24 ഇന്ത്യക്കാര്‍ മരണമടഞ്ഞ കനിഷ്‌ക വിമാന ദുരന്ത കേസിലെ പ്രധാന പ്രതി ഇന്ദ്രജിത്ത് സിങ് റെയാത്ത് ജയില്‍ മോചിതനായി

ടൊറന്റോ: വിഖ്യാതമായ കനിഷ്‌ക വിമാന ദുരന്ത കേസിലെ പ്രധാന പ്രതി ഇന്ദ്രജിത്ത് സിങ് റെയാത്ത് പതിനഞ്ച് വര്‍ഷത്തെ ശിക്ഷ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങി. വിമാന ദുരന്തത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട ഏക പ്രതിയും ഇന്ദ്രജിത്ത് മാത്രമായിരുന്നു. വിമാന ദുരന്തത്തിന് കാരണമായ ബോംബ് നിര്‍മ്മിച്ചു എന്നതായിരുന്നു ഇദ്ദേഹത്തിനെതിരെയുണ്ടായിരുന്ന കുറ്റാരോപണം. 1985-ല്‍ ജൂണ്‍ 23-ആം തീയതി ഞായറാഴ്ച എയര്‍ ഇന്ത്യയുടെ 747 ജംബോ ജെറ്റ് ടൊറന്റോ-മുംബൈ വിമാനം കാനഡയിലെ ടൊറന്റോയില്‍ നിന്ന് പുറപ്പെട്ട് മോണ്ട്രിയല്‍ കഴിഞ്ഞ് ലണ്ടനില്‍ എത്തിയ ശേഷം ഡല്‍ഹിക്ക് … Read more

അയര്‍ലന്‍ഡില്‍ പൊതു തിരഞ്ഞെടുപ്പിന്റെ ആരവം ?? എന്‍ഡാ രാജിവച്ചേക്കുമെന്ന് അഭ്യുഹം

  ഡബ്ലിന്‍: വിവാദങ്ങള്‍ പിന്തുടരുന്ന എന്‍ഡാ സര്‍ക്കാരിന്റെ പതനം ആസന്നമെന്ന് സൂചനകള്‍. പാര്‍ട്ടി നേതാവും മന്ത്രിയുമായ ലിയോ വരേദകരും സൈമണ്‍ കോവേണിയും തങ്ങളുടെ പാര്‍ലമെന്റ് അംഗങ്ങളോട് തിരഞ്ഞെടുപ്പിന് സജ്ജരാകാന്‍ നിര്‍ദേശം നല്‍കി. പ്രതിപക്ഷ പാര്‍ട്ടിയായ സിന്‍ ഫെയ്ന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വിശാസവോട്ട് പ്രമേയത്തിന് തൊട്ട് മുന്‍പാണ് ഈ നിര്‍ദ്ദേശം പുറത്ത് വന്നത്. ഇതേ സമയം സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഫിയന്ന ഫെയ്ല്‍ പാര്‍ട്ടിയും സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.എന്‍ഡായുടെ നേതൃത്വത്തിനെതിരേ സ്വന്തം പാര്‍ട്ടിയില്‍ നിന്നും പടയൊരുക്കം ആരംഭിച്ചിട്ടുണ്ട്.ലിയോ വരേദ്കര്‍ … Read more

ബഹിരാകാശ രംഗത്ത് യശ്ശസുയര്‍ത്തി ഇന്ത്യ: പി.എസ്.എല്‍.വി-37 ഭ്രമണപഥത്തിലെത്തിച്ചത് 104 ഉപഗ്രഹങ്ങള്‍

ശ്രീഹരിക്കോട്ട: ബഹിരാകാശ രംഗത്ത് ചരിത്രം സൃഷ്ടിച്ച ഇന്ത്യന്‍ വിജയം ഇന്ന് വീണ്ടും ആവര്‍ത്തിക്കപ്പെട്ടു. ഇന്ന് കൃത്യം ഇന്ത്യന്‍ സമയം രാവിലെ 9.28-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സ്റ്റേഷനില്‍ നിന്നും വിക്ഷേപണം നടത്തിയ പി.എസ്.എല്‍.വി എല്ലാ ഘട്ടങ്ങളും 8 മിനിറ്റിനുള്ളില്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇന്ത്യയുടെ ഈ ചരിത്ര നേട്ടത്തില്‍ ബഹിരാകാശ വകുപ്പിന് ഇന്ത്യന്‍ പ്രധാനമന്ത്രി പ്രതേക അഭിനന്ദനം അറിയിച്ചിരിക്കുകയാണ്. ഒറ്റ വിക്ഷേപണത്തില്‍ 7 രാജ്യങ്ങളുടെ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച ഇന്ത്യ 2014-ല്‍ റഷ്യ സ്ഥാപിച്ച റെക്കോര്‍ഡാണ് തിരുത്തിയത്. … Read more

ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം റദ്ദാക്കിയത് തെളിവുകള്‍ ഇല്ലാതെ

  ഡബ്ലിന്‍:അയര്‍ലന്‍ഡില്‍ എത്തിയ നഴ്‌സുമാരുടെ ഐ ഇ എല്‍ ടി എസ് പരീക്ഷാ ഫലം റദ്ദ് ചെയ്തത് തെളിവുകളുടെ അഭാവത്തിലെന്ന് ആരോപണം.ഇതു സംബന്ധിച്ച് നഴ്‌സുമാര്‍ക്ക് നല്‍കിയ രേഖകളില്‍ യാതൊരു തെളിവുകളും വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഐ ഇ എല്‍ ടി എസ് പരീക്ഷാ ഫലം റദ്ദ് ചെയ്ത ഉദ്യോഗാര്‍ത്ഥികളുടെ ഒരു പട്ടീക നഴ്‌സിങ്ങ് ബോര്‍ഡിന് ലഭിച്ചിട്ടുണ്ടെന്നും അതില്‍ അന്വേഷണം നടക്കുന്നു എന്നുംഅതിന്റെ അടിസ്ഥാനത്തിലാണ് റജിസ്റ്റ്രേഷന്‍ റദ്ദ് ചെയ്യുകയോ അല്ലെങ്കില്‍ മരവിപ്പിക്കുകയോ ചെയ്തിട്ടുള്ളത് എന്നാണ് വിവരം. അയര്‍ലന്‍ഡിലെ എത്തിയ നഴ്‌സുമാര്‍ … Read more

അയര്‍ലന്‍ഡ് നഴ്‌സുമാരുടെ ഇംഗ്ലീഷ് പരീക്ഷാ ഫലം റദ്ദാക്കി. തട്ടിപ്പുകള്‍ക്ക് ഇരകള്‍ മലയാളികള്‍

  ഡബ്ലിന്‍: അയര്‍ലന്‍ഡ് കണ്ട ഏറ്റവും വലിയ നഴ്‌സിങ്ങ് തട്ടിപ്പുകള്‍ പുറത്ത് വരുന്നു.സമീപ കാലത്ത് രാജ്യത്ത് എത്തിയ നിരവധി മലയാളി നഴ്‌സുമാരുടെ ഇംഗ്ലീഷ് പരീക്ഷാ ഫലം റദ്ദാക്കിയതിനെ തുടര്‍ന്ന് നഴ്‌സിങ്ങ് പിന്‍ നമ്പറുകള്‍ ലഭിക്കാതായി. ഇതിനോടകം തന്നെ 17 ല്‍ അധികം മലയാളി നഴ്‌സുമാരാണ് രാജ്യത്ത് എത്തിയ ശേഷം ഇംഗ്ലീഷ് പരീക്ഷാ ഫലം റദ്ദാക്കിയതിനെ തുടര്‍ന്ന് തിര്‍കെ പോയതെന്നാണ് വിവരം.എന്നാല്‍ ഇവര്‍ക്ക് നഴ്‌സിങ്ങ് യോഗ്യതാ പരീക്ഷ എഴുതാന്‍ അനുവാദം നല്‍കിയെങ്കിലും വീണ്ടും ഇംഗ്ലീഷ് പരീക്ഷക്ക്ഇരിക്കണമെന്ന് നിബന്ധന വച്ചതോടെ … Read more

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുത്തന്‍ വഴിത്തിരിവ്; അപ്രതീക്ഷിത പ്രഹരത്തില്‍ ഞെട്ടി ചിന്നമ്മയും സംഘവും

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികലയ്ക്ക് സുപ്രീംകോടതിയില്‍ നിന്നും തിരിച്ചടി. ഈ കേസില്‍ ശശികല കുറ്റക്കാരിയെന്ന് കോടതി വിധിച്ചു. ഇതോടെ എഡിഎംകെ ജനറല്‍ സെക്രട്ടറിയായ ശശികലയ്ക്ക് നാലുവര്‍ഷം തടവും പത്തു കോടി പിഴയും. ഇതോടെ ശശികലക്ക് പത്ത് വര്‍ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. എഐഎഡിഎംകെ സെക്രട്ടറി സ്ഥാനവും മുഖ്യമന്ത്രി പദ മോഹവുമെല്ലാം ഇതോടെ അസ്തമിച്ചതായി വിലയിരുത്താം. ജയലളിതയുടെ സ്വത്ത് കണക്ക് കൂട്ടിയതില്‍ കര്‍ണാടക ഹൈക്കോടതിക്ക് തെറ്റ് പറ്റിയത് കൊണ്ടാണ് കോടതി അവരെ വെറുതെ വിട്ടതെന്നും ഇക്കാര്യം പരിശോധിക്കണമെന്നുമാണ് ഹര്‍ജിക്കാരുടെ … Read more

നേഴ്സുമാര്‍ മാത്രമല്ല: ഞങ്ങളുമുണ്ട് സമരത്തിന്..

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ പൊതു ആരോഗ്യ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാന്‍ മാര്‍ച്ച് 7-ന് ഇന്‍ഡസ്ട്രിയല്‍ ആക്ഷന് ഒരുങ്ങുന്ന നേഴ്‌സിങ് സ്റ്റാഫിനൊപ്പം അന്നേദിവസം ആശുപത്രിയിലെ മറ്റൊരു വിഭാഗവും സമര രംഗത്തേക്ക് തിരിയുകയാണ്. നേഴ്‌സിങ് സ്റ്റാഫ്‌സ് മിഡ്വൈഫ്സ് റിക്രൂട്ട്‌മെന്റുകള്‍ നടത്തുക, നേഴ്സുമാരുടെ ജോലിഭാരം കുറയ്ക്കുക, ജോലി സമയത്തില്‍ കൂടുതല്‍ സമയം പണിയെടുത്താല്‍ വേതന നിരക്കും പുനഃക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യത്തെ 30,000 നേഴ്സുമാരാണ് സമരത്തിനൊരുങ്ങുന്നത്. തങ്ങളുടെ വാര്‍ഡിലെ ജോലി മാത്രം ചെയ്തു കൊണ്ടാണ് ഇവര്‍ സമരം ആരംഭിക്കുക. ആരോഗ്യ വകുപ്പും, … Read more

അയര്‍ലന്‍ഡിന് തിരിച്ചടി, കോര്‍ക്കിലെ എലി ലില്ലിയുടെ വികസനം കമ്പനി നിര്‍ത്തി വച്ചു

  ഡബ്ലിന്‍:അമേരിക്കന്‍ കമ്പനി എച്ച് പി യുടെ അടച്ചു പൂട്ടലിന്റെ പിന്നാലെ കോര്‍ക്കിലെ അമേരിക്കന്‍ കമ്പനിയും തങ്ങളുടെ വികസനം നിര്‍ത്തി വച്ചു. എലി ലില്ലി എന്ന അമേരിക്കന്‍ മരുന്ന് കമ്പനിയാണ് തങ്ങള്‍ കോര്‍ക്കില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച 200 ദശലക്ഷം യൂറോയുടെ വികസനം പ്രവര്‍ത്തനം നിര്‍ത്തി വച്ചു.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ ഭാവി പരിപാടികളെ ആശ്രയിച്ചായിരിക്കും കമ്പനിയുടെ അയര്‍ലന്‍ഡിലെ വികസനം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനോടകം തന്നെ കമ്പനി സിറ്റി കൗണ്‍സിലിന്റെ പ്ലാനിങ്ങ് വിഭാഗത്തില്‍ പുതിയ വികസന പദ്ധതിക്കുള്ള അപേക്ഷ … Read more

സുരക്ഷാ ഭീക്ഷിണി? ഡബ്ലിനില്‍ നിന്ന് പുറപ്പെട്ട ഇത്തിഹാദ് വിമാനം വ്യോമസേനാ താവളത്തിലേയ്ക്ക് തിരിച്ച് വിട്ടു

  ദുബായ്: വെള്ളിയാഴ്ച്ച രാവിലെ 8.30 മണിക്ക് ഡബ്ലിനില്‍ നിന്ന് പോയ ഇ വൈ 042ഇത്തിഹാദ് വിമാനം സുരക്ഷാ ഭീക്ഷിണിയെ തുടര്‍ന്ന് അബുദാബിയിലെവ്യോമ സേനാ താവളത്തില്‍ ഇറക്കി. നിരവധി മലയാളി കുടുംബങ്ങള്‍ കയറിയ വിമാനം ആണ് നിര്‍ബന്ധപൂര്‍വ്വം വ്യോമ സേനാ താവളത്തില്‍ ഇറക്കിയത്. വിമാന ജീവനക്കാര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ അപകടകരമായ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല എങ്കിലും വ്യോമ സേനയുടെ സുരക്ഷാ പരിശോധനകള്‍ തുടരുകയാണ്.ഇതേ തുടര്‍ന്ന് ഒരോ യാത്രക്കാരന്റേയും സാധങ്ങള്‍ കൂടുതല്‍ പരിശോധിച്ച് ഉറപ്പ വരുത്തി.   … Read more

ശമ്പളം കൂടുതല്‍ ലഭിക്കാനല്ല സമരം: നേഴ്‌സിങ് സംഘടന നയം വ്യക്തമാക്കി.

ഡബ്ലിന്‍: ശമ്പള വര്‍ദ്ധനവ് ലക്ഷ്യം വെച്ചല്ല തങ്ങള്‍ ഇന്‍ഡസ്ട്രിയല്‍ ആക്ഷന് ഒരുങ്ങുന്നതെന്ന് ഐറിഷ് നേഴ്‌സിങ് ആന്‍ഡ് മിഡ്വൈഫ്സ് ഓര്‍ഗനൈസേഷന്‍ അഭിപ്രായപ്പെടുന്നു. അയര്‍ലണ്ടിലെ പൊതു ആരോഗ്യ കേന്ദ്രങ്ങളെ സാരമായി ബാധിക്കുന്ന ഈ സമര പരിപാടികള്‍ നിരാശാജനകമെന്ന് ആരോഗ്യ മന്ത്രി സൈമണ്‍ ഹാരിസ് വിശദമാക്കി. മാര്‍ച്ച് ഏഴിന് ആരംഭിക്കാനിരിക്കുന്ന സമരത്തില്‍ പകെടുക്കാന്‍ രാജ്യത്തെ നേഴ്സുമാരും, മിഡ്വൈഫ്സും പൂര്‍ണമായും സഹകരിക്കാന്‍ തയ്യാറാണെന്ന് ഐ.എന്‍.എം.ഒ ജനറല്‍ സെക്രട്ടറി ലിം ഡോരന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. സമര ദിനത്തില്‍ സ്വന്തം വാര്‍ഡിലെ ജോലി … Read more