യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അയര്‍ലണ്ട് സന്ദര്‍ശിക്കുന്നു

ഡബ്ലിന്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അയര്‍ലന്‍ഡ് സന്ദര്‍ശനത്തിന് തയ്യാറെടുക്കുന്നു. ഈ വര്‍ഷം തന്നെ സന്ദര്‍ശനം നടത്താന്‍ കഴിയുമെന്ന് വരേദ്കറുമായുള്ള കൂടിക്കാഴ്ചയില്‍ ട്രംപ് ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. യൂണിയന്‍ പ്രതിനിധി എന്ന നിലയില്‍ വരേദ്കര്‍ ബ്രെക്‌സിറ്റ് സംബന്ധിച്ച സുപ്രധാന വിഷയങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റിന് മുന്നില്‍ അവതരിപ്പിച്ചു. തെരേസ മെയ്യുടെ ബ്രെക്‌സിറ്റ് നടപടികളോടുള്ള അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ട്രംപ് ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ബ്രെക്‌സിറ്റ് അനന്തമായി നീളുന്നത് യു.കെ-യു.എസ് വ്യാപാരത്തെ പ്രതികൂലമാക്കിയേക്കും എന്ന ആശങ്കയും യു.എസ്സിനുണ്ട്. അമേരിക്കന്‍ പ്രസിഡന്റിന്റെ വരവോടെ യു.എസ്-ഐറിഷ് … Read more

ഡബ്ലിനില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ തരംഗം; കാല്‍നടയാത്രക്കാര്‍ ഭീതിയില്‍

ഡബ്ലിന്‍: പ്രകൃതിസൗഹൃദ ഗതാഗത സൗകര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഡബ്ലിനില്‍ കടന്നുവന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ നഗരങ്ങളിലിറങ്ങുന്നവര്‍ക്ക് പേടിസ്വപ്നമാവുകയാണ്. സ്പീഡ് ലിമിറ്റ് പലതും ലംഘിച്ചെത്തുന്ന ഇവ നിയമം ലംഘിച്ച് നടപ്പാതയിലൂടെയും കടന്നുപോകുന്നത് ഗുരുതരമായ ഗതാഗത ലംഘനമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഫിയനാഫോള്‍ വക്താവ് റോബര്‍ട്ട് ട്രോയി. ഇവ നിയന്ത്രിക്കാന്‍ ഗതാഗത മന്ത്രി യാതൊരു നടപടിയും ഇതുവരെ കൈക്കൊണ്ടില്ലെന്നും ട്രോയി ആരോപിച്ചു. ഡബ്ലിന്‍ സിറ്റി സെന്ററിന്റെ മാത്രം 3000-ല്‍ അധികം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിലവിലുണ്ടെന്ന് റോബര്‍ട്ട് ട്രോയി ചൂണ്ടിക്കാട്ടുന്നു. ഗതാഗത നിയമമനുസരിച്ച് പൊതു നിരത്തില്‍ … Read more

ഐറിഷുകാർക്ക് ഉടൻ യു.എസ് വർക്കിങ് വിസ

ഡബ്ലിൻ: ഐറിഷ് പൗരന്മാർക്ക് യു.എസ്സിൽ ഇ3 വർക്കിങ് വിസ അനുവദിക്കാൻ ധാരണ. നേരത്തെ ഓസ്‌ട്രേലിയക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തി ഇ3 വിസ, സെനറ്റിന്റെ അംഗീകാരം ലഭിച്ചാൽ ഉടൻ നടപ്പാവും. പ്രതിവർഷം 5000 ഐറിഷ് പൗരന്മാർക്ക് വർക്കിങ് വിസ അനുവദിക്കപ്പെടുമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ നൽകുന്ന സൂചന. യു.എസ് ഹൌസ് ഓഫ് റെപ്രസെന്റേറ്റീവിൽ പാസായ ബില്ലിന് സെനറ്റിന്റെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്. വിസ ബിൽ സെനറ്റിൽ പാസാക്കുന്നതിന് യു.എസ് പ്രസിഡന്റ് വ്യക്തിപരമായി പിന്തുണ നൽകില്ലെന്നാണ് വാഷിംഗ്ടൺ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സെന്റ് … Read more

ബോയിങ് ശ്രേണിയിലെ വിവാദ വിമാന മോഡലായ 737 മാക്‌സ് 8 വന്‍ പ്രതിസന്ധിയില്‍: റദ്ദാക്കിയത് 50 രാജ്യങ്ങള്‍; 24 മണിക്കൂറിനുള്ളില്‍ ഓഹരി ഇടിഞ്ഞ് കമ്പനിക്ക് നഷ്ടം 1.74 കോടി രൂപ

അമേരിക്കന്‍ വിമാന നിര്‍മാണ കമ്പനിയായ ബോയിങ്ങിന്റെ ഏറ്റവും പുതിയ മോഡല്‍ 737 മാക്‌സ് 8 വന്‍ പ്രതിസന്ധിയില്‍. 50 രാജ്യങ്ങളിലെ വിമാന കമ്പനികളാണ് ബോയിങ് 737 മാക്‌സ് 8 വിഭാഗത്തിലുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അപകട സാധ്യത കണക്കിലെടുത്താണ് 50 രാജ്യങ്ങളിലെയും വിമാനങ്ങള്‍ സര്‍വീസില്‍ നിന്നു പിന്‍വലിച്ചത്. ഇതോടെ കമ്പനിയുടെ ഓഹരി വിപണി ഇടിഞ്ഞു. 24 മണിക്കൂറിനിടെ കമ്പനിക്ക് നേരിട്ടത് 1.74 ലക്ഷം കോടി രൂപയുടെ നഷ്ടമാണ്. നിലവില്‍ വിവിധ രാജ്യങ്ങളിലായി മുന്നൂറോളം ബോയിങ് 737 … Read more

ബ്രക്‌സിറ്റ്: കരാര്‍ തീയതി നീട്ടുന്നതിന് പാര്‍ലമെന്റ് അംഗീകാരം…

ലണ്ടന്‍: ബ്രെക്‌സിറ്റ് കരാര്‍ തീയതി നീട്ടുന്നതിന് പാര്‍ലമെന്റിന്റെ അംഗീകാരം. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ എംപിമാര്‍ അനുകൂലിച്ച് വോട്ട് ചെയ്തു. ഇതോടെ ബ്രെക്‌സിറ്റ് മാര്ച്ച് 29ന് നടക്കില്ലെന്ന് ഉറപ്പായി . പ്രധാനമന്ത്രി തെരേസ മേയ്ക്ക് ആശ്വാസമാകുന്ന വിജയമാണ് വ്യാഴാഴ്ച പാര്‍ലമെന്റിലുണ്ടായത്. 202-നെതിരേ 412 വോട്ടിനാണ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി പാസായത്. നിലവിലെ കരാറനുസരിച്ച് മാര്‍ച്ച് 29-നാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടേണ്ടത്. എന്നാലിത് നടപ്പാക്കാന്‍ യൂറോപ്യന്‍ യൂണിയനിലെ ബ്രിട്ടന്‍ ഒഴികെയുള്ള മറ്റ് 27 അംഗരാജ്യങ്ങളുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. … Read more

പൊതുസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് സൗജന്യ സാനിറ്ററി നാപ്കിനുകള്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പൊതുസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് സൗജന്യ സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. ദെയിലില്‍ സ്ത്രീ പ്രതിനിധികള്‍ അവതരിപ്പിച്ച പ്രമേയത്തിന് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചു. പൊതു സ്ഥാപനങ്ങള്‍ നാപ്കിനുകള്‍ സൗജന്യമായി നല്‍കുന്നതോടെ സ്ത്രീകളുടെ ചെലവ് കുറക്കാന്‍ ആവുമെന്ന് വനിതാ പാര്‍ലമെന്ററി അംഗം സഭയെ അറിയിച്ചു. ഈ ബില്‍ നിയമമാകുന്നതോടെ സ്‌കൂള്‍, കോളേജ്, ഹോസ്പിറ്റല്‍, ഡയറക്ട് പ്രൊവിഷന്‍ സെന്റര്‍, ഗാര്‍ഡ സ്റ്റേഷന്‍, ജയില്‍ തുടങ്ങി എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും നാപ്കിനുകള്‍ സൗജന്യമായി ലഭ്യമാകും. ഇത് … Read more

ന്യൂസിലന്‍ഡിലെ മോസ്‌ക്കില്‍ വെടിവെയ്പ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടു ബംഗ്ലാദേശ് ക്രിക്കറ്റ് ടീം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വെല്ലിങ്ടണ്‍: ന്യൂസിലാന്റില്‍ വെള്ളിയാഴ്ച നമസ്‌കാര വേളയില്‍ പള്ളിയില്‍ വെടിവയ്പ്പ്. രണ്ടു ഭാഗത്ത് വെടിവയ്പ്പുണ്ടായി. നിരവധി പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മോസ്‌ക്കിലാണ് വെടിവെയ്പ് ഉണ്ടായത്. വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ എത്തിയ പള്ളിയിലാണ് വെടിവയ്പ്പുണ്ടായത്. താരങ്ങളെ സുരക്ഷിതമായ കേന്ദ്രത്തിലേക്ക് മാറ്റി. പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുന്ന സമയത്തായിരുന്നു വെടിവെപ്പെന്നാണ് സൂചന. വെടിവെപ്പില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതായി ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം … Read more

‘മലയാളം’ നിര്‍മിക്കുന്ന നാടകം ‘ പ്രേമബുസ്സാട്ടോ’ യുടെ ആദ്യടിക്കറ്റു വില്പനയും,ടീസര്‍ റിലീസും, പോസ്റ്റര്‍ പ്രകാശനവും പ്ലാസ ഹോട്ടലില്‍ സംഘടിപ്പിച്ചു

താല: ഏപ്രില്‍ 13 ആം തീയതി ശനിയാഴ്ച താല സൈന്റോളോജി ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്ന നാടകം ‘പ്രേമബുസ്സാട്ടോ’യുടെ പോസ്റ്ററും ,ടീസറും താല പ്ലാസ ഹോട്ടലില്‍ വച്ച് സംഘടിപ്പിച്ച ചടങ്ങില്‍ വച്ച് നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഡോ.സാംകുട്ടി പട്ടംകരി പ്രകാശനം ചെയ്തു. അതോടൊപ്പം മലയാളം സംഘടനയുടെ പ്രസിഡന്റ് ശ്രീ എല്‍ദോ ജോണ്‍ നാടകത്തിന്റെ ടിക്കറ്റു വില്പന ആദ്യ ടിക്കറ്റ് ശ്രീ ഷൈന്‍ പുഷ്പാഗതന് കൈമാറികൊണ്ട് നിര്‍വഹിച്ചു . ആര്‍ട്‌സ് ക്ലബ് സെക്രട്ടറി ബേസില്‍ സ്‌കറിയ’ പ്രേമബുസ്സാട്ടോ’ എന്ന നാടകത്തിന്റെ … Read more

റെയില്‍വേ നടപ്പാലം തകര്‍ന്നുവീണ് മുംബൈ ഛത്രപതി ഷിവജി ടെര്‍മിനസില്‍ മൂന്നുപേര്‍ മരിച്ചു; 30ഓളം പേര്‍ക്ക് പരിക്ക്, നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

മുബൈ: മുംബൈ ഛത്രപതി ശിവജി മഹരാജ ടെര്‍മിനസിലെ റെയില്‍വേ നടപ്പാലം തകര്‍ന്ന് വീണ് മൂന്നുപേര്‍ മരിച്ചു. അപൂര്‍വ പ്രഭു, (35) രാഞ്ചന (40) സഹീര്‍ സിറാജ് ഖാന്‍ (32) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലുള്ള നടപ്പാലമാണ് തകര്‍ന്നുവീണത്. അപകടത്തില്‍ 34 പേര്‍ക്ക് പേക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമക്കി. പത്തിലധികം പേര്‍ അവിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പൊലീസിന്റെയും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമിന്റെയും ദേശീയ … Read more

യാത്രാവേളയില്‍ വൈഫൈ വഴി യാത്രക്കാരന് മൊബൈലില്‍ വിനോദപരിപാടികള്‍ ആസ്വദിക്കാം; പുതിയ ആപ്പുമായി ഇന്ത്യന്‍ റെയില്‍വെ…

മുംബൈ: വൈഫൈ ഹോട്ട്സ്പോട്ട് വഴി യാത്രക്കാരന് മൊബൈല്‍ ഫോണില്‍ സിനിമ കാണാനുളള സൗകര്യം റെയില്‍വേ ഒരുക്കുന്നു. ഇതിന്റെ ആദ്യ പരീക്ഷണം മുംബൈയിലെ ലോക്കല്‍ തീവണ്ടികളില്‍ ആരംഭിക്കും. ജൂലായ് മാസത്തോടെ സംവിധാനം നിലവില്‍ വരും. തുടര്‍ന്ന് മറ്റുമേഖലകളിലേക്കും വ്യാപിപ്പിക്കും. മുംബൈയിലെ ഒട്ടുമിക്ക റെയില്‍വേ സ്റ്റേഷനുകളിലും വൈഫൈ സംവിധാനമുണ്ട്. തീവണ്ടി ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഇതിലെ സിഗ്‌നലിന്റെ ശക്തി കുറയുകയും ഇല്ലാതാവുകയും ചെയ്യുന്നു. പുതിയ സംവിധാനത്തില്‍ വിനോദപരിപാടികള്‍ തടസ്സമില്ലാതെ യാത്രക്കാരന് കാണാം. ഇതിനായി നിര്‍മ്മിക്കുന്ന ആപ്പ് മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യണം. ആപ്പിന്റെ … Read more