തെക്കന്‍ ഡബ്ലിനില്‍ പുതിയ നഗരമേഖല: 30000 പേര്‍ക്ക് താമസസൗകര്യം

ഡബ്ലിന്‍ നഗരത്തിന്റെ അഭൂതപൂര്‍വമായ വളര്‍ച്ച പരിഗണിച്ച് തെക്കന്‍ ഡബ്ലിനില്‍ പുതിയ നഗരമേഖല നിര്‍മിക്കാനുള്ള പദ്ധതിക്ക് അനുമതിയായി. യു എസ് കമ്പനിയായ ഹൈന്‍സിനാണ് നിര്‍മാണ ചുമതല. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഇവിടെ 30000 പേര്‍ക്ക് താമസസൗകര്യം ലഭിക്കും. പുതിയ നഗരമേഖലയില്‍ മൂന്ന് പാര്‍ക്കുകള്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതില്‍ രണ്ടെണ്ണത്തിന് അനുമതി ആയിക്കഴിഞ്ഞു. ടൗണിന് സമീപമുള്ള 22 ഏക്കര്‍ സ്ഥലത്ത് നിര്‍മിക്കുന്ന ടുള്ളി പാര്‍ക്ക്, വടക്കുപടിഞ്ഞാറ് ഭാഗത്ത് 13 ഏക്കര്‍ സ്ഥലത്ത് നിര്‍മിക്കുന്ന ബെക്കറ്റ് പാര്‍ക്ക് എന്നിവയാണ് ഇവ. 5.4 കിലോമീറ്റര്‍ … Read more

ഡബ്ലിന്‍ ജനസംഖ്യാ വളര്‍ച്ചയില്‍ മുന്നിലെന്ന് സൂചന…

ഡബ്ലിന്‍: ഡബ്ലിനിലെ ജനസംഖ്യ 1.34 മില്യണ്‍ കവിഞ്ഞതായിറിപ്പോര്‍ട്ടുകള്‍. സാമ്പത്തികമായ തിരിച്ച് വരവ് ഡബ്ലിനിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുകയാണെന്ന് വ്യക്തമാക്കുന്നതാണ് കണക്കുകള്‍. കഴിഞ്ഞഅഞ്ച് വര്‍ം കൊണ്ട് 72000 പേരാണ് ഡബ്ലിനലേക് ഒഴുകിയത്. 5.7 ശതമാനത്തിന്‍റെ വര്‍ധനയാണ് പ്രകടമായിരിക്കുന്നതെന്ന് വ്യക്തം. ഏറ്റവും വേഗത്തില് വളര്‍ച്ച പ്രകടമാക്കനുന്ന പത്തില്‍ ഏഴ് മേഖലയിലും ഡബ്ലിനിലാണെന്നും ചൂണ്ടികാണിക്കപ്പെടുന്നുണ്ട്. ബാക്കിയുള്ള മൂന്ന് മേഖല തലസ്ഥാനത്തേയ്ക്ക് എളുപ്പത്തില്‍ ഗതാഗത സൗകര്യം ലഭിക്കുന്നവയുമാണ്. ] രാജ്യത്തെ ആകെ ജനസംഖ്യയുടെ വര്‍ധനവ് 3.7 ശതമാനം ആണുള്ളത്. ഇതോടെ ജനസംഖ്യ അയര്‍ലന്‍ഡില്‍ … Read more

കാറില്‍ കൈക്കുഞ്ഞുമായി ആശുപത്രിയില്‍ പോയ ദമ്പതികളോട് യുവതികളുടെ പരാക്രമം; താരസംഘനടയിലെ അംഗങ്ങളെന്നു ഭീഷണിയും

കൊച്ചി: കൈക്കുഞ്ഞുമായി ആശുപത്രിയില്‍ പോവുകയായിരുന്ന ദമ്പതിമാരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ മൂന്ന് യുവതികള്‍ അറസ്റ്റില്‍. എറണാകുളം കതൃക്കടവ് പമ്പ് ജംഗ്ഷന് സമീപം ഇന്നലെ വൈകീട്ടാണ് സംഭവം. ഹൈക്കോടതി അഭിഭാഷകനും വൈറ്റില സ്വദേശിയുമായ പി. പ്രജിത്തിനും ഭാര്യയ്ക്കും നേരെയാണ് കൈയേറ്റം ഉണ്ടായത്. സംഭവത്തില്‍ കടവന്ത്ര കുമാരനാശാന്‍ നഗര്‍ സെന്റ് സെബാസ്റ്റ്യന്‍ റോഡ് ഗാലക്‌സി വിന്‍സ്റ്ററില്‍ സാന്ദ്ര ശേഖര്‍ (26), തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് നങ്ങേത്തില്‍ എം. അജിത (25), കോട്ടയം അയ്യര്‍കുളങ്ങര വല്ലകം മഠത്തില്‍പ്പറമ്പില്‍ ശ്രീല പത്മനാഭന്‍ (30) എന്നിവരെയാണ് … Read more

വി.എസ്.ശിവകുമാറിന്റെ സഹോദരനെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: മുന്‍ ദേവസ്വം മന്ത്രി വി.എസ്. ശിവകുമാറിന്റെ സഹോദരനും ദേവസ്വം ബോര്‍ഡ് സെക്രട്ടറിയുമായ വി.എസ്. ജയകുമാറിനെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണം. തിരുവനന്തപുരത്തും കൊട്ടാരക്കരയിലും ആശുപത്രികള്‍ വാങ്ങി എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ജയകുമാറിന് എതിരെയുള്ളത്. -എജെ-

പട്ടാള അട്ടിമറി ശ്രമം പരാജയപ്പെട്ട തുര്‍ക്കിയില്‍ ജനാധിപത്യത്തെ പിന്തുണച്ച് വന്‍ റാലികള്‍

ഇസ്താംബുള്‍: പട്ടാള അട്ടിമറി ശ്രമം പരാജയപ്പെടുത്തിയതിനു പിന്നാലെ തുര്‍ക്കിയിലെങ്ങും ജനാധിപത്യത്തെ പിന്തുണച്ച് വമ്പന്‍ റാലികള്‍. അട്ടിമറിയെ ചെറുത്ത് തോല്‍പ്പിച്ച ജനങ്ങള്‍ ജനാധിപത്യത്തെ പിന്തുണയ്ക്കുന്ന മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ദേശീയ പതാകയുമായി തെരുവിലിറങ്ങിറങ്ങിയത്. ജനാധിപത്യത്തെ സംരക്ഷിക്കണമെന്ന് അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് തുര്‍ക്കിയിലെ ഒരു വിഭാഗം സൈനികര്‍ അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുക്കാന്‍ ശ്രമം തുടങ്ങിയത്. എന്നാല്‍ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദുഗാന്റെ ആഹ്വാനപ്രകാരം തെരവിലിറങ്ങിയ ജനവും ഉറുദുഗാന്റെ സൈന്യവും അട്ടിമറി ശ്രമം പരാജയപ്പെടുത്തുകയായിരുന്നു. ജനങ്ങളും സൈന്യവും വിമത സൈനികരും തമ്മില്‍ … Read more

അള്ളാഹുവിന്റെ പാതയില്‍ പോരാടുന്നത് തീവ്രവാദമാണെങ്കില്‍, ഞാനും തീവ്രവാദിയാണ്; ഐഎസില്‍ ചേര്‍ന്നെന്നു സംശയിക്കുന്ന മലയാളിയുടെ സന്ദേശം

കോഴിക്കോട്: ‘ആളുകള്‍ എന്നെ തീവ്രവാദിയെന്നാണ് വിളിക്കുന്നത്. അള്ളാഹുവിന്റെ പാതയില്‍ പോരാടുന്നത് തീവ്രവാദമാണെങ്കില്‍, അതെ ഞാനും തീവ്രവാദിയാണ് ‘ കേരളത്തില്‍ നിന്ന് കാണാതായ മുഹമ്മദ് മര്‍വാന്‍ എന്ന 23 കാരന്‍ വീട്ടിലേക്ക് അയച്ച സന്ദേശമാണിത്. കേരളത്തില്‍ നിന്ന് കാണാതായവരില്‍ തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്നുവെന്ന് സംശയിക്കുന്ന 15 പേരില്‍ ഒരാളാണ് മുഹമ്മദ് മര്‍വാന്‍. ജൂണ്‍ അവസാനമാണ് മെസേജിങ് ആപ്പായ ടെലഗ്രാം വഴി മുഹമ്മദ് ഈ സന്ദേശം മാതാപിതാക്കള്‍ക്ക് അയച്ചിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. … Read more

കശ്മീരില്‍ മൂന്നു ദിവസത്തേക്ക് പത്രങ്ങള്‍ക്ക് നിരോധനം

ശ്രീനഗര്‍: സംഘര്‍ഷാവസ്ഥ തുടരുന്ന കശ്മീരില്‍ മൂന്ന് ദിവസത്തേക്ക് വര്‍ത്തമാനപത്രങ്ങള്‍ നിരോധിച്ചു. അട്ടിമറി സാധ്യത നിലനില്‍ക്കുന്നുവെന്നും സമാധാനാന്തരീക്ഷം ഉറപ്പിക്കാനാണ് നടപടിയെന്നും സര്‍ക്കാര്‍ വക്താവ് നയീം അഖ്തര്‍ അറിയിച്ചു. മാധ്യമസ്ഥാപനങ്ങളിലെ പരിശോധനയ്ക്കും അച്ചടിസ്ഥാപനങ്ങളുടെ അടച്ചുപൂട്ടലിനും പിന്നാലെയാണ് സര്‍ക്കാരിന്റെ ഉത്തരവ്. പുലര്‍ച്ചെ രണ്ടു മണിയോടെ കശ്മീരിലെ പ്രസ്സുകളില്‍ അധികൃതരുടെ മിന്നല്‍പരിശോധന നടന്നു. അച്ചടി നിര്‍ത്തിവെക്കുകയും പ്രിന്റിങ് പ്ലേറ്റുകള്‍ പോലീസ് കൊണ്ടുപോകുകയും ചെയ്തതായി കശ്മീരില്‍ ഏറ്റവും പ്രചാരമുള്ള ‘ഗ്രേറ്റര്‍ കശ്മീര്‍’ ദിനപത്രത്തിന്റെ പ്രസാധകനായ റഷീദ് മക്ദൂമി പറഞ്ഞു. ഉറുദു ദിനപത്രമായ ഉസ്മയുടെ പതിനായിരം … Read more

സൈനിക അട്ടിമറി പരാജയപ്പെടുത്താന്‍ തുര്‍ക്കി പ്രസിഡന്റിനെ സാഹായിച്ചത് മൊബൈല്‍ ആപ്

കഴിഞ്ഞ ദിവസം രാത്രി തുര്‍ക്കിയില്‍ സൈനിക അട്ടിമറിയുണ്ടായപ്പോള്‍ അതിനെ പരാജയപ്പെടുത്താന്‍ പ്രസിഡന്റ്  റജബ് ഉര്‍ദുഗാനെ സഹായിച്ചത് മൊബൈല്‍ ആപ്. ജനങ്ങളോട് തെരുവിലേക്കിറങ്ങാന്‍ മൊബൈല്‍ ആപ് വഴിയാണ് പ്രസിഡന്റ് നിര്‍ദേശം നല്‍കിയത്. ആപ്പിള്‍ ഐ ഫോണിന്റെ വിഡിയോ ചാറ്റ്ആപ് ആയ ഫെയ്‌സ് ടൈമിലൂടെയാണ്‌  ജനങ്ങളോട് തെരുവിലിറങ്ങാന്‍ ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടത്. സി എന്‍ എന്‍ ചാനലിന്റെ ന്യൂസ് റിപ്പോര്‍ട്ടര്‍ ഇത് പുറം ലോകത്തെ അറിയിക്കുകയും ചെയ്തു. ‘നാം ഇത് മറികടക്കും. തെരുവിലേക്ക് പോയി അവര്‍ക്ക് മറുപടി കൊടുക്കൂ… അങ്കാറ സ്‌ക്വയറിലേക്ക് ഞാന്‍ … Read more

ബി ജെ പിയുടെ പിന്‍വാതില്‍ തന്ത്രം പൊളിച്ചത് രാഹുല്‍ ഗാന്ധിയുടെ ചടുല നീക്കം

അരുണാചല്‍ പ്രദേശില്‍ വിശ്വാസ വോട്ടിലൂടെ കോണ്‍ഗ്രസിനെ താഴെയിറക്കാനുള്ള ബി ജെ പിയുടെ തന്ത്രം പൊളിച്ചത് രാഗുല്‍ ഗാന്ധിയുടെ ചടുല നീക്കം. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ വിശ്വാസ വോട്ട് തേടാനിരിക്കെയായിരുന്നു കോണ്‍ഗ്രസിന്റെ നാടകീയ നീക്കങ്ങള്‍.  ഇന്ന് രാവിലെ നിയമസഭാകക്ഷി നേതാവ് സ്ഥാനത്ത് നിന്ന് മുഖ്യമന്ത്രി നബാം തുക്കി രാജിവെക്കുകയും പകരം പെമ ഖണ്ഡുവിനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. വിമത എം എല്‍ എമാരുടെ പിന്തുണ ഉറപ്പാക്കാനാണ് യുവാവായ പെമ ഖണ്ഡുവിനെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നത്. വിമത എം … Read more

പോലീസിന്റെ നിഷ്‌ക്രിയത്വമാണ് കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പോലീസിന്റെ നിഷ്‌ക്രിയത്വമാണ് സംസ്ഥാനത്ത് കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  കുറ്റ്യാടി വേളത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകനായ പുത്തലത്ത് നസിമുദ്ദീന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്‍ ഡി എഫ് അധികാരത്തിലെത്തിയതിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന ആക്രമണങ്ങളുടെ എണ്ണം വര്‍ധിച്ചതായും അദ്ദേഹം അറിയിച്ചു. ആക്രമണങ്ങളും കൊലപാതകങ്ങളും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണെന്നും വിഷയം അത്യന്തംഉത്കണ്ഠാജനകമാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ ഡി എഫ്  സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 52 ദിവസം കഴിയുമ്പോള്‍ 38 കൊലപാതകങ്ങളാണ് സംസ്ഥാനത്ത് അരങ്ങറേിയിരിക്കുന്നതെന്നും … Read more