പോരാട്ടത്തിന്റെ ഭാവം മാറിയിരിക്കുന്നു, ഡെൽറ്റ വകഭേദത്തിന് ചിക്കൻ പോക്സിന് സമാനമായ വ്യാപനശേഷി; മുന്നറിയിപ്പുമായി യുഎസ് ആരോഗ്യവിദഗ്ദ്ധർ

ലോകമെങ്ങും ഡെല്‍റ്റ വകഭേദം പടരുന്ന സാഹചര്യത്തില്‍ കോവിഡ്-19-ന് എതിരായ പോരാട്ടത്തിന്റെ ‘ഭാവം മാറിയിരിക്കുകയാണ്’ എന്ന മുന്നറിയിപ്പുമായി US Centres for Disease Control (CDC). എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും എത്രയും വേഗം വാക്‌സിന്‍ നല്‍കുക, എല്ലാവരും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കുക എന്നിങ്ങനെയുള്ള ആരോഗ്യമുന്‍കരുതലുകളെടുക്കാനും CDC അധികൃതര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തുകയും, നിലവില്‍ ലോകമെങ്ങും ഏറ്റവും കൂടുതലായി കണ്ടുവരികയും ചെയ്യുന്ന കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം, ചിക്കന്‍ പോക്‌സ് പോലെ വേഗത്തില്‍ പടര്‍ന്നുപിടിക്കാന്‍ … Read more

HSE-യിലെ എല്ലാ ഉദ്യോഗസ്ഥർക്കും സാമ്പത്തിക ബോണസ് നൽകണം: ആരോഗ്യമന്ത്രി; അയർലണ്ടിൽ 1,361 പേർക്ക് കൂടി കോവിഡ്

Health Service Executive (HSE)-നായി ജോലി ചെയ്യുന്ന അഡ്മിനിസ്‌ട്രേഷന്‍ തസ്തികയിലടക്കമുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും, കോവിഡ് കാലത്തെ സേവനത്തിന് പകരമായി സാമ്പത്തിക ബോണസ് അനുവദിക്കണമെന്ന് ആരോഗ്യമന്ത്രി Stephen Donnelly. കോവിഡ് മഹാമാരിക്കെതിരെ ഇപ്പോഴും നമ്മള്‍ പൊരുതുകയാണെന്നും, ആരോഗ്യപ്രവര്‍ത്തകരുടെ സേവനം സമാനതകളില്ലാത്തതാണെന്നും പറഞ്ഞ അദ്ദേഹം, അവര്‍ക്കായി എന്തെങ്കിലും ചെയ്യേണ്ടത് അനിവാര്യമാണെന്നും അഭിപ്രായപ്പെട്ടു. ആരോഗ്യപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ കേള്‍ക്കാന്‍ നാം തയ്യാറാകണമെന്നും Patrickswell-ലുള്ള Limerick Racecourse വാക്‌സിനേഷന്‍ കേന്ദ്രം സന്ദര്‍ശിക്കവേ മന്ത്രി പറഞ്ഞു. ഒന്നര വര്‍ഷത്തോളമായി നിസ്വാര്‍ത്ഥസേവനം ചെയ്യുന്ന നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, … Read more

ടോക്കിയോയിൽ തുഴയെറിഞ്ഞ് വീണ്ടും മെഡൽ നേട്ടവുമായി അയർലണ്ട്; ഇത്തവണ പുരുഷ ടീമിന് സ്വർണ്ണം

വനിതാ തുഴച്ചില്‍ സംഘം വെങ്കലം നേടിയതിന് പിന്നാലെ അയര്‍ലണ്ടിന്റെ രണ്ടംഗ പുരുഷ തുഴച്ചില്‍ ടീമിന് ടോക്കിയോ ഒളിംപിക്‌സില്‍ സ്വര്‍ണ്ണനേട്ടം. പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് ഡബിള്‍ സ്‌കള്‍സിലാണ് ചരിത്രത്തിലാദ്യമായി Paul O’Donovam, Fintan McCarthy എന്നിവരുടെ ഐറിഷ് ടീം സ്വര്‍ണ്ണം നേടിയത്. 6:06.43 മിനിറ്റില്‍ ലക്ഷ്യം പൂര്‍ത്തീകരിച്ചാണ് ഇവര്‍ ഒന്നാം സ്ഥാനം നേടിയത്. ഫൈനലില്‍ ജര്‍മ്മനി രണ്ടാം സ്ഥാനവും, ഇറ്റലി മൂന്നാം സ്ഥാനവും നേടി. Sea Forest Waterway-യില്‍ നടന്ന മത്സരത്തില്‍ പ്രതികൂലമായി കാറ്റിനെതിരെ, തന്ത്രപരമായും, സാങ്കേതിക മികവ് … Read more

അയർലണ്ടിൽ 12-15 പ്രായക്കാർക്കുള്ള കോവിഡ് വാക്സിൻ ഉടൻ; രോഗികൾക്കും, കെയർ ഹോം അന്തേവാസികൾക്കും വാക്സിൻ ബൂസ്റ്ററുകളും നൽകും

അയര്‍ലണ്ടിലെ പുതിയ കോവിഡ് രോഗികളില്‍ 20 ശതമാനത്തോളം പേരും കൗമാരക്കാരാണെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍, രാജ്യത്ത് 12 വയസിന് മേല്‍ പ്രായമുള്ള എല്ലാവര്‍ക്കും വരുന്ന ആഴ്ചകളില്‍ തന്നെ കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. 12-15 പ്രാക്കാര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള National Immunisation Advisory Council (Niac)-ന്റെ നിര്‍ദ്ദേശം പരിഗണിച്ചാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായത്. 16-17 പ്രായക്കാര്‍ക്കുള്ള വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ഇന്നലെ ആരംഭിച്ചിരുന്നു. രാജ്യത്ത് 12-15 പ്രായക്കാരായ 250,000-ഓളം പേരുണ്ടെന്നാണ് കണക്ക്. mRNA സാങ്കേതികവിദ്യ … Read more

അയർലണ്ടിൽ PUP ലഭിക്കുന്നവർ അതിന് അർഹരെന്ന് സ്വയം സാക്ഷ്യപ്പെടുത്തണെമെന്ന് സാമൂഹികക്ഷേമ വകുപ്പ്; അവസാന ദിവസം ഇന്ന്

അയര്‍ലണ്ടില്‍ Pandemic Unemployment Payment (PUP) ലഭിച്ചുകൊണ്ടിരിക്കുന്നവര്‍, തുടര്‍ന്നും സഹായം ലഭിക്കണമെങ്കില്‍ തങ്ങള്‍ അതിന് അര്‍ഹരാണെന്ന് വ്യക്തമാക്കണമെന്ന് സാമൂഹികക്ഷേമ വകുപ്പ്. ജൂലൈ 27 ചൊവ്വാഴ്ചയ്ക്കകം ഇത് സംബന്ധിച്ച വിവരങ്ങള്‍ വകുപ്പിന് കൈമാറണമെന്നും, അല്ലാത്തപക്ഷം സഹായധനം ലഭിക്കുന്നത് നിലച്ചേക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. PUP-ക്കുള്ള അര്‍ഹത തെളിയിക്കുന്നതിനായി പൊതുജനങ്ങള്‍ തങ്ങളുടെ MyWelfare അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത ശേഷം ‘Continued eligibility to receive Pandemic Unemployment Payment’ എന്ന തലക്കെട്ടിന് താഴെയുള്ള നിര്‍ദ്ദേശങ്ങള്‍ പിന്തുടരണം. ഇതില്‍ എന്തെങ്കലും ബുദ്ധിമുട്ടോ, സംശയമോ … Read more

അന്തരിച്ച അയർലണ്ട് മലയാളി ജിഷ സൂസൻ ജോണിന്റെ സംസ്കാരശുശ്രൂഷ സംബന്ധിച്ച വിവരങ്ങൾ

ഡബ്ലിന്‍: ഡബ്ലിന്‍ ബ്ളാക്ക് റോക്ക് കോണല്‍സ്‌കോട്ടില്‍ താമസിക്കുന്ന രജീഷ് പോളിന്റെ ഭാര്യയും, ഡബ്ലിന്‍ നാഷണല്‍ ഫോറന്‍സിക് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സുമായ ജിഷ സൂസന്‍ ജോണിന്റെ സംസ്‌കാര ശുശ്രൂഷകള്‍ സംബന്ധിച്ചുള്ള ക്രമീകരണങ്ങള്‍. 27/07/2021 ചൊവ്വാഴ്ച രാവിലെ 8:30-ന്ഡബ്ലിന്‍ St ഗ്രീഗോറിയോസ് യാക്കോബായ പള്ളിയില്‍ വി. കുര്‍ബാന 10:30 ന് പള്ളിയില്‍ വച്ച് തന്നെ സംസ്‌കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം. പള്ളിയില്‍ വച്ച് നടത്തപ്പെടുന്ന ശുശ്രൂഷകള്‍ക്കും വി. കുബ്ബാനയ്ക്കും പൊതുജനത്തിന് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. Viewing-ഉം പള്ളിയില്‍ വച്ച് അനുവദിച്ചിട്ടില്ല. പള്ളിയില്‍ … Read more

അയർലണ്ടിൽ indoor dining നാളെ മുതൽ; മാർഗ്ഗ നിർദ്ദേശങ്ങൾ അറിയാം

അയര്‍ലണ്ടില്‍ കെട്ടിടങ്ങള്‍ക്കകത്ത് വച്ച് ഭക്ഷണ പാനീയങ്ങള്‍ വിളമ്പാന്‍ (indoor dining) റെസ്റ്ററന്റുകള്‍ക്കും പബ്ബുകള്‍ക്കും തിങ്കളാഴ്ച മുതല്‍ അനുമതി. കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തിലും മേഖലയിലെ ബിസിനസുകാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്. അതേസമയം കര്‍ശന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അനുമതിയോട് അനുബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവ: 13 നു മുകളില്‍ പ്രായമുള്ള പരമാവധി 6 പേരെ മാത്രമേ ഒരു ടേബിളില്‍ അനുവദിക്കൂ. അതേസമയം 12 അല്ലെങ്കില്‍ അതിനു താഴെ പ്രായമുള്ള കുട്ടികള്‍ അടക്കം 15 പേര്‍ക്ക് വരെ … Read more

അയർലണ്ടിൽ വരണ്ട കാലാവസ്ഥ തുടരുന്നു; ഡ്രൈവർമാർക്കുള്ള സുരക്ഷാ നിർദ്ദേശങ്ങൾ ശ്രദ്ധിച്ച് വായിക്കുക

ഏതാനും ദിവസമായി വരണ്ട കാലാവസ്ഥ തുടരുന്ന പശ്ചാത്തലത്തില്‍ അയര്‍ലണ്ടിലെ ഡ്രൈവര്‍മാര്‍ വാഹനമോടിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി Road Safety Authority (RSA). അന്തരീക്ഷ താപനില 30 ഡിഗ്രി സെല്‍ഷ്യസിലധികമായി രേഖപ്പെടുത്തുന്നതിനെത്തുടര്‍ന്ന് രാജ്യത്ത് പലതവണ അതീവ താപനില മുന്നറിയിപ്പുകളും നല്‍കിയിരുന്നു. ഇന്നലെ കൊടുങ്കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. വരണ്ട കാലാവസ്ഥ തുടര്‍ന്നാല്‍ റോഡില്‍ റബ്ബര്‍, ഓയില്‍ എന്നിവ പറ്റിപ്പിടിക്കാന്‍ ഇടയുണ്ടെന്നും, മഴ പെയ്യുകയാണെങ്കില്‍ ഇവയെല്ലാം കൂടിക്കലരുകയും, ഇവയ്ക്ക് മുകളിലൂടെ വാഹനമോടിക്കുമ്പോള്‍ അപകടസാധ്യത വര്‍ദ്ധിക്കുമെന്നും … Read more

ഡബ്ലിനിൽ ഇന്ത്യക്കാരിക്ക് കൗമാരക്കാരുടെ ക്രൂര മർദ്ദനം; കണ്ണിന് പരിക്ക്; സുഹൃത്തിനും മർദ്ദനമേറ്റു

ഡബ്ലിനിലെ St Stephen’s Green Park-ല്‍ ഇന്ത്യക്കാരിയായ വിദ്യാര്‍ത്ഥിക്കും, സുഹൃത്തിനും ക്രൂരമര്‍ദ്ദനം. മര്‍ദ്ദനത്തില്‍ ഇന്ത്യക്കാരിയായ അഞ്ജലി ശര്‍മ്മയുടെ ഒരു കണ്ണിന് താല്‍ക്കാലികമായി കാഴ്ച നഷ്ടപ്പെടുകയും, സുഹൃത്തിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രിയായിരുന്നു ഒരു കൂട്ടം കൗമാരക്കാര്‍ ഇവരെ ആക്രമിച്ചത്. പാര്‍ക്കിന്റെ പ്രവേശനകവാടത്തില്‍ നില്‍ക്കുകയായിരുന്ന അഞ്ജലിയെയും സുഹൃത്തിനെയും കുഴപ്പക്കാരായ ഒരു കൂട്ടം കൗമാരക്കാര്‍ സമീപിക്കുകയായിരുന്നു. സുഹൃത്തിനെ ഇടിക്കാനും, ഇയര്‍ഫോണ്‍ തട്ടിയെടുക്കാനുമെല്ലാം ശ്രമിച്ചതോടെ ഇരുവരും ഇവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഇതോടെ കൂട്ടത്തിലെ രണ്ടു മൂന്ന് പേര്‍ … Read more

അയർലണ്ടിൽ കോവിഡിന്റെ നാലാം തരംഗം; ദിവസേന 4,000 രോഗികൾ വരെ ഉണ്ടായേക്കാമെന്ന് ലിയോ വരദ്കർ

അയര്‍ലണ്ടിലെ കോവിഡിന്റെ നാലാം തരംഗം ദിവസേനയുള്ള രോഗികളുടെ എണ്ണം 4,000 വരെയാക്കി വര്‍ദ്ധിപ്പിച്ചേക്കുമെന്ന ആശങ്ക പങ്കുവച്ച് ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍. രാജ്യം നാലാം തരംഗത്തെ അഭിമുഖീകരിക്കുകയാണ് എന്ന കാര്യത്തില്‍ സംശയമേതുമില്ലെന്നും, വരുന്ന ആഴ്ചകളില്‍ രോഗികളുടെ എണ്ണം കുതിച്ചുയരുമെന്നുമാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നത്. അതേസമയം ജൂലൈ 26 മുതല്‍ indoor dining മേഖലയ്ക്ക് അനുമതി നല്‍കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയുമാണ്. രാജ്യത്ത് ഡെല്‍റ്റ വകഭേദമാണ് ഭീഷണിയുയര്‍ത്തുന്നതെന്നും, ഇത് എത്ര കാലം നീണ്ടുനില്‍ക്കുമെന്ന് പറയാന്‍ സാധിക്കില്ലെന്നും വരദ്കര്‍ വ്യക്തമാക്കി. … Read more