രാജ്യത്തെ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്: വീണ്ടും റാന്‍സംവെയര്‍ ആക്രമണത്തിന് സാധ്യത

ഡബ്ലിന്‍: രാജ്യത്തെ ഒരു ലക്ഷത്തി എഴുപത്തിനായിരത്തോളം ബിസിനസ് സ്ഥാപനങ്ങളുടെ സൈബര്‍ സുരക്ഷാ ശക്തമല്ലെന്ന് റിപ്പോര്‍ട്ട്. ഏതു നേരത്തും ആക്രമണം പ്രതീക്ഷിക്കാമെന്ന് സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. അയര്‍ലണ്ടില്‍ 48 ശതമാനം ബിസിനസ്സ് സ്ഥാപനങ്ങളാണ് സുരക്ഷാ ഭീഷണി നേരിടുന്നത്. മാക്‌നെറ്റ് നെറ്റ്വര്‍ക്ക് 205 കമ്പനികളില്‍ നടത്തിയ പഠന ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇതെന്ന് സര്‍വേഫലം വിലയിരുത്തിയ സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ ജെയിംസ് കാന്റി ചൂണ്ടിക്കാണിക്കുന്നു. വന്‍കിട കമ്പനികള്‍ക്ക് മാത്രമാണ് സൈബര്‍ സുരക്ഷാ ശക്തമായിട്ടുള്ളത്. ചെറുകിട ബിസിനസ്സ് ഗ്രൂപ്പുകളെ സൈബര്‍ ക്രിമിനലുകള്‍ ലക്ഷ്യമിട്ടു തുടങ്ങിയതായി ജെയിംസ് വ്യക്തമാക്കി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നേരെയും റാന്‍സം വെയര്‍ ആക്രമണ ഭീഷണി ഉയര്‍ന്നിരുന്നു. യു.കെയില്‍ കഴിഞ്ഞ ആറു മാസത്തിനിടെ ഉണ്ടായ റാന്‍സം വെയര്‍ ആക്രമണത്തെ തുടര്‍ന്ന് ആശുപത്രികള്‍ അടച്ചിടേണ്ട സാഹചര്യം വരെ ഉണ്ടായി.

അയര്‍ലണ്ടിലെ ചില നേഴ്‌സിങ് ഹോമുകള്‍ക്ക് നേരെയും ഇത്തരം ആക്രണമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2015-ന് ശേഷം വന്‍കിട കമ്പനികളെ മാത്രമല്ല ചെറിയ ബിസിനസ്സ് സംരംഭങ്ങള്‍ക്ക് നേരെയും സൈബര്‍ കുറ്റകൃത്യങ്ങള്‍ പെരുകി വരുന്നുണ്ട്. രാജ്യത്ത് പൊതു സ്വകാര്യ മേഖലയെ മുഴുവന്‍ സംരക്ഷിക്കുന്ന രീതിയിലുള്ള സൈബര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ അനിവാര്യമാണെന്ന് സര്‍വേ വ്യക്തമാക്കുന്നു.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: