സ്റ്റീഫന്‍ ദേവസ്സിയേയും സംഘത്തെയും വരവേല്‍ക്കാന്‍ അയര്‍ലണ്ട് ഒരുങ്ങി. മെയ് 27 ന് ഡബ്ലിനില്‍ എത്തിച്ചേരും

ടെംപിള്‍ സ്ട്രീറ്റ് ഹോസ്പിറ്റലിനു വേണ്ടി മെയ് 28 നു ഹെലിക്‌സ് തിയേറ്ററില്‍ വച്ച് നടക്കുന്ന സ്റ്റീഫന്‍ ദേവസ്സി & സോളിഡ് ബാന്‍ഡ് പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സ്റ്റീഫന്‍ ദേവസ്സി & സോളിഡ് ബാന്‍ഡ് ചുരുങ്ങിയ കാലം കൊണ്ടുതന്നെ ലോകമെങ്ങുമുള്ള പുതു തലമുറ സംഗീത പ്രേമികള്‍ക്കിടയില്‍ വന്‍ തരംഗം ആയി മാറികഴിഞ്ഞു. ഇംഗ്ലീഷ്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ ഹിറ്റ് ഗാനങ്ങളുമായ് വേറിട്ട ശൈലിയില്‍ അമ്പരിപ്പിക്കുന്ന പ്രകടനവുമായി 11 പ്രശസ്ത കലാകാരന്മാരാണ് ഈ ഷോയില്‍ പങ്കെടുക്കാനെത്തുന്നത്. സംഗീത പ്രേമികളെ … Read more

അയര്‍ലണ്ടിലെ മാതാപിതാക്കളെ ഭീതിയിലാഴ്ത്തി ബ്ലൂ വെയില്‍ ഗെയിം വ്യാപകമാകുന്നു

ഓണ്‍ലൈന്‍ ഗെയ്മുകള്‍ക്ക് കുട്ടികള്‍ എന്ന പോലെ തന്നെ കൗമാരക്കാരും, യുവാക്കളും അടിമപ്പെടുന്ന സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നത്. നിരവധി ഗെയിമുകള്‍ സമയം കൊല്ലിയായി പലരും ഉപയോഗിക്കുന്നുണ്ടെങ്കിലും മനുഷ്യനെ കൊല്ലുന്ന ഓണ്‍ലൈന്‍ ഗെയിമാണ് ഇപ്പോള്‍ അയര്‍ലന്റിലെങ്ങും ചര്‍ച്ചയാകുന്നത്. ക്ലെയര്‍ കൗണ്ടിയിലെ കോനര്‍ വില്‍മോട്ട് എന്ന 11 വയസ്സുള്ള ഐറിഷ് ബാലന്റെ അസ്വാഭാവിക കാരണമന്വേഷിച്ച ഗാര്‍ഡ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കോണറിന്റെ മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവ പിടിച്ചെടുത്ത ഗാര്‍ഡ അവ പരിശോധിച്ചപ്പോഴാണ് അയര്‍ലന്റിലും ഈ കൊലയാളി ഗെയിം എത്തിയതായി സ്ഥിരീകരിച്ചത്. … Read more

അയര്‍ലണ്ടിന്റെ അടുത്ത നേതാവായി ഇന്ത്യന്‍ വംശജന്‍ വരേദ്കറിന് പിന്തുണ ഏറുന്നു

അയര്‍ലണ്ടിലെ ഫിനഗേല്‍ പാര്‍ട്ടിയുടെ നേതൃത്വ മത്സരം അന്തിമ ഘട്ടത്തിലെത്തുമ്പോള്‍ ഇന്ത്യന്‍ വംശജന്‍ ലിയോ വരേദ്കര്‍ ഐറിഷ് പ്രധാനമന്ത്രിയാകുമെന്ന സൂചനകള്‍ ശക്തമാകുന്നു. മുംബൈക്കാരനായ പിതാവ് അശോകിനെയും, വാട്ടര്‍ഫോര്‍ഡ് സ്വദേശിനി മിറിയാമിന്റെയും മൂന്നാമത്തെ മകനായി ജനിച്ച ലിയോ വരേദ്കര്‍ കോളേജ് വിദ്യാഭ്യാസ കാലത്ത് രാഷ്ട്രീയത്തില്‍ സജീവമാവുകയായിരുന്നു. ട്രിനിറ്റിയില്‍ നിന്നും മെഡിസിന്‍ പഠന സമയത്ത് ഫൈന്‍ ഗെയ്ലിന്റെ വക്താവായി മാറിയ വരേദ്കര്‍ ഇപ്പോള്‍ നേതൃത്വസ്ഥാനത്തേക്ക് തന്നോടൊപ്പം മത്സരിക്കുന്ന ഹൗസിങ് മിനിസ്റ്റര്‍ സൈമണ്‍ കോവിനിക്ക് വോട്ടു നേടിക്കൊടുക്കാന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായതും തികച്ചും … Read more

ഫൈന്‍ ഗെയ്ല്‍ നേതൃസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നു

ഫൈന്‍ ഗെയ്ല്‍ നേതൃത്വത്തിലേക്കുള്ള ചരടുവലികള്‍ മുറുകുമ്പോള്‍ പ്രാഥമിക നിഗമനങ്ങള്‍ ഡബ്ലിന്‍ സ്വദേശിയായ ലിയോ വരേദ്കറിനെ പിന്തുണയ്ക്കുന്നതായാണ് റിപ്പോര്‍ട്ട് . കോര്‍ക്ക് സ്വദേശിയായ സൈമണ്‍ കോവ്നിയെക്കാള്‍ കൂടുതല്‍ ടിഡിമാരുടെയും സെനറ്റര്‍മാരുടെയും പിന്തുണ ലിയോക്ക് ലഭിച്ചിട്ടുണ്ട്. ശക്തികേന്ദ്രങ്ങളായ റിച്ചാര്‍ഡ് ബ്രൂട്ടണ്‍, പോള്‍ കെഹോ, റെജീന ഡോഹര്‍ട്ടി, ബ്രയാന്‍ ഹെയ്‌സ് എന്നിവരുടെ പിന്തുണയും ഇതില്‍ ഉള്‍പ്പെടുന്നു. അതേസമയം ധനമന്ത്രി മൈക്കിള്‍ നൂനന്‍ അടക്കം പല രാഷ്ട്രീയക്കാരും ആരുടെ പിന്നിലാകും അണിനിരക്കുകയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. അതേസമയം വോട്ട് ബാങ്കിന്റെ 25 ശതമാനം … Read more

ഐറിഷ് പ്രസിഡന്റ് മൈക്കല്‍ ഹിഗ്ഗിന്‍സും മാര്‍പ്പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ച അടുത്ത ആഴ്ച

തിങ്കളാഴ്ച വത്തിക്കാനിലെത്തുന്ന ഐറിഷ് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദര്‍ശിക്കും. വെനീസില്‍ എത്തി ആര്‍ട്ട് ബിനാലെ എക്സിബിഷനില്‍ പങ്കെടുത്ത ശേഷമായിരിക്കും പ്രസിഡന്റ് വത്തിക്കാനിലെത്തുക. പോപ്പിനെ കാണുന്നതോടൊപ്പം വത്തിക്കാന്റെ സ്റ്റേറ്റ് സെക്രട്ടറിയുമായും പ്രസിഡന്റ് കൂടിക്കാഴ്ച നടത്തും. അയര്‍ലണ്ടില്‍ കത്തോലിക്കാ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ പ്രധാന ചര്‍ച്ചാ വിഷയമാകും. മത ചടങ്ങുകളില്‍ പുരോഹിതരെ ലഭിക്കുന്നതിനുള്ള ക്ഷാമവും, സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന അസഹിഷ്ണുതാ മനോഭാവം മാറ്റിയെടുക്കാനുള്ള കര്‍മ്മ പദ്ധതികളെപ്പറ്റിയും ഇരുവരും ചര്‍ച്ച ചെയ്യും. മതപരമായ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കാനും, … Read more

WMC മലയാളം ഗ്രന്ഥശാല ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു.

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സിന്റെ മലയാളം ഗ്രന്ഥശാലയുടെ ഉദ്ഘാടനം ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത മജീഷ്യനും സാമൂഹ്യ പ്രവര്‍ത്തകനുമായ ശ്രീ. ഗോപിനാഥ് മുതുകാട് ആദ്യ പുസ്തകങ്ങള്‍ കൈമാറി നിര്‍വഹിച്ചു.ഐറിഷ് എഴുത്തുകാരനും ചിത്രകാരനുമായ ക്രിസ്റ്റി ബ്രൗണിന്റെ ‘My Left Foot’ ന്റെ മലയാള പരിഭാഷയായ ‘എന്റെ ഇടംകാലിനെ കഥ”, ദീപാ നിശാന്തിന്റെ ‘നനഞ്ഞു തീര്‍ത്ത മഴകള്‍’ എന്നീ പുസ്തകങ്ങള്‍ മുതുകാടില്‍ നിന്നും ആദ്യ വായനക്കാരിയായി സ്വീകരിച്ചത് കുമാരി സിബില്‍ റോസാണ്. മലയാള മനോരമ … Read more

സാമ്പത്തിക സുസ്ഥിരതയും ബ്രെക്‌സിറ്റും നടപ്പാക്കാനുറച്ച പ്രകടന പത്രിക പുറത്തിറക്കി മേയ്

ബ്രിട്ടന്റെ സ്ഥാനം മുന്‍പന്തിയില്‍ നിലനിര്‍ത്തുന്ന മുഖ്യധാരാ സര്‍ക്കാരാണ് തന്റെ ലക്ഷ്യമെന്ന് പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുകൂടിയായ പ്രധാനമന്ത്രി തെരേസ മേയ്. കുടിയേറ്റ നിയന്ത്രണത്തിനു കര്‍ശന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചും ബ്രെക്‌സിറ്റിന്റെ ഫലമായുണ്ടാകുന്ന സാമ്പത്തിക- വാണിജ്യ വെല്ലുവിളികളെ നേരിടാന്‍ ശക്തമായ സമ്പദ്ഘടന ഉറപ്പുനല്‍കിയുമാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രകടനപത്രിക തെരേസ മേയ് പുറത്തിറക്കിയത്. സാമ്പത്തിക സുസ്ഥിരതയും ബ്രെക്‌സിറ്റും നടപ്പാക്കാനാണ് തന്റെ ശ്രമങ്ങളെന്നും പ്രകടനപത്രികയുടെ ഉള്ളടക്കം വിശദീകരിച്ചുകൊണ്ട് മേയ് വ്യക്തമാക്കി. അഞ്ചുവര്‍ഷത്തേക്ക് ആദായ നികുതിയോ നാഷനല്‍ ഇന്‍ഷുറന്‍സോ വര്‍ധിപ്പിക്കില്ലെന്നായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ … Read more

യൂറോപ്പില്‍ പവിഴം റൈസ് ബ്രാന്‍ എണ്ണക്ക് പ്രിയമേറുന്നു ; സീറോ കൊളസ്‌ട്രോള്‍ ; ചര്‍മ്മ സംരക്ഷണത്തിനുത്തമം

ഡബ്ലിന്‍: അരിയിലെ തവിടില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ഒരു എണ്ണയാണ് തവിടെണ്ണ (Rice bran oil). ഇന്ത്യ, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളില്‍ തവിടെണ്ണയെ പാചക ആവശ്യത്തിന് ഉപയോഗിച്ചു വരുന്നു.തവിടെണ്ണ വിറ്റാമിന്‍ E ല്‍ സമ്പന്നമായതിനാല്‍ ഇത് ഒരു antioxidant കൂടിയാണ്.കാന്‍സര്‍ രോഗ പ്രതിരോധനത്തിനും ശരീരത്തിലെ രോഗപ്രതിരോഗ ശക്തി വ്യാപനത്തിനും തവിടെണ്ണ സഹായകമാണ്. തവിടെണ്ണയില്‍ 37 ശതമാനം polyunsaturated fats (PUFA) , 45 ശതമാനം monounsaturated fats (MUFA) എന്നിവയാണ് അടങ്ങിയിരിക്കുന്നത്. ഇത് ഏകദേശം 1:1 അനുപാതത്തിലാണ്. … Read more

ഫൈന്‍ ഗെയ്ല്‍ നായകന്‍ പടിയിറങ്ങുന്നു…ഇനിയെന്ത്?

ഡബ്ലിന്‍: അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഫൈന്‍ ഗെയ്ല്‍ നായകന്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്നും പടിയിറങ്ങി. ഇന്നലെ അര്ധരാത്രിയിലാണ് ഔദ്യോഗികമായി തന്റെ രാജി പ്രഖ്യാപനം കെന്നി അറിയിച്ചത്. അടുത്ത നേതാവ് വരുന്നത് വരെ ആക്ടിങ് ലീഡര്‍ ആയി കെന്നി തുടര്‍ന്നേക്കും. ഇന്ന് ചേരുന്ന ഫൈന്‍ ഗെയ്ല്‍ എക്‌സിക്യൂട്ടീവ് യോഗത്തില്‍ നേതൃത്വ സ്ഥാനവുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനം ഉണ്ടായേക്കുമെന്ന് പറയപ്പെടുന്നു. പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങള്‍ ഡബ്ലിന്‍, കോര്‍ക്ക്, ഗാല്‍വേ എന്നിവിടങ്ങളില്‍ പാര്‍ട്ടി ചര്‍ച്ചകള്‍ സജീവമാക്കും. ഇത് ലൈവ് ബ്രോഡ്കാസ്റ്റ് ആയി പുറത്തു … Read more

ലേബറിന്റെ വാഗ്ദാനങ്ങള്‍ ബ്രിട്ടനെ കടക്കെണിയിലാക്കും

ബ്രിട്ടനെ പൂര്‍ണമായും കടക്കെണിയിലേക്ക് തള്ളിവിടുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി ലേബര്‍ പാര്‍ട്ടി രംഗത്ത്. പാര്‍ട്ടി അധ്യക്ഷന്‍ ജെറമി കെന്‍ബിന്‍ യോര്‍ക്ക് ഷെയര്‍ ബ്രാഡ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹാളില്‍ പതിനായിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരെ സാക്ഷി നിര്‍ത്തി ബ്രിട്ടന്റെ സമൂലമായ മാറ്റം ലക്ഷ്യമിടുന്ന പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ വിശദമാക്കി. ആഴ്ചകള്‍ക്ക് മുന്‍പ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ പുറത്തു വിട്ട വാര്‍ത്തകളുമായി ചേര്‍ന്ന് പോകുന്നതാണ് ലേബറിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങള്‍. രാജ്യത്തെ തൊഴിലാളി സമൂഹത്തിനു 48 .6 ബില്യണ്‍ പൗണ്ട് ചെലവിടുമെന്നു കോര്‍ബിന്‍ വ്യക്തമാക്കി. 5 ശതമാനത്തില്‍ … Read more