അയര്‍ലണ്ടിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നു; വിദേശവിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇന്ത്യ നാലാം സ്ഥാനത്ത്

യൂറോപ്പിന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നും മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനായി അനേകം വിദേശികള്‍ ഓരോ വര്‍ഷവും അയര്‍ലണ്ടിലേക്ക് എത്തുന്നുണ്ട്. ഇവരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്ത് ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണെന്ന് അടുത്തിടെ നടത്തിയ സര്‍വേ ഫലം സൂചിപ്പിക്കുന്നു. ഇതില്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ഇംഗ്ലീഷ് ഭാഷ കോഴ്സുകളില്‍ ചേര്‍ന്ന് പഠിക്കാനാണ് എത്തുന്നത്.

യൂറോപ്പ് ഇതര രാജ്യങ്ങളില്‍ നിന്നും പഠനത്തിനായി അയര്‍ലണ്ടില്‍ എത്തുന്നവരില്‍ ഒന്നാം സ്ഥാനത്ത് ബ്രസീലാണ്. ഇവിടെ നിന്നും 9,225 വിദ്യാര്‍ത്ഥികളാണുള്ളത്. ചൈനക്കാര്‍ രണ്ടാം സ്ഥാനത്തുണ്ട് (3127) അമേരിക്ക(2578), നാലാം സ്ഥാനത്തുള്ള ഇന്ത്യയില്‍ നിന്നും 2151 വിദ്യാര്‍ത്ഥികളും അയര്‍ലണ്ടില്‍ വിദ്യാഭ്യാസം ചെയ്യന്നുണ്ട്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് ആണ് യൂറോപ്പിന് പുറത്തുള്ള വിദ്യാര്‍ത്ഥികളുടെ കണക്കുകള്‍ പുറത്തുവിട്ടത്.

ബിരുദവും, ബിരുദാനന്തര കോഴ്സുകളും ലഭ്യമായ ഡബ്ലിനിലെ IBAT കോളേജാണ് യൂറോപ്പിന് പുറത്തുനിന്ന് എത്തുന്നവരില്‍ ഭൂരിഭാഗവും തിരഞ്ഞെടുക്കുന്നത്. ഇംഗ്ലീഷ് ഭാഷാ പഠനങ്ങള്‍ക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ 1500 റോളം വരുമെന്നും നിയമ വിഭാഗം വ്യക്തമാക്കുന്നു. 16 വയസ് കഴിഞ്ഞ യൂറോപ്പിന് പുറത്തുനിന്നുള്ളവര്‍ 90 ദിവസത്തില്‍ കൂടുതല്‍ അയര്‍ലണ്ടില്‍ ചിലവിടുമ്പോള്‍ ഇമിഗ്രെഷന്‍ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിയമ മന്ത്രി ഫ്രാന്‍സിസ് ഫിറ്റ്സ്ജെറാള്‍ഡ് ഓര്‍മിപ്പിച്ചു.

ഇംഗ്ലീഷ് ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുന്ന ചൈന അയര്‍ലന്റിലെ പഠനത്തിന് വിദ്യാര്‍ത്ഥികളെ അയക്കുന്നതോടൊപ്പം അവര്‍ക്കുള്ള പഠന ചിലവുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ലൈഫ് സയന്‍സ്, എഞ്ചിനീയറിങ്, നഴ്സിംഗ്, ബിസിനസ്സ് തുടങ്ങിയ മേഖലകളിലെ പഠനങ്ങള്‍ക്കാണ് അയര്‍ലണ്ടില്‍ എത്തുന്നത്.

ഇ.യു ല്‍ നിന്ന് പുറത്തു പോയതിനു ശേഷം യു.കെ തങ്ങളുടെ വിദ്യാര്‍ത്ഥി വിസ നിയമങ്ങള്‍ കടുപ്പിച്ചതോടെ ബ്രിട്ടനില്‍ പഠിക്കാനെത്തുന്ന ഇന്ത്യാക്കാരുടെ എണ്ണം കുറഞ്ഞിരുന്നു. വിദേശ പഠനത്തിന് ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തിരഞ്ഞെടുക്കുന്ന പ്രധാന യൂറോപ്പ്യന്‍ രാജ്യം എന്ന ബഹുമതി വൈകാതെ അയര്‍ലന്റിന് ലഭിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കുന്നു. ഈ വര്ഷം അയര്‍ലണ്ടിലേക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എത്തുന്നതോടെ വിദേശ വിദ്യാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ അയര്‍ലന്റിലെത്തുന്നത് ഇന്ത്യക്കാരാകുമെന്ന് പ്രതീക്ഷിക്കുന്നു.

ലോക റാങ്കിങ്ങില്‍ ഡബ്ലിന്‍ ട്രിനിറ്റി കോളേജിന്റെ സ്ഥാനം മുന്നോട്ട് ഉയര്‍ന്നതും പഠിതാക്കളെ ഡബ്ലിനിലേക്ക് ആകര്ഷിക്കുന്നതിനുള്ള കാരണമാകും. പഠനത്തിന് ശേഷം ജോലിയില്‍ പ്രവേശിക്കാനുള്ള അവസരവും അയര്‍ലണ്ട് ഒരുക്കുന്നുണ്ട്.

 
എ എം

Share this news

Leave a Reply

%d bloggers like this: