അയര്‍ലന്‍ഡിലേയ്ക്ക് കെയര്‍ ചോയ്‌സ് നേഴ്‌സിംഗ് ഗ്രൂപ്പിന്റെ വമ്പന്‍ റിക്രൂട്ട്‌മെന്റ്

വിസ്ത കരിയര്‍ സൊലൂഷന്‍ വീണ്ടും നഴ്സിങ് റിക്രൂട്ട്മെന്‍റ് നടത്തുന്നു. അങ്കമാലി മൂക്കന്നൂരിലെ ബാലാനഗര്‍ ഐടിസിയില്‍ വെച്ചാണ് റിക്രൂട്ട്മെന്‍റ് നടക്കുന്നത്. അയര്‍ലന്‍ഡിലേക്കാണ് നഴ്സിങ് റിക്രൂട്ട്മെന്‍റ്.  സെപ്തംബര്‍   28, 29  തീയതികളിലായി രാവിലെ പത്ത് മുതല്‍ വൈകീട്ട് മൂന്നര വരെയാണ് റിക്രൂട്ട്മെന്‍റിന് എത്തേണ്ടത്. ഇതില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്  attractive salary  യോഗ്യത അനുസരിച്ച് വാഗ്ദാനം ചെയ്യുന്നതെന്ന് വിസ്റ്റാ കരിയര്‍ ഉടമ ലാലു പോള്‍ അവകാശപ്പെട്ടു. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു തരത്തിലുമുള്ള സാമ്പത്തിക ഇടപാടുകളോ കമ്മീഷനോ ഉണ്ടാകില്ല എന്ന് വ്യക്തമാക്കിയതോടൊപ്പം അയര്‍ലന്‍ഡിലെ പ്രമുഖ നഴ്‌സിങ്ങ് … Read more

തോട് മുറിച്ചു കടക്കാന്‍ പൊലീസുകാരന്റെ തോളില്‍ കയറി ബിജെപി എംഎല്‍എ

  തോട് മുറിച്ചു കടക്കാന്‍ പൊലീസുകാരന്റെ തോളില്‍ കയറി ബിജെപി എംഎല്‍എ. ജമ്മു കശ്മീരിലെ ബിജെപി എംഎല്‍എ കൃഷന്‍ ലാലാണ് തന്റെ അംഗരക്ഷകനായ പൊലീസുകാരന്റെ തോളില്‍ കയറി തോട് മുറിച്ച് കടന്നത്. ഈ ചിത്രം മാധ്യമങ്ങളില്‍ എത്തിയതിന് പിന്നാലെ വിവാദമായപ്പോള്‍ തന്റെ ഭാഗം ന്യായീകരിക്കാനാണ് എംഎല്‍എ ശ്രമിച്ചത്. തന്റെ സുരക്ഷയ്ക്കായി സര്‍ക്കാര്‍ നിയോഗിച്ച അംഗരക്ഷകന്‍ തോട് മുറിച്ച് കടക്കുന്നതിന് തന്നെ സഹായിച്ചതില്‍ എന്ത് തെറ്റാണുള്ളതെന്നാണ് എംഎഎല്‍എ ചോദിക്കുന്നത്. ജമ്മു കശ്മീരിലെ ചമ്പ് നിയോജക മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ് കൃഷന്‍ … Read more

മുംബൈ ട്രെയിന്‍ സ്‌ഫോടനം: 12 പ്രതികള്‍ കുറ്റക്കാരെന്നു കോടതി,ഒരാളെ വെറുതെവിട്ടു

  മുംബൈ: 2006ലെ മുംബൈ ട്രെയിന്‍ സ്‌ഫോടന പരമ്പര കേസില്‍ 12 പേര്‍ കുറ്റക്കാരാണെന്ന് പ്രത്യേക മക്കോക്ക കോടതി. ഒരാളെ വിട്ടയച്ചു. 189 പേര്‍ കൊല്ലപ്പെടുകയും എണ്ണൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ 13 പ്രതികളെയാണ് വിചാരണ ചെയ്തത്. സംഭവത്തില്‍ ആറ് മലയാളികളും കൊല്ലപ്പെട്ടിരുന്നു. 2006 ജൂലൈ 11നാണ് നഗരത്തെ നടുക്കിയ സ്‌ഫോടന പരമ്പരയുണ്ടായത്. മുംബൈ സബര്‍ബന്‍ ട്രെയിനുകളിലെ ഫസ്റ്റ് ക്ലാസ് കംപാര്‍ട്ടുമെന്റുകളില്‍ സ്ഥാപിച്ച ബോംബുകള്‍ തിരക്കേറിയ സമയത്ത് പൊട്ടിത്തെറിക്കുകയായിരുന്നു. വൈകിട്ട് ആറരയ്ക്കിടെ നടന്ന സ്‌ഫോടനത്തില്‍ ജോലി … Read more

സെല്‍ബ്രിഡ്ജില്‍ സെപ്തംബര്‍ 12 ശനിയാഴ്ച മലയാളിക്കട പ്രവര്‍ത്തനം ആരംഭിക്കുന്നു

  ഡബ്ലിന്‍: കില്‍ഡയര്‍ കൗണ്ടിയിലെ സെല്‍ബ്രിഡ്ജില്‍ സെപ്തംബര്‍ 12 ശനിയാഴ്ച ഉച്ചയ്ക്ക് 2:30 മുതല്‍ മലയാളിക്കട പ്രവര്‍ത്തനം ആരംഭിക്കുന്നു. കഴിഞ്ഞ 5 വര്‍ഷക്കാലമായി വസ്ത്ര വിപണന രംഗത്ത് പ്രവര്‍ത്തിക്കുന്ന J&B ഗാര്‍മെന്റ്‌സിന്റെ നവസംരഭമാണ് j&B Asian Spices. ശനിയാഴ്ച ഉച്ചയ്ക്ക് 2:30 ന് ഫാ.ജോര്‍ജ്ജ് അഗസ്റ്റിന്‍ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വ്വഹിക്കുന്നതോടെ ജെ &ബി ഏഷ്യന്‍ സ്‌പൈസസ് പ്രവര്‍ത്തനം ആരംഭിക്കും. കഴിഞ്ഞ 5 വര്‍ഷക്കാലമായി വസ്ത്ര വിപണ രംഗത്ത് പ്രത്യേഗിച്ച് നേഴ്‌സിംഗ് യൂണിഫോം വിപണന രംഗത്ത് പ്രവര്‍ത്തിച്ച് തദ്ദേശിയരുടെയും … Read more

ധനമന്ത്രി കെ എം മാണിയുടെ ജീവചരിത്രം ‘കെ എം മാണി എ സ്റ്റഡി ഇന്‍ റീജണിലിസം’ പ്രകാശനം ചെയ്തു

കൊച്ചി: ധനമന്ത്രി കെ എം മാണിയുടെ ജീവചരിത്രം’കെ എം മാണി എ സ്റ്റഡി ഇന്‍ റീജണിലിസം’ പ്രകാശനം ചെയ്തു. മാണിയുടെ ദീര്‍ഘമായ രാഷ്ട്രീയ ഇന്നിംഗ്‌സിന്റെ രഹസ്യം ഇന്ത്യയിലാകെയുള്ള രാഷ്ട്രീയക്കാര്‍ അറിയാന്‍ ആഗ്രഹിക്കുന്ന കാര്യമാണെന്ന് പുസ്തകം പ്രകാശനം ചെയ്ത കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. തുടര്‍ച്ചയായ വിജയങ്ങളുടെയും ജനങ്ങളില്‍ ഒരുവനായി നില്‍ക്കുന്നതിന്റെയും രഹസ്യം സ്വന്തം പാര്‍ട്ടിക്കാരെ മാത്രമല്ല മറ്റുള്ളവരെയും പഠിപ്പിക്കണം. കെഎം മാണി എന്ന രാഷ്ട്രീയക്കാരിനിലൂടെ അന്‍പതാണ്ടത്തെ കേരള രാഷ്ട്രീയ ചരിത്രം പറയുന്ന പുസ്തകമാണ് കെ എം മാണി … Read more

മലേഷ്യന്‍ കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ ഹൈജാക്ക് ചെയ്തതെന്ന് സംശയം… കപ്പലില്‍ ഇന്ത്യക്കാരുള്‍പ്പെടെ പതിനാല് ജീവനക്കാര്‍

ക്വാലാലംപൂര്‍: ഇന്ത്യക്കാരുള്‍പ്പെടെ പതിനാല് ജീവനക്കാരുമായി കാണാതായ മലേഷ്യന്‍ കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ ഹൈജാക്ക് ചെയ്തതെന്ന് സംശയം. കപ്പല്‍ കാണാതായി ഒരാഴ്ച പിന്നിട്ടിട്ടും വിവരമൊന്നും ലഭിച്ചിട്ടില്ല. ദക്ഷിണ ചൈനയിലെ കടല്‍ക്കൊള്ളക്കാരുടെ നിയന്ത്രണത്തിലുള്ള ഖേലയില്‍ വച്ച് കപ്പല്‍ റാഞ്ചപ്പെട്ടുവെന്നാണ് സംശയം ഉയരുന്നത്. മലേഷ്യന്‍ മാരിടൈം എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി അന്വേഷണം ആരംഭിച്ചു. മിരിക്ക് 23 നോട്ടിക്കല്‍ മൈല്‍ അകലെ മിരിയില്‍ വച്ച് ഒരു വാണിജ്യ കപ്പല്‍ കാണാതായ കപ്പല്‍ കണ്ടതായുള്ള റിപ്പോര്‍ട്ടുകളും അന്വേഷിച്ചു വരുന്നു. സെപ്റ്റംബര്‍ മൂന്നിനാണ് മലേഷ്യന്‍ കപ്പലുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത്. … Read more

നല്ലനാളുകള്‍ എവിടെ-രാഹുല്‍ ഗാന്ധി

ഭുവനേശ്വര്‍: കോണ്‍ഗ്രസ് വികസനത്തിന് തടസം നില്‍ക്കുന്നെന്ന മോദിയുടെ പരാമര്‍ശത്തിന് കര്‍ഷക പ്രശ്‌നങ്ങള്‍ മുന്‍ നിര്‍ത്തി രാഹുല്‍ ഗാന്ധിയുടെ മറുപടി. സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച രാഹുല്‍, നല്ല നാളുകള്‍(അച്ഛേ ദിന്‍) എവിടെയെന്നും ആരാഞ്ഞു. മോദിയുടെ വാക്കുകളില്‍ വിശ്വസിച്ച കര്‍ഷകര്‍ നല്ല നാളുകള്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ അധികാരത്തിലേറി രണ്ടുനാള്‍ കൊണ്ട് എല്ലാം മറന്നു ബാര്‍ഗര്‍ ജില്ലയിലെ കര്‍ഷക റാലിയെ അഭിസംബോധന ചെയ്യവെ രാഹുല്‍ കുറ്റപ്പെടുത്തി. കോര്‍പ്പറേറ്റുകള്‍ക്കും ഒരു കൂട്ടം ആളുകള്‍ക്കുമുള്ളതല്ല ഇന്ത്യ. കര്‍ഷകനും താഴേക്കിടയിലുള്ളവനും വേണ്ടി … Read more

ഭക്ഷ്യസുരക്ഷ കമ്മിഷണര്‍ ടി.വി.അനുപമയെ തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ ശ്രമം തുടങ്ങിയതായി ആരോപണം

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ കമ്മിഷണര്‍ ടി.വി.അനുപമയെ തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ ശ്രമം തുടങ്ങിയതായി ആരോപണം. പ്രമുഖ കറി പൗഡര്‍ നിര്‍മാതാക്കള്‍ക്കെതിരേയും കീടനാശിനി ലോബിക്കെതിരെയും നടപടി സ്വീകരിച്ചതിലുള്ള അതൃപ്തിയാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് സൂചന. എന്നാല്‍ ഇത്തരമൊരു നീക്കം ഇല്ലെന്നും കമ്മിഷണറുടെ നടപടികളെല്ലാം തന്റെ ഓഫിസ് കൂടി അറിഞ്ഞിട്ടാണെന്നും ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. പ്രമുഖ കമ്പനിയായ നിറ പറയുടെ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവയില്‍ മായം കണ്ടെത്തിയതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ഈ കമ്പനിയുടെ ഈ മൂന്ന് ഉല്‍പന്നങ്ങളും ഭക്ഷ്യസുരക്ഷ കമ്മിഷണര്‍ നിരോധിച്ചു. മൂന്നാം … Read more

സിറിയന്‍ അഭയാര്‍ത്ഥികള്‍… സ്വീകരിക്കുന്നതില്‍ ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് പരിഗണ നല്‍കണമെന്ന് മന്ത്രി

മെല്‍ബണ്‍: സിറിയയില്‍ നിന്ന് അഭയാര്‍ത്ഥികളെ സ്വീകരിക്കുമ്പോള്‍ ക്രിസ്ത്യാനികളെ കേന്ദ്രീകരിച്ച് വേണമെന്ന് രണ്ട് സര്‍ക്കാര്‍ പ്രതിനിധികള്‍. ഇതോടെ അഭയാര്‍ത്ഥി വിഷയത്തില്‍ വിവേചനം വരുമെന്ന ആശങ്കകളായി.  12000വരുന്ന അഭയാര്‍ത്ഥികളെ സ്വീകരിക്കുമ്പോള്‍ ക്രിസ്തുമത വിശ്വാസികളെ കേന്ദ്രീകരിച്ചായിരിക്കണമെന്ന് രണ്ട് സീനിയര്‍ പ്രതിനിധികളാണ് ആവശ്യപ്പെട്ടത്. സിറിയന്‍ മേഖലയില്‍ പീഡനമനുഭവിക്കുന്ന എല്ലാ ന്യൂനപക്ഷ മതവിഭാഗങ്ങളെയും അഭയാര്‍ത്ഥികളായി എടുക്കുന്നത് പരിഗണിക്കുമെന്ന് പ്രധാനമന്ത്രി ടോണി അബോട്ട് ഉറപ്പ് പറയുന്നുണ്ട്. ബുധനാഴ്ച്ചയാണ് അബോട്ട് 12000വരുന്ന അഭയാര്‍ത്ഥികലെ കൂടി സിറിയ ഇറാഖ് മേഖലയില്‍ നിന്ന് സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. മാനുഷിക പരിഗണന വെച്ച് 13750 … Read more

അഭയാര്‍ത്ഥികളുടെ വേഷത്തില്‍ ഭീകരര്‍ യൂറോപ്പിലേക്ക് ??? ആശങ്ക പടരുന്നു…

  ????????: ????????????????? ??????????? ??????? ????????????????? ???????????????? ????????????? ??????????????????????????? ????????? ??????????. ????????? ???????????? ???? ?????? M1 ??? ????? ??????????? ???????????????? ???????????????????????????? ????????????? ???????????. ‘????????? ???????????? ???????????????? ?????????????? ???????????. ?????? ???????? ?????? ?????????????? ??? ???? ??????????????? ????????????? ?????????? ????? ??????????? ???????????? ?????. ????? ??????????????? ??????????????????? ????????????????, ???????? ????? ??????? ????????? ???????????????? ??????????????????? ????????????????????’ ???????????????? ????????. ?????????? … Read more