ഐ ഒ സി സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണം ജൂലൈ 20, ശനിയാഴ്ച; സമ്മേളനം വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും; ഓൺലൈൻ പരിപാടിയുടെ ലിങ്ക് വാർത്തയോടൊപ്പം

യൂറോപ്പ്: കേരള രാഷ്ട്രീയത്തിലെ ജനകീയ മുഖവും സൗമ്യതയുടേയും ജനപ്രീയതയുടെയും പ്രതീകവുമായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ ജ്വലിക്കുന്ന സ്മരണകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (ഐഒസി) ജർമ്മനി, യു കെ, ഓസ്ട്രിയ, സ്വിറ്റ്സർലഡ്, പോളണ്ട് തുടങ്ങിയ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വിപുലമായ അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിക്കുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമായ സൂം (ZOOM) മുഖേന, ജൂലൈ 20 (ശനിയാഴ്ച) യൂറോപ് സമയം 6 PM, യു കെ – അയർലണ്ട് സമയം 5 PM, ഇന്ത്യൻ സമയം 9.30 … Read more

ക്ലോൺമേൽ സമ്മർഫെസ്റ്റ് 2024 തുടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം

ക്ലോൺമേൽ: ടിപ് ഇന്ത്യൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ, ജൂലൈ 20-ആം തീയതി ശനിയാഴ്ച രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ ഫെറി ഹൗസ് സ്പോർട്സ് കോംപ്ലക്സിൽ വച്ച് നടത്തുന്ന “സമ്മർ ഫെസ്റ്റ് 2024” തുടങ്ങാൻ ഇനി മണിക്കൂറുകളുടെ ഇടവേള മാത്രം. കുട്ടികൾക്കും മുതിർന്നവർക്കും എല്ലാ വിധത്തിലുള്ള ആസ്വാദന കലാകായിക പരിപാടികളാൽ സമ്പുഷ്ടമാണ് ഇത്തവണത്തെ സമ്മർ ഫെസ്റ്റ്. കുട്ടികൾക്കായുള്ള മാജിക് ഷോയും, മൊബൈൽ സൂം അടക്കമുള്ള വിവിധതരം അറിവുകൾ പകരുന്ന പരിപാടികളും, പലതരത്തിലുള്ള കലാകായിക മത്സരങ്ങളും … Read more

അയർലണ്ടിന്റെ ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റവുമായി ഒരു മലയാളി; ലിസി എബ്രഹാമിന്റേത് അഭിമാന നേട്ടം

അയര്‍ലണ്ടിലെ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റം വരുത്തുന്ന പ്രോജക്ടുമായി ഒരു മലയാളി. കുട്ടികളിലെ ഹൃദ്രോഗം കണ്ടെത്തുന്നതിന് നിര്‍മ്മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്- എഐ) ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള ഗവേഷണം പൂര്‍ത്തിയാക്കാനായി മലയാളിയും, South East Technological University (SETU)-യിലെ ഗവേഷകയുമായ ഡോ. ലിസി എബ്രഹാമിന് ഐറിഷ് സര്‍ക്കാര്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരിക്കുകയാണ്. ‘An Artificial Intelligence (AI) – based Automated Approach for the Classification of Pediatric Heart Murmurs and Disease Diagnosis using Wireless Phonocardiography’ … Read more

അയർലണ്ടിൽ വരദ്കർ യുഗം അവസാനിക്കുന്നു; വരുന്ന പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കില്ല

വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കി മുന്‍ പ്രധാനമന്ത്രി ലിയോ വരദ്കര്‍. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് Fine Gael നേതാവ് കൂടിയായിരുന്ന വരദ്കര്‍ പ്രധാനമന്ത്രിപദത്തില്‍ നിന്നും അപ്രതീക്ഷിത രാജി പ്രഖ്യാപിച്ചത്. വ്യക്തിപരവും, രാഷ്ട്രീയപരവുമായ കാരണങ്ങളാലാണ് രാജി എന്ന് ഇന്ത്യന്‍ വംശജനായ വരദ്കര്‍ അന്ന് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഏപ്രില്‍ മാസത്തില്‍ സൈമണ്‍ ഹാരിസ് പ്രധാനമന്ത്രിയായും, പാര്‍ട്ടി നേതാവായും ചുമതലയേറ്റു. നിലവില്‍ ഡബ്ലിന്‍ വെസ്റ്റ് മണ്ഡലത്തിലെ ഒരു ടിഡിയാണ് വരദ്കര്‍. അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിന് പകരം സ്ഥാനാര്‍ത്ഥിയെ സെപ്റ്റംബര്‍ പകുതിയോടെ … Read more

എഎംസി ക്രിക്കറ്റ് ടൂർണ്ണമെന്റ്- Sandyford Strikers ചാമ്പ്യന്മാർ

കോർഘ പാർക്കിൽ വെച്ച് നടന്ന AMC ക്രിക്കറ്റ്‌ ടൂർണമെന്റിൽ ആതിഥേയരെ പരാജയപ്പെടുത്തി Sandyford Strikers കിരീടം സ്വന്തമാക്കി. 24 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഉടനീളം സമസ്ത മേഖലയിലും ആധിപത്യം പുലർത്തിയ Sandyford Strikers, ഫൈനലിൽ AMC-യെ തകർത്താണ് കിരീടത്തിൽ മുത്തമിട്ടത്. Sandyford Strikers-ന്റെ റോണി ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റർ ആയപ്പോൾ, കൂടുതൽ വിക്കറ്റ് അതേ ടീമിലെ ഷിന്റു സ്വന്തമാക്കി. ഫൈനലിലെ മികച്ച താരമായി Sandyford Strikers-ന്റെ ബിബിൻ വർഗീസിനെയും, പ്ലെയർ ഓഫ് ദി സീരീസ് … Read more

ചരിത്രത്തിലാദ്യമായി അയർലണ്ട് അണ്ടർ-15 ക്രിക്കറ്റ് ടീമിൽ ഒരു മലയാളി; അപൂർവ നേട്ടവുമായി സിദ്ധാർഥ് ബിജു

ചരിത്രത്തിലാദ്യമായി അയര്‍ലണ്ടിന്റെ അണ്ടര്‍-15 കിക്കറ്റ് ദേശീയ ടീമില്‍ സ്ഥാനം നേടി മലയാളിയായ മിടുക്കന്‍. ഡബ്ലിനിലെ Saggart-ല്‍ താമസിക്കുന്ന ബിജു-ദീപ്തി ദമ്പതികളുടെ മകനായ സിദ്ധാര്‍ത്ഥ് ബിജുവാണ് അണ്ടര്‍-15 ടീമില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഡബ്ലിനിലെ ആഡംസ്ടൗണ്‍ ക്രിക്കറ്റ് ക്ലബ്ബിലെ താരവുമാണ് സിദ്ധാര്‍ത്ഥ്. ജൂലൈ 22 മുതൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന BA Festival-ലും, ജൂലൈ 29 മുതൽ സ്കോട്ലൻഡിനെതിരെ നടക്കുന്ന കെൽറ്റിക് കപ്പിലും അയർലണ്ട് ടീമിൽ സിദ്ധാർഥ് ഉണ്ടാകും. കേരളത്തിൽ കോഴിക്കോട് സ്വദേശിയാണ് സിദ്ധാർത്ഥിന്റെ പിതാവ് ബിജു ഗോപാലകൃഷ്ണൻ. … Read more

ഡൊണാൾഡ് ട്രംപിന് നേരെ വധശ്രമം; വെടിവെപ്പിൽ ചെവിക്ക് പരിക്ക്

മുന്‍ യുഎസ് പ്രസിഡന്റും, നിലവിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിന് നേരെ വധശ്രമം. പെന്‍സില്‍വേനിയയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രദേശികസമയം ശനിയാഴ്ച വൈകിട്ട് 6.13-ഓടെയാണ് വേദിയില്‍ പ്രസംഗിക്കുകയായിരുന്ന ട്രംപിന് നേരെ വെടിവെപ്പുണ്ടായത്. വെടിവെപ്പില്‍ വലത് ചെവിക്ക് പരിക്കേറ്റ ട്രംപിനെ സീക്രട്ട് സര്‍വീസ് ഉടന്‍ തന്നെ കവചമൊരുക്കി സംരക്ഷിക്കുകയും, അക്രമിയെ വെടിവച്ച് കൊല്ലുകയും ചെയ്തു. തോമസ് മാത്യു എന്ന 20-കാരനാണ് ട്രംപിനെ വെടിവച്ചതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പെന്‍സില്‍വേനിയയിലെ ബെഥേല്‍ പാര്‍ക്ക് സ്വദേശിയായ ഇയാള്‍ ട്രംപിനും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുമെതിരെ സംസാരിക്കുന്ന … Read more

ജൂലൈ മാസത്തിലെ മലയാളം കുർബാന 21-ആം തീയതി ഞായറാഴ്ച ഡബ്ലിനിൽ

ജൂലൈ മാസത്തിലെ മലയാളം കുർബാന (റോമൻ) Dublin 16-ലെ Church of Mary Mother of Hope പള്ളിയിൽ ജൂലൈ 21 ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ആയിരിക്കും. എല്ലാ മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു. Church of Mary Mother of HopePace CrescentLittle paceCo DublinD15X628

തനത് കലാരൂപങ്ങളുമായി “അരങ്ങ്” ഒരുക്കി ക്ലോൺമേൽ സമ്മർ ഫെസ്റ്റ് 2024

ക്ലോൺമേൽ: കേരളത്തിൻറെ തനത് കലാരൂപങ്ങളെ അടുത്തറിയുവാനുള്ള അവസരം ഒരുക്കിക്കൊണ്ട് ക്ലോൺമേൽ സമ്മർ ഫെസ്റ്റ് 2024 സംഘാടകർ. സമ്മർ ഫെസ്റ്റിനോട് അനുബന്ധിച്ച് നടത്തുന്ന അരങ്ങ് എന്ന പ്രത്യേക കലാപരിപാടിയിൽ കേരളത്തിൻറെ സ്വന്തം കലാരൂപമായ “കഥകളി” സുനിൽകുമാറിന്റെ നേതൃത്വത്തിൽ അരങ്ങേറുന്നതാണ്. ഉത്തരേന്ത്യൻ കലാരൂപങ്ങളിൽ അതിപ്രശസ്തമായ ശാസ്ത്രീയ നൃത്തമായ ‘കഥക്’ എന്ന കലാരൂപത്തിന്റെ പ്രദർശനം ഷെറിലിൻ്റെ നേതൃത്വത്തിൽ നടക്കുന്നതാണ്. മോഹിനിയാട്ടത്തിന്റെ പ്രദർശനവും ഉണ്ടായിരിക്കുന്നതാണ്. തിരുവാതിരനൃത്ത പ്രദർശനം, മത്സരം എന്നിവ സംഘടിപ്പിക്കുന്നതാണ്. നൃത്ത മത്സരങ്ങളിലേക്ക് പങ്കെടുക്കാൻ താല്പര്യമുള്ളവർ സംഘാടകസമിതിയെ സമീപിക്കാവുന്നതാണ്. അരങ്ങ് എന്ന … Read more

ന്യൂസിലൻഡ് നഴ്‌സിംഗ് രജിസ്‌ട്രേഷൻ, ഓസ്ട്രേലിയൻ മൈഗ്രേഷൻ നിയമം എന്നിവയിൽ വന്ന മാറ്റങ്ങൾ എന്തൊക്കെ? ഫ്രീ വെബ്ബിനാർ നാളെ

രജിസ്റ്റേഡ് നഴ്സുമാർക്ക് ന്യൂസിലൻഡിൽ രജിസ്ട്രേഷൻ നേടാനുള്ള പ്രോസസ്സിങ്ങിൽ നിർണായകമായ മാറ്റങ്ങളാണ് ഈ കഴിഞ്ഞ സാമ്പത്തിക വർഷാരംഭം മുതൽ അതായത് ജൂലൈ 1 മുതൽ വന്നിരിക്കുന്നത്. ഒപ്പം ഓസ്‌ട്രേലിയൻ മൈഗ്രേഷൻ എന്ന സ്വപ്നം എങ്ങനെ നേടാം എന്നറിയുവാനും സൗജന്യ വെബ്ബിനാർ സംഘടിപ്പിക്കുന്നു. പങ്കെടുക്കാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. Date : 12.07.2024Time : 9:30 PM (UK Time) Register Here: https://us06web.zoom.us/webinar/register/2517204199737/WN_lk9-toBSQ_a4KAtl22QCZw മൈഗ്രേഷൻ കൺസൾട്ടേഷൻ രംഗത്തെ പ്രമുഖയായ താര എസ് നമ്പൂതിരി ആണ് വെബ്ബിനാർ … Read more