അയർലണ്ടിൽ 18 വയസ് പൂർത്തിയായ എല്ലാവർക്കും ഇന്ന് മുതൽ കോവിഡ് വാക്സിന് രജിസ്റ്റർ ചെയ്യാം

അയര്‍ലണ്ടില്‍ 18 വയസിനു മേല്‍ പ്രായമുള്ള എല്ലാവര്‍ക്കും ഇന്നുമുതല്‍ കോവിഡ് പ്രതിരോധ വാക്‌സിനായി രജിസ്റ്റര്‍ ചെയ്യാം. mRNA ടെക്‌നോളജി ഉപയോഗിച്ച് നിര്‍മ്മിച്ച Pfizer, Moderna വാക്‌സിനുകള്‍ ലഭിക്കാനുള്ള രജിസ്‌ട്രേഷനാണ് ആരംഭിച്ചിരിക്കുന്നത്. കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് വിജയകരമായി പൂര്‍ത്തിയായി വരുന്നതിനാലാണ് 18-ന് മേല്‍ പ്രായമുള്ള എല്ലാവര്‍ക്കും നേരത്തെ തന്നെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി Stephen Donnelly പറഞ്ഞു. Viral vector ടെക്‌നോളജി ഉപയോഗിച്ച് നിര്‍മ്മിച്ച Johnson& Johnson വാക്‌സിന്‍ ഫാര്‍മസികളില്‍ നേരിട്ട് ബുക്ക് ചെയ്താല്‍ ലഭിക്കുമെന്ന് നേരത്തെ തന്നെ … Read more

പ്രവാസി ഇന്ത്യക്കാർക്ക് ആശ്വാസ വാർത്ത; അയർലണ്ട് അടക്കം 15 EU രാജ്യങ്ങൾ കോവിഷീൽഡിന് അംഗീകാരം നൽകി

പ്രവാസികള്‍ക്ക് ആശ്വാസമായി EU-വിലെ 15 രാജ്യങ്ങള്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ AstraZeneca-യുടെ ഇന്ത്യന്‍ പതിപ്പായ കോവിഷീല്‍ഡിന് അംഗീകാരം നല്‍കി. നേരത്തെ AstraZeneca-യ്ക്ക് European Medicines Agency (EMA) അംഗീകാരം നല്‍കിയിരുന്നെങ്കിലും കോവിഷീല്‍ഡിന് അംഗീകാരം ലഭിക്കാത്തത് പ്രവാസികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക് European Union-ന്റെ കോവിഡ് ഗ്രീന്‍ പാസ് ലഭിക്കുന്നതിന് തടസം സൃഷ്ടിച്ചേക്കുമെന്ന് ആശങ്കയുയര്‍ന്നിരുന്നു. തുടര്‍ന്ന് EU രാജ്യങ്ങളോട് കോവിഷീല്‍ഡിന് അംഗീകാരം നല്‍കാനായി ഇന്ത്യ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് കോവിഷീല്‍ഡ് നിര്‍മ്മാതാക്കളായ പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും പ്രതികരിച്ചിരുന്നു. … Read more

അയർലണ്ടിൽ കഴിഞ്ഞ ദിവസം കോവിഡ് 1,377 രോഗികൾ; കടുത്ത ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ദ്ധർ; Indoor dining-ന് അനുമതി നൽകണമോ എന്നത് സംബന്ധിച്ച ചർച്ച ബുധനാഴ്ച

അയര്‍ലണ്ടില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനിടെ indoor dining-ന് അനുമതി നല്‍കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ബുധനാഴ്ച തീരുമാനമെടുക്കുമെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. കോവിഡ് രോഗികളുടെ എണ്ണം വരുംദിവസങ്ങളില്‍ വര്‍ദ്ധിച്ചേക്കാമെന്ന ആശങ്കയും മാര്‍ട്ടിന്‍ രേഖപ്പെടുത്തി. ജൂലൈ 26-ഓടെ മേഖലയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കുമെന്നായിരുന്നു ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍ കഴിഞ്ഞയാഴ്ച സൂചന നല്‍കിയത്. അതേസമയം കഴിഞ്ഞ ദിവസം രാജ്യത്ത് 1,377 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഫെബ്രുവരി പകുതിക്ക് ശേഷം ദിവസേനയുള്ള കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇത്രയും വര്‍ദ്ധനയുണ്ടാകുന്നത് ആദ്യമാണ്. ഈ സാഹചര്യത്തില്‍ … Read more

ക്രിക്കറ്റ് ചരിത്രത്തിൽ എട്ടാം സ്ഥാനത്തിറങ്ങി സെഞ്ചുറി നേടുന്ന ആദ്യ കളിക്കാരനായി ഇന്ത്യൻ വംശജൻ സിമി സിങ്; എന്നിട്ടും അയർലൻഡിന് തോൽവി; പരമ്പര സമനിലയിൽ അവസാനിച്ചു

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ വംശജനായ സിമി സിങ് സെഞ്ചുറി നേടിയെങ്കിലും അയര്‍ലണ്ടിന് തോല്‍വി. ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 347 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഐറിഷ് പട 276-ന് പൊരുതി വീണു. സ്‌കോര്‍: സൗത്ത് ആഫ്രിക്ക 346-4 (50 ഓവര്‍) അയര്‍ലണ്ട് 276 ഓള്‍ ഔട്ട് (47.1 ഓവര്‍) അതേസമയം തോറ്റെങ്കിലും ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കിയ ഓള്‍റൗണ്ടറായ സിമി സിങ്, അയര്‍ലണ്ടുകാര്‍ക്ക് ആഹ്ലാദം പകര്‍ന്നു. എട്ടാം … Read more

Finglas-ലെ ഇന്ത്യൻ wholesaler & distribution കമ്പനിയിൽ ഡെലിവറി ഡ്രൈവറെ ഉടൻ ആവശ്യമുണ്ട്

Finglas-ൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ wholesaler & distribution കമ്പനിയിൽ തൊഴിൽ അവസരങ്ങൾ.  Indian Grocery Wholesaler & Distribution Company in Finglas, Jamestown Road, Dublin, Ireland looking for below position Delivery Driver (Van):  Roles: To deliver the goods in Dublin and All over Ireland.Qualification: Clean Full Driving License, above average education, with basic communication skills in English & Hindi. Sales … Read more

അയർലണ്ടിൽ ഇന്നലെ 783 കോവിഡ് രോഗികൾ; ആശങ്ക ഉയരുന്നു; Indoor dining-ന് കുട്ടികളെ കൊണ്ടുപോകരുത് എന്ന് മുന്നറിയിപ്പ്

അയര്‍ലണ്ടില്‍ കോവിഡ് ബാധ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് പൊതുജനാരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍. ദിവസേനയുള്ള കോവിഡ് രോഗികളില്‍ 2% മുതല്‍ 4% വരെ വര്‍ദ്ധനയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ബുധനാഴ്ച 783 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഡെല്‍റ്റ വകഭേദമാണ് രോഗം പടര്‍ന്നുപിടിക്കാന്‍ കാരണമായിരിക്കുന്നതെന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ Dr Ronan Glynn പറഞ്ഞു. ആഗോളമായി ആകെ കോവിഡ് കേസുകളില്‍ ഒരാഴ്ചയ്ക്കിടെ 10% വര്‍ദ്ധനവുണ്ടായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം യൂറോപ്പില്‍ ഇത് 20% ആണ്. യു.കെ, … Read more

അയർലണ്ടിലെ റോഡുകൾ വാഴാൻ ഇനി ഹൈഡ്രജൻ ബസ്സുകൾ; മൂന്നു ബസുകൾ പുറത്തിറക്കി ഗതാഗതമന്ത്രി

അയര്‍ലണ്ടിലെ പൊതുഗതാഗത സംവിധാനത്തില്‍ മാറ്റത്തിന്റെ പാത തുറന്ന് മൂന്ന് പുതിയ ഹൈഡ്രജന്‍ ബസ്സുകള്‍. ഹൈഡ്രജന്‍ ഇന്ധനമാക്കി പ്രവര്‍ത്തിക്കുന്നതിനാല്‍ മലിനീകരണം തീരെയില്ല എന്നതാണ് ഇവയുടെ പ്രത്യേകത. 2.4 മില്യണ്‍ യൂറോയോളം മുടക്കിയുള്ള പ്രാരംഭ പദ്ധതി, ബസ്സുകള്‍ പുറത്തിറക്കിക്കൊണ്ട് ഗതാഗതമന്ത്രി Eamon Ryan ഉദ്ഘാടനം ചെയ്തു. ഈ ബസ്സുകള്‍ ഗ്രേറ്റര്‍ ഡബ്ലിന്‍ ഏരിയയില്‍ അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. ലോകമാകമാനം 4,200 ഹൈഡ്രജന്‍ വാഹനങ്ങള്‍ മാത്രമാണുള്ളത്. ഇവയില്‍ മൂന്നെണ്ണമാണ് ഈ ബസ്സുകള്‍. അയര്‍ലണ്ടില്‍ ആദ്യമാണ് ഹൈഡ്രജന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്കുള്ള പദ്ധതി … Read more

മണവും രുചിയും നഷ്ടപ്പെടൽ മാത്രമല്ല; ഡെൽറ്റ വകഭേദത്തിന്റെ രോഗലക്ഷണങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി ഡോക്ടർമാർ

അയര്‍ലണ്ടില്‍ പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസ് വകഭേദമായ ഡെല്‍റ്റയെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കി ഡോക്ടര്‍മാര്‍. തൊണ്ടവേദന, കഫക്കെട്ട്, മൂക്കടപ്പ് എന്നിവയാണ് ഡെല്‍റ്റ വകഭേദം ബാധിക്കുന്നവരിലുണ്ടാകുന്ന പ്രധാന രോഗലക്ഷണങ്ങളെന്ന് രാജ്യത്തെ 114 General Practitioners (GPs) നടത്തിയ സര്‍വേയില്‍ പറയുന്നു. ഇതില്‍ തൊണ്ടവേദന, തൊണ്ടയിലെ കരകരപ്പ് എന്നിവയാണ് പ്രധാനരോഗലക്ഷണങ്ങള്‍. പിന്നീടുള്ള രോഗലക്ഷണമായി കഫക്കെട്ട് വരാം. ശേഷം മൂക്കടപ്പ്, sinus ഭാഗങ്ങളിലെ കഫക്കെട്ട്, പനി എന്നിയും എന്നിവയും വന്നേക്കാം. ആറാമത്തെ രോഗലക്ഷണമാണ് തലവേദന. ഇതിനു പുറകെ മൂക്കൊലിപ്പ്, മസില്‍ വേദന എന്നിവും വന്നേക്കാം. … Read more

അയർലണ്ടിൽ EU Digital Certificates വിതരണം ഇന്ന് മുതൽ; ജനങ്ങൾ ഇടപഴകുന്നത് രോഗബാധ വർദ്ധിപ്പിക്കുമെന്ന് മുന്നറിയിപ്പ്; രാജ്യത്ത് ഇന്നലെ 576 കോവിഡ് രോഗികൾ

അയര്‍ലണ്ടിലെ രണ്ട് മില്യണോളം വരുന്നവര്‍ക്ക് ഇന്നുമുതല്‍ EU Digital Certificates വിതരണം ആരംഭിക്കും. ഈ സര്‍ട്ടിഫിക്കറ്റുകളുള്ളവര്‍ക്ക് EU-വിലുടനീളം നിയന്ത്രണങ്ങളില്ലാതെ യാത്ര ചെയ്യാവുന്നതാണ്. കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും എടുത്തവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുക. കോവിഡ് പാസ് എന്നും ഇവ അറിയപ്പെടുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ കോവിഡ് വന്ന ഭേദമായവര്‍, യാത്രയ്ക്ക് 72 മണിക്കൂറിനിടെ PCR ടെസ്റ്റ് നടത്തി നെഗറ്റീവ് ആയവര്‍ എന്നിവര്‍ക്കും യാത്രയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കും. വാക്‌സിന്‍ എടുത്തവര്‍ക്ക് ഇമെയില്‍ വഴി ഒരു ലിങ്ക് ലഭിക്കും. ഈ ലിങ്ക് … Read more

ഉപതെരഞ്ഞെടുപ്പിലെ Fianna Fail-ന്റെ മോശം പ്രകടനം; അടുത്ത പൊതു തെരഞ്ഞെടുപ്പിൽ മാർട്ടിന് പകരം പുതിയ നേതാവ് വേണമെന്ന് പാർട്ടിക്കുള്ളിൽ ആവശ്യം

അയര്‍ലണ്ടിലെ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ Fianna Fail-നെ നയിക്കാന്‍ നിലവിലെ നേതാവായ മീഹോള്‍ മാര്‍ട്ടിന് പകരം വേറൊരാള്‍ വന്നേക്കുമെന്ന് പാര്‍ട്ടി TD-യായ Cathal Crowe. ഡബ്ലിന്‍ ബേ സൗത്ത് ഉപതെരഞ്ഞെടുപ്പില്‍ Fianna Fail വളരെ മോശം പ്രകടനം നടത്തിയതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി കൂടിയായ മാര്‍ട്ടിന്റെ നേതൃത്വം ചോദ്യചിഹ്നത്തിലായിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയായും, പാര്‍ട്ടി നേതാവായും താന്‍ തന്നെ തുടരുമെന്നായിരുന്നു മാര്‍ട്ടിന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അടുത്ത പൊതുതെരഞ്ഞെടുപ്പിലും പാര്‍ട്ടിയെ നയിക്കുക താന്‍ തന്നെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ Finna Fail-ന്റെ കൗണ്‍സിലര്‍ … Read more