IKEA യുടെ മാലിന്യ സംസ്‌കരണത്തിന് €1 ബില്ല്യണിന്‍റെ വമ്പന്‍ നിക്ഷേപവുമായി Ingka ഗ്രൂപ്പ്

ലോകത്തിലെ ഏറ്റവും വലിയ IKEA ഫ്രാഞ്ചൈസി ആയ Ingka Group, മാലിന്യ സംസ്‌കരണത്തിനായി €1 ബില്ല്യൺ (€1000 കോടി) നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. ഐകിയയുടെ ഫർണിച്ചർ, മെത്ത, കിടക്ക പാളികളില്‍ നിന്നുള്ള മാലിന്യങ്ങള്‍  ഉപേക്ഷിക്കുന്നുതോ, കത്തിക്കുന്നതോ, ലാൻഡ്ഫില്ലിലേക്ക് അയക്കുന്നതോ ഒഴിവാക്കുകയാണ് ഈ നിക്ഷേപത്തിന്റെ ലക്ഷ്യം. ഈ നിക്ഷേപം യൂറോപ്യൻ യൂണിയൻ പുതിയ നിയമം രൂപീകരിക്കുന്ന സാഹചര്യത്തിലാണ്, ഇതിലൂടെ ബ്ളോക്കിൽ വിൽക്കുന്ന ഓരോ ടെക്സ്റ്റൈൽ അല്ലെങ്കിൽ വസ്ത്രത്തിനും റീട്ടൈല്‍മാരിൽ നിന്ന് ഫീസ് ഈടാക്കും. ഈ ഫണ്ട് ഉപയോഗിച്ച് മാലിന്യ സംസ്‌കരണ … Read more

ബഹിരാകാശത്തില്‍ ചരിത്രം രചിച്ച് ഇന്ത്യ; ഐഎസ്ആര്‍ഒ യുടെ സ്പാഡെക്‌സ് പരീക്ഷണം വിജയിച്ചു

ബഹിരാകാശ രംഗത്ത് ഐഎസ്ആര്‍ഒയ്ക്ക് മറ്റൊരു ചരിത്ര നേട്ടം. രാജ്യത്തിന്‍റെ ചരിത്രത്തിലെ ആദ്യ സ്പേസ് ഡോക്കിംഗ് പരീക്ഷണമായ സ്പാഡെക്സ് വിജയമായി. ഇതോടെ ഡോക്കിംഗ് സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് ഇതിന് മുൻപ് ഡോക്കിംഗ് സാങ്കേതിക വിദ്യ വിജയിച്ച മറ്റു മൂന്ന് രാജ്യങ്ങൾ. സ്‌പാഡെക്‌സ് ദൗത്യത്തിൻ്റെ ഭാഗമായി ബഹിരാകാശത്ത് രണ്ട് ഉപഗ്രഹങ്ങൾ ഡോക്ക് ചെയ്യാനുള്ള ഐഎസ്ആ‍‍ർഒയുടെ നാലാമത്തെ ശ്രമമാണ് വിജയിച്ചത്.ഇന്ന് രാവിലെയാണ് സ്‌പേഡെക്‌സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ … Read more

5% ജീവനക്കാരെ ഒഴിവാക്കാൻ മെറ്റ; അയര്‍ലണ്ടിലെ ജീവനക്കാരെ ബാധിക്കുമൊ എന്ന് ആശങ്ക

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയുടെ മാതൃ കമ്പനി ആയ മെറ്റ, തങ്ങളുടെ കമ്പനിയില്‍ താഴ്ന്ന പ്രകടനം കാഴ്ച വെക്കുന്ന 5% ജീവനക്കാരെ ഒഴിവാക്കാൻ പദ്ധതിയിടുന്നുവെന്ന് ഒരു ആഭ്യന്തര മെമോയിൽ വ്യക്തമാക്കി. ഈ നടപടി ഐറിഷ് പ്രവർത്തനത്തെ എത്രത്തോളം ബാധിക്കുന്നുവെന്ന് ഇതുവരെ വ്യക്തമല്ല. മെറ്റയുടെ ഐറിഷ് ഓഫീസില്‍ ഏകദേശം 2,000 ത്തോളം പേര്‍ ജോലി എടുക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ കമ്പനി ആയ മെറ്റക്ക് ലോകമാകെ 72,000 ജീവനക്കാരുണ്ട്, അതിനാൽ 5% കുറവ് ഏകദേശം 3,600 ജീവനക്കാരെ ബാധിക്കും. എന്നാൽ, … Read more

യുകെയിൽ മലയാളി നഴ്സിന് കുത്തേറ്റ് ഗുരുതര പരിക്ക്

യുകെയിൽ മലയാളി നഴ്സിന് കുത്തേറ്റതായി റിപ്പോര്‍ട്ട്‌. ബ്രിട്ടനിലെ മാഞ്ചസ്റ്റർ റോയൽ ഓൾഡ്ഹാം ആശുപത്രിയിൽ ജോലി ചെയ്യുന്ന അച്ചാമ്മ ചെറിയാനാണ് കുത്തേറ്റത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ റൗമോൺ ഹക്ക് (37) എന്നയാളാണ് അച്ചാമ്മയെ ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ അച്ചാമ്മ ചെറിയാൻ ചികിത്സയിലാണ്. അക്രമിയെ റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചു. ശസ്ത്രക്രിയയ്ക്കായി ഉപയോഗിക്കുന്ന കത്രിക ഉപയോഗിച്ച് യാതൊരു പ്രകോപനവുമില്ലാതെ റൗമോൺ അച്ചാമ്മയെ ആക്രമിക്കുകയായിരുന്നു. നരഹത്യാശ്രമത്തിനാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്. മാഞ്ചസ്റ്ററിലെ മലയാളി സംഘടനയിലെ സജീവ പ്രവർത്തകയായ … Read more

ലോസ് ആഞ്ചലസിലെ കാട്ടുതീയിൽ മരണം 24, തീ കൂടുതൽ പ്രദേശങ്ങളിലേക്ക് പടരുമെന്ന് മുന്നറിയിപ്പ്

ലോസ് ആഞ്ചലസിലെ കാട്ടുതീയില്‍ മരണപ്പെട്ടവരുടെ എണ്ണം 24 ആയി. 16 പേരെ കാണാതായതായി. മരിച്ചവരിൽ അഞ്ച് പേരെ പാലിസേഡ്സ് ഫയർ സോണിൽ നിന്നും 11 പേരെ ഈറ്റൺ ഫയർ സോണിൽ നിന്നുമാണ് കണ്ടെത്തിയത്. പതിനായിരത്തിലധികം കെട്ടിടങ്ങളും സ്ഥാപനങ്ങളും കത്തിയമർന്നു. പ്രദേശത്ത് വരണ്ട കാറ്റായ സാന്റാ അന വീശിയടിക്കാന്‍ സാധ്യത ഉള്ളതിനാല്‍ അഗ്നിബാധ ഇനിയും കൂടുതല്‍ പ്രദേശങ്ങളിലേക്ക് ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ്. മണിക്കൂറിൽ 48 കിലോമീറ്റർ മുതൽ 113 കിലോമീറ്റർ വരെ … Read more

റഷ്യൻ കൂലിപ്പട്ടാളത്തിലെത്തിയ മലയാളിക്ക് ഡ്രോൺ ആക്രമണത്തിൽ ദാരുണാന്ത്യം

റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന് യുദ്ധത്തിൽപങ്കെടുക്കേണ്ടി വന്ന തൃശൂർ സ്വദേശി കൊല്ലപ്പെട്ടത് ഡ്രോൺ ആക്രമണത്തിൽ എന്ന് സ്ഥിരീകരിച്ചു. യുക്രൈൻ ആക്രമണത്തിലാണ് കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബു മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജെയിനാണ് സന്ദേശത്തിലൂടെ ഈ വിവരം ബന്ധുക്കളെ അറിയിച്ചത്. മരിച്ച ബിനിൽ ബാബുവിന്റെ സുഹൃത്താണ് ജെയിൻ. തൊഴിൽ തട്ടിപ്പിനിരയായി റഷ്യയിലെത്തപ്പെട്ട ഇരുവരും റഷ്യന്‍ കൂലിപ്പട്ടാളത്തിൽ ചേരുകയായിരുന്നു.​ ജനുവരി അ‍ഞ്ചിനാണ് ബിനിൽ കൊല്ലപ്പെടുന്നത്. ആറാം തീയതിയാണ് ബിനിലിന്റെ മൃതദേഹം ജെയിൻ കാണുന്നത്. തൊട്ടുപിന്നാലെ ഉണ്ടായ ആക്രമണത്തിൽ ജെയിനും … Read more

സ്‌പെയിനിൽ മലകയറ്റത്തിനിടെ ഐറിഷ് യുവതി ക്ക് ദാരുണാന്ത്യം

സ്‌പെയിനിലെ എൽ ചോറോ മലനിരകളിൽ ട്രക്കിംഗ് നിടെ ഉണ്ടായ ദുരന്തത്തിൽ ഒരു യുവ ഐറിഷ് വനിത മരിച്ചു. സ്പെയിനിലെ ഗാർഡിയ സിവിൽ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തതനുസരിച്ച്, അപകടം വെള്ളിയാഴ്ച്ച വൈകുന്നേരമാണ് നടന്നത്. മലനിരകളിലൂടെയുള്ള കയറ്റത്തിനിടെ 21 വയസ്സുള്ള യുവതി അടി തെറ്റി താഴേക്ക്‌ വീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഐറിഷ് വിദേശകാര്യ വകുപ്പ് സ്പെയിനിലെ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്.

ഇന്ത്യയില്‍ രണ്ട് കുട്ടികൾക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു

ചൈനയിൽ വ്യാപകമായി പടരുന്ന ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്.എം.പി.വി) കേസ് ഇന്ത്യയില്‍ രണ്ടു പേര്‍ക്ക് സ്ഥിരീകരിച്ചു. ബംഗ്ലൂരില്‍ എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞിന്ആയിരുന്നു ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നാലെ മൂന്ന് മാസം പ്രായമായ പെണ്‍ കുഞ്ഞിന് രണ്ടാമതായി രോഗം സ്ഥിരീകരിച്ചു. ശ്വാസതടസ്സത്തെ തുടര്‍ന്നാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിച്ചത്. ഇരുവരും ഒരേ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. രണ്ട് കുട്ടികള്‍ക്കും വിദേശയാത്രാ പശ്ചാത്തലമില്ല. കുട്ടികളെയും രക്ഷിതാക്കളെയും ഐസോലേഷനില്‍ പ്രവേശിപ്പിച്ചു. ഉറവിടം കണ്ടെത്താന്‍ കഴിയാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്. ചൈനീസ് വേരിയന്റ് ആണോ കുട്ടികള്‍ക്ക് സ്ഥിരീകരിച്ചത് … Read more

മെസ്സിക്ക് യുഎസിലെ പരമോന്നത സിവിലിയൻ ബഹുമതി പ്രഖ്യാപിച്ച് ജോ ബൈഡൻ

ഫുട്‌ബൾ ഇതിഹാസം ലയണൽ മെസ്സിക്ക് അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതി. യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ബഹുമതി പ്രഖ്യാപിച്ചത്. അമേരിക്കയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡത്തിന് 19 പേർ അർഹരായി. ലയണൽ മെസിയെ കൂടാതെ, അമേരിക്കൻ മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ, ഗായികയും ആക്ടിവിസ്റ്റുമായ ബോണോ, അഭിനേതാക്കളായ മൈക്കൽ ജെ ഫോക്‌സ്, ഡെൻസൽ വാഷിംഗ്‌ടൺ എന്നിവരും പുരസ്കാര ജേതാക്കളിൽ ഉൾപ്പെടുന്നു. സ്ഥാനമൊഴിയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവെയാണ് ബൈഡന്റെ തീരുമാനം. രാജ്യത്തിന്റെ … Read more

യുഎസിലെ ഭീകരാക്രമണം, മരണം 15; ആക്രമണം നടത്തിയത് മുൻ സൈനിക ഉദ്യോഗസ്ഥൻ, വന്നത് ISIS ന്‍റെ കൊടി കെട്ടിയ ട്രക്കില്‍

യുഎസിലെ ന്യൂ ഓർലിയൻസിൽ പുതുവത്സരാഘോഷത്തിനിടെ ട്രക്ക് ജനക്കൂട്ടത്തിനിടയിൽ ഇടിച്ചുകയറ്റി ഉണ്ടായ അപകടത്തിൽ മരണസംഖ്യ 15 ആയി ഉയർന്നു. 30 പേർക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുതുവർഷ ദിനം പുലർച്ചെ 3.15ഓടെ, ന്യൂ ഓർലിയൻസിന്റെ പ്രസിദ്ധമായ ബോർബോൺ തെരുവും ഐബർവില്ലെ തെരുവും തമ്മിലുള്ള ജംഗ്ഷനിൽ ന്യൂ ഇയര്‍ ആഘോഷങ്ങൾ നടക്കുന്ന സമയത്ത്, അമിതവേഗതയിൽ എത്തിയ ഒരു ട്രക്ക് ജനങ്ങളുടെ ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. പിന്നീട്, ട്രക്കിന്റെ ഡ്രൈവർ ഇറങ്ങി വെടിയുതിർക്കുകയും ചെയ്തു. സംഭവം ഭീകരാക്രമണമാണെന്ന് എഫ്ബിഐ അറിയിച്ചു. … Read more