വീൽസ് എക്സ്പോയുമായി ക്ലോന്മേൽ സമ്മർ ഫെസ്റ്റ് 2024

വാഹന പ്രേമികൾക്ക് ഒരു സന്തോഷവാർത്തയുമായിട്ടാണ് ഈ വർഷത്തെ സമ്മർ ഫെസ്റ്റ് ക്ലോൺമേലിൽ അരങ്ങേറുന്നത്. വിന്റേജ് കാറുകളുടെ ഒരു ഗംഭീരപ്രദർശനവും, ഒപ്പം നവയുഗത്തിലെ കരുത്തിന്റെ പര്യായമായ മോട്ടോർ ബൈക്കുകളെ അടുത്ത് പരിചയപ്പെടാനുള്ള അവസരവും, പ്രദർശന റാലിയും ഇത്തവണത്തെ ക്ലോൺമേൽ സമ്മർ ഫെസ്റ്റ് 2024-നോട് അനുബന്ധിച്ച് സംഘാടകർ ഒരുക്കിയിട്ടുണ്ട്. പഴമയുടെ പ്രൗഢി തിടമ്പേറുന്ന വിവിധ കാലഘട്ടങ്ങളിൽ ഉള്ള കാറുകളും അതിന്റെ ടെക്നോളജികളും നിങ്ങളെ പരിചയപ്പെടുത്തുന്നത് “ക്ലോൺമേൽ വെറ്ററൻ കാർ ക്ലബ്” ആണ്. കരുത്തിന്റെ പര്യായമായ മത്സര മോട്ടോർ ബൈക്കുകളും, പ്രദർശനവും … Read more

അയർലണ്ടിൽ രണ്ട് മാസങ്ങൾ നീളുന്ന ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നീനാ കൈരളി

നീനാ (കൗണ്ടി ടിപ്പററി): മുൻ വർഷങ്ങളിലേതു പോലെ തന്നെ മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ രണ്ട് മാസങ്ങൾ നീളുന്ന ആഘോഷാരവങ്ങളുമായി വരവേൽക്കാൻ നീനാ കൈരളി. കൈരളി അംഗങ്ങളെ നാല് ഗ്രൂപ്പുകളായി തിരിച്ച് നിരവധി കലാ-കായിക മത്സരങ്ങളുമായി അത്യന്തം വാശിയേറിയതും, ആഘോഷത്തിമിർപ്പ് നിറഞ്ഞതുമാണ് ഈ രണ്ട് മാസങ്ങൾ. ‘ഇലുമിനാറ്റി, ആവേശം, തരംഗം, അമ്പാൻ’ എന്നിവയാണ് ഗ്രൂപ്പുകൾ. ലേലം,റമ്മി തുടങ്ങിയ മത്സരങ്ങളുമായി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകഴിഞ്ഞു കൈരളി.  ഓഗസ്റ്റ് 23-ന് നിരവധി ഓണക്കളികളുമായി ‘സ്പോർട്സ് ഡേ’ നടക്കും. അന്നേ ദിവസം … Read more

ഗൗതം ഗംഭീർ ഇന്ത്യയുടെ പുതിയ കോച്ച്

ഗൗതം ഗംഭീറിനെ പുതിയ ഇന്ത്യന്‍ ക്രിക്കറ്റ് കോച്ചായി നിയമിച്ചു. ട്വന്റി20 ലോകകപ്പിനു പിന്നാലെ രാഹുൽ ദ്രാവിഡ് രാജി വച്ച ഒഴിവിലേക്കാണു നിയമനം. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്‌. ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടുനയിക്കാന്‍ ഏറ്റവും യോഗ്യന്‍ ഗംഭീറാണെന്ന് ജയ് ഷാ പറഞ്ഞു. പുതിയ യാത്രയിൽ ഗംഭീറിനു പൂര്‍ണ പിന്തുണയേകാൻ ബിസിസിഐ ഉണ്ടാകുമെന്നും ജയ് ഷാ എക്സിൽ കുറിച്ചു. 58 ടെസ്റ്റിൽ 104 ഇന്നിങ്‌സിൽ നിന്ന് 4154 റൺസും, 147 ഏകദിനത്തിൽ നിന്ന് 5238 റൺസും, 37 … Read more

‘എയർ കേരള’ ചിറകുവിരിക്കുന്നു; ചരിത്രത്തിലാദ്യമായി കേരളത്തിൽ നിന്നൊരു വിമാനക്കമ്പനി

കേരളം ആസ്ഥാനമാക്കി ഇതാ ഒരു വിമാന കമ്പനി. സെറ്റ് ഫ്‌ളൈ ഏവിയേഷന്റെ കീഴിലുള്ള ‘എയര്‍ കേരള’ വിമാന സര്‍വീസിന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം പ്രവര്‍ത്തനാനുമതി നൽകിയതോടെ ഏറെക്കാലമായുള്ള ഒരു സ്വപ്നം ചിറകുവിരിക്കുകയാണ്. പ്രവാസി മലയാളികളായ ബിസിനസുകാർ ചേർന്ന് രൂപീകരിച്ച സെറ്റ് ഫ്ലൈ എന്ന കമ്പനിക്ക് കീഴിലാണ് ‘എയര്‍ കേരള’ പ്രവർത്തിക്കുക. ഇന്ത്യയിലെ പ്രമുഖ നഗരങ്ങൾക്കിടയിൽ ആഭ്യന്തര സർവീസുകളാണ് ആദ്യം തുടങ്ങുകയെന്നും, ഇതിനായി മൂന്ന് വിമാനങ്ങൾ വാങ്ങുമെന്നും സെറ്റ് ഫ്ലൈ ചെയർമാൻ അഫി അഹമ്മദ്, വൈസ് ചെയർമാൻ … Read more

ഫ്രാൻസിലെ തെരഞ്ഞെടുപ്പിൽ ഇടത് സഖ്യത്തിന് മുന്നേറ്റം; മാക്രോണിന്റെ പാർട്ടി രണ്ടാമത്, തീവ്ര വലതുപക്ഷ വാദികൾ മൂന്നാം സ്ഥാനത്ത്

ഫ്രാന്‍സില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇടത് സഖ്യത്തിന് മികച്ച നേട്ടം. ഇടത് പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച ന്യൂ പോപ്പുലര്‍ ഫ്രണ്ട് സഖ്യം 181 സീറ്റുകളാണ് നേടിയത്. പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന്റെ മധ്യപക്ഷമായ റിനെയ്‌സന്‍സ് പാര്‍ട്ടി 160-ലേറെ സീറ്റുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. തെരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയം കൈവരിക്കുമെന്ന് ഏവരും കരുതിയിരുന്ന തീവ്രവലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലിക്ക് സീറ്റുകള്‍ കാര്യമായി വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചെങ്കിലും, 143 സീറ്റുകളുമായി മൂന്നാം സ്ഥാനത്ത് എത്താനേ സാധിച്ചുള്ളൂ. തെരഞ്ഞെടുപ്പ് ഫലം പൂര്‍ണ്ണമായി പുറത്തുവന്നിട്ടില്ല. അതേസമയം 577 … Read more

ലോകകപ്പ് കൈയ്യിലൊതുക്കിയ ക്യാച്ച്… (രാജൻ ദേവസ്യ വയലുങ്കൽ)

രാജൻ ദേവസ്യ വയലുങ്കൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ടീം ഇന്ത്യ T20 ലോക കപ്പ് ഒരിക്കൽക്കൂടി നേടി. എല്ലാ കളിക്കാരുടെയും മികവുകളെ മാനിക്കുന്നു, അഭിനന്ദിക്കുന്നു. പക്ഷേ, എന്നെ ഏറ്റവുമധികം ആവേശത്തിലാക്കിയതും, സ്തബ്ധനാക്കിയതും ആ ക്യാച്ച് ആണ്. ഹാർദ്ദിക് പാണ്ഡ്യ എറിഞ്ഞ ഇരുപതാം ഓവറിലെ ആദ്യ പന്ത്. സൗത്ത് ആഫ്രിക്കയ്ക്കു ജയിക്കാൻ ആറു പന്തിൽ 16 റൺസ്. അവരുടെ അതികായനായ ഡേവിഡ് മില്ലർ അടിച്ചു പറത്തിയ പന്ത് സിക്സർ ആകും എന്നു തന്നെ ഭയപ്പെട്ടു. അപ്പോഴാണ് വെസ്റ്റ് ഇൻഡീസിലെ … Read more

ബാലിനസ്‌ലോ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

ബാലിനസ്‌ലോ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റ് ആയി ഉന്മേഷ് ജോസഫിനെയും വൈസ് പ്രസിഡന്റായി ജൂഡി ജോൺസണെയും തിരഞ്ഞെടുത്തു. സെക്രട്ടറിമാരായി മോസ്സസ് ജോർജിനെയും അജു എബ്രഹാമിനെയും തിരഞ്ഞെടുത്തു. പൗർണമി എസ് ആറും, അമ്മു റെജിമോനുമാണ് ജോയിന്റ് സെക്രട്ടറിമാർ. അജീഷ് ജോസഫ് ആണ് ട്രെഷറർ. ജെറിൻ ജോയും രാജ്‌കുമാർ രാമകൃഷ്ണനുമാണ് എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേർസ്. പ്രോഗ്രാം കോ ഓർഡിനേറ്റർസ് ആയി ഷിജു ഫിലിപ്പോസ്, രാജേഷ് എം ആർ, റോബിൻ ഡാനിയേൽ എന്നിവരെയും തിരഞ്ഞെടുത്തു.

ബേബി പെരേപ്പാടനുള്ള മലയാളം കൾച്ചറൽ അസോയിയേഷൻ സ്വീകരണം നാളെ

ഇക്കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പില്‍ സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സില്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ട ബേബി പെരേപ്പാടന്‍ അടക്കമുള്ള ഇന്ത്യക്കാരായ കൗണ്‍സിലര്‍മാർക്ക് മലയാളം ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ നൽകുന്ന സ്വീകരണം നാളെ (ജൂലൈ 7 ഞായറാഴ്ച). വൈകിട്ട് 5 മണിക്ക് താലയിലെ പ്ലാസാ ഹോട്ടലില്‍ വച്ചാണ് പരിപാടി. ബേബി പെരേപ്പാടനൊപ്പം തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇന്ത്യന്‍ വംശജരായ കൗണ്‍സിലര്‍മാര്‍ ഡോ. ബ്രിട്ടോ പെരേപ്പാടന്‍, പൂനം റാണെ, സുപ്രിയാ സിങ്, ഫെല്‍ജിന്‍ ജോസ്, തോമസ് ജോസഫ് എന്നിവരെയും പരിപാടിയില്‍ ആദരിക്കും. അയര്‍ലണ്ടിലെ ഇന്ത്യന്‍ … Read more

ചരിത്രത്തിലാദ്യമായി യുകെയിൽ ഒരു മലയാളി എംപി; ലേബർ ടിക്കറ്റിൽ വിജയിച്ച് സോജൻ ജോസഫ് പാർലമെന്റിൽ

യുകെയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി എംപി. ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ കോട്ടയം സ്വദേശിയായ സോജന്‍ ജോസഫാണ് ലേബര്‍ പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിച്ച് യുകെ പാര്‍ലമെന്റിലെത്തിയത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രമുഖനായ നേതാവ് ഡാമിയന്‍ ഗ്രീനിനെയാണ് കെന്റിലെ ആഷ്‌ഫോര്‍ഡ് മണ്ഡലത്തില്‍ സോജന്‍ തോല്‍പ്പിച്ചത്. തെരഞ്ഞെടുപ്പില്‍ 15,262 വോട്ടുകള്‍ സോജന്‍ നേടിയപ്പോള്‍ ഗ്രീനിന് 13,483 വോട്ടുകളാണ് നേടാന്‍ സാധിച്ചത്. റോസാപ്പൂ ചിഹ്നത്തിലായിരുന്നു സോജന്‍ മത്സരിച്ചത്. കോട്ടയം കൈപ്പുഴ സ്വദേശിയായ സോജന്‍ 20 വര്‍ഷം മുമ്പാണ് യുകെയിലേയ്ക്ക് നഴ്സിങ് ജോലിക്കായി കുടിയേറിയത്. കോളജ് … Read more

അയർലണ്ടിൽ ഫ്ലൈറ്റ് ക്യാൻസൽ ആയാൽ ലഭിക്കുന്ന അവകാശങ്ങൾ എന്തെല്ലാം? എത്ര തുക നഷ്ടപരിഹാരം ലഭിക്കും?

അഡ്വ. ജിതിൻ റാം അയര്‍ലണ്ടിലെ എയര്‍ ലിംഗസ് പൈലറ്റുമാരുടെ സമരം കാരണം നിരവധി വിമാന സര്‍വീസുകളാണ് ഈയിടെ ക്യാന്‍സലായത്. ഇതിന് മുമ്പും സമരവും, അല്ലാത്തതുമായ കാരണങ്ങള്‍ കൊണ്ട് സര്‍വീസുകള്‍ മുടങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ സര്‍വീസുകള്‍ മുടങ്ങുമ്പോള്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാര്‍ക്ക് നിയമപ്രകാരം അയര്‍ലണ്ട് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലുള്ള അവകാശങ്ങളും, ആനുകൂല്യങ്ങളും എന്തെല്ലാമാണെന്ന് നോക്കാം. ആര്‍ക്കെല്ലാം അവകാശങ്ങള്‍ ലഭിക്കും? യൂറോപ്യന്‍ യൂണിയന്‍ (ഇയു) അല്ലെങ്കില്‍ യൂറോപ്യന്‍ എക്കണോമിക് ഏരിയയില്‍ (ഇഇഎ) ഉള്ള എയര്‍പോര്‍ട്ടുകള്‍ വഴി യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും … Read more