ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്കാരം ശനിയാഴ്ച; ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ല എന്ന് മരണപത്രം
കഴിഞ്ഞ ദിവസം വിട പറഞ്ഞ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച നടക്കും. പ്രാദേശിക സമയം രാവിലെ 10 മണിയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുക. വത്തിക്കാനില്‍ ചേര്‍ന്ന കര്‍ദ്ദിനാള്‍മാരുടെ യോഗത്തിലാണ് തീരുമാനം. മാര്‍പ്പാപ്പയുടെ മൃതശരീരം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നാളെ 12.30 മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ശനിയാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ സംസ്‌കാരച്ചടങ്ങുകളില്‍ കോളജ് ഓഫ് കര്‍ദിനാള്‍സിന്റെ ഡീന്‍ കര്‍ദിനാള്‍ ജിയോവന്നി ബാറ്റിസ്റ്റ റീ നേതൃത്വം വഹിക്കും. മുന്‍ മാര്‍പ്പാപ്പമാരില്‍ മിക്കവരും അന്ത്യവിശ്രമം കൊള്ളുന്ന വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് … Read more