യൂറോപ്പിലാകമാനം മാരകമായ റേഡിയോ ആക്റ്റീവ് പദാര്‍ത്ഥം കണ്ടെത്തി; ഉത്തരം ലഭിക്കാതെ ഗവേഷകര്‍

യൂറോപ്പ്യന്‍ വന്‍കരയില്‍ പലയിടത്ത് നിന്നും അതിമാരകമായ റേഡിയോ ആക്റ്റീവ് പദാര്‍ത്ഥം കണ്ടെത്തിയതായി ഗവേഷസംഘം. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുമായി വരുന്ന രോഗികളെ പരിശോധിച്ചാണ് ഈ റേഡിയോ ആക്റ്റീവ് ബാധ കണ്ടെത്തിയത്. തുടര്‍ച്ചയായ പരിശോധനകളിലൂടെ അയഡിന്‍ 131 ന്റെ വ്യാപകമായ സാന്നിധ്യം യൂറോപ്പിന്റെ പല ഭാഗങ്ങളിലായി സ്ഥിരീകരിക്കുകയായിരുന്നു. 2013 മുതല്‍ ഈ പദാര്‍ത്ഥത്തിന്റെ അളവ് കണ്ടെത്തിയിരുന്നെങ്കിലും മാരകമായ ഈ ആണവ പദാര്‍ത്ഥം മനുഷ്യശരീരത്തില്‍ കണ്ടെത്തിയിരുന്നില്ല. ആണവ ഗവേഷകരുടെ സഹായത്തോയെയാണ് ഈ പദാര്‍ത്ഥം അയഡിന്‍ 131 ആണെന്ന് കണ്ടെത്തിയത്. നോര്‍വേയിലും, ഫിന്‍ലാന്റിലും … Read more

ഡോറിസ് കൊടുങ്കാറ്റ് വ്യാഴാഴ്ച ഐറിഷ് തീരത്ത് താണ്ഡവമാടും; യെല്ലോ വാണിങ് പുറപ്പെടുവിച്ച് മെറ്റ് ഐറാന്‍

ഡോറിസ് കൊടുങ്കാറ്റ് വ്യാഴാഴ്ച അയര്‍ലണ്ട് തീരം തൊടും. ഇന്ന് പൊതുവെ വരണ്ട അന്തരീക്ഷം നിലനില്‍ക്കുന്ന അയര്‍ലണ്ടില്‍ ഉച്ചതിരിഞ്ഞ് കാലാവസ്ഥയില്‍ മാറ്റമുണ്ടാക്കാന്‍ സാദ്ധ്യതയുണ്ട്. കണക്ട്കട്ട്, ലിന്‍സ്റ്റര്‍, മണ്‍സ്റ്റര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ യെല്ലോ വാണിങ്ങും പുറപ്പെടുവിച്ചിട്ടുണ്ട്. മണിക്കൂറില്‍ 110 കിലോ.മീ വേഗതയില്‍ രാജ്യത്ത് പ്രവേശിക്കുന്ന ഈ കൊടുങ്കാറ്റ് തെക്ക്-പടിഞ്ഞാറാറും, കിഴക്കന്‍ മേഖലയിലും ആഞ്ഞ് വീശിയടിക്കും. ഇന്ന് രാത്രി മുതല്‍ രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. അത്ലാന്റിക് സമുദ്ര ബെല്‍റ്റില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത് ശക്തമായ മഴയുടെ മുന്നറിയിപ്പായാണ് കാലാവസ്ഥ … Read more

ചര്‍ച്ചകള്‍ ഫലം കണ്ടില്ല;ബസ് ഐറാന്‍ സമരത്തിന് തയ്യാര്‍; അയര്‍ലണ്ടില്‍ പൊതുഗതാഗതം തടസ്സപ്പെടും

ഡബ്ലിന്‍ ; വര്‍ക്ക് പ്ലെയ്‌സ് റിലേഷന്‍ കമ്മീഷന്റെ ശുപാര്‍ശ അനുസരിച്ച് യൂണിയന്‍ അംഗങ്ങളും ബസ് മാനേജ്മെന്റും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബസ് ഐറാന്‍ സമരത്തിന് ഇറങ്ങിത്തിരിക്കുമെന്ന് ഉറപ്പായി. തൊഴിലാളികളുടെ പ്രശ്‌നങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന മാനേജ്മെന്റ് തങ്ങള്‍ ഈസമരം നടത്താന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് നാഷണല്‍ ബസ് ആന്‍ഡ് റെയില്‍ യൂണിയന്‍ വ്യക്തമാക്കി. യൂണിയന്‍ അംഗങ്ങള്‍ക്ക് പണിമുടക്കുമായി മുന്നോട്ട് പോകാനുള്ള നോട്ടീസ് വിതരണവും ആരംഭിച്ച് കഴിഞ്ഞു. ബസ് ഐറാന്‍ നഷ്ടത്തിലോടുന്നതുമായി ബന്ധപ്പെട്ട ഗതാഗത കമ്മീഷന്‍ റിപ്പോര്‍ട്ടിനെ … Read more

ഓസ്‌ട്രേലിയയില്‍ ചെറുവിമാനം ഷോപ്പിങ് കോംപ്ലക്‌സിന് മുകളില്‍ തകര്‍ന്നു വീണു

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ വ്യാപാര സമുച്ചയത്തിനു മുകളില്‍ ചെറുവിമാനം തകര്‍ന്നു വീണ് അഞ്ചു പേര്‍ മരിച്ചു. മെല്‍ബണ്‍ വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന ഉടനെ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. വിമാനയാത്രക്കാരായ അഞ്ചു പേരാണ് മരിച്ചത്. വിമാനം നിയന്ത്രണം നഷ്ടമായി തകര്‍ന്നു വീഴുകയായിരുന്നു. വ്യാപാരസമുച്ചയം അടച്ചിട്ടിരിക്കുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പ്രാദേശിക സമയം രാവിലെ ഒന്‍പതു മണിക്കായിരുന്നു അപകടം. മെല്‍ബണ്‍ വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന ഉടന്‍ വിമാനം വ്യാപാര സമുച്ചയത്തിലേക്കു ഇടിച്ചുകയറുകയായിരുന്നു. ഷോപ്പിങ് സെന്ററില്‍നിന്ന് സ്ഫോടനവും വന്‍ തോതില്‍ തീയും പുകയുമുണ്ടായതായി … Read more

അയര്‍ലണ്ടിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നു; വിദേശവിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇന്ത്യ നാലാം സ്ഥാനത്ത്

യൂറോപ്പിന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നും മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനായി അനേകം വിദേശികള്‍ ഓരോ വര്‍ഷവും അയര്‍ലണ്ടിലേക്ക് എത്തുന്നുണ്ട്. ഇവരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്ത് ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണെന്ന് അടുത്തിടെ നടത്തിയ സര്‍വേ ഫലം സൂചിപ്പിക്കുന്നു. ഇതില്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ഇംഗ്ലീഷ് ഭാഷ കോഴ്സുകളില്‍ ചേര്‍ന്ന് പഠിക്കാനാണ് എത്തുന്നത്. യൂറോപ്പ് ഇതര രാജ്യങ്ങളില്‍ നിന്നും പഠനത്തിനായി അയര്‍ലണ്ടില്‍ എത്തുന്നവരില്‍ ഒന്നാം സ്ഥാനത്ത് ബ്രസീലാണ്. ഇവിടെ നിന്നും 9,225 വിദ്യാര്‍ത്ഥികളാണുള്ളത്. ചൈനക്കാര്‍ രണ്ടാം സ്ഥാനത്തുണ്ട് (3127) അമേരിക്ക(2578), നാലാം സ്ഥാനത്തുള്ള ഇന്ത്യയില്‍ … Read more

ആശയ വിനിമയം നഷ്ടപ്പെട്ട ജെറ്റ് എയര്‍വേയ്സ് വിമാനത്തിന് സുരക്ഷ ഒരുക്കി ജര്‍മ്മന്‍ വ്യോമസേന

മുംബൈയില്‍ നിന്നും ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ ആശയവിനിമയ ബന്ധം നഷ്ടമായ ജെറ്റ് എയര്‍വേയ്സ് വിമാനത്തിന് ജര്‍മന്‍ വ്യോമസേന രക്ഷകരായി. ജര്‍മനിയുടെ ആകാശത്ത് വച്ചാണ് ജെറ്റ് എയര്‍വേയ്സിന്റെ (9w 118) വിമാനത്തിന് എയര്‍ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായത്. സംഭവസമയത്ത് വിമാനത്തില്‍ 330 യാത്രക്കാരും 15 ജീവനക്കാരുമുണ്ടായിരുന്നു. യര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധം നഷ്ടപ്പെട്ട ഇന്ത്യന്‍ യാത്രാ വിമാനത്തെ ജര്‍മന്‍ വ്യോമസേന വളഞ്ഞ് സുരക്ഷയൊരുക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പോയ ജെറ്റ് എയര്‍വേയ്‌സ് 9W-118 വിമാനം ജര്‍മ്മനിയുടെ … Read more

‘ബ്രക്സിറ്റ് വന്നാലും സഞ്ചാര സ്വാതന്ത്ര്യം ലഭിച്ചെ മതിയാകു’ അതിര്‍ത്തിയില്‍ രോഷം ആളിക്കത്തുന്നു

ബ്രക്സിറ്റ് പ്രാവര്‍ത്തികമായാല്‍ റിപ്പബ്ലിക്ക് ഓഫ് അയര്‍ലന്റിന്റെയും, വടക്കന്‍ അയര്‍ലന്റിന്റെയും അതിര്‍ത്തിയിലുള്ളവര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമെന്നതിനാല്‍ ഇപ്പോഴും ഇക്കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ചെക്ക്പോസ്റ്റുകളില്‍ ബ്രിട്ടന്‍ ഇപ്പോള്‍ത്തന്നെ ചെറിയ തോതില്‍ അതിര്‍ത്തി നിയമങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങിയത് അയര്‍ലണ്ടുകാര്‍ ആശങ്കയോടെയാണ് നോക്കി കാണുന്നത്. കാര്‍ഷിക, വ്യാവസായിക ആവശ്യങ്ങള്‍ക്കായി അതിര്‍ത്തികടന്ന് സഞ്ചരിക്കുന്നവര്‍ക്ക് പാസ്‌പോര്‍ട്ട് വേണമെന്ന നിബന്ധന ചെക്ക് പോസ്റ്റുകളില്‍ ആരംഭിച്ചു തുടങ്ങിയിട്ടുണ്ട്. തെക്ക്-വടക്കന്‍ അയര്‍ലണ്ടിലെ സാന്‍ധാരണക്കാരന്റെ തൊഴിലും ജീവിതവും അവസാനിപ്പിക്കുന്ന ബ്രക്സിറ്റ് അതിര്‍ത്തി നിയമങ്ങള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നൂറോളം സമരാംഗങ്ങള്‍ റാവന്‍ഡെയ്ല്‍, ലോത്ത് … Read more

അയര്‍ലണ്ടില്‍ ആദ്യദിന കളക്ഷനില്‍ പുലിമുരുകനെ തകര്‍ത്ത് ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ‘ മുന്നേറുന്നു

ഡബ്ലിന്‍: മലയാള സിനിമയുടെ എക്കാലത്തെയും കളക്ഷന്‍ റിക്കോര്‍ഡുകള്‍ മറികടന്ന സൂപ്പര്‍ഹിറ്റ് ചിത്രമായ ‘പുലിമുരുക’ന്റെ അയര്‍ലണ്ടിലെ ആദ്യ ദിന കളക്ഷനെ തകര്‍ത്ത് ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ‘ മുന്നിലെത്തി. അയര്‍ലണ്ടിലെ കോര്‍ക്ക്, ഡബ്ലിന്‍ ലിഫിവാലി, ഡണ്‍ലേരി, സാന്‍ട്രി, താല എന്നിവിടങ്ങളില്‍ ഇന്നലെ നടന്ന ആദ്യ പ്രദര്‍ശനത്തിലൂടെയാണ് പുലിമുരുകന്റെ അയര്‍ലണ്ടിലെ കളക്ഷന്‍ റിക്കോര്‍ഡ് ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ‘ തകര്‍ത്തത്. ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ‘ ഉള്‍പ്പെടെ pjentertainments അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തിക്കുന്ന മുഴുവന്‍ സിനിമകളുടെയും മാര്‍ക്കറ്റിംഗ് ചെയ്യുന്നത് റോസ് മലയാളമാണ്. കോര്‍ക്ക്, ഡബ്ലിന്‍ ലിഫിവാലി,ഡണ്‍ഡാല്‍ക്ക്,ലിമറിക്ക്,രാത്‌മൈന്‍സ്,സ്ലൈഗോ,വാട്ടര്‍ഫോര്‍ഡ്, … Read more

“വംശീയ ആക്രമണത്തില്‍ നിന്ന് കുടിയേറ്റക്കാര്‍ സംരക്ഷിക്കപ്പെടേണം” – ഇമിഗ്രെഷന്‍ കൗണ്‍സില്‍

ഡബ്ലിന്‍ : കുടിയേറ്റക്കാരെ ലക്ഷ്യം വെച്ച് നടത്തുന്ന വംശീയ അതിക്രമങ്ങള്‍ക്ക് തടയിടാന്‍ നിയമങ്ങള്‍ ശക്തമാക്കണമെന്ന് ഐറിഷ് ഗവണ്‍മെന്റിനോട് ഇമിഗ്രെഷന്‍ കൗണ്‍സിലിന്റെ പ്രത്യേക ശുപാര്‍ശ. കുടിയേറ്റക്കാര്‍ താമസിക്കുന്ന വീടുകളെയും കോളനികളെയും ഉന്നം വെച്ച് ഒരു വിഭാഗം നടത്തുന്ന കവര്‍ച്ച, കൊലപാതകം, പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ നീതികരിക്കാനാകാത്ത കുറ്റകൃത്യങ്ങള്‍ തടയാനാവശ്യമായ സമഗ്രമായ നിയമം ആവിഷ്‌കരിക്കാനാണ് കൗണ്‍സില്‍ നിര്‍ദ്ദേശം. വംശീയ വിദ്വേഷികളെ ഭയന്ന് ആത്മഹത്യാ ചെയ്യുന്ന കുടിയേറ്റക്കാരും വീടുവിട്ട് ഇറങ്ങേണ്ടിവരുന്നവരും, കുട്ടികളെ കളിസ്ഥലങ്ങളില്‍ അയക്കാന്‍ പേടിയുള്ളവരും അയര്‍ലണ്ടില്‍ സമീപകാലത്തായി വര്‍ദ്ധിച്ചു വരികയാണ്. ആക്രമണങ്ങള്‍ക്ക് … Read more

ഐറിഷ് പാസ്‌പോര്‍ട്ട് അപേക്ഷരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്; പാസ്‌പോര്‍ട്ട് പുതുക്കല്‍ അടുത്തമാസം മുതല്‍ ഓണ്‍ലൈനിലൂടെ

ഡബ്ലിന്‍ : അയര്‍ലന്റിലെ പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങളില്‍ തിരക്ക് വര്‍ദ്ധിച്ചതിനാല്‍ ഇരുന്നൂറോളം ക്ലറിക്കല്‍ ജീവനക്കാരെ നിയമിക്കാനുള്ള ഒരുക്കത്തിലാണ് വിദേശകാര്യ മന്ത്രാലയം. കഴിഞ്ഞ വര്‍ഷം ഇരുന്നൂറ്റമ്പത് പേരെ ജോലിയില്‍ പ്രവേശിപ്പിച്ചതിനു പുറമെയാണ് പുതിയ റിക്രൂട്ട്‌മെന്റ്. ബ്രിട്ടന്റെ ഇ.യു പിന്മാറ്റം ഐറിഷ് പൗരത്വത്തിന്റെ ഡിമാന്റ് ഉയര്‍ത്തിയിട്ടുണ്ട്. യു.കെയില്‍ നിന്നുള്ള ഐറിഷ് പാസ്‌പോര്‍ട്ട് അപേക്ഷകരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 74 ശതമാനവും വടക്കന്‍ അയര്‍ലണ്ടില്‍ നിന്നുള്ള ഐറിഷ് പാസ്‌പോര്‍ട്ട് ആവശ്യക്കാരുടെ എണ്ണം 77 ശതമാനവും വര്‍ദ്ധിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. … Read more