MIND Mega Mela ജൂൺ 1-ന് ; ഒരുക്കങ്ങൾ പൂർത്തിയായി

MIND മെഗാ മേളയ്ക്ക് ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. മലയാളി ഇന്ത്യൻസ് ഇൻ അയർലണ്ട് ഒരുക്കുന്ന ഈ വർണ്ണാഭമായ ആഘോഷ സംഗമത്തിൽ മലയാളികളുടെ പ്രിയ ചലച്ചിത്ര താരം അനു സിത്താര മുഖ്യാതിഥിയാകും. ജൂൺ ഒന്നിന് ഡബ്ലിനിലെ അൽസാ സ്പോർട്സ് സെന്ററിലാണ് മെഗാമേള സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ ഒൻപത് മണി മുതൽ ആഘോഷപരിപാടികൾ ആരംഭിക്കും. ആവേശം നിറഞ്ഞ വടംവലി, കബഡി, ചെസ്സ് തുടങ്ങിയ കായിക മത്സരങ്ങളും നിരവധി കലാപരിപാടികളും അരങ്ങേറും. മ്യൂസിക് ഷോകൾ, ഫാഷൻ ഷോ, DJ തുടങ്ങി കാണികളിൽ … Read more

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അയർലണ്ടിൽ എത്തുന്നു

മലങ്കര ഓർത്തഡോക്സ് സംഗമത്തിൻ്റെ ഭാഗമായി പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അയർലണ്ടിൽ എത്തുന്നു. മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ അയർലൻഡിലെ ഓർത്തഡോക്സ് വിശ്വാസ സമൂഹം മയ്‌നൂത്ത് യൂണിവേഴ്സിറ്റി ക്യാമ്പസിലെ സെയ്ൻറ് പാട്രിക്സ് കോളേജിൽ മലങ്കര ഓർത്തഡോക്സ് സംഗമത്തിനായി ജൂൺ 2 ഞായറാഴ്ച്ച ഒത്തു ചേരുന്നു. സംഗമത്തോട് അനുബന്ധിച്ച് ഉച്ചയ്ക്ക് 2 മണിക്ക് നടത്തപ്പെടുന്ന പൊതു സമ്മേളനം സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ … Read more

‘നീയല്ലാതാരുണ്ട് അപ്പാ…’ ക്രിസ്തീയ ഭക്തിഗാനം പ്രേക്ഷകരിലേയ്ക്ക്

ഗാൾവേ: 12 Stars Rhythms അയർലണ്ടിന്റെ ബാനറിൽ ബിനു ജോർജ് നിർമ്മിച്ച്, സുജൻ ജോർജ് മലയിലിന്റെ വരികൾക്ക് എഡ്വിൻ കരിക്കാംപള്ളിൽ സംഗീതം നൽകിയ‘നീയല്ലാതാരുണ്ട് അപ്പാ…’ എന്ന് തുടങ്ങുന്ന ക്രിസ്തീയ ഭക്തിഗാനം പ്രേക്ഷകരിലേയ്ക്ക്. ഈ ഗാനം മനോഹരമായി ആലപിച്ചിരിക്കുന്നത് സംഗീതപ്രേമികളുടെ ആത്മഹർഷമായ സ്റ്റാർ സിങ്ങർ ഫെയിം ബൽറാമാണ്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് അനീഷ് രാജു. Edwins Media YouTube ചാനലിലൂടെ ഗാനം ആസ്വദിക്കാം: https://youtu.be/wMd_LLSUqCE?si=5cKG8_cAcA9u5DnU

കേരള മുസ്ലിം കമ്യൂണിറ്റി അയർലണ്ടിൻറെ (KMCI) പുതിയ കൌൺസിൽ ബോഡി രൂപീകരിച്ചു

കേരള മുസ്ലിം കമ്യൂണിറ്റി അയർലണ്ടിൻറെ (KMCI) പുതിയ കൌൺസിൽ ബോഡി രൂപീകരിച്ചു. അയർലൻഡിൽ വിവിധ കൗണ്ടികളിൽ നിന്നുള്ള 15 അംഗ കൗൺസിൽ ബോഡിയെ നയിക്കുന്നത് ശ്രീ. അനസ് സയിദും (ചെയർമാൻ) ശ്രീ. ഫമീറും സി. കെയും (ജനറൽ സെക്രട്ടറി) ആണ്. മാനവികത, സാമൂഹിക ഏകീകരണം, സാമുദായിക സൗഹാർദം, സാർവ്വത്രിക സ്‌നേഹം എന്നിവയാണ് കൗൺസിലിന്റെ പ്രധാന ലക്ഷ്യങ്ങൾ. അതോടൊപ്പം തന്നെ കമ്മ്യൂണിറ്റിയുടെ എല്ലാ പ്രവർത്തനങ്ങളും അയർലൻഡിന്റെ സാംസ്കാരിക പൈതൃകത്തെ ബഹുമാനിച്ചു കൊണ്ടായിരിക്കണം എന്നതും കൗൺസിലിന്റെ പ്രധാന ദർശനങ്ങളിൽ ഒന്നാണ്. … Read more

അയർലണ്ടിലെ പൊതുഅവധി ദിനങ്ങൾ ഏതെല്ലാം? ഈ ദിവസങ്ങളിലെ ആനുകൂല്യങ്ങൾ എന്തെല്ലാം?

അഡ്വ. ജിതിൻ റാം അയര്‍ലണ്ടില്‍ ആകെ 10 പൊതു അവധിദിനങ്ങളാണ് ഉള്ളത്. പ്രത്യേക പരിപാടികളുള്ള ദിവസങ്ങളോ, പ്രമുഖരുടെ ഓര്‍മ്മയ്‌ക്കോ എല്ലാമായാണ് പൊതു അവധി നല്‍കിവരുന്നത്. പൊതു അവധിദിനങ്ങള്‍ ബാങ്ക് ഹോളിഡേ എന്നും അയര്‍ലണ്ടില്‍ അറിയപ്പെടുന്നു. സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, ബാങ്കുകള്‍ മുതലായവയ്‌ക്കെല്ലാം ഈ ദിവസങ്ങളില്‍ പൂര്‍ണ്ണ അവധി നല്‍കുകയും, പൊതുഗതാഗതം ഭാഗികമായി പ്രവര്‍ത്തിക്കുകയും ചെയ്യുനു. രാജ്യത്തെ പൊതു അവധിദിനങ്ങള്‍ രാജ്യത്തെ പൊതു അവധിദിനങ്ങള്‍ താഴെ പറയുന്നവയാണ്: പുതുവര്‍ഷം – ജനുവരി 1 സെന്റ് ബ്രിജിഡ്‌സ് ഡേ- ഫെബ്രുവരിയിലെ ആദ്യത്തെ … Read more

അച്ഛന്റെ ഓർമ്മയിൽ: സ്നേഹവും കരുത്തും നിറഞ്ഞ ഒരു യാത്ര (ബിനു ഉപേന്ദ്രൻ)

തണുത്തുറച്ച ഡിസംബറിലെ ഒരു ഐറിഷ് പ്രഭാതം, കൃത്യമായി പറഞ്ഞാൽ 27th ഡിസംബർ 2023. എന്റെ ഫോണിൽ ചേട്ടന്റെ പേര് തെളിഞ്ഞു… “എടാ, അച്ഛന്റെ MRI results കിട്ടി, നല്ലതല്ല. പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ ലക്ഷണങ്ങൾ കാണിക്കുന്നു,” ചേട്ടന്റെ ശബ്ദം ഉറച്ചിരുന്നു, പക്ഷേ ആശങ്ക നിറഞ്ഞതും. “പ്രോസ്റ്റേറ്റ് ക്യാൻസർ?” ഞാൻ എന്നോട് തന്നെ ചോദിച്ചു, “അതെ, മോനെ നീ വിഷമിക്കണ്ട… നമുക്ക് നോക്കാം… എല്ലാം ശരിയാകും” ചേട്ടൻ പറഞ്ഞു. “അച്ഛന്റെ ചികിത്സ തുടങ്ങണം. എന്റെ ഒരു ഡോക്ടർ സുഹൃത്ത് പറയുന്നത്, … Read more

‘മൈൻഡ് മെഗാമേള’ കുട്ടികൾക്കായുള്ള മത്സരങ്ങളുടെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു

കുട്ടികൾക്കും മുതിർന്നവർക്കുമായി വ്യത്യസ്ത പ്രായപരിധിയിൽ നടത്തപ്പെടുന്ന ചെസ്സ്, കാരംസ്, റുബിക്സ് ക്യൂബ്, പെനാൽറ്റി ഷൂട്ടൗട്ട്‌ എന്നീ മത്സരങ്ങളുടെ രജിസ്ട്രേഷൻ തുടരുന്നു. https://mindireland.org/event-2024/mega-mela അയർലണ്ടിൽ ആദ്യമായി സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന വടംവലി മത്സരത്തിനാവശ്യമായ 16 ടീമുകളും രജിസ്റ്റർ ചെയ്തതിനാൽ രജിസ്ട്രേഷൻ അവസാനിപ്പിച്ചതായി മൈൻഡ് അറിയിച്ചു. Find Asia സ്പോൺസർ ചെയ്യുന്ന വടംവലി മത്സരത്തിൽ ഒന്നാം സമ്മാനായി 1111 യൂറോയും എവറോളിങ് ട്രോഫിയും, രണ്ടാം സമ്മാനമായി 555 യൂറോയും എവറോളിങ് ട്രോഫിയും, മൂന്നാം സമ്മാനമായി 222 യൂറോയും വിജയികൾക്ക് നൽകുന്നതാണ്. … Read more

മറ്റുള്ളവരെ പറ്റി അപവാദം പറഞ്ഞാൽ സ്വന്തം സമ്പാദ്യം മുഴുവനും നഷ്ടമായേക്കും; അയർലണ്ടിലെ Defamation Act-നെ പറ്റി ചിലത്…

അഭിപ്രായസ്വാതന്ത്ര്യത്തിന് വലിയ പ്രാധാന്യം നല്‍കുന്ന രാജ്യമാണ് അയര്‍ലണ്ട്. ആരെ പറ്റിയും വിമര്‍ശനം നടത്താനും, എന്തിനെ പറ്റിയും അഭിപ്രായം പറയാനും നിയമം ഇവിടെ നിങ്ങള്‍ക്ക് അവകാശം നല്‍കുന്നു. അതേപോലെ തന്നെ വ്യക്തിയുടെ ജീവിക്കാനുള്ള അവകാശത്തിനും വലിയ വില കല്‍പ്പിക്കുന്ന രാജ്യമാണ് അയര്‍ലണ്ട്. സമൂഹത്തില്‍ നല്ല നിലയില്‍ ജീവിക്കാനും, അതിന് വിഘാതം സൃഷ്ടിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ഐറിഷ് ഭരണഘനയില്‍ വകുപ്പുകളുണ്ട്. അത്തരത്തിലൊന്നാണ് Defamation Act. അയര്‍ലണ്ടിലെ Defanation Act 2009 പ്രകാരം അപവാദം പറയുക, ദുഷ്പ്രചരണം നടത്തുക എന്നിവയെല്ലാം … Read more

അയർലണ്ടിലെ Proportional Representation വോട്ടിങ് സംവിധാനം എന്ത്? ജനപ്രതിനിധികൾ തെരഞ്ഞെടുക്കപ്പെടുന്നത് എങ്ങനെ?

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടേതിന് സമാനമായി ജനാധിപത്യസംവിധാനം തന്നെയാണ് അയര്‍ലണ്ടില്‍ നിലനില്‍ക്കുന്നതെങ്കിലും, ഇവിടുത്തെ വോട്ടിങ് രീതിയില്‍ കാര്യമായ വ്യത്യാസം ഉണ്ട്. ഇന്ത്യയില്‍ ഏറ്റവുമധികം വോട്ട് ലഭിക്കുന്ന ഒരു സ്ഥാനാര്‍ത്ഥി വിജയിയാകുന്ന രീതിയാണ് നിലനില്‍ക്കുന്നതെങ്കില്‍, അയര്‍ലണ്ടിലെ വോട്ടിങ് proportional representation with a single transferrable vote (PR–STV അല്ലെങ്കില്‍ PR)രീതിയിലാണ് നടത്തപ്പെടുന്നത്. അതായത് ബാലറ്റ് പേപ്പറില്‍ ഉള്ള ഓരോ സ്ഥാനാര്‍ത്ഥിക്കും 1, 2, 3 എന്നിങ്ങനെ മുന്‍ഗണന അനുസരിച്ച് വോട്ട് രേഖപ്പെടുത്താം. വിജയിയാകണമെന്ന് നിങ്ങള്‍ ഏറ്റവുമധികം ആഗ്രഹിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് … Read more

അയർലണ്ടിൽ ആദ്യമായി നടക്കുന്നു ഓസ്‌ട്രേലിയൻ മൈഗ്രേഷൻ എക്സ്പോയ്ക്ക് ഇനി മൂന്ന് ദിവസങ്ങൾ മാത്രം; ഉടൻ രജിസ്റ്റർ ചെയ്യൂ…

അയര്‍ലണ്ടില്‍ ആദ്യമായി നടക്കുന്ന ഓസ്‌ട്രേലിയന്‍ മൈഗ്രേഷന്‍ എക്‌സ്‌പോയ്ക്ക് ഇനി മൂന്ന് ദിവസങ്ങള്‍ മാത്രം. ഓസ്‌ട്രേലിയയിലേയ്ക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഇതാദ്യമായാണ് അയര്‍ലണ്ടില്‍ ഇത്തരമൊരു എക്‌സ്‌പോ മലയാളികളുടെ നേതൃത്വത്തില്‍ നടക്കുന്നത്. രജിസ്‌ട്രേഷന്‍ ഫോം: https://forms.gle/zXauJxEojscmVx9G6 യു.കെ , അയർലൻഡ് എന്നിവിടങ്ങളിലെ നിവാസികൾക്കായി 2024 ലെ ഏറ്റവും വലിയ ഓസ്‌ട്രേലിയൻ മൈഗ്രേഷൻ എക്സ്പോ നടത്താൻ ഒരുങ്ങുകയാണ് ഫ്ലൈവേൾഡ്. മെയ് 24 മുതൽ തുടർച്ചയായ 6 ദിവസങ്ങളായി മാഞ്ചസ്റ്റർ , ചെംസ്‌ഫോർഡ് , ലിമറിക്, കോർക്ക്, ഡബ്ലിൻ , ലെറ്റർകെന്നി എന്നീ പ്രധാന … Read more