ഇന്തോനേഷ്യയില്‍ പ്രളയം: മരണം 42 ആയി…

ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യയിലെ കിഴക്കന്‍ പപ്പുവ മേഖലയിലുണ്ടായ പ്രളയത്തില്‍പ്പെട്ട് 42 പേര്‍ മരിച്ചു. ശനിയാഴ്ചയുണ്ടായ കനത്ത മഴക്കുപിന്നാലെയെത്തിയ പ്രളയത്തില്‍ 21 പേര്‍ക്ക് ഗുരുതരമായ പരുക്കുകളേറ്റിട്ടുണ്ടെന്നാണ് വിവരം. ശക്തമായ പ്രളയത്തില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയെന്ന് ഇന്തോനേഷ്യന്‍ ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. നിരവധി വീടുകളാണ് ഒലിച്ചുപോയതെന്ന് ഇന്തോനേഷ്യന്‍ ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. മരിച്ചവരുടെ എണ്ണം വര്‍ധിച്ചേക്കുമെന്നാണ് വിവരം. രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും വിവിധയിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചെന്നും ദുരന്ത നിവാരണ വിഭാഗം അധികൃതര്‍ അറിയിച്ചു. ജനുവരിയിലും രാജ്യത്തിന്റെ … Read more

സാഗര്‍ സമ്പാദക്ക് തീ പിടിച്ചു: ഇന്ത്യന്‍ തീരദേശ സേനയുടെ ഈ പര്യവേക്ഷണ യാനത്തില്‍ ഉണ്ടായിരുന്നത് 30 ജീവനക്കാരും 16 ശാസ്ത്രജ്ഞരും

മംഗളൂരു: തീരദേശ സേനയുടെ പര്യവേക്ഷണ യാനമായ സാഗര്‍ സംബാദയ്ക്ക് തീ പിടിച്ചു. മംഗളൂരു തീരത്തുവെച്ച് വെള്ളിയാഴ്ച അര്‍ധ രാത്രിയിലായിരുന്നു അപകടം. 30 ജീവനക്കാരും 16 ശാസ്ത്രജ്ഞരും സാഗര്‍ സംബാദയില്‍ ഉണ്ടായിരുന്നു. ഐ.സി.ജി.എസ് വിക്രം, ഐ.സി.ജി.എസ് ഷൂര്‍ എന്നീ തീരദേശ സേനയുടെ കപ്പലുകളുടെ പരിശ്രമത്തില്‍ തീ അണയ്ക്കാന്‍ കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തിലായ യാനത്തെ മംഗളൂരു തുറമുഖത്തേക്ക് മാറ്റി. മറൈന്‍ ബയോളജിയിലും മത്സ്യബന്ധനത്തിനും പര്യവേക്ഷണം നടത്തുന്ന കപ്പലാണ് സാഗര്‍ സംബാദ. തീ പടര്‍ന്നതിന്റെ കാരണം വ്യക്തമായിട്ടില്ല. ഡികെ

പത്മ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനും, ആര്‍ക്കിയോളജിസ്റ്റ് കെ.കെ മുഹമ്മദും

ന്യൂഡല്‍ഹി: പത്മ പുരസ്‌ക്കാരങ്ങള്‍ മലയാളികളായ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനും ആര്‍ക്കിയോളജിസ്റ്റ് കെ.കെ. മുഹമ്മദും രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദില്‍ നിന്നാണ് ഇരുവരും പത്മ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയത്. പത്മ പുരസ്‌കാരങ്ങളുടെ രണ്ടാംഘട്ട വിതരണമാണ് ശനിയാഴ്ച നടന്നത്. നമ്പി നാരായണന്‍ പത്മഭൂഷണും, കെ.കെ. മുഹമ്മദ് പത്മശ്രീയുമാണ് ഏറ്റുവാങ്ങിയത്. ഇതോടൊപ്പം നാടന്‍ പാട്ടുകാരി തേജന്‍ ബായ്, ഭക്ഷ്യ സംസ്‌കരണ കമ്പനിയായ എംഡിഎച്ചിന്റെ ഉടമ മഹാഷായ് ദരംപാല്‍ ഗുലാത്തി, നടന്‍ മനോജ് ബാജ്‌പേയ്, തബല … Read more

ബ്രെക്സിറ്റ്: സമയപരിധി നീട്ടും; യൂറോപ്യന്‍ യൂണിയന്റെ നിലപാടിനായി ഉറ്റുനോക്കി ലോകം

ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ കൂട്ടായ്മയില്‍ നിന്ന് ബ്രിട്ടന്‍ പിന്മാറുന്നത് സംബന്ധിച്ച്‌ (ബ്രെക്സിറ്റ്) ബ്രിട്ടിഷ് പാര്‍ലമെന്റില്‍ തുടര്‍ച്ചയായ 3 ദിവസങ്ങളില്‍ നടന്ന വോട്ടെടുപ്പ് പരമ്പരക്കൊടുവിൽ ഒരു പ്രമേയം പാസായി. കരാര്‍ നടപ്പാക്കുന്നത് നീട്ടിവെയ്ക്കണമെന്നാണ് പാര്‍ലമെന്റില്‍ ഭൂരിപക്ഷാഭിപ്രായം. ബ്രെക്‌സിറ്റ് നടപടികള്‍ നീട്ടിവെക്കുന്നതിനനുകൂലമായി ബ്രിട്ടീഷ് പാര്‍ലമെന്റ് വിധിയെഴുതി. പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 202നെതിരെ 412 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. ബ്രെക്‌സിറ്റ് വിഷയത്തില്‍ തുടര്‍ച്ചയായ രണ്ട് വോട്ടെടുപ്പുകളിലും തിരിച്ചടി നേരിട്ടതിനെ തുടര്‍ന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ബ്രെക്‌സിറ്റ് നടപടികള്‍ നീട്ടിവെക്കാന്‍ അനുമതി … Read more

സെന്റ് പാട്രിക് ഡേയില്‍ മഴയോടൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യത.

ഡബ്ലിന്‍: ഈ വര്‍ഷത്തെ സെന്റ് പാട്രിക് ഡേ ആഘോഷങ്ങള്‍ മഞ്ഞിലും മഴയിലും കുതിരും. മഴയോടൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിപ്പ് നല്‍കി. ജാഗ്രതാ നിര്‍ദ്ദേശത്തിന്റെ ഭാഗമായി പതിനൊന്നോളം കൗണ്ടികളില്‍ യെല്ലോ വാണിങ് പ്രഖ്യാപിച്ചിട്ടുണ്ട്. കോനാട്ട്, ലോങ്ഫോര്‍ഡ്, ഓഫാലി, വെസ്റ്റ് മീത്ത്, കാവന്‍, മോനാഗന്‍, ക്ലയര്‍, കോര്‍ക്ക്, കെറി, ലീമെറിക്, ടിപ്പററി കൗണ്ടികളിലാണ് യെല്ലോ വാണിങ് പ്രഖ്യാപിക്കപ്പെട്ടത്. ശക്തമായ മഴയില്‍ വെള്ളപ്പൊക്ക സന്ധ്യത പരിഗണിച്ച് വാണിങ് പ്രദേശങ്ങളിലെ തീരദേശങ്ങളില്‍ അതാത് കൗണ്ടി കൗണ്‍സിലുകള്‍ അറിയിപ്പ് … Read more

ലിസ സ്മിത്തിന്റെ തിരിച്ചുവരവ്; ലിയോ വരേദ്കറിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി പാറ്റ് ഫ്‌ളാനഗന്‍.

ഡബ്ലിന്‍: സിറിയയില്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ അകപ്പെട്ട ലിസ സ്മിത്തിനെ അയര്‍ലണ്ടിലേക്ക് തിരിച്ചെത്തിക്കുന്ന നടപടിയോട് യോജിക്കാനാവില്ലെന്ന് ഫൈന്‍ ഗെയില്‍ അംഗം പാറ്റ് ഫ്‌ളാനഗന്‍. ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പൈശാചിക സ്വഭാവമുള്ള ഭീകരസംഘടനയുടെ ഭാഗമായ ലിസയെ സ്വന്തം നാട്ടിലേക്ക് ക്ഷണിക്കുന്ന പ്രധാനമന്ത്രി അയര്‍ലഡിനോട് ചെയ്യുന്ന വഞ്ചനയാണെന്നും ഫ്‌ളാനഗന്‍ ആരോപണം ഉയര്‍ത്തി. സ്മിത്തിന്റെ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം മനസ്സിലായിട്ടും ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം പുറത്തുവന്നതിനെ തുടര്‍ന്ന് അവരെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിന് ഭരണകക്ഷിയിലെ തന്നെയുള്ള ഒരു വിഭാഗവും വരേദ്കറിനെതിരെ തിരിഞ്ഞിരിക്കുകയാണ്. … Read more

പ്രതിരോധ കുത്തിവെയ്പ് എടുക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പ്രവേശനം നിഷേധിച്ച് ന്യൂയോര്‍ക്കില്‍ കോടതി ഉത്തരവ്

വൈറ്റ് പ്ലെയ്ന്‍സ്: ന്യൂയോര്‍ക്ക് റോക്ക് ലാന്റ് കൗണ്ടിയില്‍ മീസെല്‍സ് രോഗം വ്യാപകമായതിനെ തുടര്‍ന്ന് പ്രതിരോധ കുത്തിവെപ്പു നടത്താത്ത വിദ്യാര്‍ത്ഥികളെ സ്‌ക്കൂളില്‍ പ്രവേശിപ്പിക്കേണ്ടെന്ന് ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടു. ചെസ്റ്റ് നട്ട് ഗ്രീന്‍ മെഡൊ വാള്‍ഡോള്‍ഫ് സ്‌ക്കൂളിലെ നാല്‍പത്തിനാലു വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളാണ് കുട്ടികളെ സ്‌ക്കൂളില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.എസ്. ഡിസ്ട്രിക്റ്റ് കോര്‍ട്ട് ജഡ്ജി വിന്‍സന്റ് ബ്രിസെറ്റിയുടെ മുന്‍പാകെ അപ്പീല്‍ നല്‍കിയത്. റോക്ക്ലാന്റ് കൗണ്ടിയില്‍ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് കമ്മീഷ്ണര്‍ പട്രീഷയാണ് കുത്തിവെപ്പു നടത്താത്ത കുട്ടികളെ സ്‌ക്കൂളില്‍ പ്രവേശിപ്പിക്കരുതെന്ന നിര്‍ദ്ദേശം നല്‍കിയത്. ഇതിനെതിരെയായിരുന്നു … Read more

”ആത്മീയം 2019” – ദൈവകൃപ നിറഞ്ഞ ഒരു നോമ്പുകാല യാത്ര……….(കുട്ടികള്‍ക്കായി ഒരുക്കുന്ന ഏകദിന ധ്യാനം)

ഗാല്‍വേ: സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് കുട്ടികള്‍ക്കായുള്ള ഏകദിന ധ്യാനവും സീറോ മലബാര്‍ യുത്ത് മൂവ്‌മെന്റ് (SMYM) Galway unit – ഉത്ഘാടനവും മാര്‍ച്ച് 23 ശനിയാഴ്ച മെര്‍വ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തില്‍ വച്ച് നടത്തപ്പെടും. അന്നേ ദിവസം മുതിര്‍ന്നവര്‍ക്കായ് രാവിലെ 10 മണിക്ക് English Mass (scheduled mass of mervue parish) നെ തുടര്‍ന്ന് 1 മണി വരെ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. റവ.ഫാ. ക്ലെമെന്റ് പാടത്തീപറമ്പില്‍, റവ.ഫാ രാജേഷ് മേച്ചീറകാത്, റവ. … Read more

പെസഹാ വ്യാഴാഴ്ച വോട്ടെടുപ്പ് നടത്തുന്നതിനെതിരെ കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ

കൊച്ചി: പെസഹ വ്യാഴാഴ്ച വോട്ടെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ). ഏപ്രില്‍ പതിനെട്ടിന് 97 സീറ്റുകളിലേക്ക് രണ്ടാം ഘട്ട വോട്ടെടുപ്പ് നടത്താനുള്ള തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് സിബിസിഐ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. നേരത്തെ റംസാന്‍ മാസത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ ബംഗാളില്‍ നിന്നുള്ള നേതാക്കള്‍ രംഗത്തു വന്നിരുന്നു. ഇതേതുടര്‍ന്ന് റംസാന്‍ മാസത്തിലെ പ്രത്യേകതയുള്ള ദിവസങ്ങളും എല്ലാ വെള്ളിയാഴ്ചയും പോളിങ്ങില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും കമ്മീഷന്‍ അറിയിച്ചിരുന്നു. ഏപ്രില്‍ ഏഴിനാണ് ആദ്യ ഘട്ട വോട്ടെടുപ്പ്. മെയ് … Read more

ന്യൂസിലാന്റില്‍ രണ്ട് സ്ഥലങ്ങളിലായി നടന്ന ഭീകരാക്രമണത്തില്‍ മരണം 49 കടന്നു; ഭീകരാക്രമണത്തില്‍ ഇന്ത്യാക്കാരും മരിച്ചെന്ന് സൂചന; നാലുപേര്‍ അറസ്റ്റില്‍; ലൈവ് സ്ട്രീം ചെയ്ത് അക്രമി

ന്യൂസിലന്‍ഡിലെ രണ്ട് മുസ്ലിം പള്ളികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ആകെ മരണം 49 ആയി. 40ലധികം പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ക്രൈസ്റ്റ്ചര്‍ച്ചിലെ ഹെഗ് ലി പാര്‍ക്കിന് സമീപത്തെ അല്‍ നൂര്‍ മോസ്‌കിലും സൗത്ത് ഐലന്‍ഡ് സിറ്റിയിലെ പള്ളിയിലുമാണ് വെടിവെപ്പ് നടന്നത്. ഭീകരാക്രമണത്തില്‍ ഇന്ത്യാക്കാരും മരിച്ചെന്ന് സൂചന. ന്യൂസീലന്‍ഡ് അധികൃതരുമായി തുടര്‍ച്ചയായി ബന്ധപ്പെടുന്നുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് കാത്തിരിക്കുകയാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. പ്രാദേശിക സമയം ഉച്ചക്ക് 1.40ന് ഹെഗ് ലി പാര്‍ക്കിന് സമീപത്തെ പള്ളിയില്‍ കറുത്ത വസ്ത്രവും ഹെല്‍മറ്റും ധരിച്ചെത്തിയ അക്രമിയാണ് … Read more