ വിമാനത്താവളം നിര്‍മ്മിച്ചതെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വാദം. വിമാനത്താവളം ക്രിട്ടിക്കല്‍ എയര്‍പോര്‍ട്ട് ഗണത്തില്‍പ്പെടുന്നതാണ്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കത്തിന്റെ പകര്‍പ്പ് പുറത്ത് വന്നു. നവീകരണത്തിന് ശേഷവും വലിയ വിമാനങ്ങള്‍ കരിപ്പൂരിലെത്തില്ലെന്ന് ഇതോടെ സംശയിക്കാവുന്നതാണ്. കരിപ്പൂരില്‍ റണ്‍വേ നവീകരണത്തിന്റെ പേരില്‍ വലിയ വിമാനങ്ങള്‍ക്ക് കുറച്ചുകാലമായി നിയന്ത്രണം. ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു. റണ്‍വേ നവീകരണം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് വലിയ … Read more

തെരുവുനായ ശല്യം രൂക്ഷമായി തുടരുന്നു…അഞ്ച് കുഞ്ഞുങ്ങളെ ആക്രമിച്ചു

മൂവാറ്റുപുഴ: കോതമംഗലത്ത് രണ്ടര വയസ്സുകാരന് പിന്നാലെ മൂവാറ്റുപുഴയിലും തെരുവുനായ അഞ്ച് കുഞ്ഞുങ്ങളെ ആക്രമിച്ചു. അദ്ധ്യാപിക കണ്‍മുന്നില്‍ വച്ചാണ് അങ്കണവാടിയിലേക്ക് ഓടിക്കയറിയ നായ രണ്ട് വിദ്യാര്‍ത്ഥികളെ കടിച്ചത്. സംഭവത്തില്‍ മറ്റ് മൂന്ന് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കാലാമ്പൂരിലെ അങ്കണവാടിയിലും പരിസരത്തുമാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. നാല് വയസ്സുകാരി ആദികൃഷ്ണ, മൂന്ന് വയസ്സുകാരി മീനാക്ഷി എന്നിവര്‍ക്കാണ് പരിക്കേറ്റത്.   ശുചിമുറിയിലേക്ക് പോകുന്നതിനായി പുറത്തിറങ്ങിയ ആദികൃഷ്ണയുടെ ദേഹത്തേയ്ക്ക് നായ ചാടിവീഴുകയായിരുന്നു.അങ്കണവാടിയുടെ ഉള്ളിലായിരുന്ന മീനാക്ഷിയുടെ കൈയിലും നായ പിടിത്തമിട്ടു. ബഹളം കേട്ട് സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ … Read more